ഓണവുമായി ബന്ധപ്പെട്ട് എത്രയെത്ര സങ്കൽപ്പങ്ങളും ആചാരാനുഷ്ഠാനങ്ങളുമാണ് പണ്ടുണ്ടായിരുന്നത്. കാലം മാറി, ജീവിതം യാന്ത്രികമായി, ആചാരങ്ങൾ പലതും അപ്രത്യക്ഷമായി. ചിലതൊക്കെ വെറും ചടങ്ങുകളായി. ചിങ്ങമെത്തുന്നതോടെ പ്രകൃതി കൂടുതൽ മനോഹരിയായി മാറുന്നു. പൂക്കളായ പൂക്കളൊക്കെ പുഞ്ചിരി തൂകും. ഓണത്തുമ്പികൾ പാറിപ്പറക്കും. സ്വക്ഷേത്രസ്ഥിതനായ സൂര്യന്റെ രശ്മികൾക്ക് പോലും തിളക്കമേറും. ഓണത്തുമ്പികൾ എന്ന് വിളിക്കപ്പെടുന്ന മഞ്ഞനിറമുള്ള ശലഭങ്ങൾ ഓണക്കാലത്തെ പ്രത്യക്ഷപ്പെടാറുള്ളൂ. ഓണപ്പൊൻ വെയിലിൽ അവ നൃത്തമാടുന്നത് കാണാൻ തന്നെ ഒരു പ്രത്യേക ചന്തവും ഓമനത്തവുമുണ്ട്.
കാലത്തിനൊപ്പം രീതികൾ മാറുന്നുവെങ്കിലും മലയാള നാടിന്റെ പ്രകൃതിക്കും മലയാളിയുടെ മനസ്സിനും ചിങ്ങമെത്തിയാൽ ഒരു ഉന്മേഷമാണ്. ഓണമെത്തിപ്പോയ് എന്ന വായ്ത്താരി എല്ലാ കാര്യത്തിലും ഉണ്ടാകും. നമ്മുടെ മനസ്സുകളിലേക്ക് ഉത്സാഹത്തിന്റെയും സ്നേഹത്തിന്റെയും ഉത്സവത്തിന്റെയും ഉന്മേഷം നിറക്കുന്നതാണ് ഓണക്കാലം.
ദാരിദ്ര്യമാണ് ലോകത്തിലെ ഏറ്റവും വലിയ ദുഃഖം. ചില ഗൃഹങ്ങളിലെ അടുക്കളകൾ എന്നും പുകയാത്ത ഒരു കാലമുണ്ടായിരുന്നു. വയറൊട്ടി വിശപ്പ് സഹിച്ച ആ കാലഘട്ടങ്ങളിലും മലയാളിയുടെ ചുണ്ടിൽ ചിരി ഒഴിയുമായിരുന്നില്ല. അതൊരു സഹനശക്തിയുടെ ഉൾപ്രേരണ കൊണ്ടായിരുന്നു. എന്നാൽ ഈ ശക്തി മലയാളി നേടിയെടുത്തത് ഓണമെന്ന മഹത്തായ ആഘോഷത്തിൽ നിന്നാണെന്ന് നിസ്സംശയം പറയാം. തിരുവോണം മുതൽ പത്തോണം വരെ മാലോകരെല്ലാവരും ഒന്നുപോലെ ഓണ പുടവ ധരിച്ച് ഓണസദ്യയും ഓണക്കളിയും ആർപ്പുവിളികളുമായി തകൃതിയായിട്ടാണ് ആഘോഷിക്കുക. ഇന്ന് മുന്നൂറ്റി അറുപത്തഞ്ച് ദിവസവും ഓണം പോലെ ജീവിക്കുവാനുള്ള സാമ്പത്തികശേഷി കൈവരിച്ച മലയാളിക്ക് അതിനുള്ള പ്രേരണ നൽകിയത് ഓണം പ്രദാനം ചെയ്ത മധുരസങ്കൽപ്പങ്ങളും സ്വപ്നങ്ങളുമായിരുന്നു.
هذه القصة مأخوذة من طبعة September 1-15, 2024 من Jyothisharatnam.
ابدأ النسخة التجريبية المجانية من Magzter GOLD لمدة 7 أيام للوصول إلى آلاف القصص المتميزة المنسقة وأكثر من 9,000 مجلة وصحيفة.
بالفعل مشترك ? تسجيل الدخول
هذه القصة مأخوذة من طبعة September 1-15, 2024 من Jyothisharatnam.
ابدأ النسخة التجريبية المجانية من Magzter GOLD لمدة 7 أيام للوصول إلى آلاف القصص المتميزة المنسقة وأكثر من 9,000 مجلة وصحيفة.
بالفعل مشترك? تسجيل الدخول
സോമവാരവ്രത വിധികൾ
മംഗല്യസൗഭാഗ്യത്തിനും കുടുംബത്തിന്റെയും സന്താനത്തിന്റെയും സൗഖ്യത്തിനും വേണ്ടിയാണ് സോമവാരവ്രതമെന്ന പേരിൽ അറിയപ്പെടുന്ന തിങ്കളാഴ്ച വ്രതം അനുഷ്ഠിക്കുന്നത്. ശിവപാർവ്വതിപൂജയാണ് ഈ ദിവസത്തിലെ പ്രത്യേകത. ഭൗതികജീവിതം നയിക്കുന്നവരും കുടുംബബന്ധങ്ങൾക്ക് പ്രാധാന്യം കൊടുക്കുന്നവരുമായ മനുഷ്യരുടെ അർദ്ധനാരീശ്വര സങ്കൽപ്പമാണ് ഇതിലൂടെ അനാവരണം ചെയ്യപ്പെടുന്നതെങ്കിലും മാനസികവും ശാരീരികവുമായി കിട്ടുന്ന സന്തോഷമാണ് തിങ്കളാഴ്ചവ്രതം.
മാളികപ്പുറത്തമ്മ
പാപവിമുക്തമായ ദേവീചൈതന്യം
വാസ്തു സത്യവും മിഥ്യയും
വാസ്തുവും ബിസിനസ്സും
പമ്പയിൽ എച്ചിലില ലേലം ചെയ്യുന്ന ഭക്തർ
തിരുവിതാംകൂർ ദേവസ്വം പബ്ലിക് റിലേഷൻസ് ഓഫീസറായിരുന്ന മോഹൻ പെരിനാട് എ തിയ \"ശബരിമലയും ദേവസ്വം ബോർഡും' എന്ന പുസ്തകത്തിൽ നിന്ന്
നാലമ്പല ദർശനം
അനുഭവകഥ
ജ്യോതിഷവും ജ്യോത്സനും
ജ്യോതിഷവും ജ്യോത്സ്യവും ദോഷപരിഹാരപൂജകളാണെന്നാണ് പൊതുവേയുള്ള തോന്നൽ. ദോഷപരിഹാരങ്ങൾ പരിഹാരപൂജകളിലൂടെ മാത്രം പരിഹരിക്കപ്പെടുന്നതാണെന്ന് വിശ്വസിക്കുന്ന വ്യക്തിയല്ല രാജേഷ് ജ്യോത്സ്യൻ. ഒരു പരമ്പരയുടെ ജ്യോതിഷപാരമ്പര്യത്തിലൂടെ ചില തിരിച്ചറിവുകളാണ് അദ്ദേഹം വായനക്കാർക്ക് പകർന്നുനൽകുന്നത്.
കലിയുഗ വരദനെ കണ്ടുവണങ്ങുന്ന മണ്ഡലകാലം
ശ്രീപരശുരാമൻ മാതൃഹത്യാ പാപനിവൃത്തിക്കായി സമുദ്രത്തിൽ നിന്നും കേരളത്തെ ഉദ്ധരിച്ച് ബ്രാഹ്മണർക്ക് ദാനം ചെയ്തു. കേരളത്തെ സംരക്ഷിക്കുന്നതിനായി മലയോരങ്ങളിൽ ശാസ്താ പ്രതിഷ്ഠകളും മദ്ധ്യഭാഗങ്ങളിൽ ശൈവ വൈഷ്ണവ പ്രതിഷ്ഠകളും നടത്തി. പ്രധാനപ്പെട്ട അഞ്ച് ശാസ്താക്ഷേത്രങ്ങളാണ് മലയോരങ്ങളിൽ സ്ഥിതി ചെയ്യുന്നത്. കുളത്തൂപ്പുഴയിൽ ബാല ശാസ്താവ്, ആര്യങ്കാവിൽ തൃക്കല്യാണ രൂപത്തിലും, അച്ചൻകോവിലിൽ ഗൃഹസ്ഥാശ്രമിയായും, ശബരിമലയിൽ ധ്യാനനിരതനായും, കാന്തമലയിൽ സാക്ഷാൽ പരമാത്മാവുമായിട്ടാണ് സങ്കൽപ്പങ്ങൾ.
മുൻധാരണകളെ തിരുത്തുന്ന ദൈവവിധി
ഇങ്ങനെ കാര്യങ്ങൾ എല്ലാം വിധിപോലെ മാത്രമേ നടക്കൂ എന്നതിന് ധാരാളം ഉദാഹരണങ്ങൾ നമ്മുടെ ഇതിഹാസങ്ങളിൽ തന്നെയുണ്ട്.
വക്രയുഗത്തിന്റെ ഉള്ളറകൾ
യുഗങ്ങൾ പലതുണ്ട്. ഇത് കലിയുഗം. കലിയുഗത്തിൽ യുഗങ്ങളെ അപേക്ഷിച്ച് പലതും സംഭവിക്കാം.
കാടാമ്പുഴ അമ്മയുടെ കടാക്ഷം
അനുഭവകഥ