നല്ല കുടുംബ സിനിമ എന്ന ലേബൽ കണ്ട് ഭാര്യയെയും മക്കളേയും കൂട്ടി ‘ജയ ജയ ജയ ജയ ഹേ' കാണാനിറങ്ങിയതാണ് പലരും. പക്ഷേ, സിനിമ ചുരുൾ നിവർന്നതും കുടുംബത്തിലെ ആണുങ്ങൾ സ്തംഭിച്ചിരിക്കുകയും പെണ്ണുങ്ങൾ കയ്യടിക്കുകയും വിസിലടിക്കുകയും ചെയ്യുന്ന കാഴ്ചയാണ് അരങ്ങേറിയത്.
വിവാഹശേഷം ജയയുടെ ഇഷ്ടങ്ങൾ,പദവികൾ, തീരുമാനങ്ങൾ എല്ലാം ഭർത്താവായ രാജേഷിന്റേതായി മാറുകയാണ്. ഇതെല്ലാം ഭാര്യയ്ക്ക് വേണ്ടിയാണ് ചെയ്യുന്നത്, താൻ വളരെ കെയറിങ്' ആയ ഭർത്താവാണ് എന്നാണ് രാജേഷിന്റെ ഭാവം. അധീശത്വവും കാപട്യവും കഥയുടെ വളവിലും തിരിവിലും ചിരിയുടെ തിരിയിട്ട് നിന്നു കത്തുന്നുണ്ട്.
പല സ്ത്രീകൾക്കും ജയയുടെ സങ്കടങ്ങൾ സ്വന്തം ജീവിതാനുഭവങ്ങളുമായി റിലേറ്റ് ചെയ്യാൻ കഴിയുന്നു. അതുകൊണ്ടാകാം രാജേഷിനെതിരേയുള്ള ജയയുടെ ഓരോ ‘കിക്കി’നും അവർ ആവേശത്തോടെ കയ്യടിച്ചത്.
ഒരൊറ്റ കിക്കിൽ സമൂഹത്തിൽ നിലനിൽക്കുന്ന ആണധികാരം അപ്പാടെ മാറില്ലായിരിക്കാം. ചിലരെങ്കിലും ചെയ്യുന്നത് തെറ്റാണെന്നു മനസ്സിലാക്കാതെ കണ്ടു വളർന്ന ശീലങ്ങൾ തുടരുന്നവരാണ്.
നമുക്കറിയാം, കുടുംബത്തിൽ സ്ത്രീ-പുരുഷ സമത്വം ഇന്നും വടിവൊത്ത കയ്യക്ഷരത്തിലെഴുതിയ വെറും വാക്ക് മാത്രം. അതിൽ നിന്ന് മാറാനുള്ള ചിന്ത ഇനിയുമുണ്ടായില്ലെങ്കിൽ ആത്മാഭിമാനമുള്ള ‘പെൺകാലം 'നിങ്ങളെ ചവിട്ടിത്തെറിപ്പിക്കുക തന്നെ ചെയ്യും.
അഡ്വ. രശ്മിത രാമചന്ദ്രൻ, ഡോ. ആര്യാ ഗോപി, ശീതൾ സക്കറിയ, ആര്യൻ രമണി ഗിരിജാവല്ലഭൻ, ഡോ. അമല ആനി ജോൺ, രജിത്ത് ലീല രവീന്ദ്രൻ എന്നിവർ സിനിമയുടെ പശ്ചാത്തലത്തിൽ പങ്കുവയ്ക്കുന്ന ചിന്തകൾ,
അകത്തേക്ക് കടക്കാൻ മാത്രം വാതിലുള്ള കുടുംബം
"സ്ത്രീ ചീഞ്ഞായാലും കുടുംബത്തിനു വളമായി മാറണം' എന്നതാണ് ശരാശരി മലയാളി സങ്കൽപം. ഭർത്താവായാൽ ഒന്നു അടിച്ചെന്നിരിക്കും. അതിലെന്താ തെറ്റ് എന്നു സ്ത്രീകൾ പോലും വീടിനകത്തെ ആക്രമണങ്ങളെ നിസാരമാക്കുന്നു. അതുകൊണ്ടാകണം ഈ ഡിജിറ്റൽ കാലത്ത് സ്ത്രീ പുരുഷനെ തിരിച്ചടിക്കുന്ന കാഴ്ചകൾ വൈറലാകുന്നത്.
ഇന്നും പല സ്ത്രീകൾക്കും കുടുംബം അകത്തേക്ക് കടക്കാൻ മാത്രം വാതിലുള്ളതും പുറം കാഴ്ചകൾ കാണാൻ ജനാലകൾ പോലുമില്ലാത്ത ഒരു വീട് മാത്രമാണ്. ചെറുത്തു നിൽപും സ്വയം നിലനിൽപും സ്ത്രീകൾക്ക് ആവശ്യമാണ് എന്നാണ് ജയ പറഞ്ഞു തരുന്നത്.
هذه القصة مأخوذة من طبعة November 12, 2022 من Vanitha.
ابدأ النسخة التجريبية المجانية من Magzter GOLD لمدة 7 أيام للوصول إلى آلاف القصص المتميزة المنسقة وأكثر من 9,000 مجلة وصحيفة.
بالفعل مشترك ? تسجيل الدخول
هذه القصة مأخوذة من طبعة November 12, 2022 من Vanitha.
ابدأ النسخة التجريبية المجانية من Magzter GOLD لمدة 7 أيام للوصول إلى آلاف القصص المتميزة المنسقة وأكثر من 9,000 مجلة وصحيفة.
بالفعل مشترك? تسجيل الدخول
ഉഡുപ്പി ഹോട്ടലിലെ മസാലദോശ
\"ഒരു ദിവസം ഞാൻ ഇന്നസെന്റിനോടു ചോദിച്ചു. ആ ടെർളിൻ വൈറ്റ് ഷർട്ട് എവിടെയെന്ന്. മറുപടി എന്നെ സങ്കടത്തിലാക്കി. എന്നെ മാത്രമല്ല, ഇന്നസെന്റിനെയും.... ആലിസ് ഇന്നസെന്റ് എഴുതുന്ന ഓർമക്കുറിപ്പുകൾ തുടരുന്നു
മറവിരോഗം എനിക്കുമുണ്ടോ?
മറവി വലയ്ക്കുന്നുണ്ടോ? മറവി രോഗം ബാധിച്ചതാണോ കാരണം? ഇത്തരം സംശയങ്ങൾക്കുള്ള ഉത്തരം അറിയാം
പൂവിതൾ പാദങ്ങൾ
കാൽപാദങ്ങളുടെ അഴകു കാക്കാനും വരൾച്ചയകറ്റാനും വിട്ടിൽ തന്നെ ചെയ്യാവുന്ന പരിചരണങ്ങൾ
നിഴൽ മാറി വന്ന നിറങ്ങൾ
“കാൻസറിനെ നേരിടാൻ ഞാൻ കണ്ടെത്തിയ കൂട്ടാണ് പഠനം.'' നടി ഡോ.ശിവാനി ഭായ് ജീവിതം പറയുന്നു
യൂറോപ്പിലെ തൊഴിൽ അവസരങ്ങൾ
ബ്ലൂ കാർഡിനു കുറഞ്ഞത് 24 മാസമാണു സാധുത. കുടുംബത്തെ ഒപ്പം കൊണ്ടുപോകാൻ കഴിയും
കളർഫുൾ ദോശ, രുചിയിലും കേമം
മിനിറ്റുകൾക്കുള്ളിൽ ഹെൽതി ദോശ തയാറാക്കാം
സൈലന്റല്ല അഭിനയം
“കേൾവിയും സംസാരശേഷിയും ഇല്ലാത്തവർക്ക് അഭിനയം സാധ്യമല്ല എന്നു പറഞ്ഞവർക്കുള്ള മറുപടിയാണ് ഞാൻ
പഠിക്കാം രണ്ടു ട്രിക്കുകൾ
സ്മാർട് ഫോണിലെ കൂടുതൽ ടെക്നിക്കുകൾ അറിയാനും വിവിധ ആവശ്യങ്ങൾ സ്മാർട്ടായി നിറവേറ്റാനും പഠിക്കാം
വാലറ്റ് ഭരിക്കാൻ ഇ റുപ്പി
ഇനി പഴ്സിൽ പണം കൊണ്ടു നടക്കേണ്ടതില്ല, മൊബൈലിലെ വാലറ്റിൽ സൂക്ഷിക്കാം ഡിജിറ്റൽ കറൻസിയായ ഇ റുപ്പീ
കിഴങ്ങിനു പകരക്കാരൻ അടതാപ്പ്
ഔഷധഗുണമുള്ള അടതാപ്പ് നട്ടു വളർത്തുമ്പോൾ അറിയേണ്ടത്