ശരിയാണ്, അപ്പോൾ നമ്മൾ ഒന്നും അറിഞ്ഞിരുന്നില്ല. വെയിലു വീഴുന്നതും രാവു മായുന്നതും മഴ ചാഞ്ഞു പെയ്യുന്നതും. പക്ഷേ, മിന്നൽ പോലെയാണ് ഒരാൾ തീരുമാനിക്കുന്നത് ഇനി നമ്മൾ'ഇല്ല. ആ വാക്ക് മുറിച്ച് ഞാനും നീയും എന്നാക്കാം. ഇന്നു മുതൽ അതു മതി.
ഞെട്ടിപ്പോകില്ലേ? മനസ്സിലപ്പോഴും ഉണ്ടാകും ചേർത്തു പിടിച്ച് ചൂട്, നടന്നിട്ടും നടന്നിട്ടും തീരാത്ത വഴികൾ, കൊടുത്തിട്ടും കൊടുത്തിട്ടും തീരാത്ത ഉമ്മകൾ. പലപ്പോഴും എന്തിനെന്ന ചോദ്യത്തിന് ഉത്തരം പോലും ഉണ്ടാകില്ല.
വിശാല മനസ്സുള്ളവർ ഒരു കപ്പ് കാപ്പി കുടിച്ചു നല്ല ചങ്ങാതിമാരായി രണ്ടു വഴിക്ക് ഇറങ്ങി പോകും. മറ്റു ചിലർ മുള്ളുരഞ്ഞ നീറലോടെ ഇനി ഒപ്പമില്ലെന്ന സത്യം കയ്ച്ചു വിഴുങ്ങും. വേറെ ചിലർ "പോയി പണി നോക്ക്, അങ്ങനെ തോൽപ്പിക്കാനാകില്ലെന്നു പറഞ്ഞു ചങ്കും വിരിച്ചു ജീവിച്ചു കാണിക്കും.
പക്ഷേ, മറ്റൊരു കൂട്ടരുണ്ട്. പക കനൽ പോലെ മനസ്സിൽ ഇൻവെസ്റ്റ് ചെയ്യും. അതെരിയുന്ന സുഖം സ്വയം അനുഭവിച്ചു തന്ത്രങ്ങൾ നെയ്തു പതുക്കെ ചതിയുടെ തീയൊരുക്കും. അതിലേക്ക് ഒപ്പം നടന്നയാളെ വലിച്ചിട്ടു കത്തിച്ചു കളയും. പക പലിശയടക്കം വീട്ടും. അവരെയാണു സൂക്ഷിക്കേണ്ടത്, ചികിത്സിക്കേണ്ടത്. ഈ വർഷം വന്ന ചില വാർത്തകൾ ഓർത്തു നോക്കാം.
• ജൂൺ 11 നാദാപുരം, കോഴിക്കോട്
കോളജ് വിട്ടു മടങ്ങിയ പെൺകുട്ടിയെ വീടിനു സമീപം വഴിയിൽ കാത്തു നിന്ന് കൊടുവാൾ കൊണ്ടു വെട്ടി കൊലപ്പെടുത്താൻ ശ്രമിച്ച യുവാവ് അറസ്റ്റിൽ. വെട്ടേറ്റ പെൺകുട്ടിയുടെ നില ഗുരുതരമായി തുടരുന്നു. പ്രണയാഭ്യർഥന നിരസിച്ചതിനാൽ പെൺകുട്ടിയെ കൊലപ്പെടുത്തുകയായിരുന്നു ലക്ഷ്യമെന്നും തീ വയ്ക്കാൻ പെട്രോൾ കരുതിയെന്നും പ്രതി മൊഴി നൽകിയതായി പൊലീസ് പറഞ്ഞു.
ഓഗസ്റ്റ് 22 ചിറ്റിലഞ്ചേരി, പാലക്കാട്
പ്രണയത്തിൽ നിന്നു പിൻവാങ്ങിയെന്ന സംശയത്തെത്തുടർന്നു യുവതിയെ തോർത്തുകൊണ്ടു കഴുത്തു മുറുക്കി കൊലപ്പെടുത്തിയ ശേഷം യുവാവു പൊലീസ് സ്റ്റേഷനിൽ കീഴടങ്ങി. ആറുവർഷമായി ഇവർ അടുപ്പത്തിലായിരുന്നുവെന്നു പൊലീസ്.
നവംബർ 8 വടക്കേക്കര, എറണാകുളം
പ്രണയത്തകർച്ചയെ തുടർന്നു യുവതിയെ കുത്തിപ്പരുക്കേൽപിച്ച കേസിൽ കാമുകനും അച്ഛനുമടക്കം മൂന്നു പേർ അറസ്റ്റിൽ.
ഏറ്റവുമൊടുവിൽ കഷായത്തിൽ വിഷം കൊടുത്തു കാമുകനെ കൊന്നെന്ന് കേസും. ഇവർക്കൊന്നും പേരില്ലേ എന്നു തോന്നിയേക്കാം. ഒറ്റ പേരേയുള്ളൂ ഇവർക്ക് പ്രണയപ്പകയുടെ ഇരകൾ.
هذه القصة مأخوذة من طبعة November 26, 2022 من Vanitha.
ابدأ النسخة التجريبية المجانية من Magzter GOLD لمدة 7 أيام للوصول إلى آلاف القصص المتميزة المنسقة وأكثر من 9,000 مجلة وصحيفة.
بالفعل مشترك ? تسجيل الدخول
هذه القصة مأخوذة من طبعة November 26, 2022 من Vanitha.
ابدأ النسخة التجريبية المجانية من Magzter GOLD لمدة 7 أيام للوصول إلى آلاف القصص المتميزة المنسقة وأكثر من 9,000 مجلة وصحيفة.
بالفعل مشترك? تسجيل الدخول
മറവിരോഗം എനിക്കുമുണ്ടോ?
മറവി വലയ്ക്കുന്നുണ്ടോ? മറവി രോഗം ബാധിച്ചതാണോ കാരണം? ഇത്തരം സംശയങ്ങൾക്കുള്ള ഉത്തരം അറിയാം
പൂവിതൾ പാദങ്ങൾ
കാൽപാദങ്ങളുടെ അഴകു കാക്കാനും വരൾച്ചയകറ്റാനും വിട്ടിൽ തന്നെ ചെയ്യാവുന്ന പരിചരണങ്ങൾ
നിഴൽ മാറി വന്ന നിറങ്ങൾ
“കാൻസറിനെ നേരിടാൻ ഞാൻ കണ്ടെത്തിയ കൂട്ടാണ് പഠനം.'' നടി ഡോ.ശിവാനി ഭായ് ജീവിതം പറയുന്നു
യൂറോപ്പിലെ തൊഴിൽ അവസരങ്ങൾ
ബ്ലൂ കാർഡിനു കുറഞ്ഞത് 24 മാസമാണു സാധുത. കുടുംബത്തെ ഒപ്പം കൊണ്ടുപോകാൻ കഴിയും
കളർഫുൾ ദോശ, രുചിയിലും കേമം
മിനിറ്റുകൾക്കുള്ളിൽ ഹെൽതി ദോശ തയാറാക്കാം
സൈലന്റല്ല അഭിനയം
“കേൾവിയും സംസാരശേഷിയും ഇല്ലാത്തവർക്ക് അഭിനയം സാധ്യമല്ല എന്നു പറഞ്ഞവർക്കുള്ള മറുപടിയാണ് ഞാൻ
പഠിക്കാം രണ്ടു ട്രിക്കുകൾ
സ്മാർട് ഫോണിലെ കൂടുതൽ ടെക്നിക്കുകൾ അറിയാനും വിവിധ ആവശ്യങ്ങൾ സ്മാർട്ടായി നിറവേറ്റാനും പഠിക്കാം
വാലറ്റ് ഭരിക്കാൻ ഇ റുപ്പി
ഇനി പഴ്സിൽ പണം കൊണ്ടു നടക്കേണ്ടതില്ല, മൊബൈലിലെ വാലറ്റിൽ സൂക്ഷിക്കാം ഡിജിറ്റൽ കറൻസിയായ ഇ റുപ്പീ
കിഴങ്ങിനു പകരക്കാരൻ അടതാപ്പ്
ഔഷധഗുണമുള്ള അടതാപ്പ് നട്ടു വളർത്തുമ്പോൾ അറിയേണ്ടത്
മിടുക്കരാകാൻ ഇതു കൂടി വേണം
ജീവിതവിജയത്തിന് ബുദ്ധിശക്തി മാത്രം പോരാ. ഇമോഷനൽ ഇന്റലിജൻസും വേണം. കുട്ടിക്കാലത്തേ നൽകാം അതിനുള്ള പരിശീലനം