സ്വാതന്ത്ര്യത്തിന് ഇന്ത്യയിൽ മുൻപ് ബ്രിട്ടീഷുകാർ നേരിട്ട് ഭരണം നടത്തിയിരുന്ന പ്രദേശങ്ങൾക്ക് പുറമേ ബ്രിട്ടീഷ് നിയന്ത്രണത്തിലുള്ള അറുനൂറോളം നാട്ടുരാജ്യങ്ങളും ഉണ്ടായിരുന്നു. നാട്ടുരാജ്യങ്ങൾക്ക് ഇന്ത്യയിലോ പാകിസ്താനിലോ ചേരാനോ സ്വതന്ത്രമായി നിൽക്കാനോ ഉള്ള അധികാരം നൽകിയ ശേഷമാണ് ബ്രിട്ടൻ ഇന്ത്യ വിട്ടത്. അതിനാൽ സ്വാതന്ത്ര്യാനന്തര ഇന്ത്യ നേരിടേണ്ടിവന്ന ഒരു പ്രധാന പ്രശ്നമായിരുന്നു നാട്ടുരാജ്യങ്ങളുടെ ഇന്ത്യൻ യൂണിയനിലേക്കുള്ള സംയോജനം. ഇത് ശ്രമകരമായ ഒരു ദൗത്യമായിരുന്നു.
കേന്ദ്ര മന്ത്രി സഭയിലെ സംസ്ഥാനങ്ങളുമായി ബന്ധപ്പെട്ട വകുപ്പിന്റെ ചുമതല സർദാർ വല്ലഭ്ഭായി പട്ടേലിന് ആയിരുന്നു. സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റിന്റെ സെക്രട്ടറിയായി മലയാളിയായ വി.പി. മേനോനെ അദ്ദേഹം നിയമിച്ചു. നാട്ടുരാജ്യങ്ങളെ ഇന്ത്യൻ യൂണിയനിൽ ലയിപ്പിക്കുന്നതിന് പട്ടേലും വി.പി. മേനോനും ചേർന്ന് ഒരു ലയന കരാർ (Instrument of Accession) തയ്യാറാക്കി. അതനുസരിച്ച് പ്രതിരോധം, വിദേശകാര്യം, വാർത്താവിനിമയം എന്നിവയുടെ നിയന്ത്രണം നാട്ടുരാജ്യങ്ങൾ കേന്ദ്രസർക്കാരിന് കൈമാറേണ്ടിയിരുന്നു. ജനകീയ പ്രതിഷേധങ്ങളും ഇന്ത്യാ ഗവൺമെന്റിന്റെ പ്രായോഗിക സമീപനങ്ങളും മൂലം ഭൂരിഭാഗം നാട്ടുരാജ്യങ്ങളും ലയന കരാറിൽ ഒപ്പുവെച്ച് ഇന്ത്യൻ യൂണിയനിൽ ചേർന്നു. എന്നാൽ ഹൈദരാബാദ്, കശ്മീർ, ജുനഗഡ് എന്നീ നാട്ടുരാജ്യങ്ങൾ ഇന്ത്യൻ യൂണിയനിൽ ചേരാൻ വിസമ്മതിച്ചു. പിന്നീട് അനുരഞ്ജനത്തിലൂടെയും സൈനിക നടപടിയിലൂടെയും ഇവയെ ഇന്ത്യൻ യൂണിയനിൽ കൂട്ടിച്ചേർത്തു.
സ്വാതന്ത്ര്യ പ്രാപ്തിക്കു ശേഷവും ഫ്രാൻസ്, പോർച്ചുഗൽ എന്നീ യൂറോപ്യൻ രാജ്യങ്ങൾക്ക് ഇന്ത്യയിൽ അധീന പ്രദേശങ്ങൾ ഉണ്ടായിരുന്നു. ഇവിടങ്ങളിൽ ശക്തമായ ജനകീയ പ്രക്ഷോഭങ്ങൾ ഉണ്ടായി. ഇതോടെ ഫ്രാൻസ് തങ്ങളുടെ അധീന പ്രദേശങ്ങൾ തിരിച്ചുനൽകി. സൈനിക നടപടിയിലൂടെ പോർച്ചുഗലിന്റെ അധീനതയിൽ ഉണ്ടായിരുന്ന പ്രദേശങ്ങളും ഇന്ത്യൻ യൂണിയനിൽ ലയിപ്പിച്ചു. ഇവിടങ്ങളിലെ ജനങ്ങൾ അഭിമുഖീകരിച്ച ഒരു പ്രധാന പ്രശ്നം ഭാഷയുമായി ബന്ധപ്പെട്ടതായിരുന്നു. ഒരു നാട്ടുരാജ്യത്തുതന്നെ വ്യത്യസ്ത ഭാഷകൾ സംസാരിക്കുന്നവർ ഉണ്ടായിരുന്നു. അതിനാൽ ഭാഷാടിസ്ഥാനത്തിൽ സംസ്ഥാനങ്ങൾ രൂപവത്കരിക്കണമെന്ന് ആവശ്യം ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ ഉയർന്നുവന്നു.
ഭാഷാ സംസ്ഥാനങ്ങൾ
هذه القصة مأخوذة من طبعة January 28, 2023 من Mathrubhumi Thozhil Vartha.
ابدأ النسخة التجريبية المجانية من Magzter GOLD لمدة 7 أيام للوصول إلى آلاف القصص المتميزة المنسقة وأكثر من 9,000 مجلة وصحيفة.
بالفعل مشترك ? تسجيل الدخول
هذه القصة مأخوذة من طبعة January 28, 2023 من Mathrubhumi Thozhil Vartha.
ابدأ النسخة التجريبية المجانية من Magzter GOLD لمدة 7 أيام للوصول إلى آلاف القصص المتميزة المنسقة وأكثر من 9,000 مجلة وصحيفة.
بالفعل مشترك? تسجيل الدخول
കേരള വിവേകാനന്ദൻ സ്വാമി ആഗമാനന്ദൻ
അധഃസ്ഥിതർക്ക് ക്ഷേത്രാരാധന നിഷേധിക്കപ്പെട്ട കാലത്ത് ദളിത് ബാലനെ വേദവും മന്ത്രവും അഭ്യസിപ്പിച്ച് ക്ഷേത്രപൂജനടത്തിച്ച സാമൂഹിക വിപ്ലവകാരിയാണ് സ്വാമി ആഗമാനന്ദൻ
ഹൈഡ്രജൻ വണ്ടിയുമായി ഇന്ത്യൻ റെയിൽവേ
ഹൈഡ്രജൻ തീവണ്ടികൾ \"വന്ദേ മെട്രോ' എന്നപേരിലാണ് അറിയപ്പെടുക
SSB:1656 അവസരം
അസിസ്റ്റന്റ് കമാൻഡന്റ്, എസ്.ഐ., ഹെഡ് കോൺസ്റ്റബിൾ, കോൺസ്റ്റബിൾ തസ്തികകളിൽ അവസരം
AIR ഇനിയില്ല, ആകാശവാണി മാത്രം
ഓൾ ഇന്ത്യ റേഡിയോ ഇനി ആകാശവാണി എന്ന പേരിൽ മാത്രമായിരിക്കും അറിയപ്പെടുക. തുടക്കത്തിൽ ഇന്ത്യൻ സ്റ്റേറ്റ് ബ്രോഡ്കാസ്റ്റിങ് സർവീസ് എന്ന് അറിയപ്പെട്ടിരുന്ന പ്രക്ഷേപണ രംഗത്തിന് ഓൾ ഇന്ത്യ റേഡിയോ എന്നും ആകാശവാണി എന്നുമൊക്കെ പേരുണ്ടായതിനുപിന്നിൽ കൗതുകകരമായ ചരിത്രമുണ്ട്
ജയിലിലെ നിയമങ്ങൾ
വിവിധ യൂണിഫോം തസ്തികകളിലേക്കുള്ള പരീക്ഷകൾക്കുവേണ്ടി തയ്യാറെടുക്കുന്നവർക്ക് ജയിലിലെ നിയമങ്ങൾ പരിചയപ്പെടാം
ആനന്ദം മതമാക്കിയ ബ്രഹ്മാനന്ദ ശിവയോഗി
മനസ്സാണ് ദൈവം എന്നു പറഞ്ഞ സന്ന്യാസിവര്യനാണ് ബ്രഹ്മാനന്ദ ശിവയോഗി. അദ്ദേഹത്തിന്റെ സിദ്ധാന്തങ്ങളും ആശയങ്ങളും ആനന്ദമതം' എന്നറിയപ്പെടുന്നു
മുങ്ങിയ കപ്പൽ കണ്ടെത്തി, 81 വർഷത്തിനുശേഷം
ഓസ്ട്രേലിയൻ ചരിത്രത്തിലെ ഏറ്റവും വലിയ ദുരന്തങ്ങളിലൊന്നാണ് മോണ്ടേവീഡിയോ മാരുവിന് സംഭവിച്ചത്
യൂറോപ്പിൽ പഠിക്കാൻ യൂറോപ്യൻ യൂണിയൻ സ്കോളർഷിപ്പ്
50 ലക്ഷം രൂപയുടെ ഇറാസ്മസ് മുണ്ടസ് സ്കോളർഷിപ്പ് തിരഞ്ഞെടുക്കാൻ 150+ കോഴ്സുകൾ
ഏവിയേഷൻ
വിമാനജീവനക്കാരുടെ മാനസികസംഘർഷം ഒഴിവാക്കുന്നതിനുള്ള സഹായങ്ങൾ നൽകുകയാണ് ഏവിയേഷൻ സൈക്കോളജിസ്റ്റിന്റെ തൊഴിൽ
വാർത്താലോകത്തൊരു ജോലി
സാങ്കേതികവിഷയങ്ങൾ ഭംഗിയായി അവതരിപ്പിക്കാനും നന്നായി ആശയവിനിമയം നടത്താനും കഴിവുണ്ടെങ്കിൽ ടെക്നിക്കൽ കണ്ടന്റ് റൈറ്റിങ് മേഖലയിൽ തിളങ്ങാൻ പറ്റും