പഴയ പെരിഞ്ചെല്ലൂർ ഗ്രാമത്തിന്റെ ഉയിര് ഇന്നും ഉണർന്നിരിക്കുന്നുണ്ട് തളിപറമ്പിൽ എന്നുതോന്നും. അവിടുത്തെ മണ്ണിലും മനുഷ്യരുടെ മനസ്സിലും പോയകാലം വിട്ടുപോകാതെയുണ്ടെന്ന് ഈ നാട്ടുവഴികളിലൂടെയുള്ള നടത്തം ഓർമിപ്പിക്കും. തളിപ്പറമ്പ് കാഞ്ഞിരങ്ങാട് വൈദ്യനാഥന്റെ ക്ഷേത്രമുറ്റത്തേക്കാണ് ഈ യാത്ര. ദേശഭേദമില്ലാതെ ഭക്തർ രോഗശാന്തി തേടിയെത്തുന്ന മഹാവൈദ്യന്റെ നടയിലേക്ക്...
കേരളത്തിലെ പഴക്കം ചെന്ന ബ്രാഹ്മണ ഗ്രാമമാണ് പെരിഞ്ചെല്ലൂർ. പോകും വഴി തൃച്ചംബരം ശ്രീകൃഷ്ണനുണ്ട്. കാഞ്ഞിരങ്ങാട്ടേക്ക് തിരിയുന്നിടത്തുനിന്ന് അല്പം മുൻപോട്ടുപോയാൽ സാക്ഷാൽ രാജരാജേശ്വരനുമുണ്ട്. തളിപ്പറമ്പിൽ നിന്ന് ആറുകിലോമീറ്ററോളം പോകണം കാഞ്ഞിരങ്ങാട് സന്നിധിയിലേക്ക്. ദേവസ്ഥാനങ്ങൾ ചേരുന്നതാണ് പെരിഞ്ചെല്ലൂരിന്റെ ക്ഷേത്രപ്പെരുമ. ഓരോയിടത്തും മൂർത്തികൾക്ക് വ്യത്യസ്തഭാവങ്ങളാണ്.
മഴ പെയ്തൊഴുകിപ്പോയ വഴിയിലൂടെ മുന്നോട്ടുപോയപ്പോൾ പ്രവേശനകവാടം കണ്ടു. നഗരത്തിന്റെ കോലാഹലങ്ങളില്ലാതെ, ഗ്രാമപ്പച്ച നിറയുന്ന ഇടം. അലങ്കാരവും ആഡംബരവുമില്ലാത്ത പടിപ്പുര കടന്നാൽ തട്ടുതട്ടായി ചെങ്കല്ല് കെട്ടി തിരിച്ച ക്ഷേത്രപ്പറമ്പ്. വലതുഭാഗത്ത് കെട്ടിയുയർത്തിയ ആൽത്തറ. കുറച്ചുമാറി, ഇടത്ത് വലിയൊരു കാഞ്ഞിരത്തറയും അല്പം മാറി മറ്റൊരു ആൽത്തറയും കാണാം. മതിൽക്കെട്ടോടുചേർന്ന് പ്രധാന കവാടം കടന്നപ്പോൾ കണ്ടു, ലളിതഭംഗിയിൽ വൈദ്യനാഥന്റെ ക്ഷേത്രം.
ഇടതുവശത്തായി വഴി പാട് കൗണ്ടറിനു മുൻപിൽ ചെറിയ ക്യൂവുണ്ട്. വാരാന്ത്യത്തിൽ തിരക്കേറും. വെണ്ണ പൊതിഞ്ഞ ധാരയാണ് ഇവിടത്തെ പ്രധാന വഴിപാട്. ഒരു ലിറ്റർ പാൽ, അരക്കിലോ വെണ്ണ എന്നിവയാണ് ഇതിനുപയോഗിക്കുക. ശിവലിംഗത്തിന്റെ മൂർധാവിൽ വെണ്ണകൊണ്ട് തടമുണ്ടാക്കി, വിശേഷമന്ത്രങ്ങൾ ചൊല്ലി ഇടമുറിയാതെ പാൽ ധാര ചെയ്യുന്നു. രോഗശാന്തിക്ക് ആൾരൂപം നടയിൽ വെച്ച് പ്രാർഥിക്കുന്നവരെയും കണ്ടു. ഇതിന് പത്തുരൂപയക്ക് രസീതാക്കണം.
هذه القصة مأخوذة من طبعة December 2022 من Mathrubhumi Yathra.
ابدأ النسخة التجريبية المجانية من Magzter GOLD لمدة 7 أيام للوصول إلى آلاف القصص المتميزة المنسقة وأكثر من 9,000 مجلة وصحيفة.
بالفعل مشترك ? تسجيل الدخول
هذه القصة مأخوذة من طبعة December 2022 من Mathrubhumi Yathra.
ابدأ النسخة التجريبية المجانية من Magzter GOLD لمدة 7 أيام للوصول إلى آلاف القصص المتميزة المنسقة وأكثر من 9,000 مجلة وصحيفة.
بالفعل مشترك? تسجيل الدخول
ചരിത്രമുറങ്ങുന്ന അനന്തപുരം കൊട്ടാരം
കേരളചരിത്രത്തിന്റെ ഭാഗമായിത്തീർന്ന നിർമിതിയാണ് അനന്തപുരത്ത് കോവിലകം എന്ന പ്രശസ്തമായ കൊട്ടാരം
മലമ്പുഴയുടെ തീരങ്ങളിലൂടെ
വാളയാർ കാടിനോട് ചേർന്ന്, കല്ലടിക്കോടൻ മലനിരകളുടെ ഓരത്തുള്ള അകമലവാരം. ആനത്താരയും പുലിമടയുമുള്ള കവയും മലമ്പുഴയും. പാലക്കാട്ടെ വന്യതയിലേക്ക് പലകാലങ്ങളിൽ നടത്തിയ യാത്രകൾ ഓർത്തെടുക്കുകയാണ് ലേഖകൻ
തളിർത്തും തപിച്ചും കാനനഭാവങ്ങൾ
കാടുണങ്ങുമ്പോൾ വന്യമൃഗങ്ങൾ നേരിടുന്ന അതിജീവനക്കാഴ്ചയിലേക്ക് ക്യാമറ തിരിക്കുകയാണ് വനചാരി. വനവിസ്തൃതി കുറയുമ്പോൾ വന്യമൃഗങ്ങൾ സാമ്രാജ്യപരിധി ലംഘിക്കുമെന്ന കാര്യം മനുഷ്യർ മറന്നുപോകുന്നുവെന്നും ഓർമിപ്പിക്കുന്നു. നാഗർഹോളയിലൂടെയുള്ള വനയാത്രയാണ് ഇക്കുറി
പണിതീരാത്ത മരക്കൊട്ടാരത്തിൽ...
മരംകൊണ്ടുള്ള ശില്പങ്ങളും കൊത്തുപണികളും...യക്ഷിക്കഥയിലെ കൊട്ടാരംപോലെ മനോഹരമാണ് തായ്ലാൻഡ് ഉൾക്കടലിന്റെ തീരത്തെ സാങ്ച്വറി ഓഫ് ട്രൂത്ത് ക്ഷേത്രസമുച്ചയം
തെക്കേ അമേരിക്കയിലെ വർണപക്ഷികളെ തേടി
പക്ഷികളുടെ ഭൂഖണ്ഡമായ തെക്കേ അമേരിക്കയിലൂടെ വർണപക്ഷികളെ തേടിയുള്ള യാത്ര. അതിശൈത്വത്തിനോട് പൊരുതി, വനാന്തരങ്ങളിൽ മറഞ്ഞിരിക്കുന്ന വർണപ്പക്ഷികളെ ക്യാമറയിൽ പകർത്തിയ അനുഭവം
കാരൈക്കുടിയിൽ ചെട്ടിയാന്മാരുടെ നാട്ടിൽ
തമിഴകത്തിലെ സമ്പന്നപ്രദേശമാണ് ചെട്ടിനാട് വാസ്തുവിദ്യകൾകൊണ്ടും പൈതൃകംകൊണ്ടും വ്യത്യസ്തത പുലർത്തുന്ന പ്രദേശം. അവിടുത്തെ സാംസ്കാരികസാമൂഹിക ഭൂമികയിലൂടെ പോയി വരാം
തിരുവാലത്തൂരിലെ മഹാക്ഷേത്രത്തിൽ
നിളാതീരത്തെ ഐതിഹ്യപ്പെരുമനിറഞ്ഞ ക്ഷേത്രം. മഹിഷാസുരമർദിനിയും അന്നപൂർണേശ്വരിയും വാഴുന്ന രണ്ടുമൂർത്തി ക്ഷേത്രത്തിലെ പ്രദക്ഷിണവഴിയിലൂടെ
പരാശർ ഹിമശൃംഗത്തിലെ നീലത്തടാകത്തിനരികെ
ഹിമാലയതാഴ്വരകളുടെ അനിർവചനീയസൗന്ദര്യത്തിനൊപ്പം പുരാണേതിഹാസകഥകളും കൂട്ടുചേരുന്ന വഴികൾ... നീലത്തടാകമായ പരാശറിലേക്ക് നീളുന്ന യാത്ര
മഞ്ഞിലൂടെ ആകാശവർണങ്ങൾ തേടി
വൈകുന്നേരം മൂന്നുമണിയാകുമ്പോൾ സൂര്യനസ്തമിക്കുന്ന, പിന്നെ പൂർണമായും ഇരുട്ടിലാവുന്ന ഐസ്ലൻഡിലെ ഗ്രാമത്തിലേക്ക് പോകുമ്പോൾ ഒറ്റലക്ഷ്യം മാത്രമായിരുന്നു ധ്രുവപ്രദേശങ്ങളിൽ മഞ്ഞ് കൂടുതലുള്ള സമയങ്ങളിൽ മാത്രമുണ്ടാവുന്ന നോർത്തേൺ ലൈറ്റ്സ് കാണുക...
ഗാർഡൻ സിറ്റിയിൽനിന്ന് മഴമേഘങ്ങളുടെ നാട്ടിലേക്ക്
യാത്രകൾ ഓർമകളാണ്. ഗൃഹാതുരമായ ബെംഗളൂരു നഗരത്തിൽനിന്ന് അഗുംബെയിലെ മഴമേഘങ്ങളെച്ചുറ്റി