വലിയൊരു പക്ഷിക്കൂടായി മാറിയ ഒരുൾനാടൻ തമിഴ് ഗ്രാമം. ഗ്രാമചത്വരത്തിലെ മരമായ മരമൊക്കെയും തൂവൽക്കുപ്പായക്കാരുടെ വർണമേള നത്താൽ പൂത്തുലയുന്നു. തെളിനീർ താടാകത്തിലേക്ക് നക്ഷത്രങ്ങൾ വീണുടയും പോലെ പറന്നിറങ്ങുന്ന നീർപക്ഷികൾ തമിഴ്നാട്ടിലെ കൂന്തൻ കുളം പറവശരണാലയം ദക്ഷിണേന്ത്യയിലെ പ്രധാന പക്ഷിസങ്കേതമാണ്. തിരുനെൽവേലി ജില്ലയിലെ നാങ്കുനേരി താലൂക്കിൽ താമപർണി നദിയുടെ ബാഹുക്കളായ നീർതേങ്കം തടാകസമുച്ചയത്തിലെ ആഴം കുറഞ്ഞ ലവണസമൃദ്ധമായ വെള്ളക്കെട്ടുകൾ ദേശാടനപ്പക്ഷികളുടെ സ്വർഗമാണ്.
ലോകത്തിലെ ഏറ്റവും ദീർഘസഞ്ചാരികളായ ദേശാടനപ്പക്ഷികൾ, സൈബീരിയ, മംഗോളിയ, ഓസ്ട്രേലിയ, ഫിലിപ്പീൻസ്, ജർമ്മനി തുടങ്ങിയ രാജ്യങ്ങളിൽ നിന്ന് കാതങ്ങൾ താണ്ടി കൂന്തൻകുളത്തിന്റെ ഹൃദയതടത്തിലേക്ക് കൂടൊരുക്കത്തിനായി പറന്നെത്തുന്നു. തങ്ങൾക്ക് ഐശ്വര്യമേകാൻ (Harbingers of luck) oilo ന്നെത്തുന്ന പതംഗജാലത്തെ ഈ ഗ്രാമമാകെ ഹൃദയക്കിളിവാതിൽ തുറന്ന് സ്വീകരിക്കുന്നു. നേശവും, പാശവും, അൽപും പാതുകാപ്പുമായി സംരക്ഷിക്കുന്നു. ഓരോ അതിഥികൂട്ടമെത്തുമ്പോഴും മുറിവേറ്റവയെ പരിചരിച്ചും ചിറകറ്റ പക്ഷിക്ക് ചിറകായും ഗ്രാമം അഭയമരുളുന്നു.
ഡിസംബർ-ജനുവരി മാസത്തോടെ കൂടണയാനെത്തി ഓഗസ്റ്റിൽ മടങ്ങുംവരെ പക്ഷികളെ അലോസരപ്പെടുത്തുന്ന ദീപാവലി പടക്കങ്ങളോ ഉച്ചഭാഷിണിയുടെ ശബ്ദഘോഷമോ അന്തരീക്ഷത്തെ ഇവിടെ മലിനമാക്കുന്നില്ല. വെള്ളക്കെട്ടുകൾ ഫാക്ടറി മാലിന്യമോ, രാസവസ്തുക്കളോ കലർന്ന് വിഷമയമാകുന്നില്ല. പറവകൾക്ക് തീറ്റ യൊരുക്കാനായി ഗ്രാമീണർ നദിയിലെ മത്സ്യബന്ധനം പോലും ഒഴിവാക്കുന്നു. മുൻ കാലങ്ങളിൽ ഗ്രാമത്തിലെ മുൾമരങ്ങളിലും വേപ്പുമരങ്ങളിലുമെല്ലാം കൂടുകൂട്ടാനെത്തുന്ന പക്ഷികളെ ഉപദ്രവിച്ചവരെ തലമുണ്ഡനം ചെയ്ത് കഴുതപ്പുറത്തേറ്റി ഗ്രാമപാതകളിലൂടെ എഴുന്നള്ളിച്ച കഥപോലും പഴമക്കാർക്ക് പറയാനുണ്ട്. നിലത്തുവീണ് ക്ഷതമേല്ക്കുന്ന പക്ഷിക്കുഞ്ഞുങ്ങളെ ഗ്രാമത്തിലെ പട്ടികൾ പോലും ഉപദ്രവിക്കാറില്ലത്രേ.
هذه القصة مأخوذة من طبعة November 2022 من Mathrubhumi Yathra.
ابدأ النسخة التجريبية المجانية من Magzter GOLD لمدة 7 أيام للوصول إلى آلاف القصص المتميزة المنسقة وأكثر من 9,000 مجلة وصحيفة.
بالفعل مشترك ? تسجيل الدخول
هذه القصة مأخوذة من طبعة November 2022 من Mathrubhumi Yathra.
ابدأ النسخة التجريبية المجانية من Magzter GOLD لمدة 7 أيام للوصول إلى آلاف القصص المتميزة المنسقة وأكثر من 9,000 مجلة وصحيفة.
بالفعل مشترك? تسجيل الدخول
ചരിത്രമുറങ്ങുന്ന അനന്തപുരം കൊട്ടാരം
കേരളചരിത്രത്തിന്റെ ഭാഗമായിത്തീർന്ന നിർമിതിയാണ് അനന്തപുരത്ത് കോവിലകം എന്ന പ്രശസ്തമായ കൊട്ടാരം
മലമ്പുഴയുടെ തീരങ്ങളിലൂടെ
വാളയാർ കാടിനോട് ചേർന്ന്, കല്ലടിക്കോടൻ മലനിരകളുടെ ഓരത്തുള്ള അകമലവാരം. ആനത്താരയും പുലിമടയുമുള്ള കവയും മലമ്പുഴയും. പാലക്കാട്ടെ വന്യതയിലേക്ക് പലകാലങ്ങളിൽ നടത്തിയ യാത്രകൾ ഓർത്തെടുക്കുകയാണ് ലേഖകൻ
തളിർത്തും തപിച്ചും കാനനഭാവങ്ങൾ
കാടുണങ്ങുമ്പോൾ വന്യമൃഗങ്ങൾ നേരിടുന്ന അതിജീവനക്കാഴ്ചയിലേക്ക് ക്യാമറ തിരിക്കുകയാണ് വനചാരി. വനവിസ്തൃതി കുറയുമ്പോൾ വന്യമൃഗങ്ങൾ സാമ്രാജ്യപരിധി ലംഘിക്കുമെന്ന കാര്യം മനുഷ്യർ മറന്നുപോകുന്നുവെന്നും ഓർമിപ്പിക്കുന്നു. നാഗർഹോളയിലൂടെയുള്ള വനയാത്രയാണ് ഇക്കുറി
പണിതീരാത്ത മരക്കൊട്ടാരത്തിൽ...
മരംകൊണ്ടുള്ള ശില്പങ്ങളും കൊത്തുപണികളും...യക്ഷിക്കഥയിലെ കൊട്ടാരംപോലെ മനോഹരമാണ് തായ്ലാൻഡ് ഉൾക്കടലിന്റെ തീരത്തെ സാങ്ച്വറി ഓഫ് ട്രൂത്ത് ക്ഷേത്രസമുച്ചയം
തെക്കേ അമേരിക്കയിലെ വർണപക്ഷികളെ തേടി
പക്ഷികളുടെ ഭൂഖണ്ഡമായ തെക്കേ അമേരിക്കയിലൂടെ വർണപക്ഷികളെ തേടിയുള്ള യാത്ര. അതിശൈത്വത്തിനോട് പൊരുതി, വനാന്തരങ്ങളിൽ മറഞ്ഞിരിക്കുന്ന വർണപ്പക്ഷികളെ ക്യാമറയിൽ പകർത്തിയ അനുഭവം
കാരൈക്കുടിയിൽ ചെട്ടിയാന്മാരുടെ നാട്ടിൽ
തമിഴകത്തിലെ സമ്പന്നപ്രദേശമാണ് ചെട്ടിനാട് വാസ്തുവിദ്യകൾകൊണ്ടും പൈതൃകംകൊണ്ടും വ്യത്യസ്തത പുലർത്തുന്ന പ്രദേശം. അവിടുത്തെ സാംസ്കാരികസാമൂഹിക ഭൂമികയിലൂടെ പോയി വരാം
തിരുവാലത്തൂരിലെ മഹാക്ഷേത്രത്തിൽ
നിളാതീരത്തെ ഐതിഹ്യപ്പെരുമനിറഞ്ഞ ക്ഷേത്രം. മഹിഷാസുരമർദിനിയും അന്നപൂർണേശ്വരിയും വാഴുന്ന രണ്ടുമൂർത്തി ക്ഷേത്രത്തിലെ പ്രദക്ഷിണവഴിയിലൂടെ
പരാശർ ഹിമശൃംഗത്തിലെ നീലത്തടാകത്തിനരികെ
ഹിമാലയതാഴ്വരകളുടെ അനിർവചനീയസൗന്ദര്യത്തിനൊപ്പം പുരാണേതിഹാസകഥകളും കൂട്ടുചേരുന്ന വഴികൾ... നീലത്തടാകമായ പരാശറിലേക്ക് നീളുന്ന യാത്ര
മഞ്ഞിലൂടെ ആകാശവർണങ്ങൾ തേടി
വൈകുന്നേരം മൂന്നുമണിയാകുമ്പോൾ സൂര്യനസ്തമിക്കുന്ന, പിന്നെ പൂർണമായും ഇരുട്ടിലാവുന്ന ഐസ്ലൻഡിലെ ഗ്രാമത്തിലേക്ക് പോകുമ്പോൾ ഒറ്റലക്ഷ്യം മാത്രമായിരുന്നു ധ്രുവപ്രദേശങ്ങളിൽ മഞ്ഞ് കൂടുതലുള്ള സമയങ്ങളിൽ മാത്രമുണ്ടാവുന്ന നോർത്തേൺ ലൈറ്റ്സ് കാണുക...
ഗാർഡൻ സിറ്റിയിൽനിന്ന് മഴമേഘങ്ങളുടെ നാട്ടിലേക്ക്
യാത്രകൾ ഓർമകളാണ്. ഗൃഹാതുരമായ ബെംഗളൂരു നഗരത്തിൽനിന്ന് അഗുംബെയിലെ മഴമേഘങ്ങളെച്ചുറ്റി