പല നാട്ടിലും കല്യാണങ്ങളുമായി ബന്ധപ്പെട്ടു വ്യത്യസ്തമായ കൗതുകകരമായ ചില ആചാരങ്ങളുണ്ട്. കാലക്രമത്തിൽ ചിലതൊക്കെ തേഞ്ഞുമാഞ്ഞു പോയി. എങ്കിലും കഥകളായി ഇന്നും അവ നമുക്കിടയിൽ ജീവിക്കുന്നു. എന്നാൽ കാലങ്ങളായി ഇന്നും തുടരുന്നവയുമുണ്ട്. അങ്ങനെ വിവാഹവുമായി ബന്ധപ്പെട്ടു വിവിധധാരകളിൽ പെടുന്നവർ പിന്തുടരുന്ന ആ ചാരങ്ങളുടെ കഥകളറിയാം.
അച്ഛൻ കെട്ടുന്ന താലി
നമ്പൂതിരി വിവാഹങ്ങളിൽ വരനല്ല വധുവിനു താലി കഴുത്തിൽ ചാർത്തുന്നത്. പകരം പെൺകുട്ടിയുടെ അച്ഛനാണു മകൾക്കു താലി കെട്ടുന്നത്. ആൺകുട്ടികൾ ഉപനയനം കഴിയുന്നതോടെ ദേവാരാധന ചെയ്യാനുള്ള മന്ത്രോപദേശം കിട്ടുന്നു. പൂണൂൽ ചരടു കെട്ടുന്നു.
പക്ഷേ, പെൺകുട്ടികൾക്ക് ഉപനയമില്ല. പകരം പെൺകൊടയ്ക്ക് പെണ്ണിനെ കൊടുക്കുക എന്ന വാക്കിൽ നിന്നാണ് പെൺകുട്ടിയുടെ വിവാഹത്തിന് ഈ പേരു വന്നത്. നൂലിനൊപ്പം ലോഹത്തിന്റെ താലി കൂടി ചാർത്തി കൊടുക്കുന്നു. അച്ഛനില്ലെങ്കിൽ സഹോദരൻ അമ്മാവൻ അച്ഛന്റെ അച്ഛനോ സഹോദന്മാരോ അമ്മയോ ഒക്കെ താലി കെട്ടി കൊടുക്കാറുണ്ട്. പണ്ട് പൂണൂൽ ചരടാണ് കെട്ടിക്കുക, ഇപ്പോൾ സ്വർണമാലയായി മാറിയെന്നു മാത്രം.
അമ്മി ചവിട്ടിക്കുക
അമ്മിയും അമ്മിക്കുഴയും മന്ത്രോച്ചാരണത്തിന്റെ അകമ്പടിയോടെ വരൻ വധുവിന്റെ കാലുപിടിച്ചു വധുവിനെക്കൊണ്ടു ചവിട്ടിക്കും. ഈ കല്ല് എങ്ങനെയാണോ അതു പോലെ നിങ്ങളുടെ ദാമ്പത്യ ജീവിതം സ്ഥിരമായിരിക്കട്ടേ' എന്നാണു ചൊല്ലുന്ന മന്ത്രത്തിന്റെ പൊരുൾ.
വധുവിനെ വരന്റെ ഇടത്തിലേക്ക് കൊണ്ടുപോകുന്നതാണു കുടിവയ്പ്പ്. അവിടെ വച്ചാണ് അമ്മായിയമ്മ മരുമകൾക്കു കൂട്ടത്താലി ഇട്ടു കൊടുക്കുന്നത്. അതിനർഥം പുതിയ കുടുംബത്തിലേക്കു വരുന്നതിനെ അംഗീകരിക്കുന്നു, ഈ കുടുംബത്തിലെ എല്ലാവരുടെയും പിന്തുണ ഇനി ഒപ്പമുണ്ടാകും എന്നൊക്കെയാണ്.
വരനും വധുവും മീൻപിടിച്ച്...
വിവാഹത്തോട് അനുബന്ധിച്ച് ഒരു വിഭാഗം ബ്രാഹ്മണർക്കിടയിലുള്ള ആചാരമാണു മീൻപിടുത്തം. ചെറുക്കനും പെണ്ണും മനയിലെ കുളത്തിൽ തോർത്തുപയോഗിച്ച് വല പോലെയാക്കി ഒരു മത്സ്യത്തെ പിടിക്കും. അതിനെ തിരികെ ജലത്തിലേക്കു തന്നെ വിടും. ഇതു സംബന്ധിച്ച് പല കഥകളും പ്രചാരത്തിലുണ്ടെങ്കിലും ഏതു കാലത്താണ് ഈ ആചാരം വിവാഹ ചടങ്ങുകളുടെ ഭാഗമായി മാറിയതെന്നതു സംബന്ധിച്ചു വ്യക്തമായ സൂചനകളില്ല.
മൂർധനി സ്പർശം
هذه القصة مأخوذة من طبعة August 05, 2023 من Vanitha.
ابدأ النسخة التجريبية المجانية من Magzter GOLD لمدة 7 أيام للوصول إلى آلاف القصص المتميزة المنسقة وأكثر من 9,000 مجلة وصحيفة.
بالفعل مشترك ? تسجيل الدخول
هذه القصة مأخوذة من طبعة August 05, 2023 من Vanitha.
ابدأ النسخة التجريبية المجانية من Magzter GOLD لمدة 7 أيام للوصول إلى آلاف القصص المتميزة المنسقة وأكثر من 9,000 مجلة وصحيفة.
بالفعل مشترك? تسجيل الدخول
ആഹാരം കഴിക്കാതെ നേടാം ആരോഗ്യം
ആരോഗ്യത്തിനും രോഗപ്രതിരോധത്തിനും ഏറെ പ്രയോജനപ്രദമാണ് ഉപവാസം
വി ഗാർഡിന്റെ ന്യൂ ഗാർഡ്
മോസ്റ്റ് വാല്യുബിൾ സിഇഒ പുരസ്കാരം നേടിയതിനൊപ്പം ആദ്യ വിവാഹ വാർഷികം ആഘോഷിക്കുന്നു മിഥുനും റീനയും
തിളങ്ങണം ആഘോഷം കഴിഞ്ഞാലും
ക്രിസ്മസ് ആഘോഷ ദിനങ്ങൾ കഴിഞ്ഞപ്പോൾ ചർമകാന്തി അൽപം കുറഞ്ഞെന്നു തോന്നുന്നുണ്ടോ? ഫെസ്റ്റിവ് ഫറ്റിഗ് ' ആണത്. തിളക്കവും ഉന്മേഷവും തിരികെ നേടാൻ അറിയേണ്ട കാര്യങ്ങൾ
കടലിന്റെ കാവലായ് ചിന്ന ജറുസലം
ചിന്ന ജറുസലം എന്നറിയപ്പെടുന്ന കടലോര ദേവാലയത്തിലേക്ക്, മണപ്പാട് എന്ന സുന്ദര ഗ്രാമത്തിലേക്കു യാത്ര പോയ് വരാം
നായ്ക്കുട്ടിയെ തിരഞ്ഞെടുക്കാം കരുതലോടെ...
പല ബ്രിഡുകൾക്കും പല സ്വഭാവമാണ്. അതു മനസ്സിലാക്കി വാങ്ങുക
ഒഴുകാ കണ്ണീരിൻ ശ്രീ
വിങ്ങുന്ന മനസ്സുമായാണു ഷൈജ കേരള ശ്രീ പുരസ്കാരം ഏറ്റു വാങ്ങിയത്. വാങ്ങുന്നയാളെ ഇത്രയധികം സങ്കടപ്പെടുത്തിയ മറ്റൊരു പുരസ്കാരവും ഒരുപക്ഷേ, ഉണ്ടാകില്ല
ഹൈ സ്പീഡിൽ ഫയൽ അയയ്ക്കാം
സ്മാർട് ഫോണിലെ കൂടുതൽ ടെക്നിക്കുകൾ അറിയാനും വിവിധ ആവശ്യങ്ങൾ സ്മാർട്ടായി നിറവേറ്റാനും പഠിക്കാം
പരസ്പരം കാത്തു സൂക്ഷിച്ച വിശ്വാസം
ദാവൻഗരെ നിന്നു തിരിച്ചുവന്ന് ഞങ്ങൾ ഇന്നസെന്റിന്റെ വിട്ടിൽ താമസമായി. പതിനാല് അംഗങ്ങൾ അവിടെ ഉണ്ടായിരുന്നു. ആ ആൾക്കൂട്ടത്തിലേക്കാണ് ഞങ്ങൾ രണ്ടുപേർ കൂടി ചേരുന്നത്.
ചില ബേക്കിങ് രഹസ്യങ്ങൾ
കേക്ക് ബേക്കിങ്ങിൽ പൊതുവായി പറയുന്ന നിരവധി ടിപ്സ് ഉണ്ട്. എന്നാൽ ബേക്കിങ് ഗംഭീരമാക്കണമെങ്കിൽ ചില സൂത്രപ്പണികൾ കൂടി അറിഞ്ഞിരിക്കണം.
"ദൈവം തൊട്ട സമ്മാനപ്പൊതി
രോഗവും വേദനയും മറക്കാൻ വിറയ്ക്കുന്ന കൈകൾ കൊണ്ടു കൗതുകവസ്തുക്കൾ ഉണ്ടാക്കുകയാണ് ഈ മുത്തശ്ശി