Mamta Memoreels
Vanitha|February 18, 2023
ഒരോ ഇൻസ്റ്റ പോസ്റ്റും മമ്തയുടെ ജീവിത കഥയാണ് പുതിയ രോഗാവസ്ഥയെ തിരക്കുകൾ കൊണ്ടു നേരിടുന്ന മമ്തയോടൊപ്പം 
വിജീഷ് ഗോപിനാഥ്
Mamta Memoreels

ചീറിപ്പാഞ്ഞു പോവുന്ന എത്രയെത്ര കാറുകൾ പല നിറങ്ങളിൽ, പല പവറിൽ... എന്നിട്ടും പഴയൊരു മാരുതി കിതച്ചു കുതിച്ചു പോകുമ്പോൾ ആരുമൊന്നു നോക്കി പോകും. പഴയ പ്രണയം പോലെയല്ലേ ചുവന്ന മാരുതി 800 കാലം എത്ര പറഞ്ഞാലും ഇഷ്ടം ഇഷ്ടമായി തന്നെ ബാക്കി കിടക്കും...

മാരുതിയുടെ ഹൃദയത്തിനരികിൽ കൈവച്ചു നിൽക്കുമ്പോൾ കാറുകളോടുള്ള പ്രണയത്തെക്കുറിച്ചാണു മമ്ത പറഞ്ഞു തുടങ്ങിയത്. അമേരിക്കയിൽ ട്രാക്ക് ഡ്രൈവിങ്ങിനു പോകാറുണ്ട് മംമ്ത. 110 കിലോമീറ്റർ സ്പീഡിൽ പറപറക്കുമ്പോൾ പോലും വളവുകളിൽ പതറാതെ സ്റ്റിയറിങ് വളയ്ക്കാറുണ്ട്. കൺമുന്നിൽ ഒരു കാർ തെന്നിത്തെറിച്ചു മറിഞ്ഞിട്ടും ഇടിച്ചു കയറാതെ ഒഴിഞ്ഞു മാറിയിട്ടുമുണ്ട്.

വർഷങ്ങൾക്കു മുൻപ് കാൻസർ ഇടിച്ചിടാൻ വന്നപ്പോഴും ബ്രേക്കിട്ടു നിർത്തി മുന്നോട്ടു പോയതാണ്. രോഗത്തെ നോക്കി ആത്മവിശ്വാസത്തോടെ പുഞ്ചിരിച്ചതാണ്. പക്ഷേ, കഴിഞ്ഞ മാർച്ചിൽ മംമ്തയെ തേടി മറ്റൊരു പ്രതിസന്ധിയെത്തി.

ഈ ചിത്രം പോസ്റ്റു ചെയ്തത് ഒരുപാട് ആലോചിച്ച ശേഷമാണ്. കുറേ ചോദ്യങ്ങൾക്കുള്ള ഉത്തരമാണ് ഇത്.

2022 ജനുവരി ഒന്ന്. രാവിലെ മണിയൻപിള്ള രാജു ചേട്ടൻ വിളിച്ചു. പുതിയ സിനിമയെക്കുറിച്ച് പറയാനാണ് സേതു ആണ് സംവിധാനം. ആസിഫ് അലി നായകൻ. നായിക മമ്തയാകണം ' കഥ വിശദമായി കേൾക്കാനൊന്നും നിന്നില്ല. പുതിയ വർഷം. ആദ്യ കോൾ, ഞാൻ യെസ് പറഞ്ഞു.

മഹേഷും മാരുതിയും എന്ന ആ സിനിമയുടെ ഷൂട്ട് തുടങ്ങി. മനസ്സ് കൂടുതൽ പോസിറ്റീവായി. മാരുതിയും പ്രണയവും ഒക്കെയുള്ള സിനിമ. മാരുതിയോടുള്ള പ്രണയവും. അതിനിടയിൽ ഗൗരി വരുന്നതും ഒക്കെയാണ് കഥ.

ഷൂട്ട് മുന്നോട്ടു പോയി. മാർച്ച് ആയപ്പോൾ ശരീരത്തിൽ വെളുത്ത കുത്തുകളാണു കണ്ടു തുടങ്ങിയത്. പിന്നീടത് വലുതായി മുഖത്തേക്കും കഴുത്തിലേക്കും കൈപ്പത്തിയിലേക്കും പടർന്നു. ഇടയ്ക്കു മരുന്നുകൾ മാറ്റിയിരുന്നു. ഇന്റേണൽ ഇൻഫ്ലമേഷൻ ഉണ്ടായി. ശ്വാസകോശത്തിനു കുഴപ്പങ്ങളുണ്ടായതു നിയന്ത്രിച്ചു വന്നപ്പോഴേക്കും നിറവ്യത്യാസം വലുതായി.

കാൻസർ വന്നപ്പോൾ എന്റെ ശക്തി തിരിച്ചറിയാൻ കഴിഞ്ഞിരുന്നു. മംമ്താ നീ സ്ട്രോങ്ങ് ആണെന്ന് മനസ്സു പറഞ്ഞുകൊണ്ടിരിക്കും. ഇത്തവണ അതുണ്ടായില്ല. ഇരുട്ടിലേക്കു വീണു പോയി. സുഹൃത്തുക്കൾക്കു ഫോൺ ചെയ്തില്ല. ദിവസങ്ങളോളം ഞാൻ ഇരുന്നു കരഞ്ഞു.

هذه القصة مأخوذة من طبعة February 18, 2023 من Vanitha.

ابدأ النسخة التجريبية المجانية من Magzter GOLD لمدة 7 أيام للوصول إلى آلاف القصص المتميزة المنسقة وأكثر من 9,000 مجلة وصحيفة.

هذه القصة مأخوذة من طبعة February 18, 2023 من Vanitha.

ابدأ النسخة التجريبية المجانية من Magzter GOLD لمدة 7 أيام للوصول إلى آلاف القصص المتميزة المنسقة وأكثر من 9,000 مجلة وصحيفة.

المزيد من القصص من VANITHA مشاهدة الكل
ഉഡുപ്പി ഹോട്ടലിലെ മസാലദോശ
Vanitha

ഉഡുപ്പി ഹോട്ടലിലെ മസാലദോശ

\"ഒരു ദിവസം ഞാൻ ഇന്നസെന്റിനോടു ചോദിച്ചു. ആ ടെർളിൻ വൈറ്റ് ഷർട്ട് എവിടെയെന്ന്. മറുപടി എന്നെ സങ്കടത്തിലാക്കി. എന്നെ മാത്രമല്ല, ഇന്നസെന്റിനെയും.... ആലിസ് ഇന്നസെന്റ് എഴുതുന്ന ഓർമക്കുറിപ്പുകൾ തുടരുന്നു

time-read
3 mins  |
November 23, 2024
മറവിരോഗം എനിക്കുമുണ്ടോ?
Vanitha

മറവിരോഗം എനിക്കുമുണ്ടോ?

മറവി വലയ്ക്കുന്നുണ്ടോ? മറവി രോഗം ബാധിച്ചതാണോ കാരണം? ഇത്തരം സംശയങ്ങൾക്കുള്ള ഉത്തരം അറിയാം

time-read
4 mins  |
November 23, 2024
പൂവിതൾ പാദങ്ങൾ
Vanitha

പൂവിതൾ പാദങ്ങൾ

കാൽപാദങ്ങളുടെ അഴകു കാക്കാനും വരൾച്ചയകറ്റാനും വിട്ടിൽ തന്നെ ചെയ്യാവുന്ന പരിചരണങ്ങൾ

time-read
3 mins  |
November 23, 2024
നിഴൽ മാറി വന്ന നിറങ്ങൾ
Vanitha

നിഴൽ മാറി വന്ന നിറങ്ങൾ

“കാൻസറിനെ നേരിടാൻ ഞാൻ കണ്ടെത്തിയ കൂട്ടാണ് പഠനം.'' നടി ഡോ.ശിവാനി ഭായ് ജീവിതം പറയുന്നു

time-read
3 mins  |
November 23, 2024
യൂറോപ്പിലെ തൊഴിൽ അവസരങ്ങൾ
Vanitha

യൂറോപ്പിലെ തൊഴിൽ അവസരങ്ങൾ

ബ്ലൂ കാർഡിനു കുറഞ്ഞത് 24 മാസമാണു സാധുത. കുടുംബത്തെ ഒപ്പം കൊണ്ടുപോകാൻ കഴിയും

time-read
1 min  |
November 23, 2024
കളർഫുൾ ദോശ, രുചിയിലും കേമം
Vanitha

കളർഫുൾ ദോശ, രുചിയിലും കേമം

മിനിറ്റുകൾക്കുള്ളിൽ ഹെൽതി ദോശ തയാറാക്കാം

time-read
1 min  |
November 23, 2024
സൈലന്റല്ല അഭിനയം
Vanitha

സൈലന്റല്ല അഭിനയം

“കേൾവിയും സംസാരശേഷിയും ഇല്ലാത്തവർക്ക് അഭിനയം സാധ്യമല്ല എന്നു പറഞ്ഞവർക്കുള്ള മറുപടിയാണ് ഞാൻ

time-read
2 mins  |
November 23, 2024
പഠിക്കാം രണ്ടു ട്രിക്കുകൾ
Vanitha

പഠിക്കാം രണ്ടു ട്രിക്കുകൾ

സ്മാർട് ഫോണിലെ കൂടുതൽ ടെക്നിക്കുകൾ അറിയാനും വിവിധ ആവശ്യങ്ങൾ സ്മാർട്ടായി നിറവേറ്റാനും പഠിക്കാം

time-read
1 min  |
November 23, 2024
വാലറ്റ് ഭരിക്കാൻ ഇ റുപ്പി
Vanitha

വാലറ്റ് ഭരിക്കാൻ ഇ റുപ്പി

ഇനി പഴ്സിൽ പണം കൊണ്ടു നടക്കേണ്ടതില്ല, മൊബൈലിലെ വാലറ്റിൽ സൂക്ഷിക്കാം ഡിജിറ്റൽ കറൻസിയായ ഇ റുപ്പീ

time-read
2 mins  |
November 23, 2024
കിഴങ്ങിനു പകരക്കാരൻ അടതാപ്പ്
Vanitha

കിഴങ്ങിനു പകരക്കാരൻ അടതാപ്പ്

ഔഷധഗുണമുള്ള അടതാപ്പ് നട്ടു വളർത്തുമ്പോൾ അറിയേണ്ടത്

time-read
1 min  |
November 23, 2024