ഇന്നത്തെക്കാലത്ത് പ്രായമൊന്നും ഒരു തടസ്സമല്ലെന്നേ. ചെയ്യണമെന്നുറച്ച് ഇറങ്ങിയാൽ എല്ലാം വിരൽതുമ്പിലെത്തുന്ന കാലമല്ലേ... 11 ലൈസൻസ് സ്വന്തമായുള്ള, മണിയമ്മ എന്ന് ചുറ്റുമുള്ളവർ വിളിക്കുന്ന എറണാകുളം തോപ്പുംപടിക്കാരി രാധാമണിയമ്മ പറഞ്ഞു തുടങ്ങി.
1981ലാണ് ഫോർവീലർ 23 ലൈസൻസ് എടുത്തത്. അന്നൊന്നും സ്ത്രീകൾ അധികം വണ്ടിയോടിക്കുന്ന കാലമല്ല. ഭർത്താവിന്റെ പ്രോത്സാഹനം കൊണ്ടാണ് ഡ്രൈവിങ് പഠിക്കുന്നത്. കേരളത്തിലെ ആദ്യത്തെ ഹെവി ഡ്രൈവിങ് സ്കൂൾ കൊച്ചിയിൽ തുടങ്ങിയ ആളാണ് ഭർത്താവ് ലാലൻ. എ ടു സെഡ് ഡ്രൈവിങ് സ്കൂൾ. ഞാനും ഡ്രൈവിങ് പഠിപ്പിക്കാൻ തുടങ്ങി. പെണ്ണ് വണ്ടി ഓടിക്കുന്നല്ലോ എന്ന ആശ്ചര്യനോട്ടമുള്ള കാലമായിരുന്നു അന്ന്.
സന്തോഷത്തിന്റെ സ്റ്റിയറിങ്
“എസ്എസ്എൽസി പരീക്ഷ എഴുതിക്കഴിഞ്ഞായിരുന്നു കല്യാണം. ഇത്രയും വണ്ടിയൊക്കെ കാണുന്നതും കയറുന്നതും കല്യാണശേഷമാണ്. ജെസിബി ഓടിച്ചിട്ടും സൈക്കിൾ ചവിട്ടാനറിയാത്തതിന്റെ കാരണവും അതാണ്. എന്റെ ആവശ്യത്തിന് ഇപ്പോഴും ടൂ വീലറിലാണ് യാത്ര. ഇഷ്ടമുള്ള വണ്ടിയും ടൂവീലറാണ്. ഏറ്റവും ബുദ്ധിമുട്ട് തോന്നിയത് ട്രെയിലർ ഓടിക്കാനാണ്. വലത്തോട്ട് തിരിച്ചാൽ ഇടത്തോട്ടാണ് വണ്ടി പോവുക. ഒന്ന് തെറ്റിയാൽ നേരെയാക്കാൻ ഭയങ്കര പാടും.
ക്രയ്ൻ, ഫോർക്ലിഫ്റ്റ്, ജെസിബി, റോഡ് റോളർ, ട്രാക്ടർ തുടങ്ങിയവയുടെ ലൈസൻസ് ഒരുമിച്ചാണ് എടുത്തത്. പിന്നെ, ഹസാഡസ് വണ്ടികളുടെ പരീക്ഷയെഴുതി പാസായി. ഓരോ ലൈസൻസ് എടുക്കുമ്പോഴും സന്തോഷം ഇരട്ടിക്കും. ഡ്രൈവിങ് സ്ഥാപനമുണ്ട്. നല്ല പ്രോത്സാഹനം തന്ന് മരിക്കും വരെ ഭർത്താവും ഇപ്പോൾ മക്കളും മരുമക്കളുമൊക്കെ ഒപ്പമുണ്ട്. എല്ലാ വണ്ടികളും ഓടിക്കാനുള്ള സാഹചര്യം ഒത്തുവന്നതും ഗുണം ചെയ്തിട്ടുണ്ട്.
ഈയടുത്ത് കിട്ടിയ യെല്ലോ ഡോട്ട് അവാർഡും ജെസിബി ഇന്ത്യയുടെ അംഗീകാരവും നിറഞ്ഞ സദസിൽ വല്യ ഉദ്യോഗസ്ഥരിൽ നിന്നാണ് സ്വീകരിച്ചത്. ഇത്രയും സാധിച്ചതിൽ സംതൃപ്തയാണ്.
هذه القصة مأخوذة من طبعة June 25, 2022 من Vanitha.
ابدأ النسخة التجريبية المجانية من Magzter GOLD لمدة 7 أيام للوصول إلى آلاف القصص المتميزة المنسقة وأكثر من 9,000 مجلة وصحيفة.
بالفعل مشترك ? تسجيل الدخول
هذه القصة مأخوذة من طبعة June 25, 2022 من Vanitha.
ابدأ النسخة التجريبية المجانية من Magzter GOLD لمدة 7 أيام للوصول إلى آلاف القصص المتميزة المنسقة وأكثر من 9,000 مجلة وصحيفة.
بالفعل مشترك? تسجيل الدخول
ഉഡുപ്പി ഹോട്ടലിലെ മസാലദോശ
\"ഒരു ദിവസം ഞാൻ ഇന്നസെന്റിനോടു ചോദിച്ചു. ആ ടെർളിൻ വൈറ്റ് ഷർട്ട് എവിടെയെന്ന്. മറുപടി എന്നെ സങ്കടത്തിലാക്കി. എന്നെ മാത്രമല്ല, ഇന്നസെന്റിനെയും.... ആലിസ് ഇന്നസെന്റ് എഴുതുന്ന ഓർമക്കുറിപ്പുകൾ തുടരുന്നു
മറവിരോഗം എനിക്കുമുണ്ടോ?
മറവി വലയ്ക്കുന്നുണ്ടോ? മറവി രോഗം ബാധിച്ചതാണോ കാരണം? ഇത്തരം സംശയങ്ങൾക്കുള്ള ഉത്തരം അറിയാം
പൂവിതൾ പാദങ്ങൾ
കാൽപാദങ്ങളുടെ അഴകു കാക്കാനും വരൾച്ചയകറ്റാനും വിട്ടിൽ തന്നെ ചെയ്യാവുന്ന പരിചരണങ്ങൾ
നിഴൽ മാറി വന്ന നിറങ്ങൾ
“കാൻസറിനെ നേരിടാൻ ഞാൻ കണ്ടെത്തിയ കൂട്ടാണ് പഠനം.'' നടി ഡോ.ശിവാനി ഭായ് ജീവിതം പറയുന്നു
യൂറോപ്പിലെ തൊഴിൽ അവസരങ്ങൾ
ബ്ലൂ കാർഡിനു കുറഞ്ഞത് 24 മാസമാണു സാധുത. കുടുംബത്തെ ഒപ്പം കൊണ്ടുപോകാൻ കഴിയും
കളർഫുൾ ദോശ, രുചിയിലും കേമം
മിനിറ്റുകൾക്കുള്ളിൽ ഹെൽതി ദോശ തയാറാക്കാം
സൈലന്റല്ല അഭിനയം
“കേൾവിയും സംസാരശേഷിയും ഇല്ലാത്തവർക്ക് അഭിനയം സാധ്യമല്ല എന്നു പറഞ്ഞവർക്കുള്ള മറുപടിയാണ് ഞാൻ
പഠിക്കാം രണ്ടു ട്രിക്കുകൾ
സ്മാർട് ഫോണിലെ കൂടുതൽ ടെക്നിക്കുകൾ അറിയാനും വിവിധ ആവശ്യങ്ങൾ സ്മാർട്ടായി നിറവേറ്റാനും പഠിക്കാം
വാലറ്റ് ഭരിക്കാൻ ഇ റുപ്പി
ഇനി പഴ്സിൽ പണം കൊണ്ടു നടക്കേണ്ടതില്ല, മൊബൈലിലെ വാലറ്റിൽ സൂക്ഷിക്കാം ഡിജിറ്റൽ കറൻസിയായ ഇ റുപ്പീ
കിഴങ്ങിനു പകരക്കാരൻ അടതാപ്പ്
ഔഷധഗുണമുള്ള അടതാപ്പ് നട്ടു വളർത്തുമ്പോൾ അറിയേണ്ടത്