തിരുവനന്തപുരത്തു നിന്നു ബ്രിട്ടനിലേക്കു വിമാനം കയറുമ്പോൾ ചക്രക്ക സേരയിൽ ഞാൻ ഒറ്റയ്ക്കായിരുന്നു. അത് ഉറച്ച ഒരു തീരുമാനമായിരുന്നു. അപൂർവമായ രോഗത്തിനൊപ്പമുള്ള അതിജീവനം. പിന്നെ, രോഗവും വൈകല്യവും ജീവിതത്തിന്റെ അവസാന വാക്കല്ലെന്നു പറയാനുള്ള ഒരവസരം. അധികം ചോദ്യങ്ങളില്ലാത്ത എന്നാൽ ഉത്തരങ്ങൾ ധാരാളമുള്ള ഒരിടം തേടിയുള്ള യാത്ര.
ഈ ലോകത്തു നമ്മളെ ഏറ്റവും നന്നായി തിരിച്ചറിയാൻ കഴിയുന്നതു നമ്മൾക്കു മാത്രമാണ്. അങ്ങനെ അറിഞ്ഞാൽ പിന്നെ പ്രതിസന്ധികളോടു യുദ്ധം ചെയ്യാം. കഴിയുമെങ്കിൽ അവയെ തരണം ചെയ്യാം.
ഓസ്റ്റിയോ ജനസിസ് ഇംപെർഫക്റ്റാ അഥവാ ബ്രിറ്റിൽ ബോൺ എന്ന അപൂർവരോഗം ബാധിച്ച പഞ്ചമി ഇപ്പോൾ ബ്രിട്ടനിലെ കോവെൻട്രി സർവകലാശാലയിലെ എജ്യുക്കേഷൻ ഓഫിസർ ആണ്.
“ഈ പദവിയിൽ എത്തുന്ന ആദ്യത്തെ മലയാളിയാണു ഞാൻ. പൊങ്ങച്ചം പറയുന്നതല്ല. കടന്നു വന്ന വഴികളെക്കുറിച്ച് ഓർത്തപ്പോൾ പറഞ്ഞുപോയി എന്നേയുള്ളു. പരസഹായമില്ലാതെ സ്വന്തം കാര്യങ്ങളെങ്കിലും ചെയ്യണം. അതായിരുന്നു കുട്ടിക്കാലത്ത് ആഗ്രഹം. സ്കൂളിൽ സഹപാഠികൾ മൈതാനത്തു കളിക്കുമ്പോൾ കൂടെ കളിക്കാൻ കഴിഞ്ഞില്ലെങ്കിലും അതു കാണാനെങ്കിലും പോയി നിൽക്കണം. അത്രയൊക്കെയായിരുന്നു ആഗ്രഹങ്ങൾ. എന്നാൽ അതിനുപോലും പലപ്പോഴും കഴിഞ്ഞിരുന്നില്ല. തിരുവനന്തപുരത്തു പാപ്പനംകോടിനടുത്തു തൂക്കുവിള യിലാണു വീട്. മാതൃനിലയം എന്നാണു വീട്ടുപേര്. അച്ഛൻ സതീഷ് കുമാർ. അമ്മ സിന്ധുമതി. പ്രേമ വിവാഹമായിരുന്നു അവരുടേത്. അച്ഛനു ഗൾഫിൽ ബിസിനസ്സാണ്.
കുഞ്ഞായിരുന്നപ്പോഴേ ഞാനൊരു "ആക്റ്റിവിസ്റ്റ്' ആയിരുന്നു എന്ന് അമ്മ തമാശയായി പറയാറുണ്ട്. മറ്റു കുട്ടികൾ നടക്കുന്ന പ്രായത്തിനു മുന്നേ ഞാൻ നടന്നു തുടങ്ങി. ഓടിക്കളിക്കാൻ വലിയ ഇഷ്ടമായിരുന്നു. മൂന്നു വയസ്സായപ്പോഴേ ഡാൻസ് പഠിക്കാൻ പോയി. സമ്മാനങ്ങളും വാങ്ങി. നഴ്സറി ക്ലാസ്സിൽ നന്നായി പഠിക്കുന്ന എല്ലാ കലാപരിപാടികൾ മുൻപന്തിയിൽ നിൽക്കുന്ന കുട്ടി. അതാണ് കുട്ടിക്കാലത്തെക്കുറിച്ചുള്ള ഓർമ.''
അന്ന് ഉച്ചനേരത്ത്
“നീറമൺകര മന്നം മെമ്മോറിയൽ റസിഡൻഷൽ ഹയർ സെക്കൻഡറി സ്കൂളിലെ യുകെജി വിദ്യാർഥിയായി ഉല്ലസിച്ചു നടക്കുന്ന കാലത്തെ ഒരുച്ചനേരത്താണു സന്തോഷത്തിന്റെ പ്രകാശം മങ്ങിത്തുടങ്ങിയത്.
هذه القصة مأخوذة من طبعة May 13, 2023 من Vanitha.
ابدأ النسخة التجريبية المجانية من Magzter GOLD لمدة 7 أيام للوصول إلى آلاف القصص المتميزة المنسقة وأكثر من 9,000 مجلة وصحيفة.
بالفعل مشترك ? تسجيل الدخول
هذه القصة مأخوذة من طبعة May 13, 2023 من Vanitha.
ابدأ النسخة التجريبية المجانية من Magzter GOLD لمدة 7 أيام للوصول إلى آلاف القصص المتميزة المنسقة وأكثر من 9,000 مجلة وصحيفة.
بالفعل مشترك? تسجيل الدخول
മറവിരോഗം എനിക്കുമുണ്ടോ?
മറവി വലയ്ക്കുന്നുണ്ടോ? മറവി രോഗം ബാധിച്ചതാണോ കാരണം? ഇത്തരം സംശയങ്ങൾക്കുള്ള ഉത്തരം അറിയാം
പൂവിതൾ പാദങ്ങൾ
കാൽപാദങ്ങളുടെ അഴകു കാക്കാനും വരൾച്ചയകറ്റാനും വിട്ടിൽ തന്നെ ചെയ്യാവുന്ന പരിചരണങ്ങൾ
നിഴൽ മാറി വന്ന നിറങ്ങൾ
“കാൻസറിനെ നേരിടാൻ ഞാൻ കണ്ടെത്തിയ കൂട്ടാണ് പഠനം.'' നടി ഡോ.ശിവാനി ഭായ് ജീവിതം പറയുന്നു
യൂറോപ്പിലെ തൊഴിൽ അവസരങ്ങൾ
ബ്ലൂ കാർഡിനു കുറഞ്ഞത് 24 മാസമാണു സാധുത. കുടുംബത്തെ ഒപ്പം കൊണ്ടുപോകാൻ കഴിയും
കളർഫുൾ ദോശ, രുചിയിലും കേമം
മിനിറ്റുകൾക്കുള്ളിൽ ഹെൽതി ദോശ തയാറാക്കാം
സൈലന്റല്ല അഭിനയം
“കേൾവിയും സംസാരശേഷിയും ഇല്ലാത്തവർക്ക് അഭിനയം സാധ്യമല്ല എന്നു പറഞ്ഞവർക്കുള്ള മറുപടിയാണ് ഞാൻ
പഠിക്കാം രണ്ടു ട്രിക്കുകൾ
സ്മാർട് ഫോണിലെ കൂടുതൽ ടെക്നിക്കുകൾ അറിയാനും വിവിധ ആവശ്യങ്ങൾ സ്മാർട്ടായി നിറവേറ്റാനും പഠിക്കാം
വാലറ്റ് ഭരിക്കാൻ ഇ റുപ്പി
ഇനി പഴ്സിൽ പണം കൊണ്ടു നടക്കേണ്ടതില്ല, മൊബൈലിലെ വാലറ്റിൽ സൂക്ഷിക്കാം ഡിജിറ്റൽ കറൻസിയായ ഇ റുപ്പീ
കിഴങ്ങിനു പകരക്കാരൻ അടതാപ്പ്
ഔഷധഗുണമുള്ള അടതാപ്പ് നട്ടു വളർത്തുമ്പോൾ അറിയേണ്ടത്
മിടുക്കരാകാൻ ഇതു കൂടി വേണം
ജീവിതവിജയത്തിന് ബുദ്ധിശക്തി മാത്രം പോരാ. ഇമോഷനൽ ഇന്റലിജൻസും വേണം. കുട്ടിക്കാലത്തേ നൽകാം അതിനുള്ള പരിശീലനം