ഈശ്വരന്റെ ജന്മകല്പനയായിരുന്നു വാണിയമ്മയിലെ ഗായിക എന്നു തോന്നിയിട്ടുണ്ട്.
സംഗീതവഴികളിലൂടെ ഞങ്ങൾക്കു മുൻപേ നടന്ന വാണിയമ്മ ഒരു വഴിവിളക്കായിരുന്നു. ഈശ്വരന് ഏറ്റവും പ്രിയപ്പെട്ടവർക്കാണു പാടാനുള്ള കഴിവു കൊടുക്കുന്നതെന്നു വാണിയമ്മ പറയുമായിരുന്നു.
ഞങ്ങളുടെ കുട്ടിക്കാലത്തെ സ്വപ്നഗായികയായിരുന്നു വാണിയമ്മ. ഞാനിപ്പോഴും ഓർക്കുന്നു, ആകാശവാണിയിലൂടെ വാണിയമ്മയുടെ പാട്ടുകേൾക്കാൻ കൊതിച്ചിരുന്ന കാലം. സംഗീതവാസനയുള്ളവരെ അവർ അത് സ്വാധീനിച്ചിരുന്നു. വാണിയമ്മയെപ്പോലെ ഒരു ഗായികയാകണമെന്ന് ആഗ്രഹിക്കാത്തവർ കുറവായിരുന്നു. അക്കൂട്ടത്തിൽ ഒരാളായിരുന്നു ഞാനും.
അക്കാലത്തേ വാണിയമ്മയുടെ ഇതരഭാഷാ ഗാനങ്ങൾ പാടിനടന്നിരുന്നു. അതുപക്ഷേ, പാട്ടിനെക്കുറിച്ച് ഒന്നും അറിഞ്ഞുകൊണ്ടല്ല. എവിടെ നിന്നെങ്കിലും കേൾക്കുന്നതായിരുന്നു. അല്പം കൂടി മുതിർന്നപ്പോൾ ഞാൻ ഗാനമേളകൾക്കു പാടാൻ തുടങ്ങി. ആ സമയത്താണു വാണിയമ്മയുടെ സ്വരവും ആലാപനഭംഗിയുമൊക്കെ തിരിച്ചറിയുന്നത്. അന്നു സ്റ്റേജിൽ പാടിയിരുന്ന പാട്ടുകളിൽ കൂടുതലും വാണിയമ്മ പാടിയതായിരുന്നു.
"സൗരയൂഥത്തിൽ വിടർന്നൊരു കല്യാണസൗഗന്ധിക മാണീ ഭൂമി 'ഒഎൻവി എഴുതി സലിൽ ചൗധരി ഈണമിട്ട സ്വപ്നം എന്ന സിനിമയിലെ ഈ ഗാനത്തിലൂടെ മലയാളത്തിൽ വാണിയമ്മ പുതിയൊരു സംഗീതയുഗം തുറക്കുകയായിരുന്നല്ലോ. ആ ഗാനവും മങ്കൊമ്പ് ഗോപാലകൃഷ്ണനും ആർ.കെ. ശേഖറും ചേർന്നൊരുക്കിയ ആഷാഢമാസം ആത്മാവിൽ മോഹം അനുരാഗമധുരമാം അന്തരീക്ഷം..' എന്ന ഗാനവും ഞാനന്ന് എത്രയോ വേദികളിൽ പാടിയിട്ടുണ്ട്. അതുപോലെ വാണിയമ്മ പാടിയ സീമന്ത രേഖയിൽ ചന്ദനം ചാർത്തിയ ഹേമന്ത നീലനിശീഥിനീ... എം.കെ. അർജുനൻ മാഷ് ഭരണിക്കാവ് ശിവകുമാർ ടീമിന്റെ ഈ മനോഹരഗാനവും ഞാൻ ഗാനമേളകളിൽ പാടാറുണ്ടായിരുന്നു.
എന്നാൽ അക്കാലത്ത് ഞാൻ ഏറ്റവും കൂടുതൽ പാടിയിട്ടുള്ളത് ശ്രീകുമാരൻ തമ്പി സർ എഴുതി അർജുനൻ മാഷ് സംഗീതം നൽകിയ തിരുവോണപ്പുലരിതൻ തിരുമുൽക്കാഴ്ച വാങ്ങാൻ തിരുമുറ്റമണിഞ്ഞൊരുങ്ങി 'എന്ന പാട്ടാണ്. മിക്കവാറും ഓണക്കാലങ്ങളിലായിരിക്കുമല്ലോ ഗാനമേളകൾ ധാരാളം ഓണപ്പാട്ടുകൾ പാടേണ്ടിവരും. അക്കൂട്ടത്തിൽ ഏറ്റവും കൂടുതൽ കയ്യടി കിട്ടിയിരുന്ന പാട്ടായിരുന്നു തിരുവോണപ്പുലരിതൻ.
ഓലഞ്ഞാലിക്കുരുവി
هذه القصة مأخوذة من طبعة February 18, 2023 من Vanitha.
ابدأ النسخة التجريبية المجانية من Magzter GOLD لمدة 7 أيام للوصول إلى آلاف القصص المتميزة المنسقة وأكثر من 9,000 مجلة وصحيفة.
بالفعل مشترك ? تسجيل الدخول
هذه القصة مأخوذة من طبعة February 18, 2023 من Vanitha.
ابدأ النسخة التجريبية المجانية من Magzter GOLD لمدة 7 أيام للوصول إلى آلاف القصص المتميزة المنسقة وأكثر من 9,000 مجلة وصحيفة.
بالفعل مشترك? تسجيل الدخول
ഉഡുപ്പി ഹോട്ടലിലെ മസാലദോശ
\"ഒരു ദിവസം ഞാൻ ഇന്നസെന്റിനോടു ചോദിച്ചു. ആ ടെർളിൻ വൈറ്റ് ഷർട്ട് എവിടെയെന്ന്. മറുപടി എന്നെ സങ്കടത്തിലാക്കി. എന്നെ മാത്രമല്ല, ഇന്നസെന്റിനെയും.... ആലിസ് ഇന്നസെന്റ് എഴുതുന്ന ഓർമക്കുറിപ്പുകൾ തുടരുന്നു
മറവിരോഗം എനിക്കുമുണ്ടോ?
മറവി വലയ്ക്കുന്നുണ്ടോ? മറവി രോഗം ബാധിച്ചതാണോ കാരണം? ഇത്തരം സംശയങ്ങൾക്കുള്ള ഉത്തരം അറിയാം
പൂവിതൾ പാദങ്ങൾ
കാൽപാദങ്ങളുടെ അഴകു കാക്കാനും വരൾച്ചയകറ്റാനും വിട്ടിൽ തന്നെ ചെയ്യാവുന്ന പരിചരണങ്ങൾ
നിഴൽ മാറി വന്ന നിറങ്ങൾ
“കാൻസറിനെ നേരിടാൻ ഞാൻ കണ്ടെത്തിയ കൂട്ടാണ് പഠനം.'' നടി ഡോ.ശിവാനി ഭായ് ജീവിതം പറയുന്നു
യൂറോപ്പിലെ തൊഴിൽ അവസരങ്ങൾ
ബ്ലൂ കാർഡിനു കുറഞ്ഞത് 24 മാസമാണു സാധുത. കുടുംബത്തെ ഒപ്പം കൊണ്ടുപോകാൻ കഴിയും
കളർഫുൾ ദോശ, രുചിയിലും കേമം
മിനിറ്റുകൾക്കുള്ളിൽ ഹെൽതി ദോശ തയാറാക്കാം
സൈലന്റല്ല അഭിനയം
“കേൾവിയും സംസാരശേഷിയും ഇല്ലാത്തവർക്ക് അഭിനയം സാധ്യമല്ല എന്നു പറഞ്ഞവർക്കുള്ള മറുപടിയാണ് ഞാൻ
പഠിക്കാം രണ്ടു ട്രിക്കുകൾ
സ്മാർട് ഫോണിലെ കൂടുതൽ ടെക്നിക്കുകൾ അറിയാനും വിവിധ ആവശ്യങ്ങൾ സ്മാർട്ടായി നിറവേറ്റാനും പഠിക്കാം
വാലറ്റ് ഭരിക്കാൻ ഇ റുപ്പി
ഇനി പഴ്സിൽ പണം കൊണ്ടു നടക്കേണ്ടതില്ല, മൊബൈലിലെ വാലറ്റിൽ സൂക്ഷിക്കാം ഡിജിറ്റൽ കറൻസിയായ ഇ റുപ്പീ
കിഴങ്ങിനു പകരക്കാരൻ അടതാപ്പ്
ഔഷധഗുണമുള്ള അടതാപ്പ് നട്ടു വളർത്തുമ്പോൾ അറിയേണ്ടത്