രോഗം തോറ്റു മസിൽ ജയിച്ചു
Vanitha|November 26, 2022
കാൻസർ ചികിത്സയ്ക്കിടയിലായിരുന്നു മിസ്റ്റർ ഇന്ത്യ മത്സരത്തിൽ പങ്കെടുത്തത്. തൃശൂർ തളിക്കുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.സി. പ്രസാദ് രോഗത്തെ തോൽപ്പിച്ച നാളുകൾ ഓർക്കുന്നു 
വിജീഷ് ഗോപിനാഥ്
രോഗം തോറ്റു മസിൽ ജയിച്ചു

അന്ന് റീജനൽ കാൻസർ സെന്ററിന്റെ മുകൾ നിലയിൽ നിന്നു താഴേക്കു നോക്കിയപ്പോൾ പ്രസാദിനു തോന്നി, ഇനി തിരിച്ചുപോക്ക് ഉണ്ടാകില്ല. താഴെ ഭാര്യ നിൽക്കുന്നതു കാണാം. കയ്യിൽ ഒരു വയസ്സു മാത്രം പ്രായമുള്ള കുഞ്ഞ്. ആ നിൽപ്പു സഹിക്കാനായില്ല. തിരിച്ചു മുറിയിലേക്കു കയറി. ചുമരിൽ മുൻപു താമസിച്ചിരുന്നവർ എഴുതി വച്ച വരികൾ, പലതിലും മരണം മണക്കുന്നുണ്ടായിരുന്നു.

പെട്ടെന്നു പ്രസാദിന്റെ മനസ്സിലേക്ക് ആ ചോദ്യം വന്നു; തിരിച്ചു പോയില്ലെങ്കിൽ ഭാര്യയെയും കുഞ്ഞിനെയും ആരും നോക്കും? അങ്ങനെ തോറ്റു കൊടുക്കാൻ കടവത്ത് ചെറുകണ്ടൻ കുട്ടിയുടെ മോനു പറ്റുമോ? ചെങ്കൊടിക്കു കീഴെ നിന്നു മുഷ്ടി ചുരുട്ടി മുദ്രാവാക്യം വിളിച്ച, ജന്മിമാരോടു മല്ലിട്ടു നിന്ന ചെറുകണ്ടൻ കുട്ടിയുടെ മോൻ മനസ്സു തളർന്നു മരിച്ചു പോകരുത്. വീടു മാത്രമല്ല ഒരു നാടു തന്നെ പ്രാർഥനയോടെ കാത്തിരിക്കുന്നുണ്ട്. അതോടെ ചോർന്നു പോയ കരുത്തു തിരിച്ചെത്തി തുടങ്ങി.

പിന്നീടു മരണത്തെ പ്രസാദ് മനസ്സിലേക്കു കൂട്ടിക്കൊണ്ടു വന്നിട്ടില്ല. കുട്ടിക്കാലം തൊട്ടേ ജീവിതത്തോടുള്ള മത്സരത്തിന്റെ ഒരധ്യായമായി മാത്രം രോഗത്തെ കണ്ടു. ആ വിശ്വാസമാണു ചികിത്സയ്ക്കിടയിലും ബോഡി ബിൽഡിങ് ചാംപ്യൻഷിപ്പിനു പോയത്. മാസ്റ്റേഴ്സ് വിഭാഗത്തിൽ മിസ്റ്റർ ഇന്ത്യ ആയത്. തളിക്കുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.സി. പ്രസാദ് പറഞ്ഞു തുടങ്ങി.

അച്ഛനെ കണ്ടു വളർന്ന മകൻ

“അച്ഛൻ വലിയ കളരിയഭ്യാസിയായിരുന്നു. ജന്മിമാരോട് എതിർത്തു നിന്ന ആൾ. ജന്മിത്വത്തിന്റെ കനലുകൾ അച്ഛനെ പൊള്ളിച്ചിട്ടുണ്ട്. ചെറുകണ്ടൻ കുട്ടി എന്ന സ്വന്തം പേരിൽ പോലും ആ നീറ്റലുണ്ട്.

അച്ഛന്റെ അച്ഛൻ കടവത്ത് വേലായുധൻ വലിയൊരു ജന്മിയുടെ കാര്യസ്ഥനായിരുന്നു. മകനുണ്ടായപ്പോൾ അച്ചാച്ചൻ പേരിട്ടു; ഭാസ്കരൻ. പക്ഷേ, മനയിലെ കാരണവർക്ക് അതിഷ്ടപ്പെട്ടില്ല. അടിയാളന്റെ മോന് "പരിഷ്കാരമുള്ള പേരു വേണ്ടെന്നു തീർത്തു പറഞ്ഞു. ജന്മിയുടെ ആൾക്കാർ ഭീഷണിപ്പെടുത്തിയാണു ഭാസ്കരൻ എന്നതു മാറ്റി ചെറുകണ്ടൻ കുട്ടി ആക്കിയത്.

هذه القصة مأخوذة من طبعة November 26, 2022 من Vanitha.

ابدأ النسخة التجريبية المجانية من Magzter GOLD لمدة 7 أيام للوصول إلى آلاف القصص المتميزة المنسقة وأكثر من 9,000 مجلة وصحيفة.

هذه القصة مأخوذة من طبعة November 26, 2022 من Vanitha.

ابدأ النسخة التجريبية المجانية من Magzter GOLD لمدة 7 أيام للوصول إلى آلاف القصص المتميزة المنسقة وأكثر من 9,000 مجلة وصحيفة.

المزيد من القصص من VANITHA مشاهدة الكل
എന്റെ ഓള്
Vanitha

എന്റെ ഓള്

കോടമഞ്ഞിൽ കുളിച്ചു നിൽക്കുന്ന മലനിരകളും താഴ്വാരവും. അവയേക്കാൾ മനോഹരമായ മറ്റൊന്ന് അവിടെ ഉണ്ടായിരുന്നു. ബിന്ദുവും ഭർത്താവ് സജീഷും

time-read
3 mins  |
January 04, 2025
നിയമലംഘനം അറിയാം, അറിയിക്കാം
Vanitha

നിയമലംഘനം അറിയാം, അറിയിക്കാം

സ്മാർട് ഫോണിലെ കൂടുതൽ ടെക്നിക്കുകൾ അറിയാനും വിവിധ ആവശ്യങ്ങൾ സ്മാർട്ടായി നിറവേറ്റാനും പഠിക്കാം

time-read
1 min  |
January 04, 2025
ഹാപ്പിയാകാൻ HOBBY
Vanitha

ഹാപ്പിയാകാൻ HOBBY

ജോലിക്കും വീടിനും ഇടയിലൂടെ ജീവിതം ഇങ്ങനെ പാഞ്ഞു പോകുമ്പോൾ ബോറടിക്കാതിരിക്കാൻ മനസ്സിന് ഏറെ ഇഷ്ടമുള്ള ഒരു ഹോബി തുടങ്ങാം

time-read
3 mins  |
January 04, 2025
നെഞ്ചിലുണ്ട് നീയെന്നും...
Vanitha

നെഞ്ചിലുണ്ട് നീയെന്നും...

സഹപാഠികളുടെ മാനസിക പീഡനത്തിൽ മനംനൊന്തു ജീവൻ അവസാനിപ്പിച്ച അഞ്ചു സജീവിന്റെ മാതാപിതാക്കൾ സംസാരിക്കുന്നു

time-read
4 mins  |
January 04, 2025
ആനന്ദത്തിൻ ദിനങ്ങൾ
Vanitha

ആനന്ദത്തിൻ ദിനങ്ങൾ

ബോൾഡ് കഥാപാത്രങ്ങളിലൂടെ സിനിമയിൽ തന്റേതായ സ്ഥാനമുറപ്പിക്കുകയാണു ലിജോമോൾ ജോസ്

time-read
3 mins  |
January 04, 2025
തിലകൻ മൂന്നാമൻ
Vanitha

തിലകൻ മൂന്നാമൻ

മഹാനടൻ തിലകന്റെ കൊച്ചുമകനും പ്രിയനടൻ ഷമ്മി തിലകന്റെ മകനുമായ അഭിമന്യു തിലകൻ \"മാർക്കോ'യിലെ റസൽ ഐസക് ആയി സിനിമയിൽ

time-read
1 min  |
January 04, 2025
ഡബിൾ ബംപർ
Vanitha

ഡബിൾ ബംപർ

“നീണ്ട ഇടവേളയ്ക്കു ശേഷം പപ്പയ്ക്കും മമ്മിക്കും കിട്ടിയ 'ഡബിൾ ധമാക്ക ആണ് ഞങ്ങൾ. തങ്കക്കുടങ്ങൾ എന്നും വിളിക്കാം\"

time-read
4 mins  |
January 04, 2025
Super Moms Daa..
Vanitha

Super Moms Daa..

അമ്മമാരുടെ വാട് സാപ്പ് കൂട്ടായ്മ, സാമൂഹിക ഉത്തരവാദിത്തങ്ങൾ നിറവേറ്റുന്ന സംഘടനയായി മാറിയ കഥ

time-read
3 mins  |
January 04, 2025
ആഹാരം കഴിക്കാതെ നേടാം ആരോഗ്യം
Vanitha

ആഹാരം കഴിക്കാതെ നേടാം ആരോഗ്യം

ആരോഗ്യത്തിനും രോഗപ്രതിരോധത്തിനും ഏറെ പ്രയോജനപ്രദമാണ് ഉപവാസം

time-read
3 mins  |
December 21, 2024
വി ഗാർഡിന്റെ ന്യൂ ഗാർഡ്
Vanitha

വി ഗാർഡിന്റെ ന്യൂ ഗാർഡ്

മോസ്റ്റ് വാല്യുബിൾ സിഇഒ പുരസ്കാരം നേടിയതിനൊപ്പം ആദ്യ വിവാഹ വാർഷികം ആഘോഷിക്കുന്നു മിഥുനും റീനയും

time-read
2 mins  |
December 21, 2024