വിരാട് കോലിയും അനുഷ്ക ശർമയും ഇടയ്ക്കിടെ വീട്ടിലേക്കു വിരുന്നു വിളിക്കുന്ന രുചിയുണ്ട്. തലശ്ശേരി ഗേൾ' എന്നു മുംബൈയിൽ അറിയപ്പെടുന്ന ഷെഫ് മറീന ബാലകൃഷ്ണൻ തയാറാക്കുന്ന കേരളീയ വിഭവങ്ങളാണത്. ബോളിവുഡിലെ പല താരങ്ങളെയും വെജിറ്റേറിയൻ രുചികളുടെ ആരാധകരാക്കി മാറ്റിയ ഈ രുചിപ്പെരുമയുടെ ഉദ്ഭവം തലശ്ശേരി ചിറക്കരയിലെ മാറോളി വീട്ടിലാണ്.
കുട്ടിക്കാലത്ത് അമ്മയുടെയും അമ്മമ്മയുടെയും കെ പിടിച്ചു ഗുരുവായൂർ അമ്പലത്തിലേക്കു യാത്ര പോയ ഒരു പെൺകുട്ടിയുണ്ട്. അമ്പലത്തിനു തൊട്ടടുത്തുള്ള ഊട്ടു പുരയിലെ രുചിസദ്യ ആ പെൺകുട്ടിയെ ഉണ്ണിക്കണ്ണനോളം തന്നെ ഭ്രമിപ്പിച്ചു.
പിന്നീട്, ജീവിതമൊതുങ്ങിയപ്പോൾ അവൾ പാചകം പഠിക്കാൻ വിദേശത്തു പോയി. ആത്മവിശ്വാസത്തിന്റെ രുചിയിലേറി മുംബൈയിലെ വീട്ടിൽത്തന്നെ ഊട്ടുപുര' എന്ന സംരംഭം തുടങ്ങി. അന്നുമുതൽ കുട്ടിക്കാല ഓർമകളിലെ രുചികളെ നുള്ളിയെടുത്തു പാചകം ചെയ്തു തൂശനിലയിൽ വിളമ്പിക്കൊണ്ടേയിരിക്കുന്നു.
ഓലൻ ഒരു സൗഹൃദക്കൂട്ടാണ്
“ഊട്ടുപുര, മീൽ ഡെലിവറി സർവീസാണ്. എനിക്കിഷ്ടമുള്ള വിഭവങ്ങൾ ചേർത്ത് ഉച്ചയൂണ് തയാറാക്കാൻ തീരുമാനിക്കുന്നു. ഇൻസ്റ്റഗ്രാമിൽ മെനു കൊടുക്കുന്നു. പത്തോ പതിനഞ്ചോ പേർക്കായിരുന്നു തുടക്കത്തിൽ ഇപ്പോൾ 30-40 പേർക്കു മീൽസ് തയാറാക്കും. ആളുകൾക്കു ഭക്ഷണമൊരുക്കുന്നതിലും വലിയ സന്തോഷം മറ്റെന്താണ്?'' ആ സന്തോഷത്തിനുള്ളിലിരുന്നു മറീന ചോദിക്കുന്നു.
“ബോളിവുഡ് താരങ്ങൾ എന്റെ അടുത്തേക്കു വരുന്നത് എവിടെ നിന്നൊക്കെയോ കേട്ടറിഞ്ഞാണ്. അനുഷ്ക ശർമയും വിരാട് കോലിയുമാണ് അവരിൽ പ്രധാനം. ഇപ്പോൾ അനുഷ്കയുടെ ടേസ്റ്റ് പരിചിതമാണ്. ഇടിയപ്പം, സ്റ്റു , ചമ്മന്തി ഇതെല്ലാം അവർക്കു വലിയ ഇഷ്ടമാണ്. മലൈക അറോറ, കരീന കപൂർ തുടങ്ങിയവരും സ്ഥിരമായി വാങ്ങും. ആളുകളുടെ ഇഷ്ടവും ആവശ്യവുമനുസരിച്ചു പ്രൈവറ്റ് ക്യുറേറ്റഡ് മെനുവും തയാറാക്കി നൽകുന്നു
സദ്യയിൽ ഓലനാണ് എനിക്കേറ്റവുമിഷ്ടം. ഇലയിൽ മമതയോടെ കിടക്കും. പപ്പടവും ഓലനും അമ്മിയിലരച്ച ചമ്മന്തിയുമുണ്ടെങ്കിൽ ഞാനതിനെ സദ്യയെന്നു വിളിക്കും. ഊട്ടുപുര മെനുവിൽ എന്നും സദ്യ തയാറാക്കില്ല. ഒരു ഒഴിച്ചുകൂട്ടാനും തോരനും പപ്പടവും ചമ്മന്തിയുമൊക്കെയായും കൊടുക്കാറുണ്ട്.
هذه القصة مأخوذة من طبعة April 29, 2023 من Vanitha.
ابدأ النسخة التجريبية المجانية من Magzter GOLD لمدة 7 أيام للوصول إلى آلاف القصص المتميزة المنسقة وأكثر من 9,000 مجلة وصحيفة.
بالفعل مشترك ? تسجيل الدخول
هذه القصة مأخوذة من طبعة April 29, 2023 من Vanitha.
ابدأ النسخة التجريبية المجانية من Magzter GOLD لمدة 7 أيام للوصول إلى آلاف القصص المتميزة المنسقة وأكثر من 9,000 مجلة وصحيفة.
بالفعل مشترك? تسجيل الدخول
ആഹാരം കഴിക്കാതെ നേടാം ആരോഗ്യം
ആരോഗ്യത്തിനും രോഗപ്രതിരോധത്തിനും ഏറെ പ്രയോജനപ്രദമാണ് ഉപവാസം
വി ഗാർഡിന്റെ ന്യൂ ഗാർഡ്
മോസ്റ്റ് വാല്യുബിൾ സിഇഒ പുരസ്കാരം നേടിയതിനൊപ്പം ആദ്യ വിവാഹ വാർഷികം ആഘോഷിക്കുന്നു മിഥുനും റീനയും
തിളങ്ങണം ആഘോഷം കഴിഞ്ഞാലും
ക്രിസ്മസ് ആഘോഷ ദിനങ്ങൾ കഴിഞ്ഞപ്പോൾ ചർമകാന്തി അൽപം കുറഞ്ഞെന്നു തോന്നുന്നുണ്ടോ? ഫെസ്റ്റിവ് ഫറ്റിഗ് ' ആണത്. തിളക്കവും ഉന്മേഷവും തിരികെ നേടാൻ അറിയേണ്ട കാര്യങ്ങൾ
കടലിന്റെ കാവലായ് ചിന്ന ജറുസലം
ചിന്ന ജറുസലം എന്നറിയപ്പെടുന്ന കടലോര ദേവാലയത്തിലേക്ക്, മണപ്പാട് എന്ന സുന്ദര ഗ്രാമത്തിലേക്കു യാത്ര പോയ് വരാം
നായ്ക്കുട്ടിയെ തിരഞ്ഞെടുക്കാം കരുതലോടെ...
പല ബ്രിഡുകൾക്കും പല സ്വഭാവമാണ്. അതു മനസ്സിലാക്കി വാങ്ങുക
ഒഴുകാ കണ്ണീരിൻ ശ്രീ
വിങ്ങുന്ന മനസ്സുമായാണു ഷൈജ കേരള ശ്രീ പുരസ്കാരം ഏറ്റു വാങ്ങിയത്. വാങ്ങുന്നയാളെ ഇത്രയധികം സങ്കടപ്പെടുത്തിയ മറ്റൊരു പുരസ്കാരവും ഒരുപക്ഷേ, ഉണ്ടാകില്ല
ഹൈ സ്പീഡിൽ ഫയൽ അയയ്ക്കാം
സ്മാർട് ഫോണിലെ കൂടുതൽ ടെക്നിക്കുകൾ അറിയാനും വിവിധ ആവശ്യങ്ങൾ സ്മാർട്ടായി നിറവേറ്റാനും പഠിക്കാം
പരസ്പരം കാത്തു സൂക്ഷിച്ച വിശ്വാസം
ദാവൻഗരെ നിന്നു തിരിച്ചുവന്ന് ഞങ്ങൾ ഇന്നസെന്റിന്റെ വിട്ടിൽ താമസമായി. പതിനാല് അംഗങ്ങൾ അവിടെ ഉണ്ടായിരുന്നു. ആ ആൾക്കൂട്ടത്തിലേക്കാണ് ഞങ്ങൾ രണ്ടുപേർ കൂടി ചേരുന്നത്.
ചില ബേക്കിങ് രഹസ്യങ്ങൾ
കേക്ക് ബേക്കിങ്ങിൽ പൊതുവായി പറയുന്ന നിരവധി ടിപ്സ് ഉണ്ട്. എന്നാൽ ബേക്കിങ് ഗംഭീരമാക്കണമെങ്കിൽ ചില സൂത്രപ്പണികൾ കൂടി അറിഞ്ഞിരിക്കണം.
"ദൈവം തൊട്ട സമ്മാനപ്പൊതി
രോഗവും വേദനയും മറക്കാൻ വിറയ്ക്കുന്ന കൈകൾ കൊണ്ടു കൗതുകവസ്തുക്കൾ ഉണ്ടാക്കുകയാണ് ഈ മുത്തശ്ശി