കുഴിമന്തി കഴിച്ചു യുവതി മരിച്ചു' എന്ന വാർത്ത കണ്ടവരുടെ ഉള്ളൊന്നു കിടുങ്ങി. മാസങ്ങൾ മുൻപ് ഷവർമ കഴിച്ചു ശവമാകല്ലേ' എന്നു ട്രോളിയവർ “കുഴിമന്തി കഴിച്ചു കുഴിയിലാകല്ലേ' എന്നു മാറ്റിയെഴുതി. ഭക്ഷ്യസുരക്ഷാ വകുപ്പ് നടത്തിയ ഹോട്ടൽ പരിശോധനകളിൽ പിടിച്ചെടുത്ത പഴകിയ ഭക്ഷണത്തെക്കുറിച്ചുള്ള വാർത്തകൾ കണ്ടു പലരും ദീർഘനിശ്വാസത്തോടെ സ്വയം പറഞ്ഞു. “ആയുസ്സിന്റെ ബലം
വാർത്തകൾ മായുന്നതോടെ പരിശോധനകളുടെ ഉത്സാഹം കുറയും ധാർമികരോഷവും ആശങ്കയും ആവിയാകും. എല്ലാം പഴയപടിയാകുന്നതാണ് പതിവ്. പച്ചമുട്ട ഉപയോഗിച്ചു മയണീസ് തയാറാക്കരുതെന്ന സർക്കാർ ഉത്തരവും ഹോട്ടലുകൾക്കു റേറ്റിങ് ഏർപ്പെടുത്താനുള്ള നീക്കവും പ്രതീക്ഷ പകരുന്നുണ്ടെങ്കിലും ആയുസ്സിന്റെ ബലം എപ്പോഴും തുണയ്ക്കണമെന്നില്ല.
അതുകൊണ്ടു കുടുംബാംഗങ്ങളുടെ ജീവനെക്കരുതി ചില മുൻകരുതലുകൾ എടുത്തേ തീരു. ഹോട്ടലിൽ നിന്നു മാത്രമേ ഭക്ഷ്യവിഷബാധ വരൂ എന്നു കരുതല്ലേ. വീട്ടിലായാലും ഭക്ഷണം ശരിയായ രീതിയിൽ പാകം ചെയ്തില്ലെങ്കിൽ സൂക്ഷിച്ചില്ലെങ്കിൽ ഭക്ഷ്യവിഷബാധ വരാം.
കാരണങ്ങൾ അറിയാം
ഓൺലൈൻ ഭക്ഷ്യവിപണി ആളുകൾക്കിടയിൽ പ്രീതി നേടിയതും വിദേശ ഭക്ഷ്യവസ്തുക്കളുടെയും ഫാസ്റ്റ് ഫുഡിന്റെയും അമിതമായ ഉപയോഗവും ഭക്ഷണസംസ്കാരത്തെ ബാധിച്ചിട്ടുണ്ട്. അതിന്റെ ഫലമായി ആരോഗ്യപ്രശ്നങ്ങളും വർധിക്കുന്നുണ്ട്. ഭക്ഷ്യവസ്തുക്കളുടെ ഉൽപാദനം, സംസ്കരണം, പാക്കേജിങ്, സൂക്ഷിക്കുന്ന വിധം തുടങ്ങിയ ഏതു ഘട്ടത്തിലും വരുത്തുന്ന അശ്രദ്ധ ഭക്ഷ്യവിഷബാധയിലേക്കു നയിക്കാം. നിരവധി ബാക്ടീരിയ, വൈറസ്, ഫംഗസ്, കീടനാശിനികൾ, ലോഹങ്ങൾ, മായം, സുക്ഷിപ്പുകാലയളവ് ഉയർത്താൻ സഹായിക്കുന്ന വസ്തുക്കൾ എന്നിവയൊക്കെ വിഷബാധയ്ക്ക് ഇടവരുത്തും.
കേരളത്തിൽ റിലേറ്റീവ് ഹ്യുമിഡിറ്റി (വായുവിലുള്ള ജലാംശത്തിന്റെ അളവ് കൂടുതൽ ആണ്. ഉഷ്ണപ്രദേശവും ഹ്യുമിഡിറ്റിയും ചേർന്നാൽ സൂക്ഷ്മജീവികൾക്ക് പെരുകാനുള്ള അനുയോജ്യമായ അന്തരീക്ഷമാണ്. ഒരു തവണ ചൂടാക്കി പിന്നീടു സാധാരണ ഊഷ്മാവിൽ വച്ചാൽ അവയുടെ വളർച്ച വേഗത്തിലാകും.
هذه القصة مأخوذة من طبعة January 21, 2023 من Vanitha.
ابدأ النسخة التجريبية المجانية من Magzter GOLD لمدة 7 أيام للوصول إلى آلاف القصص المتميزة المنسقة وأكثر من 9,000 مجلة وصحيفة.
بالفعل مشترك ? تسجيل الدخول
هذه القصة مأخوذة من طبعة January 21, 2023 من Vanitha.
ابدأ النسخة التجريبية المجانية من Magzter GOLD لمدة 7 أيام للوصول إلى آلاف القصص المتميزة المنسقة وأكثر من 9,000 مجلة وصحيفة.
بالفعل مشترك? تسجيل الدخول
ഉഡുപ്പി ഹോട്ടലിലെ മസാലദോശ
\"ഒരു ദിവസം ഞാൻ ഇന്നസെന്റിനോടു ചോദിച്ചു. ആ ടെർളിൻ വൈറ്റ് ഷർട്ട് എവിടെയെന്ന്. മറുപടി എന്നെ സങ്കടത്തിലാക്കി. എന്നെ മാത്രമല്ല, ഇന്നസെന്റിനെയും.... ആലിസ് ഇന്നസെന്റ് എഴുതുന്ന ഓർമക്കുറിപ്പുകൾ തുടരുന്നു
മറവിരോഗം എനിക്കുമുണ്ടോ?
മറവി വലയ്ക്കുന്നുണ്ടോ? മറവി രോഗം ബാധിച്ചതാണോ കാരണം? ഇത്തരം സംശയങ്ങൾക്കുള്ള ഉത്തരം അറിയാം
പൂവിതൾ പാദങ്ങൾ
കാൽപാദങ്ങളുടെ അഴകു കാക്കാനും വരൾച്ചയകറ്റാനും വിട്ടിൽ തന്നെ ചെയ്യാവുന്ന പരിചരണങ്ങൾ
നിഴൽ മാറി വന്ന നിറങ്ങൾ
“കാൻസറിനെ നേരിടാൻ ഞാൻ കണ്ടെത്തിയ കൂട്ടാണ് പഠനം.'' നടി ഡോ.ശിവാനി ഭായ് ജീവിതം പറയുന്നു
യൂറോപ്പിലെ തൊഴിൽ അവസരങ്ങൾ
ബ്ലൂ കാർഡിനു കുറഞ്ഞത് 24 മാസമാണു സാധുത. കുടുംബത്തെ ഒപ്പം കൊണ്ടുപോകാൻ കഴിയും
കളർഫുൾ ദോശ, രുചിയിലും കേമം
മിനിറ്റുകൾക്കുള്ളിൽ ഹെൽതി ദോശ തയാറാക്കാം
സൈലന്റല്ല അഭിനയം
“കേൾവിയും സംസാരശേഷിയും ഇല്ലാത്തവർക്ക് അഭിനയം സാധ്യമല്ല എന്നു പറഞ്ഞവർക്കുള്ള മറുപടിയാണ് ഞാൻ
പഠിക്കാം രണ്ടു ട്രിക്കുകൾ
സ്മാർട് ഫോണിലെ കൂടുതൽ ടെക്നിക്കുകൾ അറിയാനും വിവിധ ആവശ്യങ്ങൾ സ്മാർട്ടായി നിറവേറ്റാനും പഠിക്കാം
വാലറ്റ് ഭരിക്കാൻ ഇ റുപ്പി
ഇനി പഴ്സിൽ പണം കൊണ്ടു നടക്കേണ്ടതില്ല, മൊബൈലിലെ വാലറ്റിൽ സൂക്ഷിക്കാം ഡിജിറ്റൽ കറൻസിയായ ഇ റുപ്പീ
കിഴങ്ങിനു പകരക്കാരൻ അടതാപ്പ്
ഔഷധഗുണമുള്ള അടതാപ്പ് നട്ടു വളർത്തുമ്പോൾ അറിയേണ്ടത്