പെൺകുട്ടിയല്ലേ.. കല്യാണം കഴിച്ചു കൊടുക്കേണ്ടതല്ലേ. വീട്ടുജോലി എന്തെങ്കിലുമൊക്കെ ചെയ്യിക്കൂ. മുറ്റമടിക്കാനും അലക്കാനും അവളെ പഠിപ്പിക്കൂ. അപ്പോൾ ഈ നടുവേദനയൊക്കെയങ്ങു മാറും. ഇവൾക്ക് അസുഖമല്ല അഹമ്മതിയാണ്. പന്ത്രണ്ടു വർഷം മുമ്പ് കവിതയുടെ അമ്മയോട് പ്രമുഖ ഹോസ്പിറ്റലിലെ ഡോക്ടർ പറഞ്ഞ വാക്കുകളാണിത്.
“പതിമൂന്ന് വയസ്സുള്ള കുട്ടി പഠിക്കുകയല്ലേ ഡോക്ടറേ വേണ്ടത്. കല്യാണം കഴിക്കാനൊക്കെ ഇനി കാലമെത്ര വേണം. മുറ്റമടിക്കാനും അലക്കാനും ഞാനുണ്ടല്ലോ' എന്നായിരുന്നു കവിതയുടെ അമ്മയുടെ മറുപടി.
“ഡോക്ടർ പറഞ്ഞതല്ലേ എന്നു കരുതി പിറ്റേന്ന് മുതൽ നീളം കുറഞ്ഞ ചൂല് കൊണ്ട് ഞാൻ മുറ്റമടിച്ചു തുടങ്ങി. വേദന സഹിച്ച് മുറ്റമടിക്കുമ്പോൾ കണ്ണുനീര് ഒലിച്ചിറങ്ങും. അതുകണ്ട് അമ്മയ്ക്കും സങ്കടമാകും. ഡോക്ടർ പറഞ്ഞതല്ലേ. വേദന മാറേണ്ട എന്നോർത്ത് വീണ്ടും അടിക്കും. ഡോക്ടർ പറഞ്ഞത് ശരിയായിരുന്നില്ല എന്നറിയാൻ കൊടുക്കേണ്ടി വന്നത് എന്റെ ശരീരത്തിന്റെ ചലനശേഷി തന്നെയായിരുന്നു. ''കവിതയുടെ സ്വരത്തിൽ കണ്ണീരിന്റെ നനവ്.
വിധി എന്നതിനെക്കാൾ ശരിയായ രോഗനിർണയം നടക്കാതിരുന്നതും ധൃതിയിൽ നടത്തിയ ശസ്ത്രക്രിയയുടേയും ഫലമാണ് കവിത പി. കേശവൻ എന്ന പെൺകുട്ടിയെ വീൽ ചെയറിലാക്കിയത്. കാലുകൾ തളർന്നെങ്കിലും ആത്മവിശ്വാസത്തിന്റെ ചിറകിലേറി പറക്കാൻ കവിതയെ ആരും പഠിപ്പിക്കേണ്ടി വന്നില്ല.
കുട നിർമാണവും ഇരുന്ന് ചെയ്യാവുന്ന പല ജോലി കളും ചെയ്ത് അവൾ ഇന്ന് കുടുംബം നോക്കുന്നു. ചലനശേഷി നഷ്ടപ്പെട്ടവർക്ക് സർക്കാർ നൽകിയ സ്‌കൂട്ടറിലേറി യാത്ര ചെയ്യുന്നു. തന്നെപ്പോലെ ഇരുന്നു പോയ വർക്ക് ആത്മവിശ്വാസമേകി സ്വന്തം കാലിൽ നിൽക്കാൻ പ്രചോദിപ്പിക്കുന്നു. അവളുടെ സ്വപ്നങ്ങൾക്ക് കരുത്ത് പകർന്ന് തൃശൂർ അഞ്ഞൂരിലെ കൊച്ചുവീട്ടിൽ അവളുടെ അമ്മ തങ്കമണിയും ഉണ്ട്.
“ അമ്മയും അനിയത്തി നീതുവും കുടുംബവും എന്റെ ഭാഗ്യമാണ്. എന്റെ എല്ലാ കാര്യങ്ങൾക്കും പിന്തുണ അവരാണ്. അച്ഛൻ കേശവൻ രണ്ടു കൊല്ലം മുൻപ് മരിച്ചു.
'' ഇരുന്നുപോയ നാൾ
“തറവാട് വീട്ടിലായിരുന്നു ആദ്യം ഞങ്ങൾ താമസം. പിന്നീട് ചെറിയ ഒരു വീട് വച്ചു. ഭർത്താവ് ബല്ലാരിയിൽ ഡ്രൈവറായിരുന്നു. മിക്കപ്പോഴും ഞാനും മക്കളും മാത്രമേ വീട്ടിലുണ്ടാകൂ' അമ്മ തങ്കമണി ഓർത്തു.
هذه القصة مأخوذة من طبعة November 12, 2022 من Vanitha.
ابدأ النسخة التجريبية المجانية من Magzter GOLD لمدة 7 أيام للوصول إلى آلاف القصص المتميزة المنسقة وأكثر من 9,000 مجلة وصحيفة.
بالفعل مشترك ? تسجيل الدخول
هذه القصة مأخوذة من طبعة November 12, 2022 من Vanitha.
ابدأ النسخة التجريبية المجانية من Magzter GOLD لمدة 7 أيام للوصول إلى آلاف القصص المتميزة المنسقة وأكثر من 9,000 مجلة وصحيفة.
بالفعل مشترك? تسجيل الدخول
ഡബിൾ ബംപർ
“നീണ്ട ഇടവേളയ്ക്കു ശേഷം പപ്പയ്ക്കും മമ്മിക്കും കിട്ടിയ 'ഡബിൾ ധമാക്ക ആണ് ഞങ്ങൾ. തങ്കക്കുടങ്ങൾ എന്നും വിളിക്കാം\"
Super Moms Daa..
അമ്മമാരുടെ വാട് സാപ്പ് കൂട്ടായ്മ, സാമൂഹിക ഉത്തരവാദിത്തങ്ങൾ നിറവേറ്റുന്ന സംഘടനയായി മാറിയ കഥ
ആഹാരം കഴിക്കാതെ നേടാം ആരോഗ്യം
ആരോഗ്യത്തിനും രോഗപ്രതിരോധത്തിനും ഏറെ പ്രയോജനപ്രദമാണ് ഉപവാസം
വി ഗാർഡിന്റെ ന്യൂ ഗാർഡ്
മോസ്റ്റ് വാല്യുബിൾ സിഇഒ പുരസ്കാരം നേടിയതിനൊപ്പം ആദ്യ വിവാഹ വാർഷികം ആഘോഷിക്കുന്നു മിഥുനും റീനയും
തിളങ്ങണം ആഘോഷം കഴിഞ്ഞാലും
ക്രിസ്മസ് ആഘോഷ ദിനങ്ങൾ കഴിഞ്ഞപ്പോൾ ചർമകാന്തി അൽപം കുറഞ്ഞെന്നു തോന്നുന്നുണ്ടോ? ഫെസ്റ്റിവ് ഫറ്റിഗ് ' ആണത്. തിളക്കവും ഉന്മേഷവും തിരികെ നേടാൻ അറിയേണ്ട കാര്യങ്ങൾ
കടലിന്റെ കാവലായ് ചിന്ന ജറുസലം
ചിന്ന ജറുസലം എന്നറിയപ്പെടുന്ന കടലോര ദേവാലയത്തിലേക്ക്, മണപ്പാട് എന്ന സുന്ദര ഗ്രാമത്തിലേക്കു യാത്ര പോയ് വരാം
നായ്ക്കുട്ടിയെ തിരഞ്ഞെടുക്കാം കരുതലോടെ...
പല ബ്രിഡുകൾക്കും പല സ്വഭാവമാണ്. അതു മനസ്സിലാക്കി വാങ്ങുക
ഒഴുകാ കണ്ണീരിൻ ശ്രീ
വിങ്ങുന്ന മനസ്സുമായാണു ഷൈജ കേരള ശ്രീ പുരസ്കാരം ഏറ്റു വാങ്ങിയത്. വാങ്ങുന്നയാളെ ഇത്രയധികം സങ്കടപ്പെടുത്തിയ മറ്റൊരു പുരസ്കാരവും ഒരുപക്ഷേ, ഉണ്ടാകില്ല
ഹൈ സ്പീഡിൽ ഫയൽ അയയ്ക്കാം
സ്മാർട് ഫോണിലെ കൂടുതൽ ടെക്നിക്കുകൾ അറിയാനും വിവിധ ആവശ്യങ്ങൾ സ്മാർട്ടായി നിറവേറ്റാനും പഠിക്കാം
പരസ്പരം കാത്തു സൂക്ഷിച്ച വിശ്വാസം
ദാവൻഗരെ നിന്നു തിരിച്ചുവന്ന് ഞങ്ങൾ ഇന്നസെന്റിന്റെ വിട്ടിൽ താമസമായി. പതിനാല് അംഗങ്ങൾ അവിടെ ഉണ്ടായിരുന്നു. ആ ആൾക്കൂട്ടത്തിലേക്കാണ് ഞങ്ങൾ രണ്ടുപേർ കൂടി ചേരുന്നത്.