കഥ പറയും കളിപ്പാട്ടം
Vanitha|October 29, 2022
കളിപ്പാട്ടങ്ങളുടെ ഗ്രാമത്തിലേക്ക് ഒരു കുട്ടിയുടെ മനസ്സോടെ യാത്ര പോവാം
വിജീഷ് ഗോപിനാഥ്
കഥ പറയും കളിപ്പാട്ടം

പ്രീയപ്പെട്ട ടീച്ചർ...

സുഖം തന്നെയല്ലേ? കുറേ നാളായി ടീച്ചർക്ക് കത്തെഴുതണമെന്ന് കരുതുന്നു. ഈ വാട്സാപ് കാലത്ത്, കണ്ണടച്ചു തുറക്കും മുൻപ് മെസേജുകൾ പറക്കുന്ന പുതിയ കാലത്ത് കത്തെഴുതുന്നത് എന്തൊരു പഴഞ്ചൻ പരിപാടിയാണെന്ന് വിചാരിച്ചതു കൊണ്ടൊന്നുമല്ല വൈകിയത്. അന്നും ഇന്നും മടിയനാണല്ലോ.

ഇപ്പോൾ ഈ കത്തെഴുതുന്നതിനു പിന്നിൽ ഒരു തമാശ കൂടിയുണ്ട്. അന്ന് ടീച്ചർ മൂന്നാം ക്ലാസുകാർക്ക് കൊടുത്ത അസൈൻമെന്റ് ഓർമയുണ്ടോ? ഓണം വെക്കേഷൻ കഴിഞ്ഞു വരുമ്പോൾ ഞങ്ങളോട് ഒരു കുറിപ്പെഴുതാൻ പറഞ്ഞു. വിഷയം "വയർ നിറയെ ഓണസദ്യ കഴിച്ച് ഉറങ്ങുമ്പോൾ കണ്ട സ്വപ്നം.

സത്യമായും ഞാനന്നു സ്വപ്നം കണ്ടിരുന്നു. സ്വപ്നത്തിൽ ഞാനെത്തിയത് കളിപ്പാട്ടങ്ങളുടെ നടുവിലാണ്. മാവേലിയും ബസ്സും കാറും മീശക്കാരൻ പൊലീസും പമ്പരവും. എനിക്ക് ചുറ്റും അവരൊക്കെ നിരന്നിരിക്കുന്നു. ഒരു ബസ്സിനെയാണ് ആദ്യം തൊടാൻ നോക്കിയത്. പെട്ടെന്നത് ഹെഡ് ലൈറ്റ് മിഴിച്ച് പേടിപ്പിച്ചു കളഞ്ഞു. എന്റെ പേടി കണ്ടു ചിരിച്ചു ചിരിച്ച് ഒരു പമ്പരം കറങ്ങി ചെന്ന് മാവേലിതമ്പുരാന്റെ കുമ്പയ്ക്കിട്ട് ഒരു കൊട്ട്...

ഞാനിപ്പോൾ അന്നു സ്വപ്നത്തിൽ കണ്ട നാട്ടിലാണ്. പതിനായിരക്കണക്കിന് കളിപ്പാട്ടങ്ങൾക്ക് നടുവിൽ ബെംഗളൂരുവിൽ നിന്ന് 60 കിലോമീറ്റർ അകലെയുള്ള ചന്നപട്ടണ എന്ന കുഞ്ഞുനഗരം. ഈ തെരുവിലെ കടകളിലും വീടുകളോടു ചേർന്നുള്ള ഫാക്ടറികളിലും നിരത്തി വച്ചിരിക്കുന്ന കളിപ്പാട്ടങ്ങളും പാവകളും കണ്ടപ്പോൾ മൂന്നാം ക്ലാസുകാരന്റെ പഴയ സ്വപ്നമാണ് മനസ്സിലേക്ക് ആദ്യമെത്തിയ ത്. ഒപ്പം അന്നെഴുതിയത് വായിച്ച് ചേർത്തു നിർത്തിയ ടീച്ചറിനെയും. അതുകൊണ്ടാകാം ഈ നാടിനെ കുറിച്ച് ടീച്ചറോട് പറയണമെന്നു തോന്നിയത്.

കുഞ്ഞു സ്വപ്നങ്ങളിലേക്ക്...

ടീച്ചർ മനസ്സിൽ പഴയൊരു കുട്ടി ഉണർന്നിരിക്കുന്നതു കൊണ്ടാകാം ചന്നപട്ടണ ബസ് സ്റ്റാൻഡ് കഴിഞ്ഞ് റോഡിന് ഇരുവശവും ടോയ്സ് എംപോറിയം' എന്ന ബോർഡുകൾ കണ്ടപ്പോൾ ചാടിയിറങ്ങിയത്. കടകളുടെ മുന്നിൽ മരകുതിരകളും ആനകളും നാലു ചക്രത്തിൽ പിടിച്ച് തള്ളിക്കൊണ്ടു നടക്കാവുന്ന മരവണ്ടികളും നിരന്നിരിക്കുന്നുണ്ട്.

هذه القصة مأخوذة من طبعة October 29, 2022 من Vanitha.

ابدأ النسخة التجريبية المجانية من Magzter GOLD لمدة 7 أيام للوصول إلى آلاف القصص المتميزة المنسقة وأكثر من 9,000 مجلة وصحيفة.

هذه القصة مأخوذة من طبعة October 29, 2022 من Vanitha.

ابدأ النسخة التجريبية المجانية من Magzter GOLD لمدة 7 أيام للوصول إلى آلاف القصص المتميزة المنسقة وأكثر من 9,000 مجلة وصحيفة.

المزيد من القصص من VANITHA مشاهدة الكل
എന്റെ ഓള്
Vanitha

എന്റെ ഓള്

കോടമഞ്ഞിൽ കുളിച്ചു നിൽക്കുന്ന മലനിരകളും താഴ്വാരവും. അവയേക്കാൾ മനോഹരമായ മറ്റൊന്ന് അവിടെ ഉണ്ടായിരുന്നു. ബിന്ദുവും ഭർത്താവ് സജീഷും

time-read
3 mins  |
January 04, 2025
നിയമലംഘനം അറിയാം, അറിയിക്കാം
Vanitha

നിയമലംഘനം അറിയാം, അറിയിക്കാം

സ്മാർട് ഫോണിലെ കൂടുതൽ ടെക്നിക്കുകൾ അറിയാനും വിവിധ ആവശ്യങ്ങൾ സ്മാർട്ടായി നിറവേറ്റാനും പഠിക്കാം

time-read
1 min  |
January 04, 2025
ഹാപ്പിയാകാൻ HOBBY
Vanitha

ഹാപ്പിയാകാൻ HOBBY

ജോലിക്കും വീടിനും ഇടയിലൂടെ ജീവിതം ഇങ്ങനെ പാഞ്ഞു പോകുമ്പോൾ ബോറടിക്കാതിരിക്കാൻ മനസ്സിന് ഏറെ ഇഷ്ടമുള്ള ഒരു ഹോബി തുടങ്ങാം

time-read
3 mins  |
January 04, 2025
നെഞ്ചിലുണ്ട് നീയെന്നും...
Vanitha

നെഞ്ചിലുണ്ട് നീയെന്നും...

സഹപാഠികളുടെ മാനസിക പീഡനത്തിൽ മനംനൊന്തു ജീവൻ അവസാനിപ്പിച്ച അഞ്ചു സജീവിന്റെ മാതാപിതാക്കൾ സംസാരിക്കുന്നു

time-read
4 mins  |
January 04, 2025
ആനന്ദത്തിൻ ദിനങ്ങൾ
Vanitha

ആനന്ദത്തിൻ ദിനങ്ങൾ

ബോൾഡ് കഥാപാത്രങ്ങളിലൂടെ സിനിമയിൽ തന്റേതായ സ്ഥാനമുറപ്പിക്കുകയാണു ലിജോമോൾ ജോസ്

time-read
3 mins  |
January 04, 2025
തിലകൻ മൂന്നാമൻ
Vanitha

തിലകൻ മൂന്നാമൻ

മഹാനടൻ തിലകന്റെ കൊച്ചുമകനും പ്രിയനടൻ ഷമ്മി തിലകന്റെ മകനുമായ അഭിമന്യു തിലകൻ \"മാർക്കോ'യിലെ റസൽ ഐസക് ആയി സിനിമയിൽ

time-read
1 min  |
January 04, 2025
ഡബിൾ ബംപർ
Vanitha

ഡബിൾ ബംപർ

“നീണ്ട ഇടവേളയ്ക്കു ശേഷം പപ്പയ്ക്കും മമ്മിക്കും കിട്ടിയ 'ഡബിൾ ധമാക്ക ആണ് ഞങ്ങൾ. തങ്കക്കുടങ്ങൾ എന്നും വിളിക്കാം\"

time-read
4 mins  |
January 04, 2025
Super Moms Daa..
Vanitha

Super Moms Daa..

അമ്മമാരുടെ വാട് സാപ്പ് കൂട്ടായ്മ, സാമൂഹിക ഉത്തരവാദിത്തങ്ങൾ നിറവേറ്റുന്ന സംഘടനയായി മാറിയ കഥ

time-read
3 mins  |
January 04, 2025
ആഹാരം കഴിക്കാതെ നേടാം ആരോഗ്യം
Vanitha

ആഹാരം കഴിക്കാതെ നേടാം ആരോഗ്യം

ആരോഗ്യത്തിനും രോഗപ്രതിരോധത്തിനും ഏറെ പ്രയോജനപ്രദമാണ് ഉപവാസം

time-read
3 mins  |
December 21, 2024
വി ഗാർഡിന്റെ ന്യൂ ഗാർഡ്
Vanitha

വി ഗാർഡിന്റെ ന്യൂ ഗാർഡ്

മോസ്റ്റ് വാല്യുബിൾ സിഇഒ പുരസ്കാരം നേടിയതിനൊപ്പം ആദ്യ വിവാഹ വാർഷികം ആഘോഷിക്കുന്നു മിഥുനും റീനയും

time-read
2 mins  |
December 21, 2024