പുരികം ഷേപ് വരുത്തുക, ഫേഷ്യൽ ചെയ്യുക. ഇതു മാത്രമായിരുന്നു ബ്യൂട്ടി പാർലർ സന്ദർശനത്തിനായി ടീനേജിന്റെ ലിസ്റ്റിൽ പണ്ട് ഉണ്ടായിരുന്നത്. എന്നാലിന്ന് മുഖം വെളുപ്പിക്കൽ അല്ല സൗന്ദര്യം കൂട്ടാനുള്ള മാർഗമെന്ന് യൂത്ത് തിരിച്ചറിഞ്ഞു. സ്വന്തം ചർമഭംഗി തനിമയോടെ കാത്തുസൂക്ഷിക്കുന്നതിനാണ് ഭൂരിപക്ഷവും മുൻഗണന നൽകുന്നത്. ഏതു ചർമക്കാർക്കും അവരുടെ നിറത്തിനും സ്കിൻ ടെക്സ്ചറിനും യോജിച്ച കോസ്മറ്റിക് ട്രീറ്റ്മെന്റ് ഉള്ള കാലമാണിത്. ലേസർ ആണ് അക്കൂട്ടത്തിലെ സൂപ്പർസ്റ്റാർ.
അറിഞ്ഞു തുടങ്ങാം
കോസ്മറ്റിക് ചികിത്സകൾക്കായി വിദഗ്ധരെ തന്നെ സമീപിക്കുക, ഉയർന്ന നിലവാരം പുലർത്തുന്ന കോസ്മറ്റിക് ക്ലിനിക്കുകൾ തന്നെ തിരഞ്ഞടുക്കുക. മികച്ച ഫലം കിട്ടാൻ കൃത്യമായ ഇടവേളയിൽ പല സെഷൻസ് വേണ്ടിവരും.
മുഖക്കുരുവും പാടുകളും
മുഖക്കുരുവിന്റെ പാടുകളും കുഴികളും മായ്ക്കാൻ ഫലപ്രദമായ ചികിത്സകളുണ്ട്. ഏതുതരം ചികിത്സ വേണമെന്നത് മുഖക്കുരുവിന്റെ പാടുകളുടെ സ്വഭാവമനുസരിച്ചാണ് തീരുമാനിക്കുന്നത്.
സിഒ2 ലേസർ, എർബിയം വൈ എജി ലേസർ, സബ്സിഷൻ, പഞ്ച് എക്സിഷൻ, ടിസിഎ ക്രോസ് തുടങ്ങിയവയാണ് ചികിത്സകളിൽ ചിലത്. അതീവ ഗുരുതരമല്ലാത്ത മുഖക്കുരുവിന്റെ പാടുകൾ ലേസർ ചികിത്സയിലൂടെ മായ്ക്കാനാകും.
മിക്കവരെയും അലട്ടുന്ന ബാക് ആക്നെ (പുറം ഭാഗത്ത് വരുന്ന കുരു) ചികിത്സയുണ്ട്. മുഖത്തു പുരട്ടുന്ന ക്രീമുകളേക്കാൾ വീര്യമുള്ള ക്രീമുകളും മറ്റും ഇവ ഉപയോഗിക്കേണ്ടി വരുമെന്നു മാത്രം.
പിന്റേഷനും ചികിത്സയും
ചർമത്തിന് ഇരുണ്ട നിറം നൽകുന്നത് മെലാനിൻ എന്ന ഘടകമാണ്. ഇത് അമിതമാകുന്നതാണ് ഹൈപ്പർ പിഗ്മെന്റേഷന് കാരണം.
പ്രായാധിക്യം, ഗർഭകാലത്തും ആർത്തവവിരാമകാലത്തുമുണ്ടാകുന്ന ഹോർമോൺ വ്യത്യാനം, അമിതമായി സൂര്യപ്രകാശമേൽക്കുന്നത് തെറ്റായ രീതിയിൽ മുഖത്തെ രോമം നീക്കുന്നത്, വീര്യം കൂടിയ സ്കിൻ കെയർ പ്രൊഡക്റ്റ്സിന്റെ ഉപയോഗം, ചർമരോഗം, ചർമത്തിലേറ്റ മുറിവ്, പൊള്ളൽ ഇവ കൊണ്ടുള്ള പോസ്റ്റ് ഇൻഫ്ലമേറ്ററി ഹൈപ്പർ പിഗ്മെന്റേഷൻ തുടങ്ങിയവ നിറവ്യത്യാസത്തിനു കാരണമാകും. ശരിയായ കാരണം കണ്ടുപിടിച്ച് ഏറ്റവും ഇണങ്ങും ചികിത്സ ചെയ്യാം.
هذه القصة مأخوذة من طبعة October 15, 2022 من Vanitha.
ابدأ النسخة التجريبية المجانية من Magzter GOLD لمدة 7 أيام للوصول إلى آلاف القصص المتميزة المنسقة وأكثر من 9,000 مجلة وصحيفة.
بالفعل مشترك ? تسجيل الدخول
هذه القصة مأخوذة من طبعة October 15, 2022 من Vanitha.
ابدأ النسخة التجريبية المجانية من Magzter GOLD لمدة 7 أيام للوصول إلى آلاف القصص المتميزة المنسقة وأكثر من 9,000 مجلة وصحيفة.
بالفعل مشترك? تسجيل الدخول
കാലമെത്ര കൊഴിഞ്ഞാലും...
കൊച്ചിൻ ഹനീഫയുടെ ഓർമകൾ പങ്കുവയ്ക്കുന്നു ഭാര്യ ഫാസിലയും മക്കൾ സഫയും മർവയും
വെയിൽ തന്നോളൂ സൂര്യാ...
വെയിലിനെ പ്രതിരോധിക്കാൻ ഏതെങ്കിലും സൺസ്ക്രീൻ മതിയോ? സൺസ്ക്രീനിനെ കുറിച്ച് അറിയേണ്ടതും ചെയ്യേണ്ടതും
തനിനാടൻ രുചിയിൽ സാലഡ്
വീട്ടിലുള്ള ചേരുവകൾ കൊണ്ട് ഹെൽതി സാലഡ് ഇതാ...
ഗെയിം പോലെ ജീവിതം
പ്യൂപ്പയ്ക്കുള്ളിലിരിക്കുന്നതു പോലെയായിരുന്നു കാൻസർ പിടിപെട്ട ആ മൂന്നു വർഷങ്ങൾ
സ്വാദും ഗുണവുമുള്ള രംഭ ഇല
സുഗന്ധമുള്ള രംഭ ഇലച്ചെടിയുടെ നടീൽ, പരിപാലനം ഇവ അറിയാം
ഇന്നും കളറാണ് വിൻറ്റെജ് ഓർമ്മകൾ
ന്യൂസ് പേപ്പർ ബോയ് എന്ന മലയാള സിനിമയിലെ നടൻ വി.ബാലരാമൻ എൺപത്തിനാലിലും ഉഷാറാണ്
വാതിൽക്കലെത്തും ബാങ്കിങ് സേവനങ്ങൾ
ബാങ്ക് സേവനങ്ങൾക്കായി ശാഖകൾ സന്ദർശിക്കേണ്ട ആവശ്യമില്ലേ ?
കണ്ടാൽ ഞാനൊരു വില്ലനോ?
'പണി'യിലെ വില്ലനായെത്തി മലയാളികളുടെ കയ്യടി നേടിയ വി.പി. ജുനൈസ്
തോൽവികൾ പഠിപ്പിച്ചത്
ആദ്യ രണ്ടു സംരംഭങ്ങളും പരാജയം. പക്ഷേ, മൂന്നാമങ്കത്തിൽ സൂപ്പർഹിറ്റായി മാറിയ അനൂജ ബഷീറിന്റെ സ്റ്റാർട്ടപ് വിജയകഥ
റേഷൻ കാർഡ്: എല്ലാം വീട്ടിലിരുന്നു ചെയ്യാം
റേഷൻ കാർഡിൽ പേരു ചേർക്കുന്നതും പേര് തിരുത്തുന്നതും ഉൾപ്പടെ എല്ലാ കാര്യങ്ങളും വീട്ടിലിരുന്നു ചെയ്യാം