മലമേലെയൊരു പാറ, ഒന്നല്ല അനേകം പാറകൾ. അറബിക്കടലിനെ തഴുകിയെത്തുന്ന കുളിർകാറ്റേറ്റ് പാറയുടെ മുകളിൽ വെറുതേ അലയാം. അല്ലെങ്കിൽ കുങ്കുമമേഘങ്ങളെ തൊട്ട് സായന്തനം ആസ്വദിക്കാം. കൊല്ലം വാളകത്തിന് സമീപമുള്ള മല മേൽപാറയിലേക്ക് വരൂ, മനം നിറയ്ക്കുന്ന യാത്രയുടെ സാഹസികത നിറഞ്ഞ ട്രക്കിങ്ങിന്റെ പുത്തൻ അനുഭൂതി കാത്തിരിക്കുന്നു.
സമുദ്രനിരപ്പിൽ നിന്ന് ഏകദേശം 700 അടി ഉയരത്തി ലാണ് മലമേൽപാറ സ്ഥിതി ചെയ്യുന്നത്. കൊല്ലത്തിന്റെ കിഴക്കൻ മേഖലയിലെ ഏറ്റവും പ്രകൃതിരമണീയമായ പ്രദേശങ്ങളിലൊന്ന്. വൈകുന്നേരമാണ് മലകയറ്റം തുടങ്ങിയത്. അസ്തമനം ആസ്വദിക്കാമെന്ന് കരുതി. മുൻപ് പലതവണ ഇവിടേക്ക് വന്നി ട്ടുണ്ട്. പക്ഷേ, പഴയപോലെയല്ല ഇപ്പോൾ. യാത്രികർക്കു വേണ്ട സൗകര്യങ്ങൾ ഒരുക്കി മോടിപിടിപ്പിച്ചിട്ടുണ്ട്. നടന്നു നടന്ന് കരിങ്കല്ല് പാകിയ വഴി രണ്ടായി പിരിയുന്ന പാതയുടെ മുന്നിലെത്തി. ഒരുവഴി മലമേൽ ക്ഷേത്രത്തിലേക്കും മറ്റൊന്ന് കുന്നിൻമുകളിലേക്കുമുള്ളതാണ്. ടിക്കറ്റെടുത്ത് ഉള്ളിലേക്ക് പ്രവേശിച്ചു. സമീപമുള്ള പാറയിൽ വിശ്ര മിക്കാനായി കലകസേരകളു ണ്ട്. സുരക്ഷിതത്വത്തിനായി പാറയുടെ അതിരിലായി വേലിക്കെട്ടും. കുറച്ചുസമയം വ്യൂപോയിന്റിൽ നിന്നശേഷം ലഘുഭക്ഷണം കഴിച്ച് ഒരു പട്ടവും വാങ്ങി പാറയുടെ മുകളിലേക്ക് നടന്നു.
هذه القصة مأخوذة من طبعة April 2023 من Mathrubhumi Yathra.
ابدأ النسخة التجريبية المجانية من Magzter GOLD لمدة 7 أيام للوصول إلى آلاف القصص المتميزة المنسقة وأكثر من 9,000 مجلة وصحيفة.
بالفعل مشترك ? تسجيل الدخول
هذه القصة مأخوذة من طبعة April 2023 من Mathrubhumi Yathra.
ابدأ النسخة التجريبية المجانية من Magzter GOLD لمدة 7 أيام للوصول إلى آلاف القصص المتميزة المنسقة وأكثر من 9,000 مجلة وصحيفة.
بالفعل مشترك? تسجيل الدخول
ചരിത്രമുറങ്ങുന്ന അനന്തപുരം കൊട്ടാരം
കേരളചരിത്രത്തിന്റെ ഭാഗമായിത്തീർന്ന നിർമിതിയാണ് അനന്തപുരത്ത് കോവിലകം എന്ന പ്രശസ്തമായ കൊട്ടാരം
മലമ്പുഴയുടെ തീരങ്ങളിലൂടെ
വാളയാർ കാടിനോട് ചേർന്ന്, കല്ലടിക്കോടൻ മലനിരകളുടെ ഓരത്തുള്ള അകമലവാരം. ആനത്താരയും പുലിമടയുമുള്ള കവയും മലമ്പുഴയും. പാലക്കാട്ടെ വന്യതയിലേക്ക് പലകാലങ്ങളിൽ നടത്തിയ യാത്രകൾ ഓർത്തെടുക്കുകയാണ് ലേഖകൻ
തളിർത്തും തപിച്ചും കാനനഭാവങ്ങൾ
കാടുണങ്ങുമ്പോൾ വന്യമൃഗങ്ങൾ നേരിടുന്ന അതിജീവനക്കാഴ്ചയിലേക്ക് ക്യാമറ തിരിക്കുകയാണ് വനചാരി. വനവിസ്തൃതി കുറയുമ്പോൾ വന്യമൃഗങ്ങൾ സാമ്രാജ്യപരിധി ലംഘിക്കുമെന്ന കാര്യം മനുഷ്യർ മറന്നുപോകുന്നുവെന്നും ഓർമിപ്പിക്കുന്നു. നാഗർഹോളയിലൂടെയുള്ള വനയാത്രയാണ് ഇക്കുറി
പണിതീരാത്ത മരക്കൊട്ടാരത്തിൽ...
മരംകൊണ്ടുള്ള ശില്പങ്ങളും കൊത്തുപണികളും...യക്ഷിക്കഥയിലെ കൊട്ടാരംപോലെ മനോഹരമാണ് തായ്ലാൻഡ് ഉൾക്കടലിന്റെ തീരത്തെ സാങ്ച്വറി ഓഫ് ട്രൂത്ത് ക്ഷേത്രസമുച്ചയം
തെക്കേ അമേരിക്കയിലെ വർണപക്ഷികളെ തേടി
പക്ഷികളുടെ ഭൂഖണ്ഡമായ തെക്കേ അമേരിക്കയിലൂടെ വർണപക്ഷികളെ തേടിയുള്ള യാത്ര. അതിശൈത്വത്തിനോട് പൊരുതി, വനാന്തരങ്ങളിൽ മറഞ്ഞിരിക്കുന്ന വർണപ്പക്ഷികളെ ക്യാമറയിൽ പകർത്തിയ അനുഭവം
കാരൈക്കുടിയിൽ ചെട്ടിയാന്മാരുടെ നാട്ടിൽ
തമിഴകത്തിലെ സമ്പന്നപ്രദേശമാണ് ചെട്ടിനാട് വാസ്തുവിദ്യകൾകൊണ്ടും പൈതൃകംകൊണ്ടും വ്യത്യസ്തത പുലർത്തുന്ന പ്രദേശം. അവിടുത്തെ സാംസ്കാരികസാമൂഹിക ഭൂമികയിലൂടെ പോയി വരാം
തിരുവാലത്തൂരിലെ മഹാക്ഷേത്രത്തിൽ
നിളാതീരത്തെ ഐതിഹ്യപ്പെരുമനിറഞ്ഞ ക്ഷേത്രം. മഹിഷാസുരമർദിനിയും അന്നപൂർണേശ്വരിയും വാഴുന്ന രണ്ടുമൂർത്തി ക്ഷേത്രത്തിലെ പ്രദക്ഷിണവഴിയിലൂടെ
പരാശർ ഹിമശൃംഗത്തിലെ നീലത്തടാകത്തിനരികെ
ഹിമാലയതാഴ്വരകളുടെ അനിർവചനീയസൗന്ദര്യത്തിനൊപ്പം പുരാണേതിഹാസകഥകളും കൂട്ടുചേരുന്ന വഴികൾ... നീലത്തടാകമായ പരാശറിലേക്ക് നീളുന്ന യാത്ര
മഞ്ഞിലൂടെ ആകാശവർണങ്ങൾ തേടി
വൈകുന്നേരം മൂന്നുമണിയാകുമ്പോൾ സൂര്യനസ്തമിക്കുന്ന, പിന്നെ പൂർണമായും ഇരുട്ടിലാവുന്ന ഐസ്ലൻഡിലെ ഗ്രാമത്തിലേക്ക് പോകുമ്പോൾ ഒറ്റലക്ഷ്യം മാത്രമായിരുന്നു ധ്രുവപ്രദേശങ്ങളിൽ മഞ്ഞ് കൂടുതലുള്ള സമയങ്ങളിൽ മാത്രമുണ്ടാവുന്ന നോർത്തേൺ ലൈറ്റ്സ് കാണുക...
ഗാർഡൻ സിറ്റിയിൽനിന്ന് മഴമേഘങ്ങളുടെ നാട്ടിലേക്ക്
യാത്രകൾ ഓർമകളാണ്. ഗൃഹാതുരമായ ബെംഗളൂരു നഗരത്തിൽനിന്ന് അഗുംബെയിലെ മഴമേഘങ്ങളെച്ചുറ്റി