ഏറെ നാളായി മനസ്സിൽ കൊണ്ടു നടന്ന ആഗ്രഹമായിരുന്നു ഒരു ലോങ് ഡ്രൈവ് റോഡ് ട്രിപ് ഒരിക്കൽ സുഹൃത്ത് സനലിനോട് സംസാരിക്കവെ സിക്കിമിലേക്ക് കാറിൽ ഡ്രൈവ് ചെയ്ത് പോയാലോ എന്ന് വെറുതേ ചോദിച്ചു. റെഡി എന്നായിരുന്നു മറുപടി. പിന്നൊന്നും നോക്കിയില്ല, ഹ്യുണ്ടായ് ക്രേറ്റയിൽ പോകാൻ തീരുമാനിച്ചു. അതി രാവിലെ വടക്കുംനാഥനെ തൊഴുത് തൃശ്ശൂരിൽ നിന്ന് ആരംഭിച്ച ആദ്യദിവസത്തെ യാത്ര 490 കിലോമീറ്റർ അകലെ പുതുച്ചേരിയിൽ അവസാനിച്ചു. തുടക്കത്തിലെ ആവേശവും നല്ല റോഡും യാത്ര അനായാസമാക്കി. പിറ്റേദിവസത്തെ യാത്ര ശിലകളിൽ കഥ മെനഞ്ഞ മഹാബലിപുരത്തെ പൈതൃകക്കാഴ്ചകളിലേക്കായിരുന്നു. പണ്ടെന്നോ സംഭവിച്ച പ്രകൃതി ക്ഷോഭത്താലോ മറ്റോ നശിച്ച സമ്പന്നമായ ഇന്ത്യൻ സംസ്കാരത്തിന്റെയും പൈതൃകത്തിന്റെയും, കാലത്തെ അതിജീവിച്ച ചെറിയൊരംശം മാത്രമാണ് ഇന്നവിടെ കാണുന്നത്. വൈകീട്ട് ആറോടെ മഹാബലിപുരത്തോട് വിടപറഞ്ഞു. വാഹനം പല റോഡുകൾ പിന്നിട്ട് എൻ.എച്ച്. 16-ലേക്ക് കയറി. രാത്രി പത്തോടെ ഒരു ടോളിൽ ടെന്റടിച്ച് കിടന്നു.
കൊൽക്കത്ത വരെ നീണ്ടുകിടക്കുന്ന ചെന്നൈ-കൊൽക്കത്ത എൻ.എച്ച്. 16-ലൂടെ 450 കിലോമീറ്റർ അകലെ വിജയവാഡയ്ക്കടുത്ത് ഉണ്ടാവല്ലി കേവ്സ് ആയിരുന്നു അടുത്ത ലക്ഷ്യം. ഇടയ്ക്ക് പണി നടക്കുന്നുണ്ടെങ്കിലും തീരേ ട്രാഫിക് ഇല്ലാതെ നീണ്ടുനിവർന്നു കിടക്കുന്ന ആറുവരിപ്പാത ഈ യാത്ര അനായാസമാക്കി. കൃഷ്ണ നദിക്ക് അഭിമുഖമായുള്ള മലഞ്ചെരിവിൽ പാറയുടെ ഓരോ വെട്ടിലും ഒരു കഥ സംസാരിക്കുന്ന ചരിത്രസൃഷ്ടികളുടെ അത്ഭുതമാണ് ഉണ്ടാവല്ലി ഗുഹകൾ. 330 കിലോമീറ്റർ അകലെ സൗത്ത് ഇന്ത്യയിലെ കശ്മീർ എന്നറിയപ്പെടുന്ന ലംബാസിംഗിയാണ് അടുത്ത ലക്ഷ്യം. അതിമനോഹരമായ ലാൻഡ്സ്കേപ്പിന് നടുവിലൂടെ അനന്തതയിലേക്ക് നീളുന്ന എൻ.എച്ച്. 16-ലൂടെ ആസ്വദിച്ചൊരു ഡ്രൈവ്. രാത്രി എട്ടോടെ ടുണി ഗ്രാമത്തിലെ ഒരു പെട്രോൾ പമ്പിൽ യാത ബ്രേയ്ക്കിട്ടു.
هذه القصة مأخوذة من طبعة July 2022 من Mathrubhumi Yathra.
ابدأ النسخة التجريبية المجانية من Magzter GOLD لمدة 7 أيام للوصول إلى آلاف القصص المتميزة المنسقة وأكثر من 9,000 مجلة وصحيفة.
بالفعل مشترك ? تسجيل الدخول
هذه القصة مأخوذة من طبعة July 2022 من Mathrubhumi Yathra.
ابدأ النسخة التجريبية المجانية من Magzter GOLD لمدة 7 أيام للوصول إلى آلاف القصص المتميزة المنسقة وأكثر من 9,000 مجلة وصحيفة.
بالفعل مشترك? تسجيل الدخول
ചരിത്രമുറങ്ങുന്ന അനന്തപുരം കൊട്ടാരം
കേരളചരിത്രത്തിന്റെ ഭാഗമായിത്തീർന്ന നിർമിതിയാണ് അനന്തപുരത്ത് കോവിലകം എന്ന പ്രശസ്തമായ കൊട്ടാരം
മലമ്പുഴയുടെ തീരങ്ങളിലൂടെ
വാളയാർ കാടിനോട് ചേർന്ന്, കല്ലടിക്കോടൻ മലനിരകളുടെ ഓരത്തുള്ള അകമലവാരം. ആനത്താരയും പുലിമടയുമുള്ള കവയും മലമ്പുഴയും. പാലക്കാട്ടെ വന്യതയിലേക്ക് പലകാലങ്ങളിൽ നടത്തിയ യാത്രകൾ ഓർത്തെടുക്കുകയാണ് ലേഖകൻ
തളിർത്തും തപിച്ചും കാനനഭാവങ്ങൾ
കാടുണങ്ങുമ്പോൾ വന്യമൃഗങ്ങൾ നേരിടുന്ന അതിജീവനക്കാഴ്ചയിലേക്ക് ക്യാമറ തിരിക്കുകയാണ് വനചാരി. വനവിസ്തൃതി കുറയുമ്പോൾ വന്യമൃഗങ്ങൾ സാമ്രാജ്യപരിധി ലംഘിക്കുമെന്ന കാര്യം മനുഷ്യർ മറന്നുപോകുന്നുവെന്നും ഓർമിപ്പിക്കുന്നു. നാഗർഹോളയിലൂടെയുള്ള വനയാത്രയാണ് ഇക്കുറി
പണിതീരാത്ത മരക്കൊട്ടാരത്തിൽ...
മരംകൊണ്ടുള്ള ശില്പങ്ങളും കൊത്തുപണികളും...യക്ഷിക്കഥയിലെ കൊട്ടാരംപോലെ മനോഹരമാണ് തായ്ലാൻഡ് ഉൾക്കടലിന്റെ തീരത്തെ സാങ്ച്വറി ഓഫ് ട്രൂത്ത് ക്ഷേത്രസമുച്ചയം
തെക്കേ അമേരിക്കയിലെ വർണപക്ഷികളെ തേടി
പക്ഷികളുടെ ഭൂഖണ്ഡമായ തെക്കേ അമേരിക്കയിലൂടെ വർണപക്ഷികളെ തേടിയുള്ള യാത്ര. അതിശൈത്വത്തിനോട് പൊരുതി, വനാന്തരങ്ങളിൽ മറഞ്ഞിരിക്കുന്ന വർണപ്പക്ഷികളെ ക്യാമറയിൽ പകർത്തിയ അനുഭവം
കാരൈക്കുടിയിൽ ചെട്ടിയാന്മാരുടെ നാട്ടിൽ
തമിഴകത്തിലെ സമ്പന്നപ്രദേശമാണ് ചെട്ടിനാട് വാസ്തുവിദ്യകൾകൊണ്ടും പൈതൃകംകൊണ്ടും വ്യത്യസ്തത പുലർത്തുന്ന പ്രദേശം. അവിടുത്തെ സാംസ്കാരികസാമൂഹിക ഭൂമികയിലൂടെ പോയി വരാം
തിരുവാലത്തൂരിലെ മഹാക്ഷേത്രത്തിൽ
നിളാതീരത്തെ ഐതിഹ്യപ്പെരുമനിറഞ്ഞ ക്ഷേത്രം. മഹിഷാസുരമർദിനിയും അന്നപൂർണേശ്വരിയും വാഴുന്ന രണ്ടുമൂർത്തി ക്ഷേത്രത്തിലെ പ്രദക്ഷിണവഴിയിലൂടെ
പരാശർ ഹിമശൃംഗത്തിലെ നീലത്തടാകത്തിനരികെ
ഹിമാലയതാഴ്വരകളുടെ അനിർവചനീയസൗന്ദര്യത്തിനൊപ്പം പുരാണേതിഹാസകഥകളും കൂട്ടുചേരുന്ന വഴികൾ... നീലത്തടാകമായ പരാശറിലേക്ക് നീളുന്ന യാത്ര
മഞ്ഞിലൂടെ ആകാശവർണങ്ങൾ തേടി
വൈകുന്നേരം മൂന്നുമണിയാകുമ്പോൾ സൂര്യനസ്തമിക്കുന്ന, പിന്നെ പൂർണമായും ഇരുട്ടിലാവുന്ന ഐസ്ലൻഡിലെ ഗ്രാമത്തിലേക്ക് പോകുമ്പോൾ ഒറ്റലക്ഷ്യം മാത്രമായിരുന്നു ധ്രുവപ്രദേശങ്ങളിൽ മഞ്ഞ് കൂടുതലുള്ള സമയങ്ങളിൽ മാത്രമുണ്ടാവുന്ന നോർത്തേൺ ലൈറ്റ്സ് കാണുക...
ഗാർഡൻ സിറ്റിയിൽനിന്ന് മഴമേഘങ്ങളുടെ നാട്ടിലേക്ക്
യാത്രകൾ ഓർമകളാണ്. ഗൃഹാതുരമായ ബെംഗളൂരു നഗരത്തിൽനിന്ന് അഗുംബെയിലെ മഴമേഘങ്ങളെച്ചുറ്റി