ആൽപ്സിന്റെ തണലിലെ റൈൻ നദീതടത്തിൽ നിന്ന് ആ ലോക ടെന്നീസിന്റെ തിരുവരങ്ങിലേക്ക് ഒരു പതിനാലുകാരൻ വന്നു, റോജർ ഫെഡറർ. ടെന്നീസ് ഭീമന്മാരെ മലർത്തിയടിച്ച ഫെഡറർ വിജയങ്ങൾ കൂമ്പാരം കൂട്ടി. റെക്കോഡുകൾ തിരുത്തിയെഴുതി. കാളപ്പോരിന്റെ പാരമ്പര്യം കളിക്കളത്തിൽ കാട്ടുന്ന റാഫേൽ നഡാലിനും യന്ത്രത്തിന്റെ കൃത്യത പുലർത്തുന്ന നൊവാക് ജോക്കോവിച്ചിനും തരാനാകാത്ത സൗന്ദര്യലഹരിയണ് ഫെഡറർ കഴിഞ്ഞ ഇരുപത്ത നാല് കൊല്ലം ആസ്വാദകരുടെ ഹൃദയചഷകങ്ങളിലേക്ക് പകർനത്. പ്രാവിനെപ്പോലെ ചിറകടിച്ചുയർന്നും ബാലെ നർത്തകരെ ലജ്ജിപ്പിക്കുന്ന വടിവോടെ ചലിച്ചും ഇരയെ നോട്ടമിട്ട് കുതിപ്പിനൊരുങ്ങുന്ന സിംഹരാജാവിനെപ്പോലെ ചുവടുകൾ വെച്ചും പുൽത്തകിടിയിൽ കൃഷ്ണമൃഗത്തിന്റെ ചേലോടെ കുതിച്ചും മർത്യലോകത്തിന് സ്വർഗീയസൗന്ദര്യം കനിഞ്ഞുതന്ന ഗന്ധർവൻ. എതിരാളികളുടെ മുഖക്കോണുകൾ വലിഞ്ഞു മുറുകി വിയർപ്പിൽ കുതിർന്നപ്പോ ഴും ആയാസത്തിന്റെ ശബ്ദങ്ങൾ പുറത്തു വന്നപ്പോഴും താളം പിഴയ്ക്കാതെ, ചുവടിടറാതെ, ശാന്തസൗകുമാര്യത്തോടെ, വർണശലഭത്തിന്റെ സ്വാഭാവികതയോടെ ഫെഡറർ കളിച്ചു. ഇയാൾ വിയർക്കാത്തതെന്തെന്ന് സഹകളിക്കാരൻ അന്തം വിട്ടു. എങ്ങനെയിത്ര അനായാസമായി കളിക്കുന്നുവെന്നും.
ആഗ്നേയശേഷിയുളളതും ടെന്നീസ് കണ്ടതിൽ ഏറ്റവും മികച്ചതുമായ ഫോർ ഹാൻഡും മനോഹരമായ സ്ലൈസും അന്യാ ദൃശ്യപൂർണതയുള്ള കുട്ടവർക്കും അപ്രതീക്ഷിതമായ സെർവുകളും... സാങ്കേതികമായ അളവുകോലു കൾക്ക് ഫെഡററുടെ കാൽപ്പനിക ചാരുത നിർവചിക്കാനായില്ല. റാക്കറ്റ് തച്ചുടയ്ക്കുന്ന ക്ഷുഭിത യുവാവിന്റെ മേലാപ്പ് ഫെഡറർ ക്ഷിപ്രവേഗത്തിൽ പറിച്ചെറിഞ്ഞു. കളിക്കളത്തിനകത്തും പുറത്തും വിവാദക്കറ പുരളാത്ത മാതൃകാപുരുഷനായി. വിനയവും മര്യാദയും ഫെഡററുടെ മകുടത്തിൽ ഇന്ദ്രനീലം പാകി. ആരാധകരോട് അളവറ്റ സ്നേഹവായ്പ്പും വിനയവും കരുതിയ ഫെഡറർ തന്റെ നർമ്മബോധം കൊണ്ട് കാണികളെ ഇളക്കിമറിച്ചു. കണ്ണുനീർ ദൗർബല്യമല്ല ശക്തിയാ ണെന്ന് ലോകത്തെ തിരുത്തി.
هذه القصة مأخوذة من طبعة February 2023 من Mathrubhumi Sports Masika.
ابدأ النسخة التجريبية المجانية من Magzter GOLD لمدة 7 أيام للوصول إلى آلاف القصص المتميزة المنسقة وأكثر من 9,000 مجلة وصحيفة.
بالفعل مشترك ? تسجيل الدخول
هذه القصة مأخوذة من طبعة February 2023 من Mathrubhumi Sports Masika.
ابدأ النسخة التجريبية المجانية من Magzter GOLD لمدة 7 أيام للوصول إلى آلاف القصص المتميزة المنسقة وأكثر من 9,000 مجلة وصحيفة.
بالفعل مشترك? تسجيل الدخول
സച്ചിന് പ്രായം പതിനാറ്
മുപ്പതുകളുടെ അവസാനത്തിലും സച്ചിൻ തെണ്ടുൽക്കർ എന്ന പ്രതിഭയിൽ പഴയ പതിനാറുകാരന്റെ പ്രതിഭയും പ്രസരിപ്പുമുണ്ടായിരുന്നു. ബ്രിട്ടീഷുകാർ ഇന്ത്യ വിട്ടുപോയിട്ടും, അവർ തന്ന കൊളോണിയൽ കളിരീതികൾ തുടർന്നവരായിരുന്നു അതുവരെയുള്ള ഇന്ത്യൻ കളിക്കാരേറെയും. ആ കൊളോണിയൽ കാലത്തിന്റെ അന്ത്യം കുറിക്കാനെത്തിയ ജീനിയസ് ആയിരുന്നു സച്ചിൻ തെണ്ടുൽക്കർ.
സചാച്ചുവിന്റെ ലോകം
മുംബൈയിലെ ഇടത്തരം മധ്യവർഗകുടുംബത്തിൽ ജനിച്ച സച്ചിൻ തെണ്ടുൽക്കർ ക്രിക്കാകമടക്കിവാണ ചാമ്പ്യനും ദേശീയ നായകനുമായിത്തീർന്നതിനു പിന്നിൽ സംഭവബഹുലവും നാടകീയവുമായ ഒരു കഥയുണ്ട്. തിരിച്ചടികളിൽനിന്ന് കരകയറി വിജയം വരിക്കാനുള്ള കഴിവ് സച്ചിന് ചെറുപ്പം തൊട്ടേ ഉണ്ടായിരുന്നു.
മെസ്സിഹാസം
ഫുട്ബോളിൽ ഇതിഹാസങ്ങൾ ഒരുപാടുണ്ടാകാം. എന്നാൽ ഒരേയൊരു മെസ്സിയേയുള്ളൂ. ആരാധകർ നെഞ്ചിലേറ്റിയ അനശ്വരജൻമം
മെസ്സി റിപ്പബ്ലിക്ക്
1986 ലോകകപ്പ് വിജയമാണ് കേരളത്തിൽ അർജന്റീനയ്ക്ക് ആരാധകരെ സൃഷ്ടിച്ചത്. അന്ന് മാറഡോണയെ ആരാധിച്ചവരുടെ ഹൃദയത്തിലാണ് ഇന്ന് ലയണൽ മെസ്സിയുടെ സ്ഥാനം (6 R
കളത്തിനു പുറത്തെ ശതകോടീശ്വരൻ
ലോകത്തെ ഏറ്റവും വിലപിടിപ്പുള്ള ബ്രാൻഡ് അംബാസഡർമാരിലൊരാൾ, ആഡംബര ഫാഷൻ ബ്രാൻഡിന്റെ ഉടമ, അത്യാഡംബര ഹോട്ടൽ ശൃംഖലയുടെ പങ്കാളി... ലയണൽ മെസ്സി എന്ന ഫുട്ബോൾ മാന്ത്രികൻ കളിക്കളത്തിന് പുറത്ത് ഓരോ ദിവസവും സമ്പാദിക്കുന്നത് ലക്ഷക്കണക്കിന് രൂപയാണ്
മെസ്സിയും മലയാളിയും തമ്മിൽ
മെസ്സിയോ ക്രിസ്റ്റ്യാനോയോ? ലോകകപ്പ് വിജയത്തിലൂടെ ലയണൽ മെസ്സി ഈ ചോദ്യത്തിനുള്ള ഉത്തരം നൽകിയിരിക്കുന്നു
നിലവാരം ഉയർത്തും
ഇന്ത്യൻ ഫുട്ബോളിൽ വിപ്ലവകരമായ മാറ്റം കൊണ്ടുവരാനുള്ള ഒരുക്കത്തിലാണ് അഖിലേന്ത്യ ഫുട്ബോൾ ഫെഡറേഷന്റെ പുതിയ കമ്മിറ്റി. എ.ഐ.എഫ്.എഫ്. ജനറൽ സെക്രട്ടറി ഷാജി പ്രഭാകർ സംസാരിക്കുന്നു
ആരാണ് സന്തോഷം ആഗ്രഹിക്കുന്നത്.....?
ആദ്യമായി ഇന്ത്യയ്ക്ക് പുറത്ത് സന്തോഷ് ട്രോഫി മത്സരങ്ങൾ കളിക്കുക എന്ന സ്വപ്നമാണ് കേരള താരങ്ങൾക്ക് നഷ്ടമായിരിക്കുന്നത്. ഒഡിഷയിൽ നടന്ന ഫൈനൽ റൗണ്ടിൽ തീർത്തും മോശം പ്രകടനമായിരുന്നു കേരളം കാഴ്ചവെച്ചത്
പ്രതിഭയുടെ പടയൊരുക്കം
റോജർ, നഡാൽ, ജോക്കോവിച്ച് ത്രയത്തിനുശേഷം ആധുനിക ടെന്നീസിൽ പ്രഭാവം തീർക്കുകയാണ് സ്റ്റെഫാനോസ് സിറ്റ്സിപാസ്
വേദനിപ്പിച്ച് വൂമർ
2007 ലോകകപ്പ് സംഭവബഹുലമായിരുന്നു. ഇന്ത്യയും പാകിസ്താനും ആദ്യ റൗണ്ടിൽ തന്നെ പുറത്തായി. പക്ഷെ, ആ പരാജയങ്ങളേക്കാൾ വിൻഡീസ് ലോകകപ്പിനെ പിടിച്ചുകുലുക്കിയത് പാകിസ്താൻ പരിശീലകൻ ബോബ് വൂമറുടെ മരണമായിരുന്നു. ചുരുളഴിയാത്ത രഹസ്യമായി ആ മരണം ഇന്നും നിലനിൽക്കുന്നു