നിഴൽ ആയിരുന്നില്ല 'കസ്തൂർ, മൈ ബാ
Mahilaratnam|December 2023
ഗാന്ധിജി അനശ്വരനായതിൽ കസ്തൂർബാ വഹിച്ച പങ്ക് വ്യക്തമാക്കി കൊച്ചുമകൻ തുഷാർ ഗാന്ധി
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
നിഴൽ ആയിരുന്നില്ല 'കസ്തൂർ, മൈ ബാ

ഉയിരും ഊർജ്ജവും ധനവും സർഗ്ഗശേഷിയും നിസ്വാർത്ഥമായി സമൂഹത്തിനു സമർപ്പിക്കണമെങ്കിൽ കുടുംബത്തിന്റെ പിന്തുണ വ്യക്തികൾക്കു കൂടിയേ തീരൂ. ഇത്തരത്തിൽ, ജീവിത പങ്കാളികളുടെ സവിശേഷമായ നിശ്ശബ്ദ ത്യാഗത്തിന്റെ കഥകളേറെയുണ്ട് ഇന്ത്യ ആദരിക്കുന്ന മഹാ ജനകീയ നായകരുടെ വിജയത്തിനു പിന്നിൽ. ഭർത്താവിന്റെ നിഴലാകാൻ പോലും ഇച്ഛിക്കാതെ ഒതുങ്ങി മാറിനിന്ന് ഗാന്ധിയൻ ആദർശങ്ങളുടെ പേരിൽ അസംഖ്യം വിപരീതാനുഭവങ്ങളെ പുൽകിയ കസ്തൂർബാ ഗാന്ധിയുടെ ജീവിതത്തിനാകും ഈ നിരയിൽ ഒന്നാം സ്ഥാനം.

ഏഴുപതിറ്റാണ്ടിനിപ്പുറം, മഹാത്മജിയുടെ പ്രപൗത്രനും എഴുത്തുകാരനുമായ തുഷാർ ഗാന്ധിയും ജനിതക ശ്രേണിയിലൂടെ കൈവന്ന തെളിഞ്ഞ പ്രജ്ഞയുടെയും ആത്മനിർഭരതയുടെയും വക്താവായി കുടുംബത്തിനു നിരന്തരം ഉദ്വേഗഭരിത ദിനങ്ങൾ സമ്മാനിച്ചുകൊണ്ടിരിക്കുന്നു. തന്റെ പ്രപിതാമഹൻ ജീവനേകിയും സംരക്ഷിക്കാൻ യത്നിച്ച ഭാരതീയ യശസ്സിനെ നോക്കുകുത്തിയാക്കി ചിദ്ര പ്രവണതകളിലേക്കു രാജ്യത്തെ നയിക്കുന്ന ഏതൊരു നീക്കത്തിനുമെതിരെ മുൻപിൻ നോട്ടമില്ലാതെ രംഗത്തുവരുന്നു അദ്ദേഹം.

രണ്ടു ദിവസത്തെ കൊച്ചി സന്ദർശനത്തിനെത്തിയ അദ്ദേഹം തിരക്കിട്ട പരിപാടികൾക്കിടെ "മഹിളാരത്നത്തിന്റെ ചോദ്യങ്ങൾക്കു മറുപടി നൽകാൻ സമയം കണ്ടെത്തി.

"മഹാത്മാഗാന്ധിയുടെ ചെറുമകനും അദ്ദേഹത്തെപ്പോലെ ഒരു പോരാളി തന്നെയെന്ന് സൂചന നൽകി പല കാര്യത്തിനായി കോടതിയെ സമീപിക്കേണ്ടിവരുന്നു; പോലീസിന്റെ അതിക്രമത്തിനിരയാകുന്നു. ഇന്ത്യൻ ജനത മാത്രമല്ല ലോക രാജ്യങ്ങൾ തന്നെ ഉറ്റുനോക്കുന്നു ഈ സംഭവങ്ങൾ എന്നു ചൂണ്ടിക്കാട്ടിക്കൊണ്ട് ജനങ്ങൾക്ക് ഇക്കാര്യത്തിലുള്ള ഉത്ക്കണ്ഠ പ്രകടമാണെന്നു "മഹിളാരത്നം' നിരീക്ഷിക്കവേ തുഷാർ ഗാന്ധിയുടെ വക്കുകൾ:

"ഞാൻ എന്നെത്തന്നെ ഏതെങ്കിലും തരത്തിലുള്ള പ്രത്യേകയുള്ളയാളായി കരുതുന്നില്ല. ഞാൻ പ്രത്യേക പദവികൾക്ക് അർഹനാണെന്നു ഭാവിക്കുന്നത് ഗാന്ധിയൻ ആദർശത്തോടു പൊരുത്തപ്പെടുന്ന കാര്യമല്ല. അതുകൊണ്ട് മനുഷ്യത്വത്തോടും രാഷ്ട്രത്തോടും എപ്പോഴും എനിക്കു കടമകളുണ്ടെന്ന് വിശ്വസിക്കുന്നു. ഞാൻ ഒരു ഇന്ത്യൻ പൗരനാണ്. അതിനാൽ മനുഷ്യത്വത്തിനെതിരായ കുറ്റകൃത്യങ്ങൾ നടന്നിട്ടുണ്ടെന്ന് എനിക്ക് തോന്നിയപ്പോഴും അധികാര കേന്ദ്രങ്ങൾ ഭരണഘടനാ വിരുദ്ധമായി പെരുമാറിയെന്ന് മനസിലാക്കിയപ്പോഴുമെല്ലാം ഞാൻ കോടതിയെ സമീപിച്ചിട്ടുണ്ട്.

هذه القصة مأخوذة من طبعة December 2023 من Mahilaratnam.

ابدأ النسخة التجريبية المجانية من Magzter GOLD لمدة 7 أيام للوصول إلى آلاف القصص المتميزة المنسقة وأكثر من 9,000 مجلة وصحيفة.

هذه القصة مأخوذة من طبعة December 2023 من Mahilaratnam.

ابدأ النسخة التجريبية المجانية من Magzter GOLD لمدة 7 أيام للوصول إلى آلاف القصص المتميزة المنسقة وأكثر من 9,000 مجلة وصحيفة.

المزيد من القصص من MAHILARATNAM مشاهدة الكل
അകക്കണ്ണുകൊണ്ട് സംഗിതാകാശയാത്ര ചെയ്യുന്ന വാനമ്പാടി
Mahilaratnam

അകക്കണ്ണുകൊണ്ട് സംഗിതാകാശയാത്ര ചെയ്യുന്ന വാനമ്പാടി

വേറിട്ട ആലാപന ശൈലിയി ലൂടെ മലയാളികളുടെ പ്രിയപ്പെട്ട ഗായികയായി മാറിയ താരമാണ് വൈക്കം വിജയലക്ഷ് മി. എ.ആർ.എം സിനിമ നൂറ് കോടി ക്ലബ്ബിൽ ഇടം നേടിയപ്പോൾ തന്റെ ഗായത്രി വീണയെ നെഞ്ചോട് ചേർത്ത് ആഹ്ലാദം പങ്കിട്ടു വൈക്കം വിജയലക്ഷ്മി. അവരുടെ വിശേഷങ്ങളിലേക്ക്....

time-read
1 min  |
February 2025
സ്റ്റാർട്ട്,ക്യാമറ, ആക്ഷൻ
Mahilaratnam

സ്റ്റാർട്ട്,ക്യാമറ, ആക്ഷൻ

രമ്യാകൃഷ്ണൻ എന്ന അഭിനേത്രിക്ക് ഒരു മുഖവുരയുടെയും പരിചയപ്പെടുത്തലിന്റെയും ആവശ്യമില്ല. നേരം പുലരുമ്പോൾ എന്ന മലയാള സിനിമയിലൂടെയായിരുന്നു രമ്യയുടെ അര ങ്ങേറ്റമെങ്കിലും ആദ്യം റിലീസായത് വെള്ള മനസ്സ് എന്ന തമിഴ് ചിത്രമായിരുന്നു. നേരം പുല രുമ്പോളിൽ തുടങ്ങിയ രമ്യാകൃഷ്ണന്റെ സിനിമായാത്ര നേരം ഇരുട്ടാതെ ഇന്നും ശക്തമായി തുടരുന്നു. അമ്പത്തിരണ്ടാം വയസ്സിലും യുവത്വം കാത്തുസൂക്ഷിച്ചുകൊണ്ട് ശക്തമായ കഥാ പാത്രങ്ങളിലൂടെ തെന്നിന്ത്യൻ സിനിമയിലും വെബ് സീരീസുകളിലും മിനിസ് ക്രീനിലുമൊക്കെ നിറസാന്നിദ്ധ്യമാണ് താരം. ഇന്ന് സിനിമയിലെ മോസ്റ്റ് വാണ്ടഡ് ക്യാരക്ടർ ഫീമെയിൽ ആർട്ടിസ്റ്റ് ആര് എന്ന ചോദ്യത്തിനുള്ള ഏക ഉത്തരം രമ്യാകൃഷ്ണനാണ്. അടുത്തിടെ ഒരു ഹ്രസ്വസംഭാഷണത്തിന് അവസരം ലഭിച്ചപ്പോൾ, തിരക്കുകൾക്കിടയിലും മുഖം ചുളിക്കാതെ സംസാരിക്കാൻ തയ്യാറായി താരം.

time-read
2 mins  |
February 2025
ചിൽഡ്രൻസ് ഡയറ്റ്
Mahilaratnam

ചിൽഡ്രൻസ് ഡയറ്റ്

ഇന്ന് അമ്മമാരെ അലട്ടുന്ന ഏറ്റവും വലിയ പ്രശ്നങ്ങളിൽ ഒന്ന് സ്ക്കൂളിൽ പോകുന്ന കുട്ടികൾക്ക് ലഞ്ച്' കൊടുത്തയയ്ക്കേണ്ട ബുദ്ധിമുട്ടേറിയ ജോലിയെക്കുറിച്ചുള്ളതാണ്. ചിലർ കുട്ടികൾ ചോദിക്കുന്നില്ലല്ലോ എന്ന് കരുതി കണ്ടതൊക്കെ കൊടുത്തയച്ച് കുട്ടിയുടെ വയറു ചീത്തയായി കുട്ടിയേയും കൊണ്ട് ഡോക്ടറുടെ പടി കയറിയിറങ്ങും. രുചി കുട്ടികൾക്ക് പ്രിയപ്പെട്ടതുതന്നെ. എന്നാൽ ഹെൽത്തിയാണ് അവരുടെ ശരീരത്തിന് ആവശ്യമായിട്ടുള്ളത്. സ്ക്കൂളിൽ പോകുന്ന കുട്ടികൾക്ക് നൽകാവുന്ന ആഹാരങ്ങളെക്കുറിച്ച് ഒരു ചിൽഡ്രൻസ് ഡയറ്റ്.

time-read
1 min  |
February 2025
ഒരു ക്യാമറാക്കണ്ണിലൂടെ
Mahilaratnam

ഒരു ക്യാമറാക്കണ്ണിലൂടെ

നല്ലതെല്ലാം നമ്മുടെ ജീവിതത്തിലേയ്ക്ക് പകർത്താൻ ശ്രമിക്കുക.

time-read
1 min  |
February 2025
പൈലോനിഡൽസൈനസ് ലേസർ ചികിത്സ സാദ്ധ്യമോ?
Mahilaratnam

പൈലോനിഡൽസൈനസ് ലേസർ ചികിത്സ സാദ്ധ്യമോ?

Doctor's Corner

time-read
1 min  |
February 2025
ഞാൻ ദുഷ്ടനല്ല; സ്നേഹഗായകനായ നടൻ
Mahilaratnam

ഞാൻ ദുഷ്ടനല്ല; സ്നേഹഗായകനായ നടൻ

സൗഹൃദങ്ങൾക്കും ബന്ധങ്ങൾക്കും ഏറെ മൂല്യം കാണുന്ന അനിൽ മത്തായി ബിഗ്സ്ക്രീനിൽ സജീവമാകുന്ന കാലത്തിനായി നമുക്ക് കാത്തിരിക്കാം.

time-read
3 mins  |
February 2025
വാക്ചാതുര്യവും അറിവും നൽകിയ ജീവിതം
Mahilaratnam

വാക്ചാതുര്യവും അറിവും നൽകിയ ജീവിതം

ചുരുങ്ങിയ സമയങ്ങൾക്കുള്ളിൽ തന്നെ സെലിബ്രിറ്റി ഇന്റർവ്യൂസിലൂടെ അവതാരക എന്ന സ്ഥാനത്ത് നിലയുറപ്പിക്കാൻ മെഹറിന് സാധിച്ചിട്ടുണ്ട്

time-read
2 mins  |
February 2025
ഞാൻ അപ്ഡേറ്റഡാണ് ശിവദ
Mahilaratnam

ഞാൻ അപ്ഡേറ്റഡാണ് ശിവദ

2014 ലാണ് എന്റെ ആദ്യത്തെ തമിഴ് സിനിമയായ നെടുഞ്ചാലൈ' റിലീസായത്

time-read
1 min  |
January 2025
എച്ച്.ഐ.വി സത്യവും മിഥ്യയും
Mahilaratnam

എച്ച്.ഐ.വി സത്യവും മിഥ്യയും

Doctor's Corner

time-read
1 min  |
January 2025
കാപ്പി : വിഷവും ഔഷധവും
Mahilaratnam

കാപ്പി : വിഷവും ഔഷധവും

കാപ്പികുടി കൊണ്ട് പ്രയോജനം വല്ലതും ഉണ്ടോ..?

time-read
1 min  |
January 2025