പതിവുപോലെ കാലുകൾ നീരു വച്ചു വീർത്തിട്ടുണ്ട്. ഉപ്പുവെള്ളത്തിലും ചൂടുവെള്ളത്തിലും കാലിറക്കി വച്ചുള്ള പരീക്ഷണം കഴിഞ്ഞു. ഇനി കാലുയർത്തിവച്ചു കിടന്നുറങ്ങാം.
കാലുകളിൽ നീരോ വേദനയോ കണ്ടാൽ ഇതൊക്കെയാണ് പലരും പിന്തുടരുന്ന പരിഹാര മാർഗങ്ങൾ. എന്നാൽ കാലിലെ പ്രശ്നങ്ങളെ ഇത്ര നിസാരമാക്കാമോ? ഓർക്കുക മുഖം മനസ്സിന്റെ കണ്ണാടിയെന്നതുപോലെ കാലുകൾ ആരോഗ്യത്തിന്റെ കണ്ണാടിയാണ്.
കാലുകളിൽ നീര് (എഡിമ)
ഏറെനേരം ഇരുന്നുള്ള യാത്രയ്ക്കു ശേഷവും അല്ലാതെയും കാലുകളിൽ നീർകെട്ടി നിൽക്കുന്ന അവസ്ഥ. പ്രത്യേക ചികിത്സ ചെയ്തില്ലെങ്കിലും നീര് കുറയുകയും വീണ്ടും പ്രത്യക്ഷപ്പെടുകയും ചെയ്യുന്നു.
ഏറെ നേരം നിൽക്കുകയോ ഇരിക്കുകയോ ചെയ്യുക, വ്യായാമം ഇല്ലാത്ത ജീവിത ശൈലി, ഉപ്പ് അധിക അള വിൽ സ്ഥിരം കഴിക്കുക, അമിത ഭാരം, ഗർഭാവസ്ഥ, രക്താതിമർദത്തിനുള്ള ചില മരുന്നുകളുടെ ഉപയോഗം, ഗർഭനിരോധന ഗുളികകൾ, ഹോർമോൺ തെറ പി, വിഷാദരോഗ ശമനത്തിനായുള്ള ഗുളികകൾ, സ്റ്റിറോയിഡുകൾ എന്നിവ കാലുകളിൽ നീരുണ്ടാക്കാം.
ജീവിതശൈലിയിൽ മാറ്റം, ഉപ്പു വെള്ളത്തിൽ കാലുകൾ മുക്കി വയ്ക്കുക, സപ്പോർട്ട് സ്റ്റോക്കിങ്സ് ധരിക്കുക, കാലുയർത്തി വച്ചു കിടക്കുക എന്നിവ കൊണ്ട് നീരു കുറയുന്നില്ലെങ്കിൽ ശ്രദ്ധിക്കണം.
ഒരു കാലിൽ മാത്രമാണ് നീരു വരുന്നതെങ്കിൽ അശുദ്ധ രക്തം തിരികെ കൊണ്ടു പോകുന്ന സിരകളിലോ (വെയിൻ) ലസികാവാഹിനികളിലോ (ലിംഫാറ്റി സിസ്റ്റം) ഉള്ള തടസ്സമായിരിക്കും. കാലിന്റെ വിരലുകൾ, കാൽക്കുഴ എന്നിവിടങ്ങളിലെ നീരിന് കാരണം ശരീരത്തിൽ യൂറിക് ആസിഡ് കൂടുന്നതാകാം. കാൽ സന്ധിയിൽ നീരും വേദനയും ഉണ്ടെങ്കിൽ ഗൗട്ട് ആർതറ്റിസ് സംശയിക്കണം.
هذه القصة مأخوذة من طبعة July 22, 2023 من Vanitha.
ابدأ النسخة التجريبية المجانية من Magzter GOLD لمدة 7 أيام للوصول إلى آلاف القصص المتميزة المنسقة وأكثر من 9,000 مجلة وصحيفة.
بالفعل مشترك ? تسجيل الدخول
هذه القصة مأخوذة من طبعة July 22, 2023 من Vanitha.
ابدأ النسخة التجريبية المجانية من Magzter GOLD لمدة 7 أيام للوصول إلى آلاف القصص المتميزة المنسقة وأكثر من 9,000 مجلة وصحيفة.
بالفعل مشترك? تسجيل الدخول
മറവിരോഗം എനിക്കുമുണ്ടോ?
മറവി വലയ്ക്കുന്നുണ്ടോ? മറവി രോഗം ബാധിച്ചതാണോ കാരണം? ഇത്തരം സംശയങ്ങൾക്കുള്ള ഉത്തരം അറിയാം
പൂവിതൾ പാദങ്ങൾ
കാൽപാദങ്ങളുടെ അഴകു കാക്കാനും വരൾച്ചയകറ്റാനും വിട്ടിൽ തന്നെ ചെയ്യാവുന്ന പരിചരണങ്ങൾ
നിഴൽ മാറി വന്ന നിറങ്ങൾ
“കാൻസറിനെ നേരിടാൻ ഞാൻ കണ്ടെത്തിയ കൂട്ടാണ് പഠനം.'' നടി ഡോ.ശിവാനി ഭായ് ജീവിതം പറയുന്നു
യൂറോപ്പിലെ തൊഴിൽ അവസരങ്ങൾ
ബ്ലൂ കാർഡിനു കുറഞ്ഞത് 24 മാസമാണു സാധുത. കുടുംബത്തെ ഒപ്പം കൊണ്ടുപോകാൻ കഴിയും
കളർഫുൾ ദോശ, രുചിയിലും കേമം
മിനിറ്റുകൾക്കുള്ളിൽ ഹെൽതി ദോശ തയാറാക്കാം
സൈലന്റല്ല അഭിനയം
“കേൾവിയും സംസാരശേഷിയും ഇല്ലാത്തവർക്ക് അഭിനയം സാധ്യമല്ല എന്നു പറഞ്ഞവർക്കുള്ള മറുപടിയാണ് ഞാൻ
പഠിക്കാം രണ്ടു ട്രിക്കുകൾ
സ്മാർട് ഫോണിലെ കൂടുതൽ ടെക്നിക്കുകൾ അറിയാനും വിവിധ ആവശ്യങ്ങൾ സ്മാർട്ടായി നിറവേറ്റാനും പഠിക്കാം
വാലറ്റ് ഭരിക്കാൻ ഇ റുപ്പി
ഇനി പഴ്സിൽ പണം കൊണ്ടു നടക്കേണ്ടതില്ല, മൊബൈലിലെ വാലറ്റിൽ സൂക്ഷിക്കാം ഡിജിറ്റൽ കറൻസിയായ ഇ റുപ്പീ
കിഴങ്ങിനു പകരക്കാരൻ അടതാപ്പ്
ഔഷധഗുണമുള്ള അടതാപ്പ് നട്ടു വളർത്തുമ്പോൾ അറിയേണ്ടത്
മിടുക്കരാകാൻ ഇതു കൂടി വേണം
ജീവിതവിജയത്തിന് ബുദ്ധിശക്തി മാത്രം പോരാ. ഇമോഷനൽ ഇന്റലിജൻസും വേണം. കുട്ടിക്കാലത്തേ നൽകാം അതിനുള്ള പരിശീലനം