വിദേശ ധനകാര്യസ്ഥാപനങ്ങളിൽ മുൻ നിരയിലുള്ള എഎൻ സെഡ് ബാങ്ക്, അവരുടെ ഗ്ലോബൽ കേപബിലിറ്റി സെന്ററിന്റെ പുതിയ ഇന്ത്യൻ മാനേജിങ് ഡയറക്ടറെ പ്രഖ്യാപിക്കുന്ന ദിവസം. സഹസ്രകോടി മൂല്യമുള്ള ബാങ്കിന്റെ ഹൃദയമിടിപ്പു നിയന്ത്രിക്കാൻ പോകുന്ന ആ പേരിനു വേണ്ടി ലോകബാങ്കിങ് രംഗത്തെ പ്രമുഖരെല്ലാം കാത്തിരിക്കുകയാണ് സാധ്യതാലിസ്റ്റിൽ ഒരാൾ കൊച്ചിക്കാരി പങ്കജം ശ്രീദേവിയാണ്. സാദാ, സാരിയുടുത്തു, പൊട്ടു തൊട്ടു തനി മലയാളിയായ പങ്കജം ഇത്ര വലിയ പദവിയിലെത്തുമെന്നു പലരും കരുതിയില്ല. ആകാംക്ഷ നിറയുന്ന ആ നിമിഷങ്ങളിൽ പങ്കജത്തിന്റെ മനസ്സിൽ നിറഞ്ഞത്, അഭിമുഖവേളയിൽ ഗ്രൂപ്പ് ചീഫ് ഓപ്പറേറ്റിങ് ഓഫിസർ ചോദിച്ച ഒരു ചോദ്യമാണ്, നിങ്ങളുടെ ഓഫിസിലെ കോഫിക്കു ടേസ്റ്റ് കുറവാണ്. ഞാൻ അടുത്ത വിസിറ്റിനു വരുമ്പോഴേക്കും കോഫിമെഷീനുകൾ മാറ്റുമോ? ശ്രമിക്കാം. പക്ഷേ, കോഫിമെഷീൻ മാറ്റാൻ എത്ര രൂപ ചെലവാകുമെന്ന് അറിഞ്ഞിട്ടേ തീരുമാനമെടുക്കാനാകൂ.' എന്നായിരുന്നു പങ്കജത്തിന്റെ മറുപടി.
പൊട്ടിച്ചിരിയോടെ പറഞ്ഞു, “ഇന്റർവ്യൂ ഈസ് ഓവർ.
അപ്പോഴേക്കും എല്ലാവരുടെയും മെയിൽ ബോക്സിലേക്കു പുതിയ മാനേജിങ് ഡയറക്ടറുടെ പേരെത്തിയിരുന്നു, പങ്കജം ശ്രീദേവി.
ഒരു പതിറ്റാണ്ടിനുള്ളിൽ മറ്റൊരു ഉയർച്ചയിലേക്കു പങ്കജം വീണ്ടും പറന്നുയർന്നു. ബാങ്കിങ് രംഗത്തെ മറ്റൊരു ലോകവമ്പനായ കോമൺവെൽത് ബാങ്ക് ഓഫ് ഓസ്ട്രേലിയ' അവരുടെ പ്രവർത്തനങ്ങൾ നിയന്ത്രിക്കാനുള്ള സെന്റർ ഇന്ത്യയിൽ തുടങ്ങിയപ്പോൾ മാനേജിങ് ഡയറക്ടറായി തിരഞ്ഞെടുത്തതും പങ്കജത്തെയായിരുന്നു. ഈ ഉന്നത പദവിയിലെത്തു ന്ന ആദ്യ ഇന്ത്യക്കാരി. ഓസ്ട്രേലിയൻ പത്രങ്ങളിലെ ഫിനാൻസ് പേജുകളിൽ പങ്കജത്തിന്റെ ചിത്രങ്ങൾ നിറഞ്ഞു. ഒരു പത്രം കൊടുത്ത ഹെഡിങ് തന്നെ ചർച്ചാവിഷയമായി. എഎൻഡിന്റെ “ഓഫ്ഷോർ ബോസിനെ' കോമൺ വെൽത്ത് ബാങ്ക് ഓഫ് ഓസ്ട്രേലിയ "വേട്ടയാടി പിടിച്ചു.
കരിയർ യാത്രകളിൽ ആദ്യ ഇന്ത്യക്കാരി എന്ന കാപ്പുകൾ ഇട്ടു മുന്നേറുമ്പോഴും സംസാരിച്ചു തുടങ്ങുമ്പോൾ പങ്കജം മലയാളി വനിതയായി മാറും. നാലു സഹോദരിമാരോടൊത്ത് ഓടിക്കളിച്ച ബാല്യം ഓർക്കും. മുൻ കമ്യൂണിസ്റ്റ് നേതാവും കെപിസിസി നാടകട്രൂപ്പിന്റെ സ്ഥാപകരിലൊരാളും അഭിഭാഷകനും പബ്ലിക് പ്രോസിക്യൂട്ടറും ഒക്കെയായ ജി.ജനാർദനകുറുപ്പിന്റെ മകൾക്കു നാടു മറന്നൊരു ജീവിതമില്ല.
هذه القصة مأخوذة من طبعة January 07, 2023 من Vanitha.
ابدأ النسخة التجريبية المجانية من Magzter GOLD لمدة 7 أيام للوصول إلى آلاف القصص المتميزة المنسقة وأكثر من 9,000 مجلة وصحيفة.
بالفعل مشترك ? تسجيل الدخول
هذه القصة مأخوذة من طبعة January 07, 2023 من Vanitha.
ابدأ النسخة التجريبية المجانية من Magzter GOLD لمدة 7 أيام للوصول إلى آلاف القصص المتميزة المنسقة وأكثر من 9,000 مجلة وصحيفة.
بالفعل مشترك? تسجيل الدخول
ഉഡുപ്പി ഹോട്ടലിലെ മസാലദോശ
\"ഒരു ദിവസം ഞാൻ ഇന്നസെന്റിനോടു ചോദിച്ചു. ആ ടെർളിൻ വൈറ്റ് ഷർട്ട് എവിടെയെന്ന്. മറുപടി എന്നെ സങ്കടത്തിലാക്കി. എന്നെ മാത്രമല്ല, ഇന്നസെന്റിനെയും.... ആലിസ് ഇന്നസെന്റ് എഴുതുന്ന ഓർമക്കുറിപ്പുകൾ തുടരുന്നു
മറവിരോഗം എനിക്കുമുണ്ടോ?
മറവി വലയ്ക്കുന്നുണ്ടോ? മറവി രോഗം ബാധിച്ചതാണോ കാരണം? ഇത്തരം സംശയങ്ങൾക്കുള്ള ഉത്തരം അറിയാം
പൂവിതൾ പാദങ്ങൾ
കാൽപാദങ്ങളുടെ അഴകു കാക്കാനും വരൾച്ചയകറ്റാനും വിട്ടിൽ തന്നെ ചെയ്യാവുന്ന പരിചരണങ്ങൾ
നിഴൽ മാറി വന്ന നിറങ്ങൾ
“കാൻസറിനെ നേരിടാൻ ഞാൻ കണ്ടെത്തിയ കൂട്ടാണ് പഠനം.'' നടി ഡോ.ശിവാനി ഭായ് ജീവിതം പറയുന്നു
യൂറോപ്പിലെ തൊഴിൽ അവസരങ്ങൾ
ബ്ലൂ കാർഡിനു കുറഞ്ഞത് 24 മാസമാണു സാധുത. കുടുംബത്തെ ഒപ്പം കൊണ്ടുപോകാൻ കഴിയും
കളർഫുൾ ദോശ, രുചിയിലും കേമം
മിനിറ്റുകൾക്കുള്ളിൽ ഹെൽതി ദോശ തയാറാക്കാം
സൈലന്റല്ല അഭിനയം
“കേൾവിയും സംസാരശേഷിയും ഇല്ലാത്തവർക്ക് അഭിനയം സാധ്യമല്ല എന്നു പറഞ്ഞവർക്കുള്ള മറുപടിയാണ് ഞാൻ
പഠിക്കാം രണ്ടു ട്രിക്കുകൾ
സ്മാർട് ഫോണിലെ കൂടുതൽ ടെക്നിക്കുകൾ അറിയാനും വിവിധ ആവശ്യങ്ങൾ സ്മാർട്ടായി നിറവേറ്റാനും പഠിക്കാം
വാലറ്റ് ഭരിക്കാൻ ഇ റുപ്പി
ഇനി പഴ്സിൽ പണം കൊണ്ടു നടക്കേണ്ടതില്ല, മൊബൈലിലെ വാലറ്റിൽ സൂക്ഷിക്കാം ഡിജിറ്റൽ കറൻസിയായ ഇ റുപ്പീ
കിഴങ്ങിനു പകരക്കാരൻ അടതാപ്പ്
ഔഷധഗുണമുള്ള അടതാപ്പ് നട്ടു വളർത്തുമ്പോൾ അറിയേണ്ടത്