ചിങ്ങത്തിലെ ഉത്രാടം നാൾ... നേരം പുലരുന്നതേയുള്ളൂ. നിട്ടൂരിന്റെ ആകാശത്ത് മഴക്കോളിന്റെ ഒരുക്കം കൂട്ടലുണ്ട്, നേരിയ മഴച്ചാറ്റലും. നിശ്ശബ്ദതയെ ഭേദിച്ച് കുത്തിയൊഴുകുന്ന, വെള്ളാലിപ്പിൽ തോടിന് കുറുകെയുള്ള ചെറിയ പാലം കടന്ന് കയറിച്ചെന്നത് വെള്ളാലിപ്പിൽ കേളപ്പപ്പണിക്കരുടെ വീട്ടിലേക്ക്. അവിടെ ഓണപ്പൊട്ടന്മാർ ദേശസഞ്ചാരത്തിനൊരുങ്ങുകയാണ്.
തൊട്ടപ്പുറത്തുള്ള രണ്ട് വീടുകളിലും ചായം തേച്ചും ചെമ്പട്ടു കൊണ്ടുള്ള ഉടയാടകെട്ടിയും ഒരുക്കം തകൃതി. പുലർച്ചെ മൂന്നുമണിക്ക് തുടങ്ങിയതാണ് ചമയം. അല്പസമയം കഴിഞ്ഞാൽ ഏഴുപേർ മഹാബലിയുടെ പ്രതിരൂപമായ ഓണപ്പൊട്ടനായി മാറി പ്രജകളെ കാണാനിറങ്ങും. ഇത് ഓണപ്പൊട്ടന്മാരുടെ ഗ്രാമം. കോഴിക്കോട് ജില്ലയിലെ കുറ്റ്യാടി നിട്ടൂർ ദേശം...
ചിങ്ങമാസത്തിലെ ഉത്രാടം, തിരുവോണം നാളുകളിൽ വടക്കേ മലബാറിലെ വീടുകൾ തോറും കയറി അനുഗ്രഹം ചൊരിയുന്നവരാണ് ഓണപ്പൊട്ടന്മാർ അഥവാ ഓണേശ്വരന്മാർ, മഹാബലിയുടെ വരവിനെ അനുസ്മരിപ്പിക്കുകയാണിവർ. മലയസമുദായക്കാർക്കാണ് ഈ വേഷം കെട്ടാനുള്ള അവകാശം. കോഴിക്കോട്, കണ്ണൂർ ജില്ലകളിലെ പല ഗ്രാമപ്രദേശങ്ങളിലും ഓണക്കാലത്ത് ഓണപ്പൊട്ടന്മാർ പതിവുതെറ്റിക്കാതെയെത്തും. പക്ഷേ, നിട്ടൂരിനെന്താണ് പ്രത്യേകതയെന്ന് ചോദിച്ചാൽ അത് കണ്ടുതന്നെ അറിയണം...
ഒരുമിച്ചിറങ്ങി...ഒന്നായ് നടന്ന്...
സമയം ആറുമണി. ചമയങ്ങളെല്ലാം പൂർത്തിയായി. കൂട്ടത്തിൽ മൂത്ത കേളപ്പപ്പണിക്കർ വാഴനാര് ഉണക്കി ചീകിയൊരുക്കിയ താടിയുമെടുത്ത് മുറ്റത്തേക്കിറങ്ങി, പിന്നാലെ മകൻ രാജേഷ് പണിക്കരും. കേളപ്പ പണിക്കരുടെ കാൽതൊട്ടുവന്ദിച്ച് നിവർന്നുനിന്ന രാജേഷിന്റെ മൂക്കിനു താഴെ താടിരൂപം കെട്ടി. ഇത് കെട്ടിയാൽ പിന്നെ ഓണപ്പൊട്ടൻ മിണ്ടില്ല. പിന്നാലെ മകളുടെ മകൻ ലാലുപ്പണിക്കർക്കും താടിവെച്ചു.
هذه القصة مأخوذة من طبعة October 2022 من Mathrubhumi Yathra.
ابدأ النسخة التجريبية المجانية من Magzter GOLD لمدة 7 أيام للوصول إلى آلاف القصص المتميزة المنسقة وأكثر من 9,000 مجلة وصحيفة.
بالفعل مشترك ? تسجيل الدخول
هذه القصة مأخوذة من طبعة October 2022 من Mathrubhumi Yathra.
ابدأ النسخة التجريبية المجانية من Magzter GOLD لمدة 7 أيام للوصول إلى آلاف القصص المتميزة المنسقة وأكثر من 9,000 مجلة وصحيفة.
بالفعل مشترك? تسجيل الدخول
ചരിത്രമുറങ്ങുന്ന അനന്തപുരം കൊട്ടാരം
കേരളചരിത്രത്തിന്റെ ഭാഗമായിത്തീർന്ന നിർമിതിയാണ് അനന്തപുരത്ത് കോവിലകം എന്ന പ്രശസ്തമായ കൊട്ടാരം
മലമ്പുഴയുടെ തീരങ്ങളിലൂടെ
വാളയാർ കാടിനോട് ചേർന്ന്, കല്ലടിക്കോടൻ മലനിരകളുടെ ഓരത്തുള്ള അകമലവാരം. ആനത്താരയും പുലിമടയുമുള്ള കവയും മലമ്പുഴയും. പാലക്കാട്ടെ വന്യതയിലേക്ക് പലകാലങ്ങളിൽ നടത്തിയ യാത്രകൾ ഓർത്തെടുക്കുകയാണ് ലേഖകൻ
തളിർത്തും തപിച്ചും കാനനഭാവങ്ങൾ
കാടുണങ്ങുമ്പോൾ വന്യമൃഗങ്ങൾ നേരിടുന്ന അതിജീവനക്കാഴ്ചയിലേക്ക് ക്യാമറ തിരിക്കുകയാണ് വനചാരി. വനവിസ്തൃതി കുറയുമ്പോൾ വന്യമൃഗങ്ങൾ സാമ്രാജ്യപരിധി ലംഘിക്കുമെന്ന കാര്യം മനുഷ്യർ മറന്നുപോകുന്നുവെന്നും ഓർമിപ്പിക്കുന്നു. നാഗർഹോളയിലൂടെയുള്ള വനയാത്രയാണ് ഇക്കുറി
പണിതീരാത്ത മരക്കൊട്ടാരത്തിൽ...
മരംകൊണ്ടുള്ള ശില്പങ്ങളും കൊത്തുപണികളും...യക്ഷിക്കഥയിലെ കൊട്ടാരംപോലെ മനോഹരമാണ് തായ്ലാൻഡ് ഉൾക്കടലിന്റെ തീരത്തെ സാങ്ച്വറി ഓഫ് ട്രൂത്ത് ക്ഷേത്രസമുച്ചയം
തെക്കേ അമേരിക്കയിലെ വർണപക്ഷികളെ തേടി
പക്ഷികളുടെ ഭൂഖണ്ഡമായ തെക്കേ അമേരിക്കയിലൂടെ വർണപക്ഷികളെ തേടിയുള്ള യാത്ര. അതിശൈത്വത്തിനോട് പൊരുതി, വനാന്തരങ്ങളിൽ മറഞ്ഞിരിക്കുന്ന വർണപ്പക്ഷികളെ ക്യാമറയിൽ പകർത്തിയ അനുഭവം
കാരൈക്കുടിയിൽ ചെട്ടിയാന്മാരുടെ നാട്ടിൽ
തമിഴകത്തിലെ സമ്പന്നപ്രദേശമാണ് ചെട്ടിനാട് വാസ്തുവിദ്യകൾകൊണ്ടും പൈതൃകംകൊണ്ടും വ്യത്യസ്തത പുലർത്തുന്ന പ്രദേശം. അവിടുത്തെ സാംസ്കാരികസാമൂഹിക ഭൂമികയിലൂടെ പോയി വരാം
തിരുവാലത്തൂരിലെ മഹാക്ഷേത്രത്തിൽ
നിളാതീരത്തെ ഐതിഹ്യപ്പെരുമനിറഞ്ഞ ക്ഷേത്രം. മഹിഷാസുരമർദിനിയും അന്നപൂർണേശ്വരിയും വാഴുന്ന രണ്ടുമൂർത്തി ക്ഷേത്രത്തിലെ പ്രദക്ഷിണവഴിയിലൂടെ
പരാശർ ഹിമശൃംഗത്തിലെ നീലത്തടാകത്തിനരികെ
ഹിമാലയതാഴ്വരകളുടെ അനിർവചനീയസൗന്ദര്യത്തിനൊപ്പം പുരാണേതിഹാസകഥകളും കൂട്ടുചേരുന്ന വഴികൾ... നീലത്തടാകമായ പരാശറിലേക്ക് നീളുന്ന യാത്ര
മഞ്ഞിലൂടെ ആകാശവർണങ്ങൾ തേടി
വൈകുന്നേരം മൂന്നുമണിയാകുമ്പോൾ സൂര്യനസ്തമിക്കുന്ന, പിന്നെ പൂർണമായും ഇരുട്ടിലാവുന്ന ഐസ്ലൻഡിലെ ഗ്രാമത്തിലേക്ക് പോകുമ്പോൾ ഒറ്റലക്ഷ്യം മാത്രമായിരുന്നു ധ്രുവപ്രദേശങ്ങളിൽ മഞ്ഞ് കൂടുതലുള്ള സമയങ്ങളിൽ മാത്രമുണ്ടാവുന്ന നോർത്തേൺ ലൈറ്റ്സ് കാണുക...
ഗാർഡൻ സിറ്റിയിൽനിന്ന് മഴമേഘങ്ങളുടെ നാട്ടിലേക്ക്
യാത്രകൾ ഓർമകളാണ്. ഗൃഹാതുരമായ ബെംഗളൂരു നഗരത്തിൽനിന്ന് അഗുംബെയിലെ മഴമേഘങ്ങളെച്ചുറ്റി