പത്രമെടുത്താൽ ഒന്നു രണ്ടു പോക്സോ കേസിന്റെ വാർത്തയില്ലാത്ത ദിവസമില്ല. സമൂഹത്തിന്റെ ഉന്നതശ്രേണിയിലും മാന്യമായ പദവിയിലും ഇരിക്കുന്നവർ പോലും കേസുകളിൽ ഉൾപ്പെടുന്നതിന്റെ വിവരങ്ങളും കേൾക്കാറുണ്ട്. എന്നാൽ, മാധ്യമങ്ങളിൽ വരുന്നതിന്റെ എത്രയോ മടങ്ങു സംഭവങ്ങളാണു നമുക്കു ചുറ്റും നടക്കുന്നതെന്നോ. പോക്സോ നിയമത്തിന്റെ പരിധിയിൽ വരുന്ന കേസുകൾ കൈകാര്യം ചെയ്യുന്ന പ്രത്യേക കോടതികളിലെ തിരക്കു തന്നെ ഞെട്ടിപ്പിക്കുന്നതാണ്. ഇത്തരം കേസുകളുടെ ബാഹുല്യം നിമിത്തം ഒരു ജില്ലയിൽ രണ്ടു പ്രത്യേക കോടതികൾ സ്ഥാപിക്കേണ്ട ഗതികേടിലാണ് കേരളം എന്നതു പ്രബുദ്ധനായ മലയാളി ഞെട്ടലോടെ അറിയേണ്ട സത്യമാണ്.
കേസും അനുഭവവും വിവരിക്കാതെ പോക്സോ നിയമങ്ങൾ പറഞ്ഞു തരികയാണ് ഈ ലക്കത്തിൽ വായിച്ചറിയുന്നതിനൊപ്പം മക്കളിലേക്കും ഈ വിവരങ്ങൾ പകരുന്നതു മികച്ച മാനസികാരോഗ്യത്തോടെ വളരാൻ അവരെ പ്രപ്തരാക്കും.
ആൺകുട്ടികളും ഇരകൾ
പണ്ടും കുട്ടികൾക്കു നേരെ ലൈംഗിക അതി ക്രമങ്ങൾ നടന്നിരുന്നു. അതൊന്നും ഈ കാലത്തിന്റെ മാത്രം പ്രത്യേകതയല്ല. എന്നാൽ ഇപ്പോൾ അവയൊക്കെ കൂടുതലാണ് എന്ന കാര്യം തള്ളിക്കളയാനാകില്ല. പെൺകുട്ടികൾ മാത്രമല്ല, ആൺകുട്ടികളും ഇതിനെല്ലാം ഇരയാകുന്നുണ്ട്.
ലൈംഗിക അതിക്രമങ്ങളിൽ നിന്നു കുട്ടികൾക്കുള്ള സംരക്ഷണ നിയമം (Protecion of Children from_sexual Offences Act, 2012) ഭാരതത്തിൽ നിലവിൽ വരുന്നതു പത്തുവർഷം മുൻപാണ്. 18 വയസ്സിൽ താഴെ പ്രായമുള്ളവർക്ക് എതിരെയുള്ള ലൈംഗിക അതിക്രമങ്ങൾ ചെറുക്കാൻ അതുവരെയുള്ള നിയമവ്യവസ്ഥകൾ അപര്യാപ്തമായിരുന്നതു കൊണ്ടാണ് ഇങ്ങനെയൊരു നിയമം പാസ്സാക്കേണ്ടി വന്നത്.
മാത്രമല്ല, പെൺകുട്ടികളെ പോലെ തന്നെ ആൺകുട്ടികളും ലൈംഗികചൂഷണത്തിന് ഇരയാകുന്നുണ്ട് എന്ന സത്യവും പുറംലോകം അറിഞ്ഞു തുടങ്ങിയിരുന്നു. അങ്ങനെയാണ്, ശക്തമായ നിയമം പഴുതുകൾ അടച്ചു കൊണ്ടു നിർമിക്കേണ്ടതിന്റെ ആവശ്യകത തിരിച്ചറിഞ്ഞു പോക്സോ നിയമം നടപ്പിലാകുന്നത്. 18 വയസ്സിനു താഴെ പ്രായമുള്ള ഏതു വ്യക്തിയും ഈ നിയമത്തിന്റെ പരിധിയിൽ കുട്ടികളാണ്. ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും മു ന്നാം ലിംഗത്തിൽപ്പെട്ട കുട്ടികൾക്കും എല്ലാം ഈ നിയമം അവരുടെ രക്ഷയ്ക്കുണ്ട്.
هذه القصة مأخوذة من طبعة January 07, 2023 من Vanitha.
ابدأ النسخة التجريبية المجانية من Magzter GOLD لمدة 7 أيام للوصول إلى آلاف القصص المتميزة المنسقة وأكثر من 9,000 مجلة وصحيفة.
بالفعل مشترك ? تسجيل الدخول
هذه القصة مأخوذة من طبعة January 07, 2023 من Vanitha.
ابدأ النسخة التجريبية المجانية من Magzter GOLD لمدة 7 أيام للوصول إلى آلاف القصص المتميزة المنسقة وأكثر من 9,000 مجلة وصحيفة.
بالفعل مشترك? تسجيل الدخول
മറവിരോഗം എനിക്കുമുണ്ടോ?
മറവി വലയ്ക്കുന്നുണ്ടോ? മറവി രോഗം ബാധിച്ചതാണോ കാരണം? ഇത്തരം സംശയങ്ങൾക്കുള്ള ഉത്തരം അറിയാം
പൂവിതൾ പാദങ്ങൾ
കാൽപാദങ്ങളുടെ അഴകു കാക്കാനും വരൾച്ചയകറ്റാനും വിട്ടിൽ തന്നെ ചെയ്യാവുന്ന പരിചരണങ്ങൾ
നിഴൽ മാറി വന്ന നിറങ്ങൾ
“കാൻസറിനെ നേരിടാൻ ഞാൻ കണ്ടെത്തിയ കൂട്ടാണ് പഠനം.'' നടി ഡോ.ശിവാനി ഭായ് ജീവിതം പറയുന്നു
യൂറോപ്പിലെ തൊഴിൽ അവസരങ്ങൾ
ബ്ലൂ കാർഡിനു കുറഞ്ഞത് 24 മാസമാണു സാധുത. കുടുംബത്തെ ഒപ്പം കൊണ്ടുപോകാൻ കഴിയും
കളർഫുൾ ദോശ, രുചിയിലും കേമം
മിനിറ്റുകൾക്കുള്ളിൽ ഹെൽതി ദോശ തയാറാക്കാം
സൈലന്റല്ല അഭിനയം
“കേൾവിയും സംസാരശേഷിയും ഇല്ലാത്തവർക്ക് അഭിനയം സാധ്യമല്ല എന്നു പറഞ്ഞവർക്കുള്ള മറുപടിയാണ് ഞാൻ
പഠിക്കാം രണ്ടു ട്രിക്കുകൾ
സ്മാർട് ഫോണിലെ കൂടുതൽ ടെക്നിക്കുകൾ അറിയാനും വിവിധ ആവശ്യങ്ങൾ സ്മാർട്ടായി നിറവേറ്റാനും പഠിക്കാം
വാലറ്റ് ഭരിക്കാൻ ഇ റുപ്പി
ഇനി പഴ്സിൽ പണം കൊണ്ടു നടക്കേണ്ടതില്ല, മൊബൈലിലെ വാലറ്റിൽ സൂക്ഷിക്കാം ഡിജിറ്റൽ കറൻസിയായ ഇ റുപ്പീ
കിഴങ്ങിനു പകരക്കാരൻ അടതാപ്പ്
ഔഷധഗുണമുള്ള അടതാപ്പ് നട്ടു വളർത്തുമ്പോൾ അറിയേണ്ടത്
മിടുക്കരാകാൻ ഇതു കൂടി വേണം
ജീവിതവിജയത്തിന് ബുദ്ധിശക്തി മാത്രം പോരാ. ഇമോഷനൽ ഇന്റലിജൻസും വേണം. കുട്ടിക്കാലത്തേ നൽകാം അതിനുള്ള പരിശീലനം