"നിങ്ങൾക്കു വേണ്ടതിലേക്കുള്ളാരു തെളിഞ്ഞ പാത കാണാനാകുന്നില്ലെങ്കിൽ, കഴിയുമെങ്കിൽ ഒരെണ്ണം സൃഷ്ടിച്ചേക്കുക. അമേരിക്കൻ നടിയും നിർമാതാവുമായ മിനി കലിങ്ങിന്റെ വാക്കുകൾ സ്വന്തം ജീവിതത്തിൽ പകർത്തിയ മൂന്ന് വനിതകൾ 'വനിത'യ്ക്കൊപ്പം ചേരുന്നു. സ്വപ്നങ്ങൾ പൂർത്തീകരിക്കാൻ കുതിരപ്പുറത്തെത്തുന്ന രാജകുമാരനെ അവർ കാത്തിരിക്കുന്നില്ല. തേരാളികൾ വേണ്ടാത്ത, ഒറ്റയ്ക്ക് ലോകം ചുറ്റാൻ പ്രാപ്തിയുള്ള വനിതകളെ അടുത്തറിയാം. തിരുവനന്തപുരം സ്വദേശി ഷൈനി രാജ്കുമാർ, കൊച്ചിക്കാരി ആർജെ അം ബിക, കാസർകോട് നിന്ന് അമൃത ജോഷി.
അവസാനിക്കാത്ത പാഷൻ: ഷൈനി രാജ്കുമാർ
നഴ്സറി തൊട്ടുള്ള വണ്ടിയോടുള്ള പാഷനും യാത്രയോടുള്ള ഇഷ്ടവുമാണ് എന്നെ റൈഡറാക്കിയത്. പണ്ട് പൊലീസുകാർക്കും എക്സൈസ്കാർക്കുമാണ് പൊതുവെ ബുള്ളറ്റുള്ളത്. പപ്പയുടെ അനിയൻ പൊലീസിലായിരുന്നു. അദ്ദേഹത്തിന്റെ ബുള്ളറ്റ് സവാരി കണ്ട് അന്നേ ബുള്ളറ്റ് ഫാനായി. ചെറുപ്പത്തിൽ സൈക്കിൾ പോലും ഓടിച്ചിരുന്നില്ല. എന്നാലും യാത്ര ചെയ്തിരുന്നു. അത്ലീറ്റ് ആയതു കൊണ്ട് ധാരാളം യാത്രകൾക്കുള്ള അവസരമുണ്ടായി. കേരള ടീമിനു വേണ്ടി ക്രിക്കറ്റ് കളിച്ചിട്ടുണ്ട്.
റൈഡിന് പോകുമ്പോൾ പ്രാതലും അത്താഴവും കഴിക്കും. ഊണ് ഒഴിവാക്കും. ജയ്പൂർ നിന്നാണ് ഇപ്പോൾ സംസാരിക്കുന്നത്. ഇവിടെ നാലു ദിവസത്തേക്ക് രണ്ടു വീടുകളിലായാണ് നിൽക്കുന്നത്. താമസത്തിന്റെയും ഭക്ഷണത്തിന്റെയും ചെലവ് ഇല്ല. എന്ത് ആവശ്യത്തിനും നമുക്ക് എവിടെയും ആളുണ്ട്. ലോകം മുഴുവൻ വീടാകുന്ന വിശാലത്. ഇതിനോടകം പല യാത്രകളും തനിച്ചും ഗ്രൂപ്പായും പോയി. കന്യാകുമാരി - കശ്മീർ ഒരു സൈഡ് ഗ്രൂപ്പായും ഒരു സൈഡ് സോളോയുമായിരുന്നു.
ഇപ്പോൾ ഇന്ത്യയിലെ ഗ്രാമങ്ങളെ കണ്ടറിയുന്ന യാത്ര ചെയ്യുന്നു. സോളോ ട്രിപ്പാണ്. അടുത്തത് തീരപ്രദേശങ്ങളിലൂടെ ഇന്ത്യയുടെ അതിരുകളിലൂടെ യാത്ര ചെയ്യണമെന്നുണ്ട്. പാക് ബോർഡറും നേപ്പാൾ അതിർത്തിയും വരുന്നിടത്താണ് പ്രശ്നമുണ്ടാകാൻ സാധ്യത. അതേക്കുറിച്ച് പഠിച്ചിട്ട് ആ യാത്ര പോകണം.
ലോകത്തെ ഏറ്റവും ഉയരത്തിലുള്ള മോട്ടറബിൾ പാസ് ആയ ഉംലിങ് ലാ പാസിലും പോയി. ഞങ്ങൾ മൂന്നു സ്ത്രീകൾ ഒരുമിച്ചാണ് പോയത്.
പിന്നെയാണ് ലൈസൻസ് എടുക്കുന്നത്...
هذه القصة مأخوذة من طبعة November 12, 2022 من Vanitha.
ابدأ النسخة التجريبية المجانية من Magzter GOLD لمدة 7 أيام للوصول إلى آلاف القصص المتميزة المنسقة وأكثر من 9,000 مجلة وصحيفة.
بالفعل مشترك ? تسجيل الدخول
هذه القصة مأخوذة من طبعة November 12, 2022 من Vanitha.
ابدأ النسخة التجريبية المجانية من Magzter GOLD لمدة 7 أيام للوصول إلى آلاف القصص المتميزة المنسقة وأكثر من 9,000 مجلة وصحيفة.
بالفعل مشترك? تسجيل الدخول
ഡബിൾ ബംപർ
“നീണ്ട ഇടവേളയ്ക്കു ശേഷം പപ്പയ്ക്കും മമ്മിക്കും കിട്ടിയ 'ഡബിൾ ധമാക്ക ആണ് ഞങ്ങൾ. തങ്കക്കുടങ്ങൾ എന്നും വിളിക്കാം\"
Super Moms Daa..
അമ്മമാരുടെ വാട് സാപ്പ് കൂട്ടായ്മ, സാമൂഹിക ഉത്തരവാദിത്തങ്ങൾ നിറവേറ്റുന്ന സംഘടനയായി മാറിയ കഥ
ആഹാരം കഴിക്കാതെ നേടാം ആരോഗ്യം
ആരോഗ്യത്തിനും രോഗപ്രതിരോധത്തിനും ഏറെ പ്രയോജനപ്രദമാണ് ഉപവാസം
വി ഗാർഡിന്റെ ന്യൂ ഗാർഡ്
മോസ്റ്റ് വാല്യുബിൾ സിഇഒ പുരസ്കാരം നേടിയതിനൊപ്പം ആദ്യ വിവാഹ വാർഷികം ആഘോഷിക്കുന്നു മിഥുനും റീനയും
തിളങ്ങണം ആഘോഷം കഴിഞ്ഞാലും
ക്രിസ്മസ് ആഘോഷ ദിനങ്ങൾ കഴിഞ്ഞപ്പോൾ ചർമകാന്തി അൽപം കുറഞ്ഞെന്നു തോന്നുന്നുണ്ടോ? ഫെസ്റ്റിവ് ഫറ്റിഗ് ' ആണത്. തിളക്കവും ഉന്മേഷവും തിരികെ നേടാൻ അറിയേണ്ട കാര്യങ്ങൾ
കടലിന്റെ കാവലായ് ചിന്ന ജറുസലം
ചിന്ന ജറുസലം എന്നറിയപ്പെടുന്ന കടലോര ദേവാലയത്തിലേക്ക്, മണപ്പാട് എന്ന സുന്ദര ഗ്രാമത്തിലേക്കു യാത്ര പോയ് വരാം
നായ്ക്കുട്ടിയെ തിരഞ്ഞെടുക്കാം കരുതലോടെ...
പല ബ്രിഡുകൾക്കും പല സ്വഭാവമാണ്. അതു മനസ്സിലാക്കി വാങ്ങുക
ഒഴുകാ കണ്ണീരിൻ ശ്രീ
വിങ്ങുന്ന മനസ്സുമായാണു ഷൈജ കേരള ശ്രീ പുരസ്കാരം ഏറ്റു വാങ്ങിയത്. വാങ്ങുന്നയാളെ ഇത്രയധികം സങ്കടപ്പെടുത്തിയ മറ്റൊരു പുരസ്കാരവും ഒരുപക്ഷേ, ഉണ്ടാകില്ല
ഹൈ സ്പീഡിൽ ഫയൽ അയയ്ക്കാം
സ്മാർട് ഫോണിലെ കൂടുതൽ ടെക്നിക്കുകൾ അറിയാനും വിവിധ ആവശ്യങ്ങൾ സ്മാർട്ടായി നിറവേറ്റാനും പഠിക്കാം
പരസ്പരം കാത്തു സൂക്ഷിച്ച വിശ്വാസം
ദാവൻഗരെ നിന്നു തിരിച്ചുവന്ന് ഞങ്ങൾ ഇന്നസെന്റിന്റെ വിട്ടിൽ താമസമായി. പതിനാല് അംഗങ്ങൾ അവിടെ ഉണ്ടായിരുന്നു. ആ ആൾക്കൂട്ടത്തിലേക്കാണ് ഞങ്ങൾ രണ്ടുപേർ കൂടി ചേരുന്നത്.