റോമിലെ വിശ്വാസവഴികൾ
Mathrubhumi Yathra|April 2023
സെന്റ് പീറ്റേഴ്സ് ബസിലിക്കയിലെ 'പിയെത്ത' ദർശിച്ച്, ആപ്പിയ അന്തിക്കയിലൂടെ അലഞ്ഞ് ഈസ്റ്റർ പുണ്യത്തെ വിശ്വാസികൾ ഹൃദയത്തിലേറ്റുന്നു
JOLLY AUGUSTINE
റോമിലെ വിശ്വാസവഴികൾ

ഈസ്റ്റർ കാലത്ത് റോമിലേക്ക് ഒഴുകിയെത്തുന്ന തീർഥാടകരുടെ പ്രധാനലക്ഷ്യം സെന്റ് പീറ്റേഴ്സ് ബസിലിക്ക തന്നെയാണ്. യേശുവിന്റെ പ്രഥമ ശിഷ്യനായ വിശുദ്ധ പത്രോസ് വിത്തുപാകിയ വിശ്വാസത്തിന്റെ മണ്ണ്. അവിടെ മാർപാപ്പയുടെ വിശുദ്ധവാര തിരുകർമങ്ങളിൽ പങ്കെടുക്കുന്നതിനോടൊപ്പം, വിശ്വാസം വളർന്ന് പന്തലിച്ച സ്മൃതി മന്ദിരങ്ങൾ താണ്ടി, രക്തസാക്ഷികളുടെ നിണമൊഴുകിയ പുണ്യപാതകൾ ചവിട്ടി ദൈവികത തേടിയുള്ള ഒരു യാത്ര.

 ബസിലിക്കയ്ക്കുള്ളിൽ വെണ്ണക്കല്ലിൽ തീർത്ത വിശുദ്ധന്മാരുടെ പ്രതിമകൾക്കും സ്വർഗത്തിന്റെ താക്കോൽ കൈയിലേന്തിയ വിശുദ്ധ പത്രോസിന്റെ പ്രതിമയ്ക്കും ഒപ്പം സഞ്ചാരികൾ ആവേശത്തോടെ തിരയുന്ന അത്യപൂർവ ശില്പം പിയെത്ത (Pieta). മൃതനായ യേശുവിനെ മടിയിൽ കിട ത്തിയ കന്യാമറിയത്തിന്റെ വെണ്ണക്കൽ പ്രതിമ, മൈക്ക ലാഞ്ചലോയുടെ മാസ്റ്റർപീ സ്. മൃത്യുവിലൂടെ പ്രത്യാ ശയിലേക്ക് മിഴിതുറക്കുന്ന സ്വർഗീയസൗന്ദര്യമായ ഈ ശില്പം, ബസിലിക്കയുടെ പ്രവേശനകവാടത്തിൽ വലതുഭാഗത്തുള്ള ആദ്യ ചാപ്പലിൽ സ്ഥാപിച്ചിരിക്കുന്നു. ഇറ്റാലിയൻ ഭാഷയിൽ 'കരുണ' എന്നർഥമുള്ള പിയെത്ത ലോക ക്ലാസിക് ശില്പങ്ങളിൽ ഒന്നാം സ്ഥാനത്താണ്. പിയെത്തയുടെ മുന്നിൽ പതിനഞ്ചാം നൂറ്റാണ്ടിന്റെ ആദ്യദശകങ്ങൾ. നവോത്ഥാനത്തിന്റെ ഉദയ കിരണങ്ങൾ യൂറോപ്പിലാകെ ഒളിവീശി തുടങ്ങിയ കാലം. വത്തിക്കാനിലെ ഫ്രഞ്ച് സ്ഥാനപതി കർദിനാൾ ജാൻ ദെ ബിൽഹെറിന്റെ (Jean de Bilheres) ജീവിതസായാഹ്നത്തിൽ മനസ്സിലുദിച്ച ഒരാ ഹം. മരണശേഷം കല്ലറയിൽ സ്ഥാപിക്കാൻ അതിമനോഹ രമായ ഒരു ശില്പം വേണം. അതിനായി തിരഞ്ഞെടുത്ത ശില്പി, 23-കാരനായ മൈകലാഞ്ചലോ ആയിരുന്നു. അതും നവോത്ഥാനത്തിന്റെ ഈറ്റില്ലമായ ഫ്ളോറൻസിൽനിന്നും, ഇന്നേവരെ നിർമിച്ചിട്ടില്ലാത്ത, ഇനി നിർമിക്കാൻ കഴിയാത്തത അതിസുന്ദരമായ ശില്പമാണ് കർദിനാൾ നിർദേശിച്ചത്. 1499-ൽ രണ്ടുവർഷംകൊണ്ട്, നവോത്ഥാന ആശയവും ക്ലാസിക്കൽ ഭംഗിയും സമന്വയിച്ച്, അത്യുത്തമമായ കറാര മാർബിളിൽ പിയെത്ത പിറന്നു. അഞ്ചടി എട്ടിഞ്ച് ഉയരത്തിൽ, പിരമിഡ് ഘടനയിൽ ഒരൊറ്റശിലയിൽ നിന്നും കൊത്തിയെടുത്ത രണ്ട് ശില്പങ്ങൾ! വ്യാകുല മാതാവിന്റെ മടിയിൽ മരണമടഞ്ഞ യേശു, തന്റെ അരുമ സുതനെ ലോകത്തിനായി സമർപ്പിക്കുന്ന അമ്മ. ആ മുഖത്ത് ദുഃഖഭാവമില്ല, മറിച്ച് ത്യാഗത്തിന്റെ ശാന്തതയും രക്ഷയുടെ പ്രത്യാശയുമാണ്. യേശുവിന്റെ മുഖത്ത് വിശ്രമ ഭാവവും.

هذه القصة مأخوذة من طبعة April 2023 من Mathrubhumi Yathra.

ابدأ النسخة التجريبية المجانية من Magzter GOLD لمدة 7 أيام للوصول إلى آلاف القصص المتميزة المنسقة وأكثر من 9,000 مجلة وصحيفة.

هذه القصة مأخوذة من طبعة April 2023 من Mathrubhumi Yathra.

ابدأ النسخة التجريبية المجانية من Magzter GOLD لمدة 7 أيام للوصول إلى آلاف القصص المتميزة المنسقة وأكثر من 9,000 مجلة وصحيفة.

المزيد من القصص من MATHRUBHUMI YATHRA مشاهدة الكل
ചരിത്രമുറങ്ങുന്ന അനന്തപുരം കൊട്ടാരം
Mathrubhumi Yathra

ചരിത്രമുറങ്ങുന്ന അനന്തപുരം കൊട്ടാരം

കേരളചരിത്രത്തിന്റെ ഭാഗമായിത്തീർന്ന നിർമിതിയാണ് അനന്തപുരത്ത് കോവിലകം എന്ന പ്രശസ്തമായ കൊട്ടാരം

time-read
1 min  |
May 2023
മലമ്പുഴയുടെ തീരങ്ങളിലൂടെ
Mathrubhumi Yathra

മലമ്പുഴയുടെ തീരങ്ങളിലൂടെ

വാളയാർ കാടിനോട് ചേർന്ന്, കല്ലടിക്കോടൻ മലനിരകളുടെ ഓരത്തുള്ള അകമലവാരം. ആനത്താരയും പുലിമടയുമുള്ള കവയും മലമ്പുഴയും. പാലക്കാട്ടെ വന്യതയിലേക്ക് പലകാലങ്ങളിൽ നടത്തിയ യാത്രകൾ ഓർത്തെടുക്കുകയാണ് ലേഖകൻ

time-read
3 mins  |
May 2023
തളിർത്തും തപിച്ചും കാനനഭാവങ്ങൾ
Mathrubhumi Yathra

തളിർത്തും തപിച്ചും കാനനഭാവങ്ങൾ

കാടുണങ്ങുമ്പോൾ വന്യമൃഗങ്ങൾ നേരിടുന്ന അതിജീവനക്കാഴ്ചയിലേക്ക് ക്യാമറ തിരിക്കുകയാണ് വനചാരി. വനവിസ്തൃതി കുറയുമ്പോൾ വന്യമൃഗങ്ങൾ സാമ്രാജ്യപരിധി ലംഘിക്കുമെന്ന കാര്യം മനുഷ്യർ മറന്നുപോകുന്നുവെന്നും ഓർമിപ്പിക്കുന്നു. നാഗർഹോളയിലൂടെയുള്ള വനയാത്രയാണ് ഇക്കുറി

time-read
2 mins  |
May 2023
പണിതീരാത്ത മരക്കൊട്ടാരത്തിൽ...
Mathrubhumi Yathra

പണിതീരാത്ത മരക്കൊട്ടാരത്തിൽ...

മരംകൊണ്ടുള്ള ശില്പങ്ങളും കൊത്തുപണികളും...യക്ഷിക്കഥയിലെ കൊട്ടാരംപോലെ മനോഹരമാണ് തായ്ലാൻഡ് ഉൾക്കടലിന്റെ തീരത്തെ സാങ്ച്വറി ഓഫ് ട്രൂത്ത് ക്ഷേത്രസമുച്ചയം

time-read
1 min  |
May 2023
തെക്കേ അമേരിക്കയിലെ വർണപക്ഷികളെ തേടി
Mathrubhumi Yathra

തെക്കേ അമേരിക്കയിലെ വർണപക്ഷികളെ തേടി

പക്ഷികളുടെ ഭൂഖണ്ഡമായ തെക്കേ അമേരിക്കയിലൂടെ വർണപക്ഷികളെ തേടിയുള്ള യാത്ര. അതിശൈത്വത്തിനോട് പൊരുതി, വനാന്തരങ്ങളിൽ മറഞ്ഞിരിക്കുന്ന വർണപ്പക്ഷികളെ ക്യാമറയിൽ പകർത്തിയ അനുഭവം

time-read
2 mins  |
May 2023
കാരൈക്കുടിയിൽ ചെട്ടിയാന്മാരുടെ നാട്ടിൽ
Mathrubhumi Yathra

കാരൈക്കുടിയിൽ ചെട്ടിയാന്മാരുടെ നാട്ടിൽ

തമിഴകത്തിലെ സമ്പന്നപ്രദേശമാണ് ചെട്ടിനാട് വാസ്തുവിദ്യകൾകൊണ്ടും പൈതൃകംകൊണ്ടും വ്യത്യസ്തത പുലർത്തുന്ന പ്രദേശം. അവിടുത്തെ സാംസ്കാരികസാമൂഹിക ഭൂമികയിലൂടെ പോയി വരാം

time-read
2 mins  |
May 2023
തിരുവാലത്തൂരിലെ മഹാക്ഷേത്രത്തിൽ
Mathrubhumi Yathra

തിരുവാലത്തൂരിലെ മഹാക്ഷേത്രത്തിൽ

നിളാതീരത്തെ ഐതിഹ്യപ്പെരുമനിറഞ്ഞ ക്ഷേത്രം. മഹിഷാസുരമർദിനിയും അന്നപൂർണേശ്വരിയും വാഴുന്ന രണ്ടുമൂർത്തി ക്ഷേത്രത്തിലെ പ്രദക്ഷിണവഴിയിലൂടെ

time-read
2 mins  |
May 2023
പരാശർ ഹിമശൃംഗത്തിലെ നീലത്തടാകത്തിനരികെ
Mathrubhumi Yathra

പരാശർ ഹിമശൃംഗത്തിലെ നീലത്തടാകത്തിനരികെ

ഹിമാലയതാഴ്വരകളുടെ അനിർവചനീയസൗന്ദര്യത്തിനൊപ്പം പുരാണേതിഹാസകഥകളും കൂട്ടുചേരുന്ന വഴികൾ... നീലത്തടാകമായ പരാശറിലേക്ക് നീളുന്ന യാത്ര

time-read
3 mins  |
May 2023
മഞ്ഞിലൂടെ ആകാശവർണങ്ങൾ തേടി
Mathrubhumi Yathra

മഞ്ഞിലൂടെ ആകാശവർണങ്ങൾ തേടി

വൈകുന്നേരം മൂന്നുമണിയാകുമ്പോൾ സൂര്യനസ്തമിക്കുന്ന, പിന്നെ പൂർണമായും ഇരുട്ടിലാവുന്ന ഐസ്ലൻഡിലെ ഗ്രാമത്തിലേക്ക് പോകുമ്പോൾ ഒറ്റലക്ഷ്യം മാത്രമായിരുന്നു ധ്രുവപ്രദേശങ്ങളിൽ മഞ്ഞ് കൂടുതലുള്ള സമയങ്ങളിൽ മാത്രമുണ്ടാവുന്ന നോർത്തേൺ ലൈറ്റ്സ് കാണുക...

time-read
3 mins  |
May 2023
ഗാർഡൻ സിറ്റിയിൽനിന്ന് മഴമേഘങ്ങളുടെ നാട്ടിലേക്ക്
Mathrubhumi Yathra

ഗാർഡൻ സിറ്റിയിൽനിന്ന് മഴമേഘങ്ങളുടെ നാട്ടിലേക്ക്

യാത്രകൾ ഓർമകളാണ്. ഗൃഹാതുരമായ ബെംഗളൂരു നഗരത്തിൽനിന്ന് അഗുംബെയിലെ മഴമേഘങ്ങളെച്ചുറ്റി

time-read
2 mins  |
May 2023