ഇലേം വാട്ടി പൊതീം കെട്ടി
Vanitha|June 11, 2022
വാടാത്ത ഇല പോലെയാണ് വാട്ടിപൊതിഞ്ഞ ഇലയിൽ കഴിച്ച രുചിയെല്ലാം. ഓർമയിൽ ആവി പടർത്തുന്ന ആ ഇലക്കാലത്തിലൂടെ
ടെൻസി
ഇലേം വാട്ടി പൊതീം കെട്ടി

വെട്ടം ഒളിച്ചു മാത്രം കടക്കുന്ന അടുക്കള. അടുപ്പിലെ കലത്തിൽ അരി തിളച്ചുതൂവുന്നു. കൽച്ചട്ടിയിലെ അവിയലിൽ അവസാനവട്ടം താളിച്ച വെളിച്ചെണ്ണ വാസന എത്തിനോക്കുന്നു അമ്മയെ. അവിയൽ അച്ഛന്റെ സ്പെഷൽ വിഭവമാണ്. അടുക്കളത്തൊടിയിൽ നിന്ന് ഞാലിപ്പൂവൻ വാഴയുടെ ഇല മുറിച്ച് തിടുക്കത്തിൽ വരുന്നുണ്ട് അച്ഛൻ. അമ്മ ചോറ് വാർത്ത് മാറ്റി വച്ചു.

അടുപ്പിൽ നല്ല പ്ലാവിൻ വിറകിന്റെ കനലെരിയുന്നു. അതിനുമേലെ തൂശനില കാണിച്ചതും ഇലയുടെ മുഖമൊന്ന് ചുവന്നു. പിന്നെ, നാണിച്ച് തല താഴ്ത്തി. വെന്ത വാഴയിലയുടെ ഗന്ധം അടുക്കളയെ ചുറ്റിപരന്നു.

പഴയൊരു പത്രക്കടലാസിനു മീതെ വിരിച്ചിട്ട ഇല. അതിലേക്ക് അമ്മ, ആവി പാറുന്ന മട്ടയരി ചോറു വിളമ്പി. തൊടിയിലെ ചെഞ്ചീര കുനുകുനാ അരിഞ്ഞ് കുഞ്ഞുള്ളിയും പച്ചമുളകും ചേർത്ത് മൊരിയിച്ച്, അൽപം തേങ്ങ ചുരണ്ടിയത് ചേർത്ത തോരൻ. ഇലയുടെ വശത്ത് ഒതുങ്ങിയിരുന്നു ചീരത്തോരൻ, തൊട്ടടുത്തായി കുരുമുളുക് പൊടി തിരുമ്മി ഉലർത്തിയ കൂർക്കമെഴുക്കുപുരട്ടി. അതിൽ അങ്ങിങ്ങായി തിളങ്ങുന്നുണ്ട് സ്വർണനിറമാർന്ന മൊരിഞ്ഞ തേങ്ങാക്കൊത്തുകൾ.

കോഴിമുട്ട, ചുവന്നുള്ളിയും മുളകുപൊടിയും കുറച്ച് തേങ്ങ ചുരണ്ടിയതും ഉപ്പും ചേർത്തടിച്ച് വട്ടത്തിൽ പൊരിച്ചെടുത്ത ഒരു വശത്ത് പുതപ്പുപോലെ വിരിച്ചിട്ടു.

തൊട്ടു കൂട്ടാൻ വെളുത്ത കടുകുപരിപ്പ് പുള്ളിപ്പൊട്ടു പോലെ കിടക്കുന്ന അടമാങ്ങ അച്ചാർ.

ചക്കക്കുരുവും മൂവാണ്ടൻ മാങ്ങയും കൂടി തേങ്ങയരച്ചു വച്ച് കടുകും മുളകും താളിച്ചിട്ട് ഒഴിച്ചുകറി ചോറിനു നടുവിലേക്കൊഴിച്ചു.

കുരുമുളകിട്ടു പൊള്ളിച്ചെടുത്ത മീൻ, വാട്ടിയ തുണ്ടനിലയിൽ പൊതിഞ്ഞ് വച്ചു. പിന്നെ രണ്ടു പള്ളയിലും കൈവച്ച് ചോറിനെ അനക്കാതെ ഒന്നു ലാളിച്ച് അമ്മ ഇല മടക്കി.

തുമ്പും വായേം മടക്കി വാഴനാരു കൊണ്ടൊരു കെട്ടിട്ട് പത്രക്കടലാസിൽ പൊതിഞ്ഞു വച്ചു. അച്ഛൻ കുടിക്കാനുള്ള ജീരകവെള്ളം കുപ്പിയിൽ നിറച്ചു. ഇറങ്ങാൻ നേരം അമ്മ പൊതിച്ചോറ് സഞ്ചിയിലാക്കി അച്ഛനു നേരെ നീട്ടി. അന്നേരം അച്ഛന്റെയൊരു നോട്ടമുണ്ട്. അതിന് പുഞ്ചിരിയാണ് എന്നും അമ്മയുടെ മറുപടി. ഇങ്ങനെ വാടാത്ത ഇല പോലെ മനസ്സിൽ നിൽക്കുന്ന എത്രയോ നിമിഷങ്ങൾ. പല രുചികൾക്ക് കൂട്ടുപോയ ഇലമണങ്ങൾ. പൊതിഞ്ഞും ചുരുട്ടിയും മടക്കിയും കുമ്പിൾ കുത്തിയും സ്വാദ് നിറച്ച ആ ഇലക്കാലത്തിലൂടെ പോയവരാം ഓർമയുടെ ആവിവണ്ടിയിൽ.

പാളപ്പൊതി കെട്ടി വില്ലു വണ്ടി കേറി...

هذه القصة مأخوذة من طبعة June 11, 2022 من Vanitha.

ابدأ النسخة التجريبية المجانية من Magzter GOLD لمدة 7 أيام للوصول إلى آلاف القصص المتميزة المنسقة وأكثر من 9,000 مجلة وصحيفة.

هذه القصة مأخوذة من طبعة June 11, 2022 من Vanitha.

ابدأ النسخة التجريبية المجانية من Magzter GOLD لمدة 7 أيام للوصول إلى آلاف القصص المتميزة المنسقة وأكثر من 9,000 مجلة وصحيفة.

المزيد من القصص من VANITHA مشاهدة الكل
ഉഡുപ്പി ഹോട്ടലിലെ മസാലദോശ
Vanitha

ഉഡുപ്പി ഹോട്ടലിലെ മസാലദോശ

\"ഒരു ദിവസം ഞാൻ ഇന്നസെന്റിനോടു ചോദിച്ചു. ആ ടെർളിൻ വൈറ്റ് ഷർട്ട് എവിടെയെന്ന്. മറുപടി എന്നെ സങ്കടത്തിലാക്കി. എന്നെ മാത്രമല്ല, ഇന്നസെന്റിനെയും.... ആലിസ് ഇന്നസെന്റ് എഴുതുന്ന ഓർമക്കുറിപ്പുകൾ തുടരുന്നു

time-read
3 mins  |
November 23, 2024
മറവിരോഗം എനിക്കുമുണ്ടോ?
Vanitha

മറവിരോഗം എനിക്കുമുണ്ടോ?

മറവി വലയ്ക്കുന്നുണ്ടോ? മറവി രോഗം ബാധിച്ചതാണോ കാരണം? ഇത്തരം സംശയങ്ങൾക്കുള്ള ഉത്തരം അറിയാം

time-read
4 mins  |
November 23, 2024
പൂവിതൾ പാദങ്ങൾ
Vanitha

പൂവിതൾ പാദങ്ങൾ

കാൽപാദങ്ങളുടെ അഴകു കാക്കാനും വരൾച്ചയകറ്റാനും വിട്ടിൽ തന്നെ ചെയ്യാവുന്ന പരിചരണങ്ങൾ

time-read
3 mins  |
November 23, 2024
നിഴൽ മാറി വന്ന നിറങ്ങൾ
Vanitha

നിഴൽ മാറി വന്ന നിറങ്ങൾ

“കാൻസറിനെ നേരിടാൻ ഞാൻ കണ്ടെത്തിയ കൂട്ടാണ് പഠനം.'' നടി ഡോ.ശിവാനി ഭായ് ജീവിതം പറയുന്നു

time-read
3 mins  |
November 23, 2024
യൂറോപ്പിലെ തൊഴിൽ അവസരങ്ങൾ
Vanitha

യൂറോപ്പിലെ തൊഴിൽ അവസരങ്ങൾ

ബ്ലൂ കാർഡിനു കുറഞ്ഞത് 24 മാസമാണു സാധുത. കുടുംബത്തെ ഒപ്പം കൊണ്ടുപോകാൻ കഴിയും

time-read
1 min  |
November 23, 2024
കളർഫുൾ ദോശ, രുചിയിലും കേമം
Vanitha

കളർഫുൾ ദോശ, രുചിയിലും കേമം

മിനിറ്റുകൾക്കുള്ളിൽ ഹെൽതി ദോശ തയാറാക്കാം

time-read
1 min  |
November 23, 2024
സൈലന്റല്ല അഭിനയം
Vanitha

സൈലന്റല്ല അഭിനയം

“കേൾവിയും സംസാരശേഷിയും ഇല്ലാത്തവർക്ക് അഭിനയം സാധ്യമല്ല എന്നു പറഞ്ഞവർക്കുള്ള മറുപടിയാണ് ഞാൻ

time-read
2 mins  |
November 23, 2024
പഠിക്കാം രണ്ടു ട്രിക്കുകൾ
Vanitha

പഠിക്കാം രണ്ടു ട്രിക്കുകൾ

സ്മാർട് ഫോണിലെ കൂടുതൽ ടെക്നിക്കുകൾ അറിയാനും വിവിധ ആവശ്യങ്ങൾ സ്മാർട്ടായി നിറവേറ്റാനും പഠിക്കാം

time-read
1 min  |
November 23, 2024
വാലറ്റ് ഭരിക്കാൻ ഇ റുപ്പി
Vanitha

വാലറ്റ് ഭരിക്കാൻ ഇ റുപ്പി

ഇനി പഴ്സിൽ പണം കൊണ്ടു നടക്കേണ്ടതില്ല, മൊബൈലിലെ വാലറ്റിൽ സൂക്ഷിക്കാം ഡിജിറ്റൽ കറൻസിയായ ഇ റുപ്പീ

time-read
2 mins  |
November 23, 2024
കിഴങ്ങിനു പകരക്കാരൻ അടതാപ്പ്
Vanitha

കിഴങ്ങിനു പകരക്കാരൻ അടതാപ്പ്

ഔഷധഗുണമുള്ള അടതാപ്പ് നട്ടു വളർത്തുമ്പോൾ അറിയേണ്ടത്

time-read
1 min  |
November 23, 2024