മരുന്നും ചിരിയും നല്ല കൂട്ട്
Vanitha|July 08, 2023
രോഗികൾക്കു മരുന്നിനൊപ്പം നർമത്തിന്റെ കുറിപ്പടി കുറിക്കുന്ന ഡോ. സതീഷ് വാരിയരും അമ്മ ഗീതയും ചിരിയിൽ ഒറ്റക്കെട്ടാണ്
രൂപാ ദയാബ്ജി
മരുന്നും ചിരിയും നല്ല കൂട്ട്

എന്താടോ വാരിയരേ നന്നാകാത്തേ... 'കൂട്ടുകാർ ഡോ. സതീഷ് വാരിയരോടു തമാശയായി ചോദിക്കുന്ന ചോദ്യമാണിത്. നർമം മേമ്പൊടി ചേർത്ത ആയുർവേദ വിഡിയോകൾ ഇറക്കിയ കാലത്തു വെറുതേയാണ് ഈ ചോദ്യം ചോദിച്ചതെങ്കിലും എങ്ങാനും വാരിയർ നന്നായാൽ കഷ്ടമാകും' എന്നവർ മനസ്സിൽ പേടിച്ചു കാണും. അത്ര രസമാണു ഡോ. സതീഷ് വാരിയരുടെയും അമ്മ ഗീത വാരിയരുടെയും അഭിനയം.

എറണാകുളം ജില്ലാ ആയുർവേദ ആശുപത്രിയിൽ സീനിയർ മെഡിക്കൽ ഓഫിസർ ( സ്‌പെഷലിസ്റ്റ് - പഞ്ചകർമ) ആയി ജോലി ചെയ്യുന്ന ഡോക്ടർക്ക് ഈ തിരക്കിനിടയിൽ വിഡിയോ ചെയ്യാൻ എവിടെ സമയമെന്നാണ് ആദ്യം തന്നെ ചോദിച്ചത്. തൊടുപുഴയിലെ വീട്ടിലിരുന്നു ഡോക്ടർ പറഞ്ഞു തുടങ്ങിയത് ഇങ്ങനെ കുട്ടിക്കാ ലത്ത് ആയുർവേദമെന്നു കേട്ടാൽ വെറുപ്പായിരുന്നു. പക്ഷേ, മുകളിലിരിക്കുന്ന ആൾ തലയിൽ വരച്ചത് ഏതോ ആയുർവേദ വൃക്ഷത്തിന്റെ കോലു കൊണ്ടാകും. ആയുർവേദ വിഡിയോ തന്നെ വൈറൽ ഡോക്ടറുമാക്കി.

അതെന്താ ആയുർവേദം ഇഷ്ടമില്ലാത്തത് ?

ഡോ. സതീഷ് വാരിയർ: അച്ഛൻ ഡോ. രാമ ഭദ വാരിയർ കോട്ടയ്ക്കൽ മെഡിക്കൽ കോളജിൽ നിന്ന് ആയുർവേദ മെഡിസിൻ പാസ്സാ യി 21-ാം വയസ്സിൽ സർക്കാർ സർവീസിൽ കയറിയ ആളാണ്. ഭാരതീയ ചികിത്സാവകുപ്പു ഡയറക്ടറായി വിരമിച്ചതിനു ശേഷം മരിക്കുന്നതു വരെ തിരക്കോടു തിരക്കായിരുന്നു. അതുകൊണ്ടാകാം, ആയുർവേദത്തോടുള്ള താൽപര്യം പോയത്. പക്ഷേ, പാരമ്പര്യം കൊണ്ടുനടക്കാൻ ഈ തലമുറയിൽ ആളില്ലെന്ന ഘട്ടം വന്നു.

ഗീത വാരിയർ: സതീഷിന്റെ മുതുമുത്തച്ഛൻ നാട്ടുവൈദ്യനായിരുന്നു. മുത്തച്ഛൻ എസ്.ആർ. വാരിയർ വൈദ്യകലാനിധി പട്ടം നേടിയ ആളും. മഹാവൈദ്യൻ രാഘവൻ തിരുമുൽപ്പാടിനോട് ആയുർവേദ പ്രബന്ധ മത്സരങ്ങളിൽ മ ത്സരിച്ചു സമ്മാനം നേടിയ മഹാപണ്ഡിതനാണ് അദ്ദേഹം. ആ കുറിപ്പുകളും പുസ്തകങ്ങളും ഇപ്പോഴുമുണ്ട്. അന്നു വീട്ടിൽ തന്നെ മരുന്നുകൾ ഉണ്ടാക്കും. അരിഷ്ടങ്ങളും ആസവങ്ങളും മൺ കുടത്തിലാക്കി കുഴിച്ചിട്ടാണു പാകപ്പെടുത്തുന്നത്. അവ തുറന്നു ചൈനീസ് പോർസലീൻ കുപ്പികളിലേക്കു മാറ്റുന്നതു കാണാൻ കുട്ടികൾക്കു വലിയ കൗതുകമായിരുന്നു.

ഡോ. സതീഷ് വാരിയർ: വീട്ടിൽ വൈകുന്നേരം എല്ലാവരും കൂടിയിരുന്നാണ് ഗുളിക ഉരുട്ടുന്നത്. താൽപര്യമെന്നൊക്കെ അന്നവർ തെറ്റിദ്ധരിച്ചതാ, അത്രയും നേരം പഠിക്കാതിരിക്കാമല്ലോ എന്നായിരുന്നു ഞങ്ങളുടെ ചിന്ത.

പിന്നെയെങ്ങനെ ആ ഇഷ്ടം കൂടി ?

هذه القصة مأخوذة من طبعة July 08, 2023 من Vanitha.

ابدأ النسخة التجريبية المجانية من Magzter GOLD لمدة 7 أيام للوصول إلى آلاف القصص المتميزة المنسقة وأكثر من 9,000 مجلة وصحيفة.

هذه القصة مأخوذة من طبعة July 08, 2023 من Vanitha.

ابدأ النسخة التجريبية المجانية من Magzter GOLD لمدة 7 أيام للوصول إلى آلاف القصص المتميزة المنسقة وأكثر من 9,000 مجلة وصحيفة.

المزيد من القصص من VANITHA مشاهدة الكل
മറവിരോഗം എനിക്കുമുണ്ടോ?
Vanitha

മറവിരോഗം എനിക്കുമുണ്ടോ?

മറവി വലയ്ക്കുന്നുണ്ടോ? മറവി രോഗം ബാധിച്ചതാണോ കാരണം? ഇത്തരം സംശയങ്ങൾക്കുള്ള ഉത്തരം അറിയാം

time-read
4 mins  |
November 23, 2024
പൂവിതൾ പാദങ്ങൾ
Vanitha

പൂവിതൾ പാദങ്ങൾ

കാൽപാദങ്ങളുടെ അഴകു കാക്കാനും വരൾച്ചയകറ്റാനും വിട്ടിൽ തന്നെ ചെയ്യാവുന്ന പരിചരണങ്ങൾ

time-read
3 mins  |
November 23, 2024
നിഴൽ മാറി വന്ന നിറങ്ങൾ
Vanitha

നിഴൽ മാറി വന്ന നിറങ്ങൾ

“കാൻസറിനെ നേരിടാൻ ഞാൻ കണ്ടെത്തിയ കൂട്ടാണ് പഠനം.'' നടി ഡോ.ശിവാനി ഭായ് ജീവിതം പറയുന്നു

time-read
3 mins  |
November 23, 2024
യൂറോപ്പിലെ തൊഴിൽ അവസരങ്ങൾ
Vanitha

യൂറോപ്പിലെ തൊഴിൽ അവസരങ്ങൾ

ബ്ലൂ കാർഡിനു കുറഞ്ഞത് 24 മാസമാണു സാധുത. കുടുംബത്തെ ഒപ്പം കൊണ്ടുപോകാൻ കഴിയും

time-read
1 min  |
November 23, 2024
കളർഫുൾ ദോശ, രുചിയിലും കേമം
Vanitha

കളർഫുൾ ദോശ, രുചിയിലും കേമം

മിനിറ്റുകൾക്കുള്ളിൽ ഹെൽതി ദോശ തയാറാക്കാം

time-read
1 min  |
November 23, 2024
സൈലന്റല്ല അഭിനയം
Vanitha

സൈലന്റല്ല അഭിനയം

“കേൾവിയും സംസാരശേഷിയും ഇല്ലാത്തവർക്ക് അഭിനയം സാധ്യമല്ല എന്നു പറഞ്ഞവർക്കുള്ള മറുപടിയാണ് ഞാൻ

time-read
2 mins  |
November 23, 2024
പഠിക്കാം രണ്ടു ട്രിക്കുകൾ
Vanitha

പഠിക്കാം രണ്ടു ട്രിക്കുകൾ

സ്മാർട് ഫോണിലെ കൂടുതൽ ടെക്നിക്കുകൾ അറിയാനും വിവിധ ആവശ്യങ്ങൾ സ്മാർട്ടായി നിറവേറ്റാനും പഠിക്കാം

time-read
1 min  |
November 23, 2024
വാലറ്റ് ഭരിക്കാൻ ഇ റുപ്പി
Vanitha

വാലറ്റ് ഭരിക്കാൻ ഇ റുപ്പി

ഇനി പഴ്സിൽ പണം കൊണ്ടു നടക്കേണ്ടതില്ല, മൊബൈലിലെ വാലറ്റിൽ സൂക്ഷിക്കാം ഡിജിറ്റൽ കറൻസിയായ ഇ റുപ്പീ

time-read
2 mins  |
November 23, 2024
കിഴങ്ങിനു പകരക്കാരൻ അടതാപ്പ്
Vanitha

കിഴങ്ങിനു പകരക്കാരൻ അടതാപ്പ്

ഔഷധഗുണമുള്ള അടതാപ്പ് നട്ടു വളർത്തുമ്പോൾ അറിയേണ്ടത്

time-read
1 min  |
November 23, 2024
മിടുക്കരാകാൻ ഇതു കൂടി വേണം
Vanitha

മിടുക്കരാകാൻ ഇതു കൂടി വേണം

ജീവിതവിജയത്തിന് ബുദ്ധിശക്തി മാത്രം പോരാ. ഇമോഷനൽ ഇന്റലിജൻസും വേണം. കുട്ടിക്കാലത്തേ നൽകാം അതിനുള്ള പരിശീലനം

time-read
1 min  |
November 23, 2024