
കാപ്പിയും തേയിലയും കുരുമുളകും ഇഞ്ചിയും സമൃദ്ധമായി വളരുന്ന വയനാടിന്റെ മണ്ണിൽ നിന്ന് കേരളത്തിന്റെ സമതല ഭൂമികയിലേക്ക് ചന്ദനത്തിന്റെ സുഗന്ധം പരത്താനുള്ള കർഷകരുടെ കൂട്ടായ്മയ്ക്ക് പിന്നിൽ ഒരു പെൺകരുത്തുണ്ട്. എംബിഎയും ബിബിഎയും പോലെയുള്ള ഉന്നത ബിസിനസ്സ് ബിരുദങ്ങളൊന്നുമില്ലാത്ത ഒരു വീട്ടമ്മ, ജീവിതം പകർന്നു നൽകിയ പ്രായോഗിക ബിസിനസ്സ് തന്ത്രങ്ങളിലൂടെ വിജയത്തിന്റെ ഏണിപ്പടികൾ താണ്ടുകയാണ്. വയനാട് ജില്ലയിലെ പുൽപ്പള്ളി മുള്ളൻകൊല്ലി പാടിച്ചിറ സ്വദേശി ലിസിയാമ്മ സണ്ണിയുടെ നേതൃത്വത്തിൽ വീടിന് സമീപമാരംഭിച്ച ചന്ദനമരക്കൃഷി വയനാടിന്റെ മാത്രമല്ല, കേരളത്തിന്റെതന്നെ കാർഷിക മേഖലയുടെ തലവിധി മാറ്റി വരയ്ക്കാൻ പോകുന്നതാണ്. സർക്കാർ സ്ഥാപനമായ വുഡ്സ് സയൻസ് ടെക്നോളജിയുടെ മേൽനോട്ടത്തിലും സാങ്കേതിക സഹായത്തോടെയും പാടിച്ചിറയിലെ ഒന്നരയേക്കറിൽ 30 പ്ലോട്ടുകളിലായി 30 സ്വകാര്യ സംരംഭകരുടെ പങ്കാളിത്തത്തോടെ ഇക്കഴിഞ്ഞ ജനുവരിയിൽ തുടങ്ങിയ ചന്ദനമര ഗ്രൂപ്പ് ഫാമിംഗ് കേരളത്തിൽ ഇതാദ്യ സ്വകാര്യ സംരംഭമാണ്. ഈ കൂട്ടായ്മയിൽ അംഗങ്ങളായ കർഷകരെ ഉൾപ്പെടുത്തി രൂപീകരിച്ച സാൻഡൽവുഡ് ഗ്രൂപ്പ് ഫാമിംഗ് വെൽഫെയർ അസ്സോസിയേഷന്റെ സെക്രട്ടറിയാണ് 54 കാരിയായ ലിസിയാമ്മ സണ്ണി.
കബനി നദിയുടെ തീരത്ത് നിന്ന് പാടിച്ചിറയിലേക്ക് .
വയനാട്ടിലെ കബനി നദിക്ക് ഭൂമിശാസ്ത്രപരമായും ചരിത്രപരമായും പ്രാധാന്യമേറെയാണ്. കബനി നദിയുടെ തീരത്തുള്ള കബനിഗിരിയെന്ന പ്രശാന്തസുന്ദരമായ ഗ്രാമത്തിലെ സാധാരണ കർഷക കുടുംബത്തിൽ അംഗമായിരുന്നു ലിസിയാമ്മ. 30 വർഷം മുൻപ് പാടിച്ചിറയിലെ കെ.സി.സണ്ണിയുടെ വധുവായി ഭർതൃഗൃഹത്തിൽ കാല് കുത്തിയത് ആർക്കും ബാധ്യതയാകരുതെന്ന ഉറച്ച മനസ്സുമായിട്ടാണ്. ജീവിതത്തിൽ പിന്നീടങ്ങോട് ഓരോ മേഖലയിലും കൈവെയ്ക്കുമ്പോഴും കരുത്ത് പകർന്നത് ആ ഉറച്ച മനസ്സായിരുന്നു. ഒപ്പം ജീവിതപങ്കാളിയുടെ കട്ട സപ്പോർട്ടും. “ദൈവം എല്ലാവർക്കും ധാരാളം കഴിവുകൾ നൽകിയാണ് സൃഷ്ടിച്ചിരിക്കുന്നത്. ആ കഴിവുകൾ വികസിപ്പിച്ചെടുക്കുക എന്നത് ഓരോ മനുഷ്യന്റെയും ധർമ്മമാണ് “മഹിളാരത്ന'ത്തോട് സംസാരിക്കവെ ലിസിയാമ്മ പറഞ്ഞു.
പശുപരിപാലനം മുതൽ പട്ടുനൂൽപ്പുഴു വരെ
هذه القصة مأخوذة من طبعة October 2024 من Mahilaratnam.
ابدأ النسخة التجريبية المجانية من Magzter GOLD لمدة 7 أيام للوصول إلى آلاف القصص المتميزة المنسقة وأكثر من 9,000 مجلة وصحيفة.
بالفعل مشترك ? تسجيل الدخول
هذه القصة مأخوذة من طبعة October 2024 من Mahilaratnam.
ابدأ النسخة التجريبية المجانية من Magzter GOLD لمدة 7 أيام للوصول إلى آلاف القصص المتميزة المنسقة وأكثر من 9,000 مجلة وصحيفة.
بالفعل مشترك? تسجيل الدخول

എച്ച്.ഐ.വി. ആധുനിക യുഗത്തിലെ പ്രസക്തി
എയ്ഡ്സ് രോഗബാധിതരെയും നമ്മൾ ഒരാളെപ്പോലെ കണ്ട് നമുക്ക് ഒപ്പം ചേർക്കാം

വിവാഹമോചനവും കുട്ടികളും
മാതാപിതാക്കളുടെ വിവാഹമോചനത്തിന് മുമ്പത്തേയും പിൽക്കാലത്തേയും അന്തരീക്ഷത്തിൽ കുട്ടികൾ മാനസികമായ വളരെയധികം ബുദ്ധിമുട്ടുകൾ അനുഭവിക്കാൻ ഇടവരുന്നു

ഞാനെന്ന ആർട്ടിസ്റ്റും വ്യക്തിയും
ഞാനെന്ന ആർട്ടിസ്റ്റിനെ 11 വർഷമായി ആളുകൾക്കറിയാം. പക്ഷേ ഞാനെന്ന വ്യക്തിയെ ഇപ്പോഴാണ് അവർ മനസ്സിലാക്കിയത്.

മുടി പരിപാലനം എങ്ങനെ?
മുടി ഒരു വ്യക്തിയുടെ ആരോഗ്യത്തെയാണ് വെളിപ്പെടുത്തുന്നത്

വെയിലും ശരീരവും തമ്മിലുള്ള കെമിസ്ട്രി
വളരെ പ്രധാനപ്പെട്ട കാര്യം ശരീരത്തിലെ ജലാംശം അമിതമായി പുറംതള്ളപ്പെടുന്നതിനാൽ ഉണ്ടാകാവുന്ന ഡീഹൈഡ്രേഷൻ, ഹീറ്റ് സ്ട്രോക്ക് എന്നിവ ഒഴിവാക്കാൻ വെള്ളം അധികം കുടിക്കണം

അക്ഷരക്കാഴ്ചയിൽ നിറയുന്ന കൈച്ചുമ്മയുടെ ലോകം
കാൽപന്തുകളിയേയും ഹിന്ദുസ്ഥാനി സംഗീതത്തേയും നെഞ്ചിലേറ്റി മൂളി നടക്കുന്ന ജരാനര ബാധിച്ച് കുറെ മുഖങ്ങളെ നമുക്ക് ഇന്നും തെക്കേപ്പുറത്തെ പല കോണുകളിലും കാണാം

വിടരുന്ന പ്രണയ വർണങ്ങൾ
മനസ്സിൽ തട്ടുന്ന കഥാപാത്രങ്ങൾ കിട്ടിയാൽ തീർച്ചയായും ചെയ്യും

കേരളത്തിന്റെ ലക്ഷ്മി ജർമ്മനിയുടെ സമീറ
സന്ദർശകയായും ഗവേഷണ വിദ്യാർത്ഥിനിയായും ഫിലിം മെയ്യറായും പല തവണ ഇന്ത്യയിലെത്തിയ സമീറ ഗോത്ത് എന്ന ജർമ്മൻ യുവതി വളരെ യാദൃച്ഛികമായിട്ടാണ് ഫോർട്ട് കൊച്ചി സ്വദേശി ജോർജ് അഗസ്റ്റിനെ കണ്ടുമുട്ടുന്നതും പ്രണയിക്കുന്നതും. ആ ബന്ധം വിവാഹത്തിൽ കലാശിച്ചതോടെ ജർമ്മൻ ഭാഷയ്ക്ക് ലഭിച്ചത് അമൂല്യമായ നിരവധി ആയുർവേദ ഗ്രന്ഥങ്ങളാണ്. ഇന്ത്യയോടും മലയാളിയോടും കൂട്ടുകൂടിയ ആ ജർമ്മൻ യുവതിയുടെ കഥയാണിത്.....

ദി ബ്രാൻഡ്-ഷെമീർ മുഹമ്മദ്
മലയാളികൾ മോഹൻലാലിന്റെ, മമ്മൂട്ടിയുടെ സിനിമ എന്നുപറഞ്ഞു പഠിച്ചതിൽ നിന്ന്, നില വിൽ സംവിധായകരുടെയും, അതിലെ ടെക്നീഷ്യൻസിന്റെയും പേരിൽ വിശ്വാസം അർപ്പിച്ചു സിനിമകൾ കാണാൻ തിരഞ്ഞെടുക്കുന്ന ഈ കാലത്ത്, എഡിറ്റിംഗ് മേഖലയിൽ ജനങ്ങൾ വിശ്വാസം അർപ്പിച്ച പുതിയ ബ്രാൻഡ് ഷെമീർ മുഹമ്മദ്, 'മഹിളാരത്ന'ത്തിനൊപ്പം അൽപ്പനേരം.

കണ്ടു പഠിക്കൂ; ഉമ്മയും ആർട്ടിസ്റ്റല്ലേ
മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരദമ്പതികളായ കലാഭവൻ നവാസും രഹനയും 'ഇഴ' എന്ന സിനിമയിലൂടെ ഒന്നിച്ചപ്പോൾ...