പാലക്കാടു നിന്ന് പോത്തുണ്ടി ചുരം കയറി നെല്ലിയാമ്പതിയിലേക്ക്, ആനവണ്ടിയിലൊരു വിനോദയാത്ര. എങ്ങനെയുണ്ടാകും? പാട്ട്, ഡാൻസ്, നല്ല ഭക്ഷണം, നിറമുള്ള കാഴ്ചകൾ... സാധാരണ ടൂർ പ്രോഗ്രാമുകളിലെ സ്ഥിരം ചേരുവകൾ ഇവിടെ പ്രതീക്ഷിക്കാമോ? മനസ്സിലെ ആശയും ആശങ്കകൾക്കും മേലേക്കാണ് നല്ല കുട്ടപ്പൻ ആനവണ്ടി വന്ന് ബ്രേക്കിട്ടത്.
രാവിലെ ആറുമണിയായപ്പോഴേയ്ക്കും യാത്രയ്ക്കായി മുൻകൂട്ടി ബുക്ക് ചെയ്തവരെല്ലാം എത്തിച്ചേർന്നിരുന്നു. പാലക്കാട് കെ.എസ്.ആർ.ടി.സി ഡിപ്പോയിൽ നിന്നും ആറരയ്ക്കാണ് ട്രിപ്പ് തുടങ്ങുക. ബസ്സിന്റെ മുന്നിൽ നിറയെ വർണബലൂണുകളും തോരണങ്ങളും തൂക്കിയിരിക്കുന്നു. ഉള്ളിൽ സ്പീക്കറും മൈക്കുമെല്ലാമുണ്ട്. സീറ്റുകളെല്ലാം പെട്ടെന്ന് നിറഞ്ഞു. എല്ലാവരും കയറിയെന്ന് ഒന്നുകൂടി ഉറപ്പുവരുത്തി, കണ്ടക്ടർ സുമതി ഡബിൾ ബെൽ കൊടുത്തു. ഡ്രൈവർ ചെന്താമരാക്ഷൻ ഗിയർ മാറ്റിയതോടെ, ബസ് മുന്നോട്ടേക്ക്...
ബജറ്റ് ടൂറിസം സെൽ ജില്ലാ കോർഡിനേറ്റർ കെ. വിജയ് ശങ്കർ മൈക്കിലൂടെ യാത്രക്കാർക്കുള്ള നിർദേശങ്ങൾ നൽകി. റൂട്ട് മാപ്പും മറ്റ് വിവരങ്ങളും കൃത്യമായി പറഞ്ഞു. ഈ റൂട്ടിലെ 170-ാം ട്രിപ്പാണിത്. അതുകൊണ്ടുതന്നെ ക്ലസ്റ്റർ ഓഫീസർ ടി.എ. ഉബൈദ്, ഇൻസ്പെക്ടർ പി. എസ്. മഹേഷ് എന്നിവരും ഒപ്പമുണ്ട്.
'റോഡിൽ തിരക്കാവുന്നതേയുള്ളൂ. എങ്കിലും പതുക്കെയാണ് ബസ് നീങ്ങുന്നത്. നെന്മാറ ടൗൺ എത്തുന്നതിനുമുൻപ്, ഒരു ചെറിയ കടയുടെ മുന്നിൽ ബസ്സൊതുക്കി. ഇവിടെയാണ് പ്രഭാത ഭക്ഷണം ഏർപ്പാടാക്കിയിരിക്കുന്നത്. പാളപ്പാത്രത്തിൽ നിരത്തിയ ഇഡ്ഡലിയും സാമ്പാറും ചമ്മന്തിയും നല്ല ചൂടുചായയും.
തുടർന്നുള്ള യാത്രയിൽ ബസ്സിലെ സ്ഥിരം യാത്രക്കാരനായ വർഗീസ് ചേട്ടൻ മൈക്ക് കൈയിലെടുത്തു. പിന്നീട് പരസ്പരമുള്ള പരിചയപ്പെടലിന്റെ സമയമായിരുന്നു. പാലക്കാട് ഐ.ഐ.ടി.യിൽ നിന്നുള്ള കുറേ കുട്ടികളും റിട്ടയർമെന്റ് ജീവിതം ആഘോഷമാക്കുന്ന ദമ്പതിമാരുമൊക്കെയാണ് യാത്രയിൽ കൂടുതലുമുള്ളത്.
നെന്മാറയിലെത്തിയപ്പോഴേക്കും ഇൻസ്പെക്ടർ ബൈജുവും ബസ്സിൽ കയറി. കലാഭവൻ മണിയുടെ നാടായ ചാലക്കുടിയിൽ നിന്നാണ് അദ്ദേഹത്തിന്റെ വരവ്. മണിയുടെ നാടൻ പാട്ടുകളുമായി ബൈജു കളത്തിലിറങ്ങിയതോടെ കൂടെയുള്ളവരും ഉഷാർ. “ഇവിടെയാണ് നെന്മാറ വല്ലങ്ങി വേല നടക്കുന്നത്. അപ്പോഴിവിടെ ജനസാഗരമായിരിക്കും'', നെല്ലിക്കുളങ്ങര ഭഗവതിക്ഷേത്രം ചൂണ്ടിക്കാണിച്ചുകൊണ്ട് സുമതിച്ചേച്ചി പറഞ്ഞുതന്നു.
هذه القصة مأخوذة من طبعة November 2022 من Mathrubhumi Yathra.
ابدأ النسخة التجريبية المجانية من Magzter GOLD لمدة 7 أيام للوصول إلى آلاف القصص المتميزة المنسقة وأكثر من 9,000 مجلة وصحيفة.
بالفعل مشترك ? تسجيل الدخول
هذه القصة مأخوذة من طبعة November 2022 من Mathrubhumi Yathra.
ابدأ النسخة التجريبية المجانية من Magzter GOLD لمدة 7 أيام للوصول إلى آلاف القصص المتميزة المنسقة وأكثر من 9,000 مجلة وصحيفة.
بالفعل مشترك? تسجيل الدخول
ചരിത്രമുറങ്ങുന്ന അനന്തപുരം കൊട്ടാരം
കേരളചരിത്രത്തിന്റെ ഭാഗമായിത്തീർന്ന നിർമിതിയാണ് അനന്തപുരത്ത് കോവിലകം എന്ന പ്രശസ്തമായ കൊട്ടാരം
മലമ്പുഴയുടെ തീരങ്ങളിലൂടെ
വാളയാർ കാടിനോട് ചേർന്ന്, കല്ലടിക്കോടൻ മലനിരകളുടെ ഓരത്തുള്ള അകമലവാരം. ആനത്താരയും പുലിമടയുമുള്ള കവയും മലമ്പുഴയും. പാലക്കാട്ടെ വന്യതയിലേക്ക് പലകാലങ്ങളിൽ നടത്തിയ യാത്രകൾ ഓർത്തെടുക്കുകയാണ് ലേഖകൻ
തളിർത്തും തപിച്ചും കാനനഭാവങ്ങൾ
കാടുണങ്ങുമ്പോൾ വന്യമൃഗങ്ങൾ നേരിടുന്ന അതിജീവനക്കാഴ്ചയിലേക്ക് ക്യാമറ തിരിക്കുകയാണ് വനചാരി. വനവിസ്തൃതി കുറയുമ്പോൾ വന്യമൃഗങ്ങൾ സാമ്രാജ്യപരിധി ലംഘിക്കുമെന്ന കാര്യം മനുഷ്യർ മറന്നുപോകുന്നുവെന്നും ഓർമിപ്പിക്കുന്നു. നാഗർഹോളയിലൂടെയുള്ള വനയാത്രയാണ് ഇക്കുറി
പണിതീരാത്ത മരക്കൊട്ടാരത്തിൽ...
മരംകൊണ്ടുള്ള ശില്പങ്ങളും കൊത്തുപണികളും...യക്ഷിക്കഥയിലെ കൊട്ടാരംപോലെ മനോഹരമാണ് തായ്ലാൻഡ് ഉൾക്കടലിന്റെ തീരത്തെ സാങ്ച്വറി ഓഫ് ട്രൂത്ത് ക്ഷേത്രസമുച്ചയം
തെക്കേ അമേരിക്കയിലെ വർണപക്ഷികളെ തേടി
പക്ഷികളുടെ ഭൂഖണ്ഡമായ തെക്കേ അമേരിക്കയിലൂടെ വർണപക്ഷികളെ തേടിയുള്ള യാത്ര. അതിശൈത്വത്തിനോട് പൊരുതി, വനാന്തരങ്ങളിൽ മറഞ്ഞിരിക്കുന്ന വർണപ്പക്ഷികളെ ക്യാമറയിൽ പകർത്തിയ അനുഭവം
കാരൈക്കുടിയിൽ ചെട്ടിയാന്മാരുടെ നാട്ടിൽ
തമിഴകത്തിലെ സമ്പന്നപ്രദേശമാണ് ചെട്ടിനാട് വാസ്തുവിദ്യകൾകൊണ്ടും പൈതൃകംകൊണ്ടും വ്യത്യസ്തത പുലർത്തുന്ന പ്രദേശം. അവിടുത്തെ സാംസ്കാരികസാമൂഹിക ഭൂമികയിലൂടെ പോയി വരാം
തിരുവാലത്തൂരിലെ മഹാക്ഷേത്രത്തിൽ
നിളാതീരത്തെ ഐതിഹ്യപ്പെരുമനിറഞ്ഞ ക്ഷേത്രം. മഹിഷാസുരമർദിനിയും അന്നപൂർണേശ്വരിയും വാഴുന്ന രണ്ടുമൂർത്തി ക്ഷേത്രത്തിലെ പ്രദക്ഷിണവഴിയിലൂടെ
പരാശർ ഹിമശൃംഗത്തിലെ നീലത്തടാകത്തിനരികെ
ഹിമാലയതാഴ്വരകളുടെ അനിർവചനീയസൗന്ദര്യത്തിനൊപ്പം പുരാണേതിഹാസകഥകളും കൂട്ടുചേരുന്ന വഴികൾ... നീലത്തടാകമായ പരാശറിലേക്ക് നീളുന്ന യാത്ര
മഞ്ഞിലൂടെ ആകാശവർണങ്ങൾ തേടി
വൈകുന്നേരം മൂന്നുമണിയാകുമ്പോൾ സൂര്യനസ്തമിക്കുന്ന, പിന്നെ പൂർണമായും ഇരുട്ടിലാവുന്ന ഐസ്ലൻഡിലെ ഗ്രാമത്തിലേക്ക് പോകുമ്പോൾ ഒറ്റലക്ഷ്യം മാത്രമായിരുന്നു ധ്രുവപ്രദേശങ്ങളിൽ മഞ്ഞ് കൂടുതലുള്ള സമയങ്ങളിൽ മാത്രമുണ്ടാവുന്ന നോർത്തേൺ ലൈറ്റ്സ് കാണുക...
ഗാർഡൻ സിറ്റിയിൽനിന്ന് മഴമേഘങ്ങളുടെ നാട്ടിലേക്ക്
യാത്രകൾ ഓർമകളാണ്. ഗൃഹാതുരമായ ബെംഗളൂരു നഗരത്തിൽനിന്ന് അഗുംബെയിലെ മഴമേഘങ്ങളെച്ചുറ്റി