നമ്മുടെ ഉള്ളിലുള്ള ഈശ്വരചൈതന്യത്തെ തിരിച്ചറിയുന്ന തീർത്ഥാടനമാണ് ശബരിമലയിലേത്. വ്രതം നോറ്റ് കർമ്മങ്ങൾ എല്ലാം അനുഷ്ഠിച്ച് ശരണം വിളിയോടെയുള്ള മലകയറ്റം ഭൗതിക സുഖങ്ങൾ വെടിഞ്ഞ് ആത്മീയതയിലേക്കുള്ള മലകയറ്റം കൂടിയാണ്. മനസ്സും ശരീരവും ഒരുപോലെ ഈശ്വരനിലർപ്പിച്ച് പുണ്യപാപങ്ങളുടെ ഇരുമുടിക്കെട്ടേന്തി കാടും മേടും താണ്ടിയെ ത്തുന്ന സ്വാമി ഭക്തരുടെ ഏകാഗ്രമായ മനസ്സിൽ ഒരേയൊരു ചിന്ത മാത്രം, സനാതനമായ പതിനെട്ടാം പടി കയറി കലിയുഗവരദനായ ധർമ്മശാസ്താവിന്റെ സന്നിധാനത്തിൽ എത്തുക. ചുണ്ടിൽ ഒരേയൊരു മന്ത്രം മാത്രം. സ്വാമിയേ ശരണമയ്യപ്പാ....
അയ്യപ്പവിഗ്രഹം ഒരു നോക്കുകണ്ട് കൈകൂപ്പി ജന്മസാഫല്യമടയാനായി ലക്ഷക്കണക്കിന് ഭക്തരാണ് ഓരോ വർഷവും ശബരിമലയിൽ വന്നുപോകുന്നത്. വനസങ്കേതത്തിൽ കടന്നാൽ പിന്നെ അവർക്ക് ജാതിയില്ല, മതമില്ല, ഉച്ചനീചത്വമില്ല. സ്ത്രീപുരുഷഭേദം പോലുമില്ല. ഒരേ ചിന്ത! ഒരേ ലക്ഷ്യം, ഒരേ നാമോച്ചാരണം. ഇങ്ങനെ ഒരു അഭേദചിന്ത, സമ്പൂർണ്ണ സമത്വം ലോകത്ത് എവിടെയാണ് കാണാൻ കഴിയുക.
കലിയുഗവരദനായ സ്വാമി അയ്യപ്പദർശനം ഭക്തർക്ക് ജീവിതസായൂജ്യവും മോക്ഷപ്രാപ്തിയും നൽകും. കർമ്മകാണ്ഡത്തിൽ ചെയ്തു കൂട്ടുന്ന പാപകർമ്മങ്ങൾ അയ്യപ്പസ്വാമിയുടെ തിരുമുമ്പിലെ ജ്വലിക്കുന്ന ഹോമകുണ്ഡത്തിൽ നിക്ഷേപിച്ച് പാപമുക്തനായി നന്മയുടേയും സനാതനധർമ്മത്തിന്റേയും നേരറിവ് നേടാനുള്ളതാണ് ശബരിമല തീർത്ഥാടനം. ജാതിയുടേയും ദേശത്തിന്റേയും ഭാഷയുടേയും വർണ്ണ വർഗ്ഗത്തിന്റേയും ഭേദമില്ലാതെ എല്ലാവരേയും ഒന്നായി കാണുന്ന ദർശനമാണ് ശബരിമലയിലേത്.
മാലയിട്ട് വ്രതങ്ങളെടുത്ത്
ശബരിമലയ്ക്ക് പോകാൻ മാലധരിച്ചാൽ പിന്നെ സ്വാമിയായി. എത്ര വലിയവനായാലും ചെറിയവനായാലും മാലയിട്ടുകഴിഞ്ഞാൽ സ്വാമിയെന്നേ പരസ്പരം വിളിക്കൂ. മാലയിടുന്നതിനെ മുദ്ര ധരിക്കുക എന്നാണ് പറയുക. എന്നാണ് മുദ്ര ധരിക്കേണ്ടത്? ഈ ചോദ്യത്തിന് പഴമക്കാർക്ക് ഒറ്റ ഉത്തരമേയുള്ളൂ. മണ്ഡലം ഒന്നിന്, അതായത് വൃശ്ചികം ഒന്നിന്. അല്ലെങ്കിൽ ഉത്രം നക്ഷത്രത്തിനോ, അതുമല്ലെങ്കിൽ ശനിയാഴ്ചയോ മാലയിടാം. മാലയിടുന്ന സമയത്ത് കോടിവസ്ത്രം ധരിക്കണം. കറുപ്പോ നീലയോ എങ്കിൽ ഉത്തമം.
هذه القصة مأخوذة من طبعة November 16-30, 2024 من Jyothisharatnam.
ابدأ النسخة التجريبية المجانية من Magzter GOLD لمدة 7 أيام للوصول إلى آلاف القصص المتميزة المنسقة وأكثر من 9,000 مجلة وصحيفة.
بالفعل مشترك ? تسجيل الدخول
هذه القصة مأخوذة من طبعة November 16-30, 2024 من Jyothisharatnam.
ابدأ النسخة التجريبية المجانية من Magzter GOLD لمدة 7 أيام للوصول إلى آلاف القصص المتميزة المنسقة وأكثر من 9,000 مجلة وصحيفة.
بالفعل مشترك? تسجيل الدخول
ജ്യോതിഷവും ജ്യോത്സനും
ജ്യോതിഷവും ജ്യോത്സ്യവും ദോഷപരിഹാരപൂജകളാണെന്നാണ് പൊതുവേയുള്ള തോന്നൽ. ദോഷപരിഹാരങ്ങൾ പരിഹാരപൂജകളിലൂടെ മാത്രം പരിഹരിക്കപ്പെടുന്നതാണെന്ന് വിശ്വസിക്കുന്ന വ്യക്തിയല്ല രാജേഷ് ജ്യോത്സ്യൻ. ഒരു പരമ്പരയുടെ ജ്യോതിഷപാരമ്പര്യത്തിലൂടെ ചില തിരിച്ചറിവുകളാണ് അദ്ദേഹം വായനക്കാർക്ക് പകർന്നുനൽകുന്നത്.
കലിയുഗ വരദനെ കണ്ടുവണങ്ങുന്ന മണ്ഡലകാലം
ശ്രീപരശുരാമൻ മാതൃഹത്യാ പാപനിവൃത്തിക്കായി സമുദ്രത്തിൽ നിന്നും കേരളത്തെ ഉദ്ധരിച്ച് ബ്രാഹ്മണർക്ക് ദാനം ചെയ്തു. കേരളത്തെ സംരക്ഷിക്കുന്നതിനായി മലയോരങ്ങളിൽ ശാസ്താ പ്രതിഷ്ഠകളും മദ്ധ്യഭാഗങ്ങളിൽ ശൈവ വൈഷ്ണവ പ്രതിഷ്ഠകളും നടത്തി. പ്രധാനപ്പെട്ട അഞ്ച് ശാസ്താക്ഷേത്രങ്ങളാണ് മലയോരങ്ങളിൽ സ്ഥിതി ചെയ്യുന്നത്. കുളത്തൂപ്പുഴയിൽ ബാല ശാസ്താവ്, ആര്യങ്കാവിൽ തൃക്കല്യാണ രൂപത്തിലും, അച്ചൻകോവിലിൽ ഗൃഹസ്ഥാശ്രമിയായും, ശബരിമലയിൽ ധ്യാനനിരതനായും, കാന്തമലയിൽ സാക്ഷാൽ പരമാത്മാവുമായിട്ടാണ് സങ്കൽപ്പങ്ങൾ.
മുൻധാരണകളെ തിരുത്തുന്ന ദൈവവിധി
ഇങ്ങനെ കാര്യങ്ങൾ എല്ലാം വിധിപോലെ മാത്രമേ നടക്കൂ എന്നതിന് ധാരാളം ഉദാഹരണങ്ങൾ നമ്മുടെ ഇതിഹാസങ്ങളിൽ തന്നെയുണ്ട്.
വക്രയുഗത്തിന്റെ ഉള്ളറകൾ
യുഗങ്ങൾ പലതുണ്ട്. ഇത് കലിയുഗം. കലിയുഗത്തിൽ യുഗങ്ങളെ അപേക്ഷിച്ച് പലതും സംഭവിക്കാം.
കാടാമ്പുഴ അമ്മയുടെ കടാക്ഷം
അനുഭവകഥ
ഭക്തിയുടെ ഭാവനകൾ
ഇവിടം ഒരു ദേവ ശിൽപ്പിയുടെ പണിപ്പുരയാണ്
വേദമാതാവ്
തമിഴ്നാട്ടിൽ ചിദംബരത്തെ കഞ്ചിത്തൊട്ടി എന്ന സ്ഥലത്താണ് ഗായത്രീദേവിക്കായുളള തമിഴ്നാട്ടിലെ ഏകക്ഷേത്രം സ്ഥിതി ചെയ്യുന്നത്.
അർജ്ജുനനും നാരദനും പിന്നെ ഹനുമാനും
അർജ്ജുനൻ ഹനുമാനെ കൊടിയിൽ ധരിച്ചാൽ എന്നും വിജയമുണ്ടാകും
അരുൺകുമാർ നമ്പൂതിരി ഒരു പു ചോദിച്ചു അയ്യപ്പൻ ഒരു പൂക്കാലം തന്നെ നൽകി
നിയുക്ത മേൽശാന്തി എസ്. അരുൺകുമാർ നമ്പൂതിരിയുടെ വിശേഷങ്ങൾ
ജീവിതവും സദ്ചിന്തയും
സദ്ചിന്തയും പ്രവൃത്തിയുമാണ് ഒരു വ്യക്തിയുടെ ജീവിത ഉയർച്ചയ്ക്ക് ആധാരമെന്ന് ഈ കഥ തെളിയിക്കുന്നു.