മിന്നിത്തിളങ്ങും പേപ്പറിൽ പുതച്ചു മൂടിയെത്തുന്ന സമ്മാനം. സമ്മാനപ്പൊതിയെ കെട്ടിപ്പിടി ഗ്രീറ്റിങ് കാർഡും. മുഖത്തു നിറചിരിയുടെ സ്മൈലി വിടർത്തുന്ന ഓർമകൾ തന്നെ എത്ര ഹൃദ്യമാണ്.
കത്തുകൾ ചാറ്റിനും ആശംസാ കാർഡുകൾ സോഷ്യൽ മീഡിയ പോസ്റ്റിനും വഴി മാറിയ കാലത്തു സമ്മാനങ്ങളും മാറി. എങ്കിലും സമ്മാനങ്ങളുടെ വൈകാരിക മൂല്യം കുറയുന്നില്ലല്ലോ.
സമ്മാനപ്പൊതികളിലുമുണ്ടു മാറ്റം. തിളക്കവും മിനുസവുമുള്ള വർണാഭമായ സമ്മാനപ്പേപ്പറുകൾക്കു പകരം ട്രാൻസ്പാരന്റ് അല്ലെങ്കിൽ ന്യൂഡ് പാക്കിങ്ങിനാണു ഡിമാൻഡ് റിബൺ പല രീതിയിൽ അലങ്കരിച്ചും സമ്മാനപ്പൊതിക്കു വിവിധ ആകൃതികൾ നൽകിയും വ്യത്യസ്തമാക്കാനുമാകും.
ഡിജിറ്റൽ സമ്മാനകൂപ്പണുകൾ സമയക്കുറവുള്ളവർക്കു രക്ഷകനാണ്. വൈകാരിക സ്പർശമുള്ളതോ ഉപയോഗപദമോ ആയ സമ്മാനങ്ങൾ നൽകാൻ ഏതു തിരക്കുകൾക്കിടയിലും നമ്മൾ ശ്രദ്ധിക്കണം. ഇവ സ്വീകരിക്കുന്നയാളുടെ ഹൃദയത്തിൽ ഇടം നേടാൻ കഴിയൂ.
ചില പുത്തൻ സമ്മാനരീതികൾ അറിയാം. തിളക്കമുള്ളൊരു സ്നേഹ നക്ഷത്രമാകാം ഈ ആഘോഷനാളുകളിൽ.
ഹരമാകുന്ന ഹാംപർ
വിശേഷാവസരങ്ങൾക്കു ക്ഷണിക്കുമ്പോൾ ഒപ്പം ഗിഫ്റ്റ് ഹാംപറും കൊടുക്കുന്നതാണു പുതിയ രീതി. ക്രിസ്മസ്, ന്യൂഇയർ സമ്മാനങ്ങളും ബംപർ സന്തോഷം തരുന്ന ഹാംപറാകാൻ തുടങ്ങി. സന്തോഷത്തിന്റെ മധുരവും നറുമണമുള്ള പൂക്കളും ചേർത്തോ കസ്റ്റമൈസ്ഡ് ഉൽപന്നങ്ങൾ ചേർത്തോ ഹാംപർ തയാറാക്കാം. വിശേഷാവസരങ്ങൾക്കു ക്ഷണിക്കുന്ന കാർഡിനൊപ്പം ഈ ഹാംപറും സമ്മാനിച്ചാൽ പുഞ്ചിരിക്കുന്ന ഹൃദയങ്ങൾ നിങ്ങൾ കവർന്നെടുക്കുമെന്നുറപ്പ്.
ഹാൻഡ്മെയ്ഡ് സ്കിൻ കെയർ ഉൽപന്നങ്ങൾ, അരോമ കാൻഡിൽ, വൈൻ ബോട്ടിൽ, പെർഫ്യൂം, ചോക്ലെറ്റ്സ്, സ്വന്തമായി ഉണ്ടാക്കിയ പലഹാരങ്ങൾ എന്നിവയ്ക്കൊപ്പം പേഴ്സണലൈസ്ഡ് മെസേജും ഹാംപറിൽ ഉൾപ്പെടുത്താം.
കേക്കിനുള്ളിലാണ് ഗിഫ്റ്റ്
ആഘോഷങ്ങളിൽ മേശയിൽ ഇടം പിടിക്കുന്നതു രുചിയിലും ഡിസൈനിലും വ്യത്യസ്തമായ കേക്കുകളാണ്. സമ്മാനം കേക്കിനകത്ത് ഒളിപ്പിച്ചുവച്ച് സർപ്രൈസ് കേക്കുകൾക്ക് വ്യത്യസ്തതയും ത്രില്ലും ഒരുപോലെയാണ്.
هذه القصة مأخوذة من طبعة December 10, 2022 من Vanitha.
ابدأ النسخة التجريبية المجانية من Magzter GOLD لمدة 7 أيام للوصول إلى آلاف القصص المتميزة المنسقة وأكثر من 9,000 مجلة وصحيفة.
بالفعل مشترك ? تسجيل الدخول
هذه القصة مأخوذة من طبعة December 10, 2022 من Vanitha.
ابدأ النسخة التجريبية المجانية من Magzter GOLD لمدة 7 أيام للوصول إلى آلاف القصص المتميزة المنسقة وأكثر من 9,000 مجلة وصحيفة.
بالفعل مشترك? تسجيل الدخول
മറവിരോഗം എനിക്കുമുണ്ടോ?
മറവി വലയ്ക്കുന്നുണ്ടോ? മറവി രോഗം ബാധിച്ചതാണോ കാരണം? ഇത്തരം സംശയങ്ങൾക്കുള്ള ഉത്തരം അറിയാം
പൂവിതൾ പാദങ്ങൾ
കാൽപാദങ്ങളുടെ അഴകു കാക്കാനും വരൾച്ചയകറ്റാനും വിട്ടിൽ തന്നെ ചെയ്യാവുന്ന പരിചരണങ്ങൾ
നിഴൽ മാറി വന്ന നിറങ്ങൾ
“കാൻസറിനെ നേരിടാൻ ഞാൻ കണ്ടെത്തിയ കൂട്ടാണ് പഠനം.'' നടി ഡോ.ശിവാനി ഭായ് ജീവിതം പറയുന്നു
യൂറോപ്പിലെ തൊഴിൽ അവസരങ്ങൾ
ബ്ലൂ കാർഡിനു കുറഞ്ഞത് 24 മാസമാണു സാധുത. കുടുംബത്തെ ഒപ്പം കൊണ്ടുപോകാൻ കഴിയും
കളർഫുൾ ദോശ, രുചിയിലും കേമം
മിനിറ്റുകൾക്കുള്ളിൽ ഹെൽതി ദോശ തയാറാക്കാം
സൈലന്റല്ല അഭിനയം
“കേൾവിയും സംസാരശേഷിയും ഇല്ലാത്തവർക്ക് അഭിനയം സാധ്യമല്ല എന്നു പറഞ്ഞവർക്കുള്ള മറുപടിയാണ് ഞാൻ
പഠിക്കാം രണ്ടു ട്രിക്കുകൾ
സ്മാർട് ഫോണിലെ കൂടുതൽ ടെക്നിക്കുകൾ അറിയാനും വിവിധ ആവശ്യങ്ങൾ സ്മാർട്ടായി നിറവേറ്റാനും പഠിക്കാം
വാലറ്റ് ഭരിക്കാൻ ഇ റുപ്പി
ഇനി പഴ്സിൽ പണം കൊണ്ടു നടക്കേണ്ടതില്ല, മൊബൈലിലെ വാലറ്റിൽ സൂക്ഷിക്കാം ഡിജിറ്റൽ കറൻസിയായ ഇ റുപ്പീ
കിഴങ്ങിനു പകരക്കാരൻ അടതാപ്പ്
ഔഷധഗുണമുള്ള അടതാപ്പ് നട്ടു വളർത്തുമ്പോൾ അറിയേണ്ടത്
മിടുക്കരാകാൻ ഇതു കൂടി വേണം
ജീവിതവിജയത്തിന് ബുദ്ധിശക്തി മാത്രം പോരാ. ഇമോഷനൽ ഇന്റലിജൻസും വേണം. കുട്ടിക്കാലത്തേ നൽകാം അതിനുള്ള പരിശീലനം