താരങ്ങളിൽ പലരും ഇൻസ്റ്റഗ്രാം പേജിലൂടെ തങ്ങളുടെ സൗന്ദര്യരഹസ്യം പരസ്യമാക്കാറുണ്ട്. നാടൻ കൂട്ടുകൾ ഉപയോഗിച്ചുള്ള ഹോം മെയ്ഡ് ഫേഷ്യലിനോടാണു താരസുന്ദരിമാർക്ക് പ്രിയം. ചർമത്തിനു കിട്ടുന്ന തിളക്കവും ഭംഗിയും കൂടുതൽ നാൾ നിലനിൽക്കുമെന്നതാണ് നാടൻ കൂട്ടുകളോടുള്ള ഇഷ്ടത്തിന് കാരണം. പാർശ്വഫലങ്ങളെ പേടിക്കുകയും വേണ്ട.
വീട്ടുകാര്യങ്ങളും ജോലിയുടെ തിരക്കും കാരണം നാടൻ കൂട്ടുകൾ തയാറാക്കാൻ സമയം കിട്ടണമെന്നില്ല. അവധി ദിവസങ്ങളിൽ അൽപനേരം ചെലവഴിച്ചാൽ അഴക് പകരും കൂട്ടുകൾ ഒരുക്കി ഫ്രിജിൽ സൂക്ഷിക്കാം. ആവശ്യാനുസരണം ഉപയോഗിക്കാം. എത്ര തിരക്കുള്ള സമയത്തും ഒപ്പമുണ്ടാകും അഴക് തിളങ്ങുന്ന ചർമവും മുടിയും
അഞ്ചു മിനിറ്റിൽ തിളങ്ങും ചർമം
രാവിലെ തിരക്കിട്ടോടുന്നതിനിടയിൽ വെള്ളരി ഐസ് ക്യൂബ് കൊണ്ട് മുഖം മസാജ് ചെയ്താൽ മതി, അഞ്ചു മിനിറ്റ് കഴിയുമ്പോൾ കാണാം വെള്ളരി മാജിക്. ഇതിനു വേണ്ടി ഒരു വെള്ളരിയുടെ പകുതി മിക്സിയിൽ അടിച്ചെടുത്ത് ഐസ് ട്രേയിലാക്കി ഫ്രീസറിൽ സൂക്ഷിക്കുക. പ്രകൃതിദത്തമായ പച്ചക്കറികളും പഴങ്ങളുമെല്ലാം ഇങ്ങനെ ഐസ് ക്യൂബാക്കാം. ഒരു മാസം വരെ ഫ്രീസറിൽ സൂക്ഷിക്കാം.
ചെറുപ്പം നിലനിർത്തും മാജിക് ഐസ് ക്യൂബ്
ഒരു ചെറിയ സ്പൂൺ വീതം മുൾട്ടാണിമിട്ടി, ചെറുപയർ പൊടി, പാൽപ്പൊടി ഇവ മിശ്രിതമാക്കുക. ഈ കൂട്ടിൽ ഒരു ചെറിയ സ്പൂൺ വീതം ഓറഞ്ചു നീര്, തക്കാളി നീര് ഇവ ചേർക്കുക. ഇത് ഐസ് ട്രേയിലാക്കി ഫ്രീസറിൽ വയ്ക്കുക. ഈ ഐസ് ക്യൂബ് കൊണ്ടു മുഖം മസാജ് ചെയ്തതിനു ശേഷം അഞ്ചു മിനിറ്റ് കഴിഞ്ഞു കഴുകാം.
കറുത്ത പാടുകൾ അകറ്റും ഐസ് ക്യൂബ്
ഒരു തക്കാളി കഴുകി വൃത്തിയാക്കി മുറിച്ച് അൽപം വെള്ളം ചേർത്ത് മിക്സിയിൽ അടിച്ചെടുക്കുക. ഇതിലേക്കു രണ്ടു ചെറിയ സ്പൂൺ തേൻ, ഒരു ചെറിയ സ്പൂൺ വീതം നാരങ്ങാനീര്, റോസ് വാട്ടർ ഇവ ചേർത്തു നന്നായി ഇളക്കി ഐസ് ട്രേയിൽ ഒഴിച്ച ശേഷം ഫ്രീസറിൽ വയ്ക്കുക.
ഈ ഐസ് ക്യൂബ് ഉപയോഗിച്ചു മുഖം മസാജ് ചെയ്യുന്നതു കറുത്ത പാടുകൾ അകറ്റും. തക്കാളി അരച്ച് ജ്യൂസ് മാത്രമായി ട്രേയിലൊഴിച്ചു തയാറാക്കിയ ഐസ് ക്യൂബ് ചർമത്തിനു തിളക്കമേകും.
ആന്റി ഏജിങ് ക്രീം
هذه القصة مأخوذة من طبعة December 10, 2022 من Vanitha.
ابدأ النسخة التجريبية المجانية من Magzter GOLD لمدة 7 أيام للوصول إلى آلاف القصص المتميزة المنسقة وأكثر من 9,000 مجلة وصحيفة.
بالفعل مشترك ? تسجيل الدخول
هذه القصة مأخوذة من طبعة December 10, 2022 من Vanitha.
ابدأ النسخة التجريبية المجانية من Magzter GOLD لمدة 7 أيام للوصول إلى آلاف القصص المتميزة المنسقة وأكثر من 9,000 مجلة وصحيفة.
بالفعل مشترك? تسجيل الدخول
പരസ്പരം കാത്തു സൂക്ഷിച്ച വിശ്വാസം
ദാവൻഗരെ നിന്നു തിരിച്ചുവന്ന് ഞങ്ങൾ ഇന്നസെന്റിന്റെ വിട്ടിൽ താമസമായി. പതിനാല് അംഗങ്ങൾ അവിടെ ഉണ്ടായിരുന്നു. ആ ആൾക്കൂട്ടത്തിലേക്കാണ് ഞങ്ങൾ രണ്ടുപേർ കൂടി ചേരുന്നത്.
ചില ബേക്കിങ് രഹസ്യങ്ങൾ
കേക്ക് ബേക്കിങ്ങിൽ പൊതുവായി പറയുന്ന നിരവധി ടിപ്സ് ഉണ്ട്. എന്നാൽ ബേക്കിങ് ഗംഭീരമാക്കണമെങ്കിൽ ചില സൂത്രപ്പണികൾ കൂടി അറിഞ്ഞിരിക്കണം.
"ദൈവം തൊട്ട സമ്മാനപ്പൊതി
രോഗവും വേദനയും മറക്കാൻ വിറയ്ക്കുന്ന കൈകൾ കൊണ്ടു കൗതുകവസ്തുക്കൾ ഉണ്ടാക്കുകയാണ് ഈ മുത്തശ്ശി
ശരിയായി ചെയ്യാം മസാജ്
കുഞ്ഞുങ്ങളെ സ്നേഹത്തോടെ മസാജ് ചെയ്യുമ്പോൾ കൂടുന്നത് ശരീരത്തിന്റെയും മനസ്സിന്റെയും ആരോഗ്യമാണ്
കോട്ടയം ക്രിസ്മസ്
ക്രിസ്മസ് വിശേഷങ്ങളുമായി മലയാളത്തിന്റെ പ്രിയനടനും സംവിധായകനുമായ കലാഭവൻ ഷാജോണും കുടുംബവും
വാങ്ങും മുൻപ് നന്നായി ആലോചിച്ചോ?
ഏതൊരു വസ്തുവും പ്രകൃതിയോടും സഹജീവികളോടും കരുതലോടെ തിരഞ്ഞെടുത്തുപയോഗിക്കുന്ന കോൺഷ്യസ് ലിവിങ് ശൈലി അറിയാം
സിനിമാറ്റിക് തത്തമ്മ
കലാഭവൻ മണിയുടെ കുട്ടിക്കാലം അവതരിപ്പിച്ച് സിനിമയിലെത്തിയ അമിത് മോഹൻ രാജേശ്വരി ഇപ്പോൾ സ്റ്റാറാണ്
മാർപാപ്പയുടെ സ്വന്തം ടീം
മാർപാപ്പയുടെ അനുഗ്രഹവും ആശിയും സ്വീകരിച്ചു തുടക്കം കുറിച്ച വത്തിക്കാൻ ക്രിക്കറ്റ് ടീം അംഗങ്ങൾക്ക് ഒരു പ്രത്യേകത ഉണ്ട്
ദൈവത്തിന്റെ പാട്ടുകാരൻ
കർണാടക സംഗീതത്തിൽ ഡോക്ടറേറ്റ് ബിരുദം നേടിയ ആദ്യ വൈദികനും ശബ്ദ ചികിത്സാ വിദഗ്ധനുമായ ഫാദർ പോൾ പൂവത്തിങ്കലിന്റെ കലാജീവിതം
സന്മനസ്സുള്ളവർക്കു സമാധാനം
വാർധക്യത്തിലും ജീവിതത്തിന്റെ മാധുര്യം സൗഹൃദത്തണലിലിരുന്ന് ആസ്വദിക്കുന്ന 15 ദമ്പതികൾ. അവരുടെ സ്നേഹക്കൂട്ടിൽ സാന്റാ എത്തിയപ്പോൾ...