ഒരു ശരത്കാലയാത്രയുടെ രണ്ടാം പാദത്തിലാണ് ഞങ്ങളുടെ സഞ്ചാരം ലഡാക്കിലേക്കും ലേയിലേക്കും പ്രശാന്തമായ നൂബാ താഴ്വരയിലേക്കും നീണ്ടത്. കശ്മീരിലെ കുളിരിൽ ദാൽ തടാകത്തിലെ ഒഴുകുന്ന വസതിയിൽ കഴിച്ചുകൂട്ടിയ രണ്ട് രാപകലുകൾക്ക് ശേഷം. ശ്രീനഗറിൽ നിന്ന് ലേയിലേക്ക് നീളുന്ന പത്ത് മണിക്കൂർ. “സ്വർഗം മിഥ്യയായിരിക്കാം എന്നാൽ, ലഡാക്ക് സത്യമാണ്' എന്ന പഴമൊഴിയുടെ പൊരുളിലേക്ക്. കാഴ്ചയിലൊരു മുരടനായിരുന്നു സാരഥി. മിണ്ടാട്ടമില്ല. ചോദിച്ചാൽ ബലം പിടിച്ചുള്ള മറുപടി. ഞങ്ങൾ ആറുപേരും അന്യോന്യം നോക്കി. 450 കിലോമീറ്ററോളം ഈ അരസികനൊപ്പം... ഒന്നര മണിക്കൂർ പിന്നിട്ടതും അയാൾ കാറൊതുക്കി. വിളറിയ ഭാവത്തോടെ ഞങ്ങളെ നോക്കി: “ഗാഡി ഖരാബ് ഹോഗയി.'' വണ്ടിക്ക് തകരാർ. അയാൾ പുറത്തിറങ്ങി ബോണറ്റ് തുറന്നു. റേഡിയേറ്ററിൽ നിന്ന് പുകയുയരുന്നു. അല്പം കഴിഞ്ഞ് ഡോറിനരികിലേക്ക് വന്ന് പറഞ്ഞു: “ദൂ സരീ ഗാഡി ആയേഗി.'' അതിനകം ടൂർ ഓപ്പറേറ്ററെ വിളിച്ച് അയാൾ പകരം കാർ ഏർപ്പാടാക്കിയിരിക്കുന്നു. അല്പസമയത്തിനകം വെളുത്ത ഇന്നോവ കാർ വന്നു. മംഗോളിയൻ മുഖമുള്ള യുവാവ്, ഫുൻ ചോക്ക് നാംഗൽ, ലേ സ്വദേശിയാണ്. ചുറുചുറുക്കോടെ അയാൾ ഞങ്ങളുടെ ബാഗുകൾ ഡിക്കിയിലേക്ക് മാറ്റി. കാർ മുന്നോട്ടെടുത്തതും സ്റ്റീരിയോയിലൂടെ ബുദ്ധിസ്റ്റ് സംഗീതം ഒഴുകിവന്നു. ദലൈലാമയെ വാഴ്ത്തുന്ന ഗീതം.
ബുദ്ധിസ്റ്റാണോ?, സഹയാത്രികനായ സുഹൃത്ത് ബിജു ഫിലിപ്പ് ചോദിച്ചു. “ജീ സാബ്', അയാൾ തലയാട്ടി.
ലേ മുതലുള്ള കയറ്റത്തിൽ പ്രാണവായു കുറയും. വഴികൾ ദുർഘടവുമാണ്. ഞങ്ങൾ ആകുലരായി. കാറിൽ ആയതുകൊണ്ട് അത്ര പ്രയാസമുണ്ടാവില്ല, ഫുൻ ചോക്ക് പറഞ്ഞു. സിലിൻഡർ വേണ്ടിവന്നാൽ വാങ്ങാം, ലേയിൽ ഓക്സിജൻ പാർലറുകളുണ്ട്. അയാൾ ആശ്വസിപ്പിച്ചു.
هذه القصة مأخوذة من طبعة October 2022 من Mathrubhumi Yathra.
ابدأ النسخة التجريبية المجانية من Magzter GOLD لمدة 7 أيام للوصول إلى آلاف القصص المتميزة المنسقة وأكثر من 9,000 مجلة وصحيفة.
بالفعل مشترك ? تسجيل الدخول
هذه القصة مأخوذة من طبعة October 2022 من Mathrubhumi Yathra.
ابدأ النسخة التجريبية المجانية من Magzter GOLD لمدة 7 أيام للوصول إلى آلاف القصص المتميزة المنسقة وأكثر من 9,000 مجلة وصحيفة.
بالفعل مشترك? تسجيل الدخول
ചരിത്രമുറങ്ങുന്ന അനന്തപുരം കൊട്ടാരം
കേരളചരിത്രത്തിന്റെ ഭാഗമായിത്തീർന്ന നിർമിതിയാണ് അനന്തപുരത്ത് കോവിലകം എന്ന പ്രശസ്തമായ കൊട്ടാരം
മലമ്പുഴയുടെ തീരങ്ങളിലൂടെ
വാളയാർ കാടിനോട് ചേർന്ന്, കല്ലടിക്കോടൻ മലനിരകളുടെ ഓരത്തുള്ള അകമലവാരം. ആനത്താരയും പുലിമടയുമുള്ള കവയും മലമ്പുഴയും. പാലക്കാട്ടെ വന്യതയിലേക്ക് പലകാലങ്ങളിൽ നടത്തിയ യാത്രകൾ ഓർത്തെടുക്കുകയാണ് ലേഖകൻ
തളിർത്തും തപിച്ചും കാനനഭാവങ്ങൾ
കാടുണങ്ങുമ്പോൾ വന്യമൃഗങ്ങൾ നേരിടുന്ന അതിജീവനക്കാഴ്ചയിലേക്ക് ക്യാമറ തിരിക്കുകയാണ് വനചാരി. വനവിസ്തൃതി കുറയുമ്പോൾ വന്യമൃഗങ്ങൾ സാമ്രാജ്യപരിധി ലംഘിക്കുമെന്ന കാര്യം മനുഷ്യർ മറന്നുപോകുന്നുവെന്നും ഓർമിപ്പിക്കുന്നു. നാഗർഹോളയിലൂടെയുള്ള വനയാത്രയാണ് ഇക്കുറി
പണിതീരാത്ത മരക്കൊട്ടാരത്തിൽ...
മരംകൊണ്ടുള്ള ശില്പങ്ങളും കൊത്തുപണികളും...യക്ഷിക്കഥയിലെ കൊട്ടാരംപോലെ മനോഹരമാണ് തായ്ലാൻഡ് ഉൾക്കടലിന്റെ തീരത്തെ സാങ്ച്വറി ഓഫ് ട്രൂത്ത് ക്ഷേത്രസമുച്ചയം
തെക്കേ അമേരിക്കയിലെ വർണപക്ഷികളെ തേടി
പക്ഷികളുടെ ഭൂഖണ്ഡമായ തെക്കേ അമേരിക്കയിലൂടെ വർണപക്ഷികളെ തേടിയുള്ള യാത്ര. അതിശൈത്വത്തിനോട് പൊരുതി, വനാന്തരങ്ങളിൽ മറഞ്ഞിരിക്കുന്ന വർണപ്പക്ഷികളെ ക്യാമറയിൽ പകർത്തിയ അനുഭവം
കാരൈക്കുടിയിൽ ചെട്ടിയാന്മാരുടെ നാട്ടിൽ
തമിഴകത്തിലെ സമ്പന്നപ്രദേശമാണ് ചെട്ടിനാട് വാസ്തുവിദ്യകൾകൊണ്ടും പൈതൃകംകൊണ്ടും വ്യത്യസ്തത പുലർത്തുന്ന പ്രദേശം. അവിടുത്തെ സാംസ്കാരികസാമൂഹിക ഭൂമികയിലൂടെ പോയി വരാം
തിരുവാലത്തൂരിലെ മഹാക്ഷേത്രത്തിൽ
നിളാതീരത്തെ ഐതിഹ്യപ്പെരുമനിറഞ്ഞ ക്ഷേത്രം. മഹിഷാസുരമർദിനിയും അന്നപൂർണേശ്വരിയും വാഴുന്ന രണ്ടുമൂർത്തി ക്ഷേത്രത്തിലെ പ്രദക്ഷിണവഴിയിലൂടെ
പരാശർ ഹിമശൃംഗത്തിലെ നീലത്തടാകത്തിനരികെ
ഹിമാലയതാഴ്വരകളുടെ അനിർവചനീയസൗന്ദര്യത്തിനൊപ്പം പുരാണേതിഹാസകഥകളും കൂട്ടുചേരുന്ന വഴികൾ... നീലത്തടാകമായ പരാശറിലേക്ക് നീളുന്ന യാത്ര
മഞ്ഞിലൂടെ ആകാശവർണങ്ങൾ തേടി
വൈകുന്നേരം മൂന്നുമണിയാകുമ്പോൾ സൂര്യനസ്തമിക്കുന്ന, പിന്നെ പൂർണമായും ഇരുട്ടിലാവുന്ന ഐസ്ലൻഡിലെ ഗ്രാമത്തിലേക്ക് പോകുമ്പോൾ ഒറ്റലക്ഷ്യം മാത്രമായിരുന്നു ധ്രുവപ്രദേശങ്ങളിൽ മഞ്ഞ് കൂടുതലുള്ള സമയങ്ങളിൽ മാത്രമുണ്ടാവുന്ന നോർത്തേൺ ലൈറ്റ്സ് കാണുക...
ഗാർഡൻ സിറ്റിയിൽനിന്ന് മഴമേഘങ്ങളുടെ നാട്ടിലേക്ക്
യാത്രകൾ ഓർമകളാണ്. ഗൃഹാതുരമായ ബെംഗളൂരു നഗരത്തിൽനിന്ന് അഗുംബെയിലെ മഴമേഘങ്ങളെച്ചുറ്റി