വെള്ളക്കരവും ഇനി വൈദ്യുതി ബില്ല് പോലെ ‘ഷോക് ട്രീറ്റ്മെന്റ്'ആയെത്തുമെന്നുറപ്പായി. ടാപ് വെറുതെ തുറന്നു കിടപ്പുണ്ടോ? വെള്ളം ചോരുന്നുണ്ടോ എന്നെല്ലാം നന്നായി ശ്രദ്ധിച്ചോളൂ. വാഷിങ് മെഷീൻ ദിവസം രണ്ടും മൂന്നും തവണ പ്രവർത്തിക്കുന്നതും ഫ്രിജിന്റെ ഡോർ അടിക്കടി തുറക്കുന്നതും കുറച്ചോളൂ. വൈദ്യുത സംരക്ഷണ മാർഗങ്ങൾ പിന്തുടർന്നാൽ വൈദ്യുതി ബില്ലിൽ 30 ശതമാനമെങ്കിലും കുറവു വരുത്താനാകും. വെള്ളം പാഴാകുന്നതു തടയുന്നതിലൂടെ ഭാവിയിൽ ജലദൗർലഭ്യമുണ്ടാകുന്നതു തടയാനും പണം നൽകി വെള്ളം വാങ്ങുന്നത് ഒഴിവാക്കാനും സഹായിക്കും. ‘ബിൽ ഷോക്ക് നേരിടാൻ പുതിയ ശീലങ്ങളും ചിട്ടകളും പ്രാവർത്തികമാക്കണം.
കുടുംബ ബജറ്റിന്റെ താളം തെറ്റാതിരിക്കാനും കയ്യിലെ പണം മുഴുവൻ ചോർന്നു പോകാതിരിക്കാനും ഇക്കാര്യങ്ങൾ മനസ്സിൽ വച്ചോളൂ.
വെളിച്ചം ദുഃഖമാകില്ല
സാധാരണ ബൾബ് പ്രകാശിപ്പിക്കുന്നതിനു 60 വാ ട്സ് വൈദ്യുതി വേണ്ടി വരും. അതേ അളവിൽ പ്ര കാശം ലഭിക്കുന്നതിന് ഊർജക്ഷമതയുളള എൽഇ ഡി ബൾബ് ഉപയോഗിക്കാം. വെറും ഒൻപത് വാട്സ് വൈദ്യുതിയേ വേണ്ടി വരൂ. സീറോ വാട്ട് എന്ന പേ രിൽ ഉപയോഗിക്കുന്ന കളർ ലാംപ് 15 മുതൽ 28 വരെ വാട്സ് ഉപയോഗിക്കും. ഇവയ്ക്കു പകരവും എൽഇ ഡി ബൾബ് ഉപയോഗിക്കാം.
അമൂല്യമാണ് ഓരോ തുള്ളിയും
ടാപ് തുറന്നാണോ ദിവസവും രണ്ടു നേരം പല്ലു തേക്കുന്നത്? ഓരോ തവണയും ഏഴു ലീറ്റർ വെള്ളമാണു നഷ്ടമാകുക. ഇതിനു പകരം മഗ്ഗിൽ വെള്ളമെടുത്തു പല്ലു തേച്ചോളൂ. കുറച്ചു വെള്ളം മതിയാകും.
ഷവറിൽ കുളിക്കുന്നതും ബാത്ടബ് ഉപയോഗിക്കുന്നതുമെല്ലാം വല്ലപ്പോഴുമാക്കാം. വെള്ളം പാഴാകുന്നത് ഒഴിവാക്കാനാണിത്. പകരം ബക്കറ്റും മറ്റും ഉപയോഗിച്ചാകാം കുളി. ഷവറിൽ 45 ലീറ്റർ വെള്ളവും ബാത് ടബിൽ 100 - 200 മി.ലീ. വെള്ളവുമാണു കുളിക്കാൻ വേണ്ടി വരിക. വേനൽക്കാലത്തു ബാത് ടബ് ഒഴിവാക്കാം.
ദിവസവും വാഷിങ് മെഷീൻ ഉപയോഗിക്കുന്നതു വെള്ളവും വൈദ്യുതിയും പാഴാകാൻ ഇടയാക്കും. ഒരാഴ്ചത്തെ വസ്ത്രങ്ങൾ ഒരുമിച്ച് അലക്കിയാൽ വെള്ളം പാഴാകുന്നതു തടയാം.
ഹോസിനു പകരം ബക്കറ്റും മറ്റും ഉപയോഗിച്ചു നനയ്ക്കുകയും കാർ കഴുകുകയും ചെയ്യാം. അതിരാവിലെയോ സന്ധ്യയ്ക്കു ശേഷമോ ചെടികൾ നനയ്ക്കുക. ഇങ്ങനെ ചെയ്താൽ വെള്ളം പാഴാകുന്നതു തടയാം.
هذه القصة مأخوذة من طبعة March 04, 2023 من Vanitha.
ابدأ النسخة التجريبية المجانية من Magzter GOLD لمدة 7 أيام للوصول إلى آلاف القصص المتميزة المنسقة وأكثر من 9,000 مجلة وصحيفة.
بالفعل مشترك ? تسجيل الدخول
هذه القصة مأخوذة من طبعة March 04, 2023 من Vanitha.
ابدأ النسخة التجريبية المجانية من Magzter GOLD لمدة 7 أيام للوصول إلى آلاف القصص المتميزة المنسقة وأكثر من 9,000 مجلة وصحيفة.
بالفعل مشترك? تسجيل الدخول
ഉഡുപ്പി ഹോട്ടലിലെ മസാലദോശ
\"ഒരു ദിവസം ഞാൻ ഇന്നസെന്റിനോടു ചോദിച്ചു. ആ ടെർളിൻ വൈറ്റ് ഷർട്ട് എവിടെയെന്ന്. മറുപടി എന്നെ സങ്കടത്തിലാക്കി. എന്നെ മാത്രമല്ല, ഇന്നസെന്റിനെയും.... ആലിസ് ഇന്നസെന്റ് എഴുതുന്ന ഓർമക്കുറിപ്പുകൾ തുടരുന്നു
മറവിരോഗം എനിക്കുമുണ്ടോ?
മറവി വലയ്ക്കുന്നുണ്ടോ? മറവി രോഗം ബാധിച്ചതാണോ കാരണം? ഇത്തരം സംശയങ്ങൾക്കുള്ള ഉത്തരം അറിയാം
പൂവിതൾ പാദങ്ങൾ
കാൽപാദങ്ങളുടെ അഴകു കാക്കാനും വരൾച്ചയകറ്റാനും വിട്ടിൽ തന്നെ ചെയ്യാവുന്ന പരിചരണങ്ങൾ
നിഴൽ മാറി വന്ന നിറങ്ങൾ
“കാൻസറിനെ നേരിടാൻ ഞാൻ കണ്ടെത്തിയ കൂട്ടാണ് പഠനം.'' നടി ഡോ.ശിവാനി ഭായ് ജീവിതം പറയുന്നു
യൂറോപ്പിലെ തൊഴിൽ അവസരങ്ങൾ
ബ്ലൂ കാർഡിനു കുറഞ്ഞത് 24 മാസമാണു സാധുത. കുടുംബത്തെ ഒപ്പം കൊണ്ടുപോകാൻ കഴിയും
കളർഫുൾ ദോശ, രുചിയിലും കേമം
മിനിറ്റുകൾക്കുള്ളിൽ ഹെൽതി ദോശ തയാറാക്കാം
സൈലന്റല്ല അഭിനയം
“കേൾവിയും സംസാരശേഷിയും ഇല്ലാത്തവർക്ക് അഭിനയം സാധ്യമല്ല എന്നു പറഞ്ഞവർക്കുള്ള മറുപടിയാണ് ഞാൻ
പഠിക്കാം രണ്ടു ട്രിക്കുകൾ
സ്മാർട് ഫോണിലെ കൂടുതൽ ടെക്നിക്കുകൾ അറിയാനും വിവിധ ആവശ്യങ്ങൾ സ്മാർട്ടായി നിറവേറ്റാനും പഠിക്കാം
വാലറ്റ് ഭരിക്കാൻ ഇ റുപ്പി
ഇനി പഴ്സിൽ പണം കൊണ്ടു നടക്കേണ്ടതില്ല, മൊബൈലിലെ വാലറ്റിൽ സൂക്ഷിക്കാം ഡിജിറ്റൽ കറൻസിയായ ഇ റുപ്പീ
കിഴങ്ങിനു പകരക്കാരൻ അടതാപ്പ്
ഔഷധഗുണമുള്ള അടതാപ്പ് നട്ടു വളർത്തുമ്പോൾ അറിയേണ്ടത്