എൻജിനീയറിങ്ങിൽ ബിരുദമെടുക്കാൻ പോയിട്ട് കൈപ്പത്തി കൊണ്ടൊരു കിത്താബു പോലും തൊടാതെ കച്ചറ കാട്ടി, തെക്കും വടക്കും നടന്ന്, വെടക്കായ്, നടുവൊടിഞ്ഞ്, ഉഴപ്പിനടന്ന ധ്യാൻ ശ്രീനിവാസനോടു സുഹൃത്തുക്കൾ പറഞ്ഞു “നീ പേടിക്കേണ്ടടാ... എസ്.എ. ചന്ദ്രശേഖർ മകൻ വിജയെ ഇളയ ദളപതിയാക്കിയെങ്കിൽ ശിവകുമാർ മകൻ സൂര്യയെ സൂപ്പർസ്റ്റാർ സൂര്യയാക്കിയെങ്കിൽ, ചിരഞ്ജീവി മകൻ രാംചരണിനെ മെഗാ പവർസ്റ്റാർ ആക്കിയെങ്കിൽ നിന്റെ അച്ഛൻ നിന്നെയും ഒരു സൂപ്പർസ്റ്റാറാക്കും...' കൂട്ടുകാർ പറഞ്ഞത് അതുപോലെ വിശ്വസിച്ചു തോറ്റുതുന്നം പാടിയെത്തിയ മകനോടു ശ്രീനിവാസൻ പറഞ്ഞു,
“ഒന്നിനും കൊള്ളാത്തവർക്കു ചെയ്യാൻ പറ്റിയ പണിയല്ല സിനിമ.
തിരുവനന്തപുരത്തു നിന്നു ചെന്നൈയിൽ എത്തിയിട്ടും പഠനം തോൽവിയായി തുടർന്നു. അച്ഛനും കൈവിട്ടതോടെ സിനിമാമോഹം പൊലിഞ്ഞു. വീട്ടിലെ സ്ഥാനവും പരുങ്ങലിലായി. പിന്നെ, മൂന്നുകൊല്ലം ചെന്നൈയിലെ ലോഡ്ജ് മുറിയിൽ താമസം. ചെറിയ ജോലികൾ ചെയ്തു മുന്നോട്ടു പോയി. അങ്ങനെ സിനിമാറ്റിക്കായ ഫ്ലാഷ്ബാക് കടന്നു ധ്യാൻ ശ്രീനിവാസൻ ഒടുവിൽ സിനിമയിൽ തന്നെയെത്തി. നടനും സംവിധായകനുമായി പേരെടുത്തു. സൂപ്പർഹിറ്റ് അഭിമുഖങ്ങളിലൂടെ സോഷ്യൽ മീഡിയയുടെ പ്രിയതാരവുമായി.
എറണാകുളം കണ്ടനാട്ടെ വീട്ടിൽ ധ്യാനിനെ കാണുമ്പോൾ ഒപ്പം ജീവിതപങ്കാളി അർപ്പിതയും മകൾ സൂസനുമുണ്ട്. പാലാക്കാരിയായ അർപ്പിതയുടെ അച്ഛൻ സെബാസ്റ്റ്യൻ എച്ച്പിസിഎല്ലിൽ ഉദ്യോഗസ്ഥനായിരുന്നു. അർപ്പിത തിരുവനന്തപുരം വിമൺസ് കോളജിൽ പഠിക്കുന്ന കാലത്താണ് ധ്യാനിനെ കണ്ടുമുട്ടിയത്. അന്നു തുടങ്ങിയ പ്രണയം കണ്ണൂരിലെ ധ്യാനിന്റെ വീട്ടിലെത്തിയപ്പോൾ വർഷം 11 കഴിഞ്ഞു. "ചോദിക്ക് ചോദിക്ക്, എന്തുകൊണ്ട് കുട്ടി ഇങ്ങനെയൊരു അബദ്ധത്തിൽ ചാടിയെന്ന് ?'
ധ്യാൻ ഉത്സാഹത്തോടെ പ്രോത്സാഹിപ്പിച്ചു. ഉടൻ വന്നു അർപ്പിതയുടെ മറുപടി.
ദേ ഈ സത്യസന്ധതയില്ലേ, അതുതന്നെ കാരണം.
കുറുക്കൻ എന്ന സിനിമയുടെ ഷൂട്ടിങ് കഴിഞ്ഞ് എത്തിയ ശ്രീനിവാസൻ വീട്ടിലുണ്ട്. പത്രങ്ങൾ അരിച്ചുപെറുക്കി വായിക്കുന്നു. ഇടയ്ക്കു കൊച്ചുമകൾ സൂസനുമായി കൊച്ചുവർത്തമാനം. പിന്നെ, വൈറ്റമിൻ ഡിക്കു വേണ്ടി വെയിലു കൊള്ളാനിരുന്നു.
هذه القصة مأخوذة من طبعة February 4, 2023 من Vanitha.
ابدأ النسخة التجريبية المجانية من Magzter GOLD لمدة 7 أيام للوصول إلى آلاف القصص المتميزة المنسقة وأكثر من 9,000 مجلة وصحيفة.
بالفعل مشترك ? تسجيل الدخول
هذه القصة مأخوذة من طبعة February 4, 2023 من Vanitha.
ابدأ النسخة التجريبية المجانية من Magzter GOLD لمدة 7 أيام للوصول إلى آلاف القصص المتميزة المنسقة وأكثر من 9,000 مجلة وصحيفة.
بالفعل مشترك? تسجيل الدخول
കാലമെത്ര കൊഴിഞ്ഞാലും...
കൊച്ചിൻ ഹനീഫയുടെ ഓർമകൾ പങ്കുവയ്ക്കുന്നു ഭാര്യ ഫാസിലയും മക്കൾ സഫയും മർവയും
വെയിൽ തന്നോളൂ സൂര്യാ...
വെയിലിനെ പ്രതിരോധിക്കാൻ ഏതെങ്കിലും സൺസ്ക്രീൻ മതിയോ? സൺസ്ക്രീനിനെ കുറിച്ച് അറിയേണ്ടതും ചെയ്യേണ്ടതും
തനിനാടൻ രുചിയിൽ സാലഡ്
വീട്ടിലുള്ള ചേരുവകൾ കൊണ്ട് ഹെൽതി സാലഡ് ഇതാ...
ഗെയിം പോലെ ജീവിതം
പ്യൂപ്പയ്ക്കുള്ളിലിരിക്കുന്നതു പോലെയായിരുന്നു കാൻസർ പിടിപെട്ട ആ മൂന്നു വർഷങ്ങൾ
സ്വാദും ഗുണവുമുള്ള രംഭ ഇല
സുഗന്ധമുള്ള രംഭ ഇലച്ചെടിയുടെ നടീൽ, പരിപാലനം ഇവ അറിയാം
ഇന്നും കളറാണ് വിൻറ്റെജ് ഓർമ്മകൾ
ന്യൂസ് പേപ്പർ ബോയ് എന്ന മലയാള സിനിമയിലെ നടൻ വി.ബാലരാമൻ എൺപത്തിനാലിലും ഉഷാറാണ്
വാതിൽക്കലെത്തും ബാങ്കിങ് സേവനങ്ങൾ
ബാങ്ക് സേവനങ്ങൾക്കായി ശാഖകൾ സന്ദർശിക്കേണ്ട ആവശ്യമില്ലേ ?
കണ്ടാൽ ഞാനൊരു വില്ലനോ?
'പണി'യിലെ വില്ലനായെത്തി മലയാളികളുടെ കയ്യടി നേടിയ വി.പി. ജുനൈസ്
തോൽവികൾ പഠിപ്പിച്ചത്
ആദ്യ രണ്ടു സംരംഭങ്ങളും പരാജയം. പക്ഷേ, മൂന്നാമങ്കത്തിൽ സൂപ്പർഹിറ്റായി മാറിയ അനൂജ ബഷീറിന്റെ സ്റ്റാർട്ടപ് വിജയകഥ
റേഷൻ കാർഡ്: എല്ലാം വീട്ടിലിരുന്നു ചെയ്യാം
റേഷൻ കാർഡിൽ പേരു ചേർക്കുന്നതും പേര് തിരുത്തുന്നതും ഉൾപ്പടെ എല്ലാ കാര്യങ്ങളും വീട്ടിലിരുന്നു ചെയ്യാം