കോതമംഗലം കെ.എസ്.ആർ.ടി.സി. ബസ് സ്റ്റാൻഡിലെ പുലർവേള അവധിദിനമായതിനാൽ തിരക്കേറിവരുന്നതേയുള്ളൂ. അതിനിടെ ബസ് സ്റ്റാൻഡിന്റെ ഒരു മൂലയിൽ നിന്ന് ആർപ്പുവിളിയുയർന്നു. കുറെ പെൺകുട്ടികൾ ബസ്സിന് മുന്നിൽ നിന്ന് ഫോട്ടോയെടുക്കുന്നതിന്റെ ബഹളമാണ്. ഞങ്ങൾക്കും പോകേണ്ടത് അതേ ബസ്സിലാണെന്ന് അറിഞ്ഞതപ്പോഴാണ്. ആലുവ യു.സി. കോളേജിലെ എം.എ. മലയാളം വിദ്യാർഥികളാണ്. ഒപ്പം അധ്യാപിക മിനിയുമുണ്ട്. നേരത്തേ ബുക്ക് ചെയ്ത് യാത്രക്കാർ ഓരോരുത്തരായി ബസിനുള്ളിൽ സീറ്റ് പിടിച്ചു. കോതമംഗലം കെ.എസ്.ആർ.ടി.സി. ഡിപ്പോ സംഘടിപ്പിക്കുന്ന ഏകദിനയാത്രയാണിത്. ഇടുക്കിയിലെ വിവിധ വിനോദസഞ്ചാരകേന്ദ്രങ്ങൾ സന്ദർശിച്ച് തിരികെ കോതമംഗലത്തെത്തുന്ന പാക്കേജിന് 700 രൂപയാണ് ചാർജ്. കല്ലാർ കുട്ടി ഡാം, പൊന്മുടി ഡാം, കള്ളിമാലി വ്യൂ പോയിന്റ് എന്നിവിടങ്ങൾ പിന്നിട്ട് ചതുരംഗപ്പാറയിലെത്തും. തിരികെ വരുമ്പോൾ ഗ്യാപ് റോഡുവഴി ആനയിറങ്കൽ ഡാമിന്റെ ടോപ് വ്യൂവും കണ്ട് തിരികെ കോതമംഗലത്തെത്തുന്നതാണ് യാത്ര. ഉച്ചഭക്ഷണവും വൈകീട്ടുള്ള ചായയും ഇതിലുൾപ്പെടും.
എട്ടുമണിയോടെ ബസ് പുറപ്പെട്ടു. കോതമംഗലം നഗരാതിർത്തി വിട്ടപ്പോഴേക്കും ബസ്സിൽ മൈക്ക് ഓണായി. ടൂർ ഓപ്പറേറ്റ് ചെയ്യുന്ന കണ്ടക്ടർ സ്വയം പരിചയപ്പെടുത്തി. അദ്ദേഹം തന്നെ ഡ്രൈവറെയും അവതരിപ്പിച്ചു. പിന്നെ ബസ്സിലുള്ള മറ്റ് യാത്രക്കാരുടെ ഊഴമായിരുന്നു. ഓരോരുത്തരും സീറ്റിലിരുന്ന് അവരവരെ പരിചയപ്പെടുത്തി.
തന്റെ കോളേജ് കാലം തൊട്ടേയുള്ള കൂട്ടുകാരി ഷംലയെയും കൂട്ടിയാണ് മിനിടീച്ചറുടെ വരവ്. കുടുംബയാത്രയ്ക്കെത്തിയവരും സുഹൃദ്സംഘങ്ങളും കൂട്ടത്തിലുണ്ട്.
മുന്നോട്ട് പോയതോടെ രംഗം കൊഴുത്തു. വിദ്യാർഥികൾ ബസ് കൈയടക്കി. പതിയെ ഒരു കോളേജ് ട്രിപ്പിന്റെ സ്വഭാവത്തിലേക്ക് യാത്ര മാറി. കുട്ടികൾ പാട്ടുപാടി. ചുവടുവെച്ചു. ബസ്സിലെ മറ്റ് യാത്രക്കാർ കൈയടിച്ചും ആർപ്പുവിളിച്ചും അവരെ പ്രോത്സാഹിപ്പിച്ചു.
നേര്യമംഗലവും പിന്നിട്ട് ബസ് മിടുമിടുക്കി ഇടുക്കിയിലേക്ക് പ്രവേശിച്ചു. ഒരു വെള്ളച്ചാട്ടത്തിന് മുന്നിൽ ബസ് ബ്രേക്കിട്ടു. ഇറങ്ങുന്നതിനു മുൻപേ ഓപ്പറേറ്റർ പറഞ്ഞു: “ഇത് സ്ഥിരം വെള്ളച്ചാട്ടമല്ല, കല്ലാർകുട്ടി ഡാമിന്റെ ഷട്ടറുകൾ തുറന്നപ്പോഴുണ്ടായ കുത്തൊ ഴുക്കാണ്. ചെളി കലർന്ന നിറത്തിൽ വെള്ളം കുതിച്ചൊഴുകുന്നു. വെയിലിന് ചൂടേറിയതോടെ തിരികെ ബസിലേയ്ക്ക്...
هذه القصة مأخوذة من طبعة November 2022 من Mathrubhumi Yathra.
ابدأ النسخة التجريبية المجانية من Magzter GOLD لمدة 7 أيام للوصول إلى آلاف القصص المتميزة المنسقة وأكثر من 9,000 مجلة وصحيفة.
بالفعل مشترك ? تسجيل الدخول
هذه القصة مأخوذة من طبعة November 2022 من Mathrubhumi Yathra.
ابدأ النسخة التجريبية المجانية من Magzter GOLD لمدة 7 أيام للوصول إلى آلاف القصص المتميزة المنسقة وأكثر من 9,000 مجلة وصحيفة.
بالفعل مشترك? تسجيل الدخول
ചരിത്രമുറങ്ങുന്ന അനന്തപുരം കൊട്ടാരം
കേരളചരിത്രത്തിന്റെ ഭാഗമായിത്തീർന്ന നിർമിതിയാണ് അനന്തപുരത്ത് കോവിലകം എന്ന പ്രശസ്തമായ കൊട്ടാരം
മലമ്പുഴയുടെ തീരങ്ങളിലൂടെ
വാളയാർ കാടിനോട് ചേർന്ന്, കല്ലടിക്കോടൻ മലനിരകളുടെ ഓരത്തുള്ള അകമലവാരം. ആനത്താരയും പുലിമടയുമുള്ള കവയും മലമ്പുഴയും. പാലക്കാട്ടെ വന്യതയിലേക്ക് പലകാലങ്ങളിൽ നടത്തിയ യാത്രകൾ ഓർത്തെടുക്കുകയാണ് ലേഖകൻ
തളിർത്തും തപിച്ചും കാനനഭാവങ്ങൾ
കാടുണങ്ങുമ്പോൾ വന്യമൃഗങ്ങൾ നേരിടുന്ന അതിജീവനക്കാഴ്ചയിലേക്ക് ക്യാമറ തിരിക്കുകയാണ് വനചാരി. വനവിസ്തൃതി കുറയുമ്പോൾ വന്യമൃഗങ്ങൾ സാമ്രാജ്യപരിധി ലംഘിക്കുമെന്ന കാര്യം മനുഷ്യർ മറന്നുപോകുന്നുവെന്നും ഓർമിപ്പിക്കുന്നു. നാഗർഹോളയിലൂടെയുള്ള വനയാത്രയാണ് ഇക്കുറി
പണിതീരാത്ത മരക്കൊട്ടാരത്തിൽ...
മരംകൊണ്ടുള്ള ശില്പങ്ങളും കൊത്തുപണികളും...യക്ഷിക്കഥയിലെ കൊട്ടാരംപോലെ മനോഹരമാണ് തായ്ലാൻഡ് ഉൾക്കടലിന്റെ തീരത്തെ സാങ്ച്വറി ഓഫ് ട്രൂത്ത് ക്ഷേത്രസമുച്ചയം
തെക്കേ അമേരിക്കയിലെ വർണപക്ഷികളെ തേടി
പക്ഷികളുടെ ഭൂഖണ്ഡമായ തെക്കേ അമേരിക്കയിലൂടെ വർണപക്ഷികളെ തേടിയുള്ള യാത്ര. അതിശൈത്വത്തിനോട് പൊരുതി, വനാന്തരങ്ങളിൽ മറഞ്ഞിരിക്കുന്ന വർണപ്പക്ഷികളെ ക്യാമറയിൽ പകർത്തിയ അനുഭവം
കാരൈക്കുടിയിൽ ചെട്ടിയാന്മാരുടെ നാട്ടിൽ
തമിഴകത്തിലെ സമ്പന്നപ്രദേശമാണ് ചെട്ടിനാട് വാസ്തുവിദ്യകൾകൊണ്ടും പൈതൃകംകൊണ്ടും വ്യത്യസ്തത പുലർത്തുന്ന പ്രദേശം. അവിടുത്തെ സാംസ്കാരികസാമൂഹിക ഭൂമികയിലൂടെ പോയി വരാം
തിരുവാലത്തൂരിലെ മഹാക്ഷേത്രത്തിൽ
നിളാതീരത്തെ ഐതിഹ്യപ്പെരുമനിറഞ്ഞ ക്ഷേത്രം. മഹിഷാസുരമർദിനിയും അന്നപൂർണേശ്വരിയും വാഴുന്ന രണ്ടുമൂർത്തി ക്ഷേത്രത്തിലെ പ്രദക്ഷിണവഴിയിലൂടെ
പരാശർ ഹിമശൃംഗത്തിലെ നീലത്തടാകത്തിനരികെ
ഹിമാലയതാഴ്വരകളുടെ അനിർവചനീയസൗന്ദര്യത്തിനൊപ്പം പുരാണേതിഹാസകഥകളും കൂട്ടുചേരുന്ന വഴികൾ... നീലത്തടാകമായ പരാശറിലേക്ക് നീളുന്ന യാത്ര
മഞ്ഞിലൂടെ ആകാശവർണങ്ങൾ തേടി
വൈകുന്നേരം മൂന്നുമണിയാകുമ്പോൾ സൂര്യനസ്തമിക്കുന്ന, പിന്നെ പൂർണമായും ഇരുട്ടിലാവുന്ന ഐസ്ലൻഡിലെ ഗ്രാമത്തിലേക്ക് പോകുമ്പോൾ ഒറ്റലക്ഷ്യം മാത്രമായിരുന്നു ധ്രുവപ്രദേശങ്ങളിൽ മഞ്ഞ് കൂടുതലുള്ള സമയങ്ങളിൽ മാത്രമുണ്ടാവുന്ന നോർത്തേൺ ലൈറ്റ്സ് കാണുക...
ഗാർഡൻ സിറ്റിയിൽനിന്ന് മഴമേഘങ്ങളുടെ നാട്ടിലേക്ക്
യാത്രകൾ ഓർമകളാണ്. ഗൃഹാതുരമായ ബെംഗളൂരു നഗരത്തിൽനിന്ന് അഗുംബെയിലെ മഴമേഘങ്ങളെച്ചുറ്റി