ബംഗളൂരുവിലെ വീടിന്റെ സ്വീകരണമുറിയിൽ സോഫയിൽ അലസമായി കിടന്ന് റിമോട്ടിലെ ബട്ടനുകൾ മാറിമാറി അമർത്തി കളിക്കുകയാണ് നിത്യ മേനോൻ. ന്യൂസ് ചാനലും മ്യൂസിക് ചാനലും മാറിമാറി അമർത്തി ആ മൊണ്ടാഷ് കണ്ട് കൃസൃതിച്ചിരി ചിരിക്കുന്ന കുട്ടിയായി നിത്യ
“15 വർഷമാകുന്നു സിനിമയിൽ വന്നിട്ട്. ആദ്യ സിനിമയിൽ എന്റെ പ്രിയനടനായ മോഹൻലാലിനൊപ്പം അഭിനയിക്കുമ്പോൾ പോലും അഭിനയം സ്വപ്നമേ അല്ലായിരുന്നു. പക്ഷേ, ഇപ്പോൾ മനസ്സിൽ സിനിമ മാത്രമേയുള്ളൂ.
വിവാദങ്ങളെ കുറിച്ചും വിവാഹത്തെ കുറിച്ചും നിത്യ മേനോൻ വനിതയ്ക്കു നൽകിയ എക്സ്ക്ലൂസിവ് അഭിമുഖം.
മലയാളത്തിൽ 19(1)എ ആണല്ലോ വാർത്തകളിൽ നിറയുന്നത് ? സിനിമ ചെയ്യുമ്പോൾ ഇതു വളരെ സ്‌പെഷലാണ്' എന്ന തോന്നൽ അപൂർവമായേ ഉണ്ടാകാറുള്ളൂ. 19(1)എ അതുപോലൊരു സിനിമയാണ്. ആ സന്തോഷം ഈ സിനിമ റിലീസാകുമ്പോൾ ഇരട്ടിയാകുന്നു.
ലോക്ഡൗൺ ഇളവു കിട്ടിയ സമയത്തായിരുന്നു ഷൂട്ടിങ്. അതുകൊണ്ടുതന്നെ ക്രൂവിൽ വളരെ കുറച്ചുപേരേ ഉള്ളൂ. തൊടുപുഴയിലായിരുന്നു ലൊക്കേഷൻ, 30 ദിവസത്തെ ഷെഡ്യൂൾ. ടൗണിലെ കൊച്ചു ജംക്ഷനിലാണ് എന്റെ കഥാപാത്രം ജോലി ചെയ്യുന്ന ഫോട്ടോസ്റ്റാറ്റ് കടയുള്ളത്.
അവിടെ വലിയൊരു മരമുണ്ട്. ഷോട്ടിനിടയിൽ അതിനു ചുവട്ടിലിരുന്ന് സംസാരിക്കും. അവിടെ ലോട്ടറി വിൽക്കുന്ന ചേട്ടനും മീൻ വിൽക്കുന്ന ചേട്ടനുമൊക്കെ പല തവണ കണ്ടുകണ്ട് ഞങ്ങളുമായി കമ്പനിയായി. രാവിലെ അവരുടെ ചിരിയും ഗുഡ്മാണിങ്ങും കിട്ടിയില്ലെങ്കിൽ ഒരു രസവുമില്ല. ക്യാമറയ്ക്കു മുന്നിലും പിന്നിലുമുള്ളവരെല്ലാം ചേർന്നൊരു സൗഹൃദ വലയമുണ്ടാക്കി, അതാണ് സിനിമയെ സ്പെഷലാക്കിയത്.
കുറച്ചുനാൾ മുൻപേ ഇന്ദു നമ്പൂതിരി ഈ സിനിമയുടെ കഥ പറഞ്ഞിരുന്നു. ഇന്ദുവിനെ എന്നെപ്പോലെയാണ് പലപ്പോഴും തോന്നിയത്, വലിയ എനർജി. അങ്ങനെ സിങ്ക് ഉള്ളവരെ കാണുന്നതും അപൂർവമാണ്.
മറ്റൊരു സന്തോഷം കൂടി ഈ സിനിമയ്ക്കുണ്ട്, വിജയ് സേതുപതി. സിനിമയ്ക്കു വേണ്ടി എങ്ങനെ മാറാനും കഴിവുള്ള വണ്ടർ ഫുൾ പേഴ്സൺ. ഒന്നോ രണ്ടോ ദിവസമേ ഞങ്ങൾക്ക് ഒന്നിച്ച് സീനുകളുള്ളൂ. അവസാനത്തെ കോംബിനേഷൻ സീനിന് ഇന്ദു കട്ട് പറഞ്ഞപ്പോൾ കുറച്ചുകൂടി ഉണ്ടായിരുന്നെങ്കിൽ എന്നു തോന്നിപ്പോയി.
هذه القصة مأخوذة من طبعة August 06, 2022 من Vanitha.
ابدأ النسخة التجريبية المجانية من Magzter GOLD لمدة 7 أيام للوصول إلى آلاف القصص المتميزة المنسقة وأكثر من 9,000 مجلة وصحيفة.
بالفعل مشترك ? تسجيل الدخول
هذه القصة مأخوذة من طبعة August 06, 2022 من Vanitha.
ابدأ النسخة التجريبية المجانية من Magzter GOLD لمدة 7 أيام للوصول إلى آلاف القصص المتميزة المنسقة وأكثر من 9,000 مجلة وصحيفة.
بالفعل مشترك? تسجيل الدخول
പരസ്പരം കാത്തു സൂക്ഷിച്ച വിശ്വാസം
ദാവൻഗരെ നിന്നു തിരിച്ചുവന്ന് ഞങ്ങൾ ഇന്നസെന്റിന്റെ വിട്ടിൽ താമസമായി. പതിനാല് അംഗങ്ങൾ അവിടെ ഉണ്ടായിരുന്നു. ആ ആൾക്കൂട്ടത്തിലേക്കാണ് ഞങ്ങൾ രണ്ടുപേർ കൂടി ചേരുന്നത്.
ചില ബേക്കിങ് രഹസ്യങ്ങൾ
കേക്ക് ബേക്കിങ്ങിൽ പൊതുവായി പറയുന്ന നിരവധി ടിപ്സ് ഉണ്ട്. എന്നാൽ ബേക്കിങ് ഗംഭീരമാക്കണമെങ്കിൽ ചില സൂത്രപ്പണികൾ കൂടി അറിഞ്ഞിരിക്കണം.
"ദൈവം തൊട്ട സമ്മാനപ്പൊതി
രോഗവും വേദനയും മറക്കാൻ വിറയ്ക്കുന്ന കൈകൾ കൊണ്ടു കൗതുകവസ്തുക്കൾ ഉണ്ടാക്കുകയാണ് ഈ മുത്തശ്ശി
ശരിയായി ചെയ്യാം മസാജ്
കുഞ്ഞുങ്ങളെ സ്നേഹത്തോടെ മസാജ് ചെയ്യുമ്പോൾ കൂടുന്നത് ശരീരത്തിന്റെയും മനസ്സിന്റെയും ആരോഗ്യമാണ്
കോട്ടയം ക്രിസ്മസ്
ക്രിസ്മസ് വിശേഷങ്ങളുമായി മലയാളത്തിന്റെ പ്രിയനടനും സംവിധായകനുമായ കലാഭവൻ ഷാജോണും കുടുംബവും
വാങ്ങും മുൻപ് നന്നായി ആലോചിച്ചോ?
ഏതൊരു വസ്തുവും പ്രകൃതിയോടും സഹജീവികളോടും കരുതലോടെ തിരഞ്ഞെടുത്തുപയോഗിക്കുന്ന കോൺഷ്യസ് ലിവിങ് ശൈലി അറിയാം
സിനിമാറ്റിക് തത്തമ്മ
കലാഭവൻ മണിയുടെ കുട്ടിക്കാലം അവതരിപ്പിച്ച് സിനിമയിലെത്തിയ അമിത് മോഹൻ രാജേശ്വരി ഇപ്പോൾ സ്റ്റാറാണ്
മാർപാപ്പയുടെ സ്വന്തം ടീം
മാർപാപ്പയുടെ അനുഗ്രഹവും ആശിയും സ്വീകരിച്ചു തുടക്കം കുറിച്ച വത്തിക്കാൻ ക്രിക്കറ്റ് ടീം അംഗങ്ങൾക്ക് ഒരു പ്രത്യേകത ഉണ്ട്
ദൈവത്തിന്റെ പാട്ടുകാരൻ
കർണാടക സംഗീതത്തിൽ ഡോക്ടറേറ്റ് ബിരുദം നേടിയ ആദ്യ വൈദികനും ശബ്ദ ചികിത്സാ വിദഗ്ധനുമായ ഫാദർ പോൾ പൂവത്തിങ്കലിന്റെ കലാജീവിതം
സന്മനസ്സുള്ളവർക്കു സമാധാനം
വാർധക്യത്തിലും ജീവിതത്തിന്റെ മാധുര്യം സൗഹൃദത്തണലിലിരുന്ന് ആസ്വദിക്കുന്ന 15 ദമ്പതികൾ. അവരുടെ സ്നേഹക്കൂട്ടിൽ സാന്റാ എത്തിയപ്പോൾ...