സുപ്രിയയെക്കുറിച്ച് മകൾ അലംകൃത ഒരിക്കൽ എഴുതി, my most fav person on the planet is my mother. എല്ലാ മക്കൾക്കും അമ്മമാരെക്കുറിച്ച് ഇങ്ങനെ ഹൃദയം കൊണ്ട് എഴുതാനും പറയാനുമൊക്കെ ഉണ്ടാകും. എങ്കിലും ആലിയുടെ സ്നേഹം വായിച്ചു കണ്ണു നിറഞ്ഞോ എന്നു ചോദിക്കുമ്പോൾ പൊട്ടിച്ചിരിയോടെ സുപ്രിയ പറയുന്നു. “ആലി എന്നെയല്ലേ സ്ഥിരം കാണുന്നത്. പൃഥ്വി പലപ്പോഴും ഷൂട്ടിന്റെ തിരക്കിലാകും. അതുകൊണ്ട് എഴുതിയതാണ്. ഇങ്ങനെയല്ല എഴുതിയതെങ്കിൽ ചിലപ്പോൾ അവളെ ഞാൻ ശരിയാക്കി'യേനെ...
വനിതയുടെ ഈ അഭിമുഖത്തിലും കവർഷൂട്ടിലുമൊക്കെ എനിക്കൊരു ലക്ഷ്യം ഉണ്ട്. വളർന്നു കഴിയുമ്പോൾ മോൾ മനസ്സിലാക്കണം, അവളുടെ അമ്മ എന്തായിരുന്നു എന്ന്. സന്തോഷങ്ങൾ മനസ്സിലാക്കി. അതിനനുസരിച്ചു ജീവിച്ച വ്യക്തിയാണ് അമ്മ എന്ന ബോധ്യം അവളുടെയുള്ളിൽ വളർത്താനാണ് ആഗ്രഹിക്കുന്നത്. എനിക്കു വേണ്ടി അമ്മ ഒരുപാടു കഷ്ടപ്പെട്ടു. കുടുംബത്തിനു വേണ്ടി സ്വന്തം ജീവിതം ജീവിച്ചു തീർത്തു. തുടങ്ങിയ ത്യാഗകഥകളല്ല ഉണ്ടാകേണ്ടത്. ഒരു സാക്രിഫിഷ്യൽ മദർ' ആകേണ്ട ആവശ്യം എനിക്കില്ല.
എന്റെ അച്ഛനുമമ്മയും എന്നെ പഠിപ്പിച്ചതും കാണിച്ചു തന്നതും ഇതൊക്കെ തന്നെയാണ്. സ്കൂളിൽ പഠിക്കുമ്പോൾ ഐഎഎസ് നേടണമെന്നായിരുന്നു മോഹം. ലോകത്തെ മാറ്റിമറിക്കാൻ സിവിൽ സർവീസിനാകുമെന്നായിരുന്നു ധാരണ. ഡൽഹി ലേഡി ശ്രീറാം കോളജിൽ പൊളിറ്റിക്കൽ സയൻസ് ഡിഗ്രിക്കു പഠിക്കുമ്പോൾ ജേണലിസത്തിൽ താൽപര്യം കയറി. ടെലിവിഷൻ മേഖല കുതിച്ചു തുടങ്ങുന്ന കാലമാണ്. പ്രണോയ് റോയുടെ വേൾഡ് ദിസ് വീക്ക് ഒക്കെ കണ്ടു ത്രില്ലടിച്ചതോടെ ജേണലിസത്തിൽ മാസ്റ്റേഴ്സ് ചെയ്യാൻ തീരുമാനിച്ചു. കുറച്ചുനാൾ ഒരു ടാബ്ലോയ്ഡ് പേപ്പറിൽ ജോലിനോക്കി. പിന്നെ, എൻഡിടിവിയിലേക്ക്.
മുംബൈയിലായിരുന്നു നിയമനം. ചെന്നൈയിലാണ് അപ്പോൾ അച്ഛനും അമ്മയും നീ ഒറ്റമോളാണ് ഞങ്ങളുടെ കൂടെ നിന്ന് ഇവിടെ ജോലിക്കു ശ്രമിച്ചാൽ മതി എന്നവർ പറഞ്ഞില്ല. അതാണ് എനിക്കവർ തന്നെ പിന്തുണ.
എന്നെ ഇന്നു കാണുന്ന ഞാനാക്കി മാറ്റിയത് മുംബൈയാണ്. അന്നു കണ്ട ആളുകൾ, അവരുടെ ജീവിതം, അനു ഭവങ്ങൾ, എല്ലാം എല്ലാം... മുംബൈയിലെ പ്രളയം, ബോംബ് സ്ഫോടനം ഡാൻസ് ബാറിലെ പെൺകുട്ടികളുടെ വേദനകൾ തുടങ്ങി ദേശീയശ്രദ്ധ ആകർഷിച്ച ഒട്ടേറെ റിപ്പോർട്ടുകൾ ചെയ്തു. കൺമുന്നിൽ നിന്ന് ഇപ്പോഴും മായാത്ത ദൃശ്യങ്ങളുണ്ട്, ചെവിയിൽ മുഴങ്ങുന്ന കരച്ചിലുകളുണ്ട്.
هذه القصة مأخوذة من طبعة November 26, 2022 من Vanitha.
ابدأ النسخة التجريبية المجانية من Magzter GOLD لمدة 7 أيام للوصول إلى آلاف القصص المتميزة المنسقة وأكثر من 9,000 مجلة وصحيفة.
بالفعل مشترك ? تسجيل الدخول
هذه القصة مأخوذة من طبعة November 26, 2022 من Vanitha.
ابدأ النسخة التجريبية المجانية من Magzter GOLD لمدة 7 أيام للوصول إلى آلاف القصص المتميزة المنسقة وأكثر من 9,000 مجلة وصحيفة.
بالفعل مشترك? تسجيل الدخول
ഡബിൾ ബംപർ
“നീണ്ട ഇടവേളയ്ക്കു ശേഷം പപ്പയ്ക്കും മമ്മിക്കും കിട്ടിയ 'ഡബിൾ ധമാക്ക ആണ് ഞങ്ങൾ. തങ്കക്കുടങ്ങൾ എന്നും വിളിക്കാം\"
Super Moms Daa..
അമ്മമാരുടെ വാട് സാപ്പ് കൂട്ടായ്മ, സാമൂഹിക ഉത്തരവാദിത്തങ്ങൾ നിറവേറ്റുന്ന സംഘടനയായി മാറിയ കഥ
ആഹാരം കഴിക്കാതെ നേടാം ആരോഗ്യം
ആരോഗ്യത്തിനും രോഗപ്രതിരോധത്തിനും ഏറെ പ്രയോജനപ്രദമാണ് ഉപവാസം
വി ഗാർഡിന്റെ ന്യൂ ഗാർഡ്
മോസ്റ്റ് വാല്യുബിൾ സിഇഒ പുരസ്കാരം നേടിയതിനൊപ്പം ആദ്യ വിവാഹ വാർഷികം ആഘോഷിക്കുന്നു മിഥുനും റീനയും
തിളങ്ങണം ആഘോഷം കഴിഞ്ഞാലും
ക്രിസ്മസ് ആഘോഷ ദിനങ്ങൾ കഴിഞ്ഞപ്പോൾ ചർമകാന്തി അൽപം കുറഞ്ഞെന്നു തോന്നുന്നുണ്ടോ? ഫെസ്റ്റിവ് ഫറ്റിഗ് ' ആണത്. തിളക്കവും ഉന്മേഷവും തിരികെ നേടാൻ അറിയേണ്ട കാര്യങ്ങൾ
കടലിന്റെ കാവലായ് ചിന്ന ജറുസലം
ചിന്ന ജറുസലം എന്നറിയപ്പെടുന്ന കടലോര ദേവാലയത്തിലേക്ക്, മണപ്പാട് എന്ന സുന്ദര ഗ്രാമത്തിലേക്കു യാത്ര പോയ് വരാം
നായ്ക്കുട്ടിയെ തിരഞ്ഞെടുക്കാം കരുതലോടെ...
പല ബ്രിഡുകൾക്കും പല സ്വഭാവമാണ്. അതു മനസ്സിലാക്കി വാങ്ങുക
ഒഴുകാ കണ്ണീരിൻ ശ്രീ
വിങ്ങുന്ന മനസ്സുമായാണു ഷൈജ കേരള ശ്രീ പുരസ്കാരം ഏറ്റു വാങ്ങിയത്. വാങ്ങുന്നയാളെ ഇത്രയധികം സങ്കടപ്പെടുത്തിയ മറ്റൊരു പുരസ്കാരവും ഒരുപക്ഷേ, ഉണ്ടാകില്ല
ഹൈ സ്പീഡിൽ ഫയൽ അയയ്ക്കാം
സ്മാർട് ഫോണിലെ കൂടുതൽ ടെക്നിക്കുകൾ അറിയാനും വിവിധ ആവശ്യങ്ങൾ സ്മാർട്ടായി നിറവേറ്റാനും പഠിക്കാം
പരസ്പരം കാത്തു സൂക്ഷിച്ച വിശ്വാസം
ദാവൻഗരെ നിന്നു തിരിച്ചുവന്ന് ഞങ്ങൾ ഇന്നസെന്റിന്റെ വിട്ടിൽ താമസമായി. പതിനാല് അംഗങ്ങൾ അവിടെ ഉണ്ടായിരുന്നു. ആ ആൾക്കൂട്ടത്തിലേക്കാണ് ഞങ്ങൾ രണ്ടുപേർ കൂടി ചേരുന്നത്.