അകലങ്ങളിൽ കിളിമഞ്ചാരോയുടെ ഭംഗി തെളിഞ്ഞു. ആഫ്രിക്കൻ ഭൂഖണ്ഡത്തിലെ ഏറ്റവും ഉയരം കൂടിയ പർവതം. ഒരു പർവതനിരയുടെയും ഭാഗമല്ലാതെ സ്വതന്ത്രമായി നിൽക്കുന്ന നിർജീവ അഗ്നിപർവതമാണ് കിളിമഞ്ചാരോ. സമുദ്രനിരപ്പിൽ നിന്ന് 5,895 മീറ്റർ (19,341 അടി) ഉയരത്തിലാണ് കിളിമഞ്ചാരോ സ്ഥിതിചെയ്യുന്നത്. ഏഴ് ഭൂഖണ്ഡങ്ങളിലെയും ഉയരംകൂടിയ കൊടുമുടികളിൽ നാലാം സ്ഥാനമാണ് ഇതിനുള്ളത്. ആഫ്രിക്കയുടെ മേൽക്കൂര എന്നും കിളിമഞ്ചാരോയെ വിശേഷിപ്പിക്കുന്നു.
കിബോ, മവെൻസി, ഷിരാ എന്നിങ്ങനെ മൂന്ന് അഗ്നിപർവതമുഖങ്ങൾ (crater) ഉണ്ടായിരുന്നതിൽ ആദ്യത്തെ രണ്ടെണ്ണമാണ് ഇന്ന് അവശേഷിക്കുന്നത്. ഷീര അനേകായിരം വർഷങ്ങൾക്കു മുൻപുണ്ടായ അഗ്നിപർവത വിസ്ഫോടനത്തില്‍ നാമാവശേഷമായി. കിളിമഞ്ചാരോ പര്‍വതത്തിലെ ഏറ്റവും ഉയരംകൂടിയ ഉഹുറു പീക്ക്” കിബോയിലാണുള്ളത്. ഇതിന്റെ ഉച്ചിയിലേക്കുള്ള സാഹസികയാത്രക്കായി ലോകത്തിന്റെ നാനാഭാഗത്തുനിന്നും ആയിരക്കണക്കിന് പര്‍വതാരോഹകരാണ് എത്തിച്ചേരുന്നത്. അന്‍പത് ശതമാനത്തിനുമുകളില്‍ വിജയസാധ്യതയുള്ളതും മലകയറ്റത്തിനാവശ്യമായ സാങ്കേതികമായ കഴിവുകള്‍ ആവശ്യമില്ലാത്തതുമാണ് ധാരാളം മൌണ്ടനീയറിങ് പ്രേമികളെ ഇവിടേക്ക് ആകര്‍ഷിക്കുന്നത്.
വര്‍ഷങ്ങള്‍ക്കുമുന്‍പ് കെനിയയിലെ അംബോസെലി നാഷണല്‍ പാര്‍ക്കില്‍ നിന്നായിരുന്നു കിളിമഞ്ചാരോയുടെ ആദ്യ ദര്‍ശനം. അന്ന് കിളിമഞ്ചാരോ ട്രെക്കിങ്ങിനായുള്ള ആഗ്രഹം മുളപൊട്ടിയെങ്കിലും അത് സഫലീകരിക്കാന്‍ വര്‍ഷങ്ങള്‍ കാത്തിരിക്കേണ്ടിവന്നു. ഉഗാണ്ടയിലുള്ള മലയാളി സുഹൃത്തുമായുള്ള സംഭാഷണത്തിനിടെയാണ് യാദൃച്ഛികമായി കിളിമഞ്ചാരോ ട്രക്കിങ് വീണ്ടും കടന്നുവന്നത്. രണ്ട് മലയാളി സുഹൃത്തുക്കളും പണക്കാരനായ സഹപ്രവർത്തകനും കൂടി ചേർന്നതോടെ ഞങ്ങളുടെ സംഘം പൂർത്തിയായി. ആദ്യത്തെ കടമ്പ ട്രക്കിങ്ങിനായുള്ള വഴി തിരഞ്ഞെടുക്കൽ ആയിരുന്നു.
هذه القصة مأخوذة من طبعة September 2022 من Mathrubhumi Yathra.
ابدأ النسخة التجريبية المجانية من Magzter GOLD لمدة 7 أيام للوصول إلى آلاف القصص المتميزة المنسقة وأكثر من 9,000 مجلة وصحيفة.
بالفعل مشترك ? تسجيل الدخول
هذه القصة مأخوذة من طبعة September 2022 من Mathrubhumi Yathra.
ابدأ النسخة التجريبية المجانية من Magzter GOLD لمدة 7 أيام للوصول إلى آلاف القصص المتميزة المنسقة وأكثر من 9,000 مجلة وصحيفة.
بالفعل مشترك? تسجيل الدخول
ചരിത്രമുറങ്ങുന്ന അനന്തപുരം കൊട്ടാരം
കേരളചരിത്രത്തിന്റെ ഭാഗമായിത്തീർന്ന നിർമിതിയാണ് അനന്തപുരത്ത് കോവിലകം എന്ന പ്രശസ്തമായ കൊട്ടാരം
മലമ്പുഴയുടെ തീരങ്ങളിലൂടെ
വാളയാർ കാടിനോട് ചേർന്ന്, കല്ലടിക്കോടൻ മലനിരകളുടെ ഓരത്തുള്ള അകമലവാരം. ആനത്താരയും പുലിമടയുമുള്ള കവയും മലമ്പുഴയും. പാലക്കാട്ടെ വന്യതയിലേക്ക് പലകാലങ്ങളിൽ നടത്തിയ യാത്രകൾ ഓർത്തെടുക്കുകയാണ് ലേഖകൻ
തളിർത്തും തപിച്ചും കാനനഭാവങ്ങൾ
കാടുണങ്ങുമ്പോൾ വന്യമൃഗങ്ങൾ നേരിടുന്ന അതിജീവനക്കാഴ്ചയിലേക്ക് ക്യാമറ തിരിക്കുകയാണ് വനചാരി. വനവിസ്തൃതി കുറയുമ്പോൾ വന്യമൃഗങ്ങൾ സാമ്രാജ്യപരിധി ലംഘിക്കുമെന്ന കാര്യം മനുഷ്യർ മറന്നുപോകുന്നുവെന്നും ഓർമിപ്പിക്കുന്നു. നാഗർഹോളയിലൂടെയുള്ള വനയാത്രയാണ് ഇക്കുറി
പണിതീരാത്ത മരക്കൊട്ടാരത്തിൽ...
മരംകൊണ്ടുള്ള ശില്പങ്ങളും കൊത്തുപണികളും...യക്ഷിക്കഥയിലെ കൊട്ടാരംപോലെ മനോഹരമാണ് തായ്ലാൻഡ് ഉൾക്കടലിന്റെ തീരത്തെ സാങ്ച്വറി ഓഫ് ട്രൂത്ത് ക്ഷേത്രസമുച്ചയം
തെക്കേ അമേരിക്കയിലെ വർണപക്ഷികളെ തേടി
പക്ഷികളുടെ ഭൂഖണ്ഡമായ തെക്കേ അമേരിക്കയിലൂടെ വർണപക്ഷികളെ തേടിയുള്ള യാത്ര. അതിശൈത്വത്തിനോട് പൊരുതി, വനാന്തരങ്ങളിൽ മറഞ്ഞിരിക്കുന്ന വർണപ്പക്ഷികളെ ക്യാമറയിൽ പകർത്തിയ അനുഭവം
കാരൈക്കുടിയിൽ ചെട്ടിയാന്മാരുടെ നാട്ടിൽ
തമിഴകത്തിലെ സമ്പന്നപ്രദേശമാണ് ചെട്ടിനാട് വാസ്തുവിദ്യകൾകൊണ്ടും പൈതൃകംകൊണ്ടും വ്യത്യസ്തത പുലർത്തുന്ന പ്രദേശം. അവിടുത്തെ സാംസ്കാരികസാമൂഹിക ഭൂമികയിലൂടെ പോയി വരാം
തിരുവാലത്തൂരിലെ മഹാക്ഷേത്രത്തിൽ
നിളാതീരത്തെ ഐതിഹ്യപ്പെരുമനിറഞ്ഞ ക്ഷേത്രം. മഹിഷാസുരമർദിനിയും അന്നപൂർണേശ്വരിയും വാഴുന്ന രണ്ടുമൂർത്തി ക്ഷേത്രത്തിലെ പ്രദക്ഷിണവഴിയിലൂടെ
പരാശർ ഹിമശൃംഗത്തിലെ നീലത്തടാകത്തിനരികെ
ഹിമാലയതാഴ്വരകളുടെ അനിർവചനീയസൗന്ദര്യത്തിനൊപ്പം പുരാണേതിഹാസകഥകളും കൂട്ടുചേരുന്ന വഴികൾ... നീലത്തടാകമായ പരാശറിലേക്ക് നീളുന്ന യാത്ര
മഞ്ഞിലൂടെ ആകാശവർണങ്ങൾ തേടി
വൈകുന്നേരം മൂന്നുമണിയാകുമ്പോൾ സൂര്യനസ്തമിക്കുന്ന, പിന്നെ പൂർണമായും ഇരുട്ടിലാവുന്ന ഐസ്ലൻഡിലെ ഗ്രാമത്തിലേക്ക് പോകുമ്പോൾ ഒറ്റലക്ഷ്യം മാത്രമായിരുന്നു ധ്രുവപ്രദേശങ്ങളിൽ മഞ്ഞ് കൂടുതലുള്ള സമയങ്ങളിൽ മാത്രമുണ്ടാവുന്ന നോർത്തേൺ ലൈറ്റ്സ് കാണുക...
ഗാർഡൻ സിറ്റിയിൽനിന്ന് മഴമേഘങ്ങളുടെ നാട്ടിലേക്ക്
യാത്രകൾ ഓർമകളാണ്. ഗൃഹാതുരമായ ബെംഗളൂരു നഗരത്തിൽനിന്ന് അഗുംബെയിലെ മഴമേഘങ്ങളെച്ചുറ്റി