സ്റ്റേജിൽ പാട്ടു പാടാൻ നിൽക്കുമ്പോൾ ഏതു പാട്ടു പാടണമെന്ന് അമ്മയോടു ചോദിച്ചിട്ടു വരട്ടെ എന്ന് ഒരു കൊച്ചുകുട്ടി ചോദിച്ചാലെന്താകും സംഭവിക്കുക? എല്ലാവരും അതുകേട്ടു ചിരിക്കും.
ആ സ്ഥാനത്തു കുട്ടിക്കു പകരം മുതിർന്ന വ്യക്തിയാണെങ്കിലോ? ജീവിതത്തിൽ ഏറെ ആവശ്യമുള്ള കഴിവാണ് സ്വയം തീരുമാനമെടുക്കുക എന്നത്. ആത്മവിശ്വാസം വളരാനും സ്വയം മതിപ്പു മെച്ചപ്പെടാനും ഈ കഴിവു സഹായിക്കും. മത്സരവും വെല്ലുവിളികളുമുള്ള വിശാലമായ ലോകമാണു പുതുതലമുറയെ കാത്തിരിക്കുന്നത്. തൊഴിൽ മേഖലയിൽ മികവു തെളിയിക്കുന്നതിനു പാഠപുസ്തകങ്ങൾ അരച്ചു കലക്കി കുടിച്ചാൽ മാത്രം പോര. ജീവിത നൈപുണ്യം, സോഫ്റ്റ് സ്കിൽസ് ഇങ്ങനെ ഒട്ടേറെ ഘടകങ്ങൾ കൂടി പുതിയകാലം ആവശ്യപ്പെടുന്നുണ്ട്.
ഇതിനായി കൗമാരകാലത്തിനുള്ളിൽ കുട്ടികളെ പരിശീലിപ്പിക്കേണ്ട സൂപ്പർ സ്കിൽസിനെക്കുറിച്ച് അറിയാം
സ്ക്രീൻടൈം പ്രയോജനപ്പെടുത്താം
സാങ്കേതികവിദ്യയുടെ പ്രയോജനം ലോക്ഡൗൺ കാലത്ത് നാം തിരിച്ചറിഞ്ഞതാണ്. പക്ഷേ, അമിതമായ സ്ക്രീൻടൈം കുട്ടികളിലെ ക്രിയാത്മകതയും സർഗാത്മകതയും നഷ്ടപ്പെടാനോ കുറയാനോ ഇടയാക്കാം. എന്നാൽ ഇതേ സാങ്കേതികവിദ്യ പലമേഖലയിലും മുന്നേറുന്നതിനുളള പ്രചോദനവുമേകും.
ചെറിയ കുട്ടികളിൽ സ്ക്രീൻ ടൈം കുറയ്ക്കുന്നത് നല്ലതാണ്. മുതിർന്ന കുട്ടികളിൽ സാങ്കേതികവിദ്യ ഉപയോഗിക്കുന്നതിൽ ആരോഗ്യകരമായ സംസ്കാരം കൊണ്ടുവരാനാണു ശ്രമിക്കേണ്ടത്.
എത്ര സമയം ചെലവഴിക്കുന്നു. ഏത് രീതിയിൽ ഉപയോഗിക്കുന്നു ഇവ പ്രധാനമാണ്. മൂന്ന് മോഡ് ആയി സമയത്തെയും ഗാഡ്ജറ്റിനെയും വിഭജിച്ച് ചിട്ടയോടെ ക്രമീകരിച്ച സമയം മാത്രമായി സ്ക്രീൻ ഉപയോഗം പരിമിതപ്പെടുത്തുക. കുട്ടികൾ മാത്രമല്ല, കുടുംബാംഗങ്ങളെല്ലാം ഈ നിയമം പാലിക്കണം..
പുസ്തക വായനയ്ക്ക് വേണ്ടി സമയം നീക്കിവയ്ക്കണം. ചാറ്റിങ്, സോഷ്യൽ മീഡിയ ഇവയൊന്നും ഈ സമയത്തു പാടില്ല. അറിവ് നേടാൻ മാത്രമുള്ളതാണ് ഈ സമയം.
വേണ്ടതെല്ലാം വായിച്ചു കഴിഞ്ഞു. ഇനി സർഗാത്മകതയ്ക്കുള്ള നേരമാണ്. സ്വന്തം ബുദ്ധി ഉപയോഗിച്ച് ചെയ്യേണ്ട കാര്യങ്ങൾ ചെയ്യാം. കലാപരമായ പ്രവർത്തനങ്ങളിൽ ഏർപ്പെടാം.
മുതിർന്ന കുട്ടികൾക്ക് മറ്റുള്ളവരുമായി ആശയവിനിമയം നടത്തുന്നതിന് വേണ്ടിയുള്ള സമയം. സോഷ്യൽ മീഡിയ നോക്കാനോ ആശയവിനിമയം നടത്താനോ ഉള്ള സമയമാണിത്. ഈ രീതിയിൽ സമയം വിഭജിച്ച് സാങ്കേതികവിദ്യ ആരോഗ്യകരമായി പ്രയോജനപ്പെടുത്താൻ കുട്ടികളെ പഠിപ്പിക്കാം.
هذه القصة مأخوذة من طبعة April 29, 2023 من Vanitha.
ابدأ النسخة التجريبية المجانية من Magzter GOLD لمدة 7 أيام للوصول إلى آلاف القصص المتميزة المنسقة وأكثر من 9,000 مجلة وصحيفة.
بالفعل مشترك ? تسجيل الدخول
هذه القصة مأخوذة من طبعة April 29, 2023 من Vanitha.
ابدأ النسخة التجريبية المجانية من Magzter GOLD لمدة 7 أيام للوصول إلى آلاف القصص المتميزة المنسقة وأكثر من 9,000 مجلة وصحيفة.
بالفعل مشترك? تسجيل الدخول
മറവിരോഗം എനിക്കുമുണ്ടോ?
മറവി വലയ്ക്കുന്നുണ്ടോ? മറവി രോഗം ബാധിച്ചതാണോ കാരണം? ഇത്തരം സംശയങ്ങൾക്കുള്ള ഉത്തരം അറിയാം
പൂവിതൾ പാദങ്ങൾ
കാൽപാദങ്ങളുടെ അഴകു കാക്കാനും വരൾച്ചയകറ്റാനും വിട്ടിൽ തന്നെ ചെയ്യാവുന്ന പരിചരണങ്ങൾ
നിഴൽ മാറി വന്ന നിറങ്ങൾ
“കാൻസറിനെ നേരിടാൻ ഞാൻ കണ്ടെത്തിയ കൂട്ടാണ് പഠനം.'' നടി ഡോ.ശിവാനി ഭായ് ജീവിതം പറയുന്നു
യൂറോപ്പിലെ തൊഴിൽ അവസരങ്ങൾ
ബ്ലൂ കാർഡിനു കുറഞ്ഞത് 24 മാസമാണു സാധുത. കുടുംബത്തെ ഒപ്പം കൊണ്ടുപോകാൻ കഴിയും
കളർഫുൾ ദോശ, രുചിയിലും കേമം
മിനിറ്റുകൾക്കുള്ളിൽ ഹെൽതി ദോശ തയാറാക്കാം
സൈലന്റല്ല അഭിനയം
“കേൾവിയും സംസാരശേഷിയും ഇല്ലാത്തവർക്ക് അഭിനയം സാധ്യമല്ല എന്നു പറഞ്ഞവർക്കുള്ള മറുപടിയാണ് ഞാൻ
പഠിക്കാം രണ്ടു ട്രിക്കുകൾ
സ്മാർട് ഫോണിലെ കൂടുതൽ ടെക്നിക്കുകൾ അറിയാനും വിവിധ ആവശ്യങ്ങൾ സ്മാർട്ടായി നിറവേറ്റാനും പഠിക്കാം
വാലറ്റ് ഭരിക്കാൻ ഇ റുപ്പി
ഇനി പഴ്സിൽ പണം കൊണ്ടു നടക്കേണ്ടതില്ല, മൊബൈലിലെ വാലറ്റിൽ സൂക്ഷിക്കാം ഡിജിറ്റൽ കറൻസിയായ ഇ റുപ്പീ
കിഴങ്ങിനു പകരക്കാരൻ അടതാപ്പ്
ഔഷധഗുണമുള്ള അടതാപ്പ് നട്ടു വളർത്തുമ്പോൾ അറിയേണ്ടത്
മിടുക്കരാകാൻ ഇതു കൂടി വേണം
ജീവിതവിജയത്തിന് ബുദ്ധിശക്തി മാത്രം പോരാ. ഇമോഷനൽ ഇന്റലിജൻസും വേണം. കുട്ടിക്കാലത്തേ നൽകാം അതിനുള്ള പരിശീലനം