ചത്തീസ്ഗഢിലേക്ക് തിരിക്കുമ്പോൾ വലിയൊരു ആശങ്കയായിരുന്നു മനസ്സിൽ. മാവോയിസ്റ്റ് ആക്രമണം മൂലം യാത്ര തടസ്സപ്പെടുമോ എന്ന പേടിയായിരുന്നു. അവിടെയെത്തിയപ്പോഴാണ്, പുറമേ കേൾക്കുന്ന പ്രശ്നങ്ങളൊന്നും സാധാരണ ജീവിതത്തെ ബാധിച്ചിട്ടില്ലെന്ന് മനസ്സിലായത്. വ്യത്യസ്തമായ പ്രകൃതിയും ജനങ്ങളും ഛത്തീസ്ഗഢിന്റെ പ്രത്യേകതയായി തോന്നി.
വനപ്രദേശങ്ങളിലൂടെയായിരുന്നു യാത്ര കൂടുതലും. ദണ്ഡകാരണ്യത്തിന്റെ കൂടുതൽ ഭാഗങ്ങളും ദൃശ്യമാകുന്നത് ഛത്തീസ്ഗഢിലാണ്. ഹിമാലയഭാഗങ്ങളിലല്ലാതെ ഇത്രയും ഇടതിങ്ങിയ, സമൃദ്ധമായ കാടുകൾ മറ്റെവിടെയും കണ്ടിട്ടില്ല. കാടുകളിലെ പ്രകൃതി ജന്യമായ ഗുഹകളും മനോഹരമായ വെള്ളച്ചാട്ടങ്ങളുമാണ് മറ്റൊരു പ്രത്യേകത. അതിനടുത്തായി കാട്ടിനുള്ളിൽ ആദിവാസികളുടെ അമ്പലങ്ങളുണ്ട്. ചാണകം മെഴുകിയ മണ്ഡപത്തിൽ കുടികൊള്ളുന്ന ശിലാമൂർത്തികൾ. ഇവിടെ പൂജാരികളെല്ലാം ആദിവാസികളാണ്. തനതായ രീതിയിൽ വസ്ത്രം ധരിച്ച് പൂജകൾ ചെയ്യുന്ന അവർ, ഭക്തരിൽ നിന്ന് ഒന്നും ചോദിച്ചുവാങ്ങുന്നില്ല. എന്ത് കൊടുത്താലും സന്തോഷത്തോടെ സ്വീകരിക്കുന്നു.
നഗരപരിധി വിട്ടാൽ, ശാന്തത നിറഞ്ഞ ഗ്രാമങ്ങളാണ്. കോൺ ക്രീറ്റ് കെട്ടിടങ്ങൾ കാണാനേയില്ല. പഴയ ഓടും പുല്ലുകളും കൊണ്ടുമേഞ്ഞ ചെറിയ വീടുകൾ. മണ്ണും ചാണകവും തേച്ച ചുവരുകളും നിലവും. സമൃദ്ധമായ കൃഷിയിടങ്ങൾ. റോഡിനിരുവശത്തും ഇടയ്ക്കിടെ കാണുന്ന വിശാലമായ കുളങ്ങൾ. കുളത്തിനോട് ചേർന്നുള്ള ചെറിയ അമ്പലം. അതിന് ചുറ്റുമായി ചെറിയ വീടുകൾ. ആരോഗ്യമുള്ള, അകിട് നിറഞ്ഞ പശുക്കൂട്ടം. തനി നാടൻ ഗ്രാമജീവിതമാണ് യാത്രയിലുടനീളം കൺമുന്നിൽ തെളിഞ്ഞത്.
സത്പുരയിലെ അമർകണ്ടക്
ഗംഗാസമതലത്തെ ദക്ഷിണേന്ത്യയിൽ നിന്ന് വിഭജിക്കുന്നത് വിന്ധ്യപർവത നിരകളാണ്. അവ ആരവല്ലി പർവതത്തിൽനിന്ന് തുടങ്ങി ഉത്തർപ്രദേശ്, മധ്യപ്രദേശ്, ഗുജറാത്ത് സംസ്ഥാനങ്ങളിലായി, കിഴക്കുപടിഞ്ഞാറ് ദിശയിൽ വടക്കോട്ട് ചരിഞ്ഞുകിടക്കുന്നു. വിന്ധ്യന് സമാന്തരമായി തെക്കുഭാഗത്ത് സത്പുര പർവതനിരകളുണ്ട്. സത്പുരയിലെ പ്രധാന കൊടുമുടിയായ, “അനശ്വരന്മാരുടെ കൊടുമുടി' എന്നറിയപ്പെടുന്ന പ്രസിദ്ധമായ അമർകണ്ടക്, മധ്യപ്രദേശിലെ അനുപ്പുർ ജില്ലയിലാണ്. ഈ പർവത നിരകളിൽ നിന്നാണ് ഭാരതത്തിലെ പ്രധാന നദികളിലൊന്നായ നർമദ പിറക്കുന്നത്.
هذه القصة مأخوذة من طبعة May 2023 من Mathrubhumi Yathra.
ابدأ النسخة التجريبية المجانية من Magzter GOLD لمدة 7 أيام للوصول إلى آلاف القصص المتميزة المنسقة وأكثر من 9,000 مجلة وصحيفة.
بالفعل مشترك ? تسجيل الدخول
هذه القصة مأخوذة من طبعة May 2023 من Mathrubhumi Yathra.
ابدأ النسخة التجريبية المجانية من Magzter GOLD لمدة 7 أيام للوصول إلى آلاف القصص المتميزة المنسقة وأكثر من 9,000 مجلة وصحيفة.
بالفعل مشترك? تسجيل الدخول
ചരിത്രമുറങ്ങുന്ന അനന്തപുരം കൊട്ടാരം
കേരളചരിത്രത്തിന്റെ ഭാഗമായിത്തീർന്ന നിർമിതിയാണ് അനന്തപുരത്ത് കോവിലകം എന്ന പ്രശസ്തമായ കൊട്ടാരം
മലമ്പുഴയുടെ തീരങ്ങളിലൂടെ
വാളയാർ കാടിനോട് ചേർന്ന്, കല്ലടിക്കോടൻ മലനിരകളുടെ ഓരത്തുള്ള അകമലവാരം. ആനത്താരയും പുലിമടയുമുള്ള കവയും മലമ്പുഴയും. പാലക്കാട്ടെ വന്യതയിലേക്ക് പലകാലങ്ങളിൽ നടത്തിയ യാത്രകൾ ഓർത്തെടുക്കുകയാണ് ലേഖകൻ
തളിർത്തും തപിച്ചും കാനനഭാവങ്ങൾ
കാടുണങ്ങുമ്പോൾ വന്യമൃഗങ്ങൾ നേരിടുന്ന അതിജീവനക്കാഴ്ചയിലേക്ക് ക്യാമറ തിരിക്കുകയാണ് വനചാരി. വനവിസ്തൃതി കുറയുമ്പോൾ വന്യമൃഗങ്ങൾ സാമ്രാജ്യപരിധി ലംഘിക്കുമെന്ന കാര്യം മനുഷ്യർ മറന്നുപോകുന്നുവെന്നും ഓർമിപ്പിക്കുന്നു. നാഗർഹോളയിലൂടെയുള്ള വനയാത്രയാണ് ഇക്കുറി
പണിതീരാത്ത മരക്കൊട്ടാരത്തിൽ...
മരംകൊണ്ടുള്ള ശില്പങ്ങളും കൊത്തുപണികളും...യക്ഷിക്കഥയിലെ കൊട്ടാരംപോലെ മനോഹരമാണ് തായ്ലാൻഡ് ഉൾക്കടലിന്റെ തീരത്തെ സാങ്ച്വറി ഓഫ് ട്രൂത്ത് ക്ഷേത്രസമുച്ചയം
തെക്കേ അമേരിക്കയിലെ വർണപക്ഷികളെ തേടി
പക്ഷികളുടെ ഭൂഖണ്ഡമായ തെക്കേ അമേരിക്കയിലൂടെ വർണപക്ഷികളെ തേടിയുള്ള യാത്ര. അതിശൈത്വത്തിനോട് പൊരുതി, വനാന്തരങ്ങളിൽ മറഞ്ഞിരിക്കുന്ന വർണപ്പക്ഷികളെ ക്യാമറയിൽ പകർത്തിയ അനുഭവം
കാരൈക്കുടിയിൽ ചെട്ടിയാന്മാരുടെ നാട്ടിൽ
തമിഴകത്തിലെ സമ്പന്നപ്രദേശമാണ് ചെട്ടിനാട് വാസ്തുവിദ്യകൾകൊണ്ടും പൈതൃകംകൊണ്ടും വ്യത്യസ്തത പുലർത്തുന്ന പ്രദേശം. അവിടുത്തെ സാംസ്കാരികസാമൂഹിക ഭൂമികയിലൂടെ പോയി വരാം
തിരുവാലത്തൂരിലെ മഹാക്ഷേത്രത്തിൽ
നിളാതീരത്തെ ഐതിഹ്യപ്പെരുമനിറഞ്ഞ ക്ഷേത്രം. മഹിഷാസുരമർദിനിയും അന്നപൂർണേശ്വരിയും വാഴുന്ന രണ്ടുമൂർത്തി ക്ഷേത്രത്തിലെ പ്രദക്ഷിണവഴിയിലൂടെ
പരാശർ ഹിമശൃംഗത്തിലെ നീലത്തടാകത്തിനരികെ
ഹിമാലയതാഴ്വരകളുടെ അനിർവചനീയസൗന്ദര്യത്തിനൊപ്പം പുരാണേതിഹാസകഥകളും കൂട്ടുചേരുന്ന വഴികൾ... നീലത്തടാകമായ പരാശറിലേക്ക് നീളുന്ന യാത്ര
മഞ്ഞിലൂടെ ആകാശവർണങ്ങൾ തേടി
വൈകുന്നേരം മൂന്നുമണിയാകുമ്പോൾ സൂര്യനസ്തമിക്കുന്ന, പിന്നെ പൂർണമായും ഇരുട്ടിലാവുന്ന ഐസ്ലൻഡിലെ ഗ്രാമത്തിലേക്ക് പോകുമ്പോൾ ഒറ്റലക്ഷ്യം മാത്രമായിരുന്നു ധ്രുവപ്രദേശങ്ങളിൽ മഞ്ഞ് കൂടുതലുള്ള സമയങ്ങളിൽ മാത്രമുണ്ടാവുന്ന നോർത്തേൺ ലൈറ്റ്സ് കാണുക...
ഗാർഡൻ സിറ്റിയിൽനിന്ന് മഴമേഘങ്ങളുടെ നാട്ടിലേക്ക്
യാത്രകൾ ഓർമകളാണ്. ഗൃഹാതുരമായ ബെംഗളൂരു നഗരത്തിൽനിന്ന് അഗുംബെയിലെ മഴമേഘങ്ങളെച്ചുറ്റി