മനോഹരമാകട്ടെ മഞ്ഞുകാലം
Vanitha|November 26, 2022
ചർമരോഗങ്ങൾക്ക് പുരട്ടാം ലേപനങ്ങൾ
മനോഹരമാകട്ടെ മഞ്ഞുകാലം

രാവിലെ, നേർത്ത തണുത്ത കാറ്റ് വന്നു മുട്ടി ചുണ്ടൊന്നനങ്ങിയതേയുള്ളൂ, വിണ്ടുപൊട്ടിയ ചുണ്ടുകളിൽ വേദന ആഞ്ഞു കുത്താൻ തുടങ്ങി. പിന്നെ, ദിവസം മുഴുവൻ നീളുന്ന അസ്വസ്ഥതയാണ്.

ക്രിസ്മസും ന്യൂഇയർ രാത്രിയുമൊക്കെ സ്വപ്നം കണ്ടു സന്തോഷിക്കാമെങ്കിലും വർഷാവസാനം എത്തിയാൽ ചർമപ്രശ്നങ്ങളും വരവാകും.അതുകൊണ്ടു  തണുപ്പുകാലത്തെ സൗന്ദര്യ പ്രശ്നങ്ങൾ തടയാനും പരിഹരിക്കാനും നമുക്കൽപം നേരത്തേ ഒരുങ്ങാം. തണുപ്പു മൂലമുണ്ടാകുന്ന ചർമപ്രശ്നങ്ങൾ മാറ്റാനും ചർമം ആരോഗ്യത്തോടെ തിളങ്ങാനും ആയുർവേദവഴികളുണ്ട്.

തണുപ്പുകാലത്ത് ഉണ്ടാകുന്ന ചർമപ്രശ്നങ്ങൾ എന്തൊക്കെയാണ്? 

തണുപ്പുകൊണ്ടു ചർമം വരളുകയും കട്ടി കൂടുകയും ചെയ്യാം. ത്വക്കിന്റെ വരൾച്ച ചൊറിച്ചിലിനു കാരണമാകും. പകൽ സമയത്ത് ചൂടും രാത്രിയിൽ തണുപ്പും മാറി വരുന്നതു ത്വക്കിന്റെ മൃദുലത കുറയ്ക്കുകയും ചൊറിച്ചിൽ, കുരുക്കൾ ഇവ ഉണ്ടാക്കുകയും ചെയ്യാം. ത്വരോഗങ്ങളുള്ളവർക്ക് അത് അധികരിക്കുന്ന സമയമാണു മഞ്ഞുകാലം.

താരൻ കാരണം മുടി ചീകുമ്പോഴോ തല ചൊറിയുമ്പോഴോ ഒക്കെ പറന്നു വീഴുന്ന വെളുത്ത പൊടി ത്വക്കിൽ ചൊറിച്ചിലും തിണർപ്പും ഉണ്ടാക്കും. ചെതുമ്പൽ പോലെ അടരുന്ന ശിരോചർമം, ചർമത്തിനു നിറവ്യത്യാസം, മുടി വട്ടത്തിൽ കൊഴിഞ്ഞു പോകുക, തൊലിപ്പുറത്ത് ചൊറിഞ്ഞു പൊട്ടുക എന്നിവയൊക്കെ തണുപ്പുകാലത്തു സാധാരണയാണ്.

ചർമപ്രശ്നങ്ങൾ എങ്ങനെ പ്രതിരോധിക്കാം? ചർമത്തിനു സുരക്ഷിതത്വവും രോഗപ്രതിരോധ ശേഷിയും കൊടുക്കുന്നതു സ്നേഹഗ്രന്ഥികളാണ്. തണുപ്പുകാരണം ചർമത്തിനടിയിലെ സ്നേഹഗ്രന്ഥികൾ ദുർബലപ്പെട്ടു പ്രവർത്തനം കുറയുന്നതാണു സ്‌നിഗ്ധത കുറയാനും ഇരുളാനും കാരണം. പ്രതിരോധിക്കാൻ ആയുർവേദം അനുശാസിക്കുന്നത് ഉചിതമായ ഔഷധ തൈലങ്ങൾ തേച്ചുള്ള കുളിയാണ്.

ത്വക്കിന് ഹിതകരമായ ധന്വന്തരം, പിണ്ഡതൈലം, ഏലാദികേരം, നാൽപാമരാദി കേരം, ബലാതൈലം തുടങ്ങിയവയിലേതെങ്കിലും വൈദ്യനിർദേശമനുസരിച്ചു തേച്ചു കുളിക്കണം. തേച്ചുകുളിക്ക് ആയുർവേദത്തിൽ പറയുന്നത് അഭ്യംഗമെന്നാണ്. യോജിച്ച തൈലം ശിരോചർമത്തിൽ തേച്ചുപിടിപ്പിച്ച ശേഷം മേൽപ്പറഞ്ഞവയിൽ വൈദ്യൻ നിർദ്ദേശിച്ച തൈലം 45 മിനിറ്റ് ശരീരത്തിൽ മൃദുവായി തടവണം. ഇനി ചെറുചൂടുവെള്ളത്തിൽ കുളിക്കാം.

താരൻ അകറ്റാൻ എന്തെല്ലാം ഭക്ഷണശീലങ്ങളും ആയുർവേദ പരിഹാരങ്ങളുമാണുള്ളത്?

هذه القصة مأخوذة من طبعة November 26, 2022 من Vanitha.

ابدأ النسخة التجريبية المجانية من Magzter GOLD لمدة 7 أيام للوصول إلى آلاف القصص المتميزة المنسقة وأكثر من 9,000 مجلة وصحيفة.

هذه القصة مأخوذة من طبعة November 26, 2022 من Vanitha.

ابدأ النسخة التجريبية المجانية من Magzter GOLD لمدة 7 أيام للوصول إلى آلاف القصص المتميزة المنسقة وأكثر من 9,000 مجلة وصحيفة.

المزيد من القصص من VANITHA مشاهدة الكل
കോട്ടയം ക്രിസ്മസ്
Vanitha

കോട്ടയം ക്രിസ്മസ്

ക്രിസ്മസ് വിശേഷങ്ങളുമായി മലയാളത്തിന്റെ പ്രിയനടനും സംവിധായകനുമായ കലാഭവൻ ഷാജോണും കുടുംബവും

time-read
5 mins  |
December 21, 2024
വാങ്ങും മുൻപ് നന്നായി ആലോചിച്ചോ?
Vanitha

വാങ്ങും മുൻപ് നന്നായി ആലോചിച്ചോ?

ഏതൊരു വസ്തുവും പ്രകൃതിയോടും സഹജീവികളോടും കരുതലോടെ തിരഞ്ഞെടുത്തുപയോഗിക്കുന്ന കോൺഷ്യസ് ലിവിങ് ശൈലി അറിയാം

time-read
1 min  |
December 21, 2024
സിനിമാറ്റിക് തത്തമ്മ
Vanitha

സിനിമാറ്റിക് തത്തമ്മ

കലാഭവൻ മണിയുടെ കുട്ടിക്കാലം അവതരിപ്പിച്ച് സിനിമയിലെത്തിയ അമിത് മോഹൻ രാജേശ്വരി ഇപ്പോൾ സ്റ്റാറാണ്

time-read
1 min  |
December 21, 2024
മാർപാപ്പയുടെ സ്വന്തം ടീം
Vanitha

മാർപാപ്പയുടെ സ്വന്തം ടീം

മാർപാപ്പയുടെ അനുഗ്രഹവും ആശിയും സ്വീകരിച്ചു തുടക്കം കുറിച്ച വത്തിക്കാൻ ക്രിക്കറ്റ് ടീം അംഗങ്ങൾക്ക് ഒരു പ്രത്യേകത ഉണ്ട്

time-read
3 mins  |
December 21, 2024
ദൈവത്തിന്റെ പാട്ടുകാരൻ
Vanitha

ദൈവത്തിന്റെ പാട്ടുകാരൻ

കർണാടക സംഗീതത്തിൽ ഡോക്ടറേറ്റ് ബിരുദം നേടിയ ആദ്യ വൈദികനും ശബ്ദ ചികിത്സാ വിദഗ്ധനുമായ ഫാദർ പോൾ പൂവത്തിങ്കലിന്റെ കലാജീവിതം

time-read
4 mins  |
December 21, 2024
സന്മനസ്സുള്ളവർക്കു സമാധാനം
Vanitha

സന്മനസ്സുള്ളവർക്കു സമാധാനം

വാർധക്യത്തിലും ജീവിതത്തിന്റെ മാധുര്യം സൗഹൃദത്തണലിലിരുന്ന് ആസ്വദിക്കുന്ന 15 ദമ്പതികൾ. അവരുടെ സ്നേഹക്കൂട്ടിൽ സാന്റാ എത്തിയപ്പോൾ...

time-read
3 mins  |
December 21, 2024
ഒറ്റയ്ക്കല്ല ഞാൻ
Vanitha

ഒറ്റയ്ക്കല്ല ഞാൻ

പൊന്നിയിൽ സെൽവന്റെ ആദ്യ ഷോട്ടിൽ ഐശ്വര്യ കണ്ട സ്വപ്നം യാഥാർഥ്യമാകുമ്പോൾ...

time-read
3 mins  |
December 21, 2024
Mrs Queen ഫ്രം ഇന്ത്യ
Vanitha

Mrs Queen ഫ്രം ഇന്ത്യ

മിസ് ഇന്ത്യയാകാൻ മോഹിച്ച പാർവതി രവിന്ദ്രൻ വർഷങ്ങൾ കഴിഞ്ഞു മിസിസ് ഇന്ത്യ പട്ടം സ്വന്തമാക്കിയതിനു പിന്നിൽ ഒരു ലക്ഷ്യമുണ്ട്

time-read
2 mins  |
December 07, 2024
പ്രസിഡന്റ് ഓട്ടത്തിലാണ്
Vanitha

പ്രസിഡന്റ് ഓട്ടത്തിലാണ്

പകൽ രാഷ്ട്രീയ പ്രവർത്തകനും രാത്രി ഓട്ടോ ഡ്രൈവറുമായ മുളങ്കുന്നത്തുകാവ് പഞ്ചായത്ത് പ്രസിഡന്റ് കെ.ജെ. ബൈജു ദേവസി

time-read
2 mins  |
December 07, 2024
ആർക്കും ഇഷ്ടമാകും ടുമാറ്റോ സൽസ
Vanitha

ആർക്കും ഇഷ്ടമാകും ടുമാറ്റോ സൽസ

കുറച്ചു ചേരുവകൾ മതി. തയാറാക്കാൻ അൽപം സമയവും

time-read
1 min  |
December 07, 2024