കേരളത്തിലെ മറ്റ് കോവിലകങ്ങളിൽ നിന്ന് വ്യത്യസ്തമായി തൃപ്പൂണിത്തുറ കോവിലകത്തിന് ഒരു പ്രത്യേകതയുണ്ട്. അതായത്, ഇവിടെ തമ്പുരാട്ടിമാരില്ല. തമ്പുരാന്മാരേയുള്ളൂ. എന്നുപറഞ്ഞാൽ കോവിലകത്ത് സ്ത്രീകളില്ല. പുരുഷന്മാരേയുള്ളു എന്നല്ല അർത്ഥം. സ്ത്രീകളായാലും പുരുഷന്മാരായാലും സംബോധന അങ്ങനെയാണെന്നുമാത്രം. തെളിച്ചുപറഞ്ഞാൽ, കോവിലകത്തെ ഏറ്റവും പ്രായം കൂടിയ വ്യക്തി പുരുഷനാണെങ്കിൽ വലിയ തമ്പുരാൻ എന്നും, സ്ത്രീയാണെങ്കിൽ വലിയ അമ്മ തമ്പുരാൻ എന്നും അറിയപ്പെടും. താഴോട്ടുള്ളവർ പേരിനൊപ്പം തമ്പുരാൻ ചേർത്തും അറിയപ്പെടും.
തൃപ്പൂണിത്തുറ ചന്ദ്രവിലാസം പാലസിൽ മൃണാളിനി തമ്പുരാൻ ഇപ്പോൾ വലിയ അമ്മ തമ്പുരാനായി മാറിയിട്ടുള്ളത് അങ്ങനെയാണ്. തൃപ്പൂണിത്തുറ കോവിലകത്തെ ഏറ്റവും പ്രായം കൂടിയ സ്ത്രീ മൃണാളിനി തമ്പുരാനാണ്. വയസ്സ് അധികമൊന്നും ആയില്ല.96. എന്നുകരുതി, കേൾവിക്ക് അൽപ്പമൊരു ബുദ്ധിമുട്ടുണ്ടെന്നതൊഴിച്ചാൽ മറ്റ് പറയത്തക്ക ആരോഗ്യ പ്രശ്നങ്ങളൊന്നുമില്ല. ഓർമ്മയ്ക്കാണെങ്കിൽ നല്ലതെളിച്ചവും രാജഭരണ കാലത്തെക്കുറിച്ചൊക്കെ പറയുമ്പോൾ; പ്രത്യേകിച്ചും. "മഹിളാരത്നം' വായനക്കാരുമായി പഴയകാലത്തെ ഓർമ്മകൾ പങ്കുവയ്ക്കാനും, അത്തച്ചമയ വിശേഷങ്ങൾ പറഞ്ഞുതരുവാനും വേണ്ടി തൊണ്ണൂറ്റി ആറുകാരിയായ വലിയ അമ്മ തമ്പുരാനെ കാണുവാൻ, അമ്മ തമ്പുരാന്റെ ബന്ധു ശിവദാസൻ തമ്പുരാനുമായി ചന്ദ്രവിലാസം പാലസിലെത്തിയത്, ഓർമ്മയുടെ ആ തെളിച്ചം കേട്ടറിഞ്ഞിട്ടു കൂടിയാണ്.
തീയന്നൂർ നമ്പൂതിരിക്കും കുഞ്ഞിക്കാവ് തമ്പുരാനും മക്കൾ നാലുപേരായിരുന്നു. മൂന്ന് പെണ്ണും ഒരാണും. അതിൽ മൂന്നാമത്തെ പെൺസന്തതിയാണ് മൃണാളിനി തമ്പുരാൻ എന്ന വലിയ അമ്മ തമ്പുരാൻ. ആ നാല് മക്കളിൽ ഈ വലിയമ്മ തമ്പുരാൻ മാത്രമേ ഇപ്പോൾ ജീവിച്ചിരിപ്പുള്ളൂ.
കോവിലകം വക സ്കൂളിലായിരുന്നു 12 വരെയുള്ള പഠനം. പിന്നെ മഹാരാജാസ് കോളേജിൽ പഠിക്കാൻ പോയി. അവിടുന്ന് എക്കണോമിക്സ് എടുത്ത് ബി.എ പാസ്സായി. അതിനിടെ പാരമ്പര്യവുമായുള്ള സംഗീതഭ്രമം കലശലായപ്പോൾ മദ്രാസിലെ സെൻട്രൽ സ്കൂൾ ഓഫ് മ്യൂസിക്സിൽ ചേർന്ന് സംഗീതവിദ്വാൻ കോഴ്സും പാസ്സായി. തുടർന്ന് കൽക്കട്ട, മുംബയ്,ജർ, ദൽഹി എന്നിവിടങ്ങളി ലൊക്കെപ്പോയി പാടുവാനുള്ള അവസരം മൃണാളിനി തമ്പുരാന് ലഭിച്ചിരുന്നു.
هذه القصة مأخوذة من طبعة September 2022 من Mahilaratnam.
ابدأ النسخة التجريبية المجانية من Magzter GOLD لمدة 7 أيام للوصول إلى آلاف القصص المتميزة المنسقة وأكثر من 9,000 مجلة وصحيفة.
بالفعل مشترك ? تسجيل الدخول
هذه القصة مأخوذة من طبعة September 2022 من Mahilaratnam.
ابدأ النسخة التجريبية المجانية من Magzter GOLD لمدة 7 أيام للوصول إلى آلاف القصص المتميزة المنسقة وأكثر من 9,000 مجلة وصحيفة.
بالفعل مشترك? تسجيل الدخول
തക്കാളി കൊണ്ടുള്ള മാന്ത്രികവിദ്യകൾ
നമ്മുടെ ആരോഗ്യസംരക്ഷണത്തിനും സൗന്ദര്യസംരക്ഷണത്തിനും എന്നുവേണ്ട എണ്ണിയാലൊടുങ്ങാത്ത ഔഷധഗുണമുള്ള മലക്കറി ഫലമാണ് തക്കാളി
കോമ്പറ്റീഷനാവാം; അസൂയ പാടില്ല - രേഖ
എൺപതുകളുടെ മധ്യത്തിൽ തമിഴ് സിനിമയുടെ ബ്രഹ്മാവ് എന്ന് വിശേഷിപ്പിക്കപ്പെടുന്ന സംവിധായകൻ ഭാരതിരാജ 'കടലോര കവിതകൾ' എന്ന സിനിമയിലൂടെ നായികയായി അവതരിപ്പിച്ച അഭിനേത്രിയാണ് മലയാളിയായ രേഖാ ഹാരീസ്
ശീതകാല ചർമ്മസംരക്ഷണം
തണുപ്പുകാലം വരുന്നതോടെ എല്ലാവരുടേയും ചർമ്മം ഉണങ്ങി വരണ്ടുവരുന്നു. ഇത് എങ്ങനെ ഫലപ്രദമായി പ്രതിരോധിക്കാം എന്നതിനെപ്പറ്റിയാണ് താഴെ പറയുന്നത്.
അമ്മയും മകളും
കാലവും കാലഘട്ടവും മാറുമ്പോൾ...?
വാർദ്ധക്യത്തിൽ ഇടുപ്പിലെ ഒടിവുകൾ
ഇടുപ്പെല്ലിൽ ഒടിവ് സംശയിക്കുന്ന രോഗിയെ എണീപ്പിച്ചു ഇരുത്തുകയോ നിർത്താൻ ശ്രമിക്കുകയോ ചെയ്യരുത്. അല്ലാ ത്തപക്ഷം ഒടിവിന് സമീപത്തുളള ഞരമ്പിനും രക്തക്കുഴലിനും പരിക്ക് പറ്റാൻ ഇടയുണ്ട്.
സൗന്ദര്യം വർദ്ധിക്കാൻ
മുടിയിൽ എണ്ണ തേച്ച് മസാജ് ചെയ്യുന്നത് തലമുടിക്ക് നല്ലതാണ്
നല്ല ആരോഗ്യത്തിന്...
എന്തൊക്കെ ബുദ്ധിമുട്ടുകളും മനോവിഷമങ്ങളുണ്ടായാലും ഇഷ്ടദൈവത്തെ ആശ്രയിക്കുകയാണ് ഏറ്റവും നല്ല പോളിസി
പോഷകമോ, എന്തിന് ?
പരമ്പരാഗത ആഹാരരീതികളും ഭക്ഷണശീലങ്ങളും വിസ്മൃതിയിലായിരിക്കുന്നു
അരിട്ടപ്പട്ടിയുടെ സ്വന്തം "പാട്ടി"...
സംഘകാലത്തെ ആ സ്ത്രീശക്തിയുടെ പ്രതീകമായി മാറിയിരിക്കുകയാണ് “അരിട്ടിട്ടി പാട്ടി' എന്നു നാട്ടുകാർ സ്നേഹത്തോടെ വിളിക്കുന്ന വീരമ്മാൾ അമ്മ
അടുക്കള നന്നായാൽ വീട് നന്നായി
കിഴക്കോട്ട് തിരിഞ്ഞിരിക്കുന്ന രീതിയിലുള്ള അടുക്കളയാണ് എപ്പോഴും നല്ലത്