K for Korea
Vanitha|July 09, 2022
ഗന്നം സ്റ്റൈലിൽ തുടങ്ങി ബിടിഎസിലൂടെ ഉന്മാദലഹരിയിലാണ്ട നമ്മുടെ കൗമാരം കൊറിയയെ മാത്രം സ്വപ്നം കാണുന്നു
രൂപാ ദയാബ്ജി
K for Korea

കൊറിയൻ ആൽബങ്ങളോടുള്ള ഭ്രമം കാരണം പരീക്ഷയിൽ മാർക്കു കുറഞ്ഞ കൗമാരക്കാരി ആത്മഹത്യ ചെയ്തു. കൊറിയയിലെ കാര്യമെന്തിനാ ഇവിടെ പറയുന്നതെന്ന് ചോദിക്കരുത്. കൊറിയൻ ആൽബങ്ങൾ തലയ്ക്കു പിടിച്ചിരിക്കുന്നത് അവിടുള്ളവർക്കല്ല, കേരളത്തിലെ കൗമാരക്കാർക്കാണ്.

തലയ്ക്കു പിടിക്കാൻ മാത്രം എന്താണ് ഈ കൊറിയയുടെ പ്രത്യേകത എന്നെങ്ങാനും പിള്ളേരോട് ചോദിച്ചാലോ. കണ്ണുമിഴിച്ച്, കൈചൂണ്ടി അവർ ഉറക്കെ ചോദിക്കും. “അവരെ പോലെ സുന്ദരികളും സുന്ദരന്മാരും വേറെ എവിടെയുണ്ട്. ലുക്സ് മാത്രമല്ല, അവരുടെ പാട്ടിലെ വരികളും ജീവിതത്തെ കുറിച്ച് പ്രതീക്ഷ തരുന്നതാണ്. ആ പെൺകുട്ടി മരിച്ചതിനു പിന്നിൽ വേറെന്തെങ്കിലും കാരണം കാണും. അല്ലാതെ ഞങ്ങളുടെ കൊറിയയെ കുറ്റം പറഞ്ഞാലുണ്ടല്ലോ... ല്ലോ...

ഇന്ത്യയിൽ നിന്നു പറന്നുയർന്നാൽ "അരപകൽ' ദൂരമേയുള്ളൂ ഈ രാജ്യത്തേക്ക്. സത്യത്തിൽ കൊറിയയും കേരളവും ആരംഭിക്കുന്നത് 'ക' എന്ന അക്ഷരത്തിലാണെന്ന ഒറ്റ സാമ്യമേ ഉള്ളൂ രണ്ടും തമ്മിൽ. പക്ഷേ, സൈയുടെ ഗന്നം സ്റ്റൈൽ പാട്ടുകളിലൂടെ വളർന്ന് ബിടിഎസ് ആൽബങ്ങളിലൂടെ ഉന്മാദ ലഹരിയിലാണ്ട നമ്മുടെ പുതുതലമുറ സ്വപ്നം കാണുന്നത് കൊറിയയിൽ താമസിക്കാൻ ഒരു കൊച്ചുവീടാ'ണ്. ആ നാടിനെ പറ്റി കേട്ടോളൂ.

കെ- ടെക്നിക് പിടികിട്ടി...

പോപ് സംഗീതം, സീരിയൽ, സൗന്ദര്യസംരക്ഷണം എന്നു തുടങ്ങി കൊറിയക്കാരുടെ കയ്യിലില്ലാത്ത നമ്പറുകളില്ല. പോപ്പിന്റെ മുന്നിൽ കെ ചേർത്താൽ കൊറിയൻ തരംഗമായ കെ പോപ്പായി. കെ- ഡ്രാമ, കെ ബ്യൂട്ടി എന്നിങ്ങനെ പോകുന്നു ഗൂഗിളിൽ തിരയേണ്ട ആ പേരുകൾ. “ഇപ്പോ ടെക്നിക് പിടികിട്ടി' എന്ന മോഹൻ ലാൽ ഡയലോഗ് മനസ്സിലോർത്ത് കെ റെയിൽ എന്നുമാത്രം സെർച് ചെയ്തേക്കരുതെന്ന് ഒരു എളിയ  മുന്നറിയിപ്പ്.

നേരു പറഞ്ഞാൽ ഉത്തരകൊറിയയും ദക്ഷിണ കൊറിയയും തമ്മിൽ ഇപ്പോഴും യുദ്ധമാണ്. ദക്ഷിണ കൊറിയൻ സിനിമ കണ്ടതിന് സ്കൂൾ വിദ്യാർഥിയെ 14 വർഷത്തെ തടവുശിക്ഷയ്ക്കും, സ്ക്വിഡ് ഗെയിമി'ന്റെ കോപ്പി രാജ്യത്തു കൊണ്ടുവന്നയാളെ വധശിക്ഷയ്ക്കും വിധിച്ച നാടാണ് ഉത്തര കൊറിയ. ഇങ്ങനെയുള്ള കെ- ശിക്ഷാവിധികൾ നടപ്പാക്കുന്ന, പ്രസിഡന്റിനെ പേടിച്ച് കോവിഡ് പോലും വന്നെത്തി നോക്കാൻ വൈകിയ ഉത്തര കൊറിയയെ കുറിച്ചല്ല ലോകം ആരാധനയോടെ സംസാരിക്കുന്നത്. സിനിമയും സംഗീതവും മേവാ പൂക്കൾ പോലെ വസന്തം വിരിയിക്കുന്ന ദക്ഷിണ കൊറിയയാണ് സങ്കല്പത്തിലെ ആ സ്വർഗം.

هذه القصة مأخوذة من طبعة July 09, 2022 من Vanitha.

ابدأ النسخة التجريبية المجانية من Magzter GOLD لمدة 7 أيام للوصول إلى آلاف القصص المتميزة المنسقة وأكثر من 9,000 مجلة وصحيفة.

هذه القصة مأخوذة من طبعة July 09, 2022 من Vanitha.

ابدأ النسخة التجريبية المجانية من Magzter GOLD لمدة 7 أيام للوصول إلى آلاف القصص المتميزة المنسقة وأكثر من 9,000 مجلة وصحيفة.

المزيد من القصص من VANITHA مشاهدة الكل
നിയമലംഘനം അറിയാം, അറിയിക്കാം
Vanitha

നിയമലംഘനം അറിയാം, അറിയിക്കാം

സ്മാർട് ഫോണിലെ കൂടുതൽ ടെക്നിക്കുകൾ അറിയാനും വിവിധ ആവശ്യങ്ങൾ സ്മാർട്ടായി നിറവേറ്റാനും പഠിക്കാം

time-read
1 min  |
January 04, 2025
ഹാപ്പിയാകാൻ HOBBY
Vanitha

ഹാപ്പിയാകാൻ HOBBY

ജോലിക്കും വീടിനും ഇടയിലൂടെ ജീവിതം ഇങ്ങനെ പാഞ്ഞു പോകുമ്പോൾ ബോറടിക്കാതിരിക്കാൻ മനസ്സിന് ഏറെ ഇഷ്ടമുള്ള ഒരു ഹോബി തുടങ്ങാം

time-read
3 mins  |
January 04, 2025
നെഞ്ചിലുണ്ട് നീയെന്നും...
Vanitha

നെഞ്ചിലുണ്ട് നീയെന്നും...

സഹപാഠികളുടെ മാനസിക പീഡനത്തിൽ മനംനൊന്തു ജീവൻ അവസാനിപ്പിച്ച അഞ്ചു സജീവിന്റെ മാതാപിതാക്കൾ സംസാരിക്കുന്നു

time-read
4 mins  |
January 04, 2025
ആനന്ദത്തിൻ ദിനങ്ങൾ
Vanitha

ആനന്ദത്തിൻ ദിനങ്ങൾ

ബോൾഡ് കഥാപാത്രങ്ങളിലൂടെ സിനിമയിൽ തന്റേതായ സ്ഥാനമുറപ്പിക്കുകയാണു ലിജോമോൾ ജോസ്

time-read
3 mins  |
January 04, 2025
തിലകൻ മൂന്നാമൻ
Vanitha

തിലകൻ മൂന്നാമൻ

മഹാനടൻ തിലകന്റെ കൊച്ചുമകനും പ്രിയനടൻ ഷമ്മി തിലകന്റെ മകനുമായ അഭിമന്യു തിലകൻ \"മാർക്കോ'യിലെ റസൽ ഐസക് ആയി സിനിമയിൽ

time-read
1 min  |
January 04, 2025
ഡബിൾ ബംപർ
Vanitha

ഡബിൾ ബംപർ

“നീണ്ട ഇടവേളയ്ക്കു ശേഷം പപ്പയ്ക്കും മമ്മിക്കും കിട്ടിയ 'ഡബിൾ ധമാക്ക ആണ് ഞങ്ങൾ. തങ്കക്കുടങ്ങൾ എന്നും വിളിക്കാം\"

time-read
4 mins  |
January 04, 2025
Super Moms Daa..
Vanitha

Super Moms Daa..

അമ്മമാരുടെ വാട് സാപ്പ് കൂട്ടായ്മ, സാമൂഹിക ഉത്തരവാദിത്തങ്ങൾ നിറവേറ്റുന്ന സംഘടനയായി മാറിയ കഥ

time-read
3 mins  |
January 04, 2025
ആഹാരം കഴിക്കാതെ നേടാം ആരോഗ്യം
Vanitha

ആഹാരം കഴിക്കാതെ നേടാം ആരോഗ്യം

ആരോഗ്യത്തിനും രോഗപ്രതിരോധത്തിനും ഏറെ പ്രയോജനപ്രദമാണ് ഉപവാസം

time-read
3 mins  |
December 21, 2024
വി ഗാർഡിന്റെ ന്യൂ ഗാർഡ്
Vanitha

വി ഗാർഡിന്റെ ന്യൂ ഗാർഡ്

മോസ്റ്റ് വാല്യുബിൾ സിഇഒ പുരസ്കാരം നേടിയതിനൊപ്പം ആദ്യ വിവാഹ വാർഷികം ആഘോഷിക്കുന്നു മിഥുനും റീനയും

time-read
2 mins  |
December 21, 2024
തിളങ്ങണം ആഘോഷം കഴിഞ്ഞാലും
Vanitha

തിളങ്ങണം ആഘോഷം കഴിഞ്ഞാലും

ക്രിസ്മസ് ആഘോഷ ദിനങ്ങൾ കഴിഞ്ഞപ്പോൾ ചർമകാന്തി അൽപം കുറഞ്ഞെന്നു തോന്നുന്നുണ്ടോ? ഫെസ്റ്റിവ് ഫറ്റിഗ് ' ആണത്. തിളക്കവും ഉന്മേഷവും തിരികെ നേടാൻ അറിയേണ്ട കാര്യങ്ങൾ

time-read
3 mins  |
December 21, 2024