സിനിമയുടെ ഫ്ലാഷ്ബാക് ആയിരുന്നെങ്കിൽ 25 വർഷം മുൻപ് ഒരു പ്രഭാതം' എന്നെഴുതിക്കാണിക്കാമായിരുന്നു. ജീവിതത്തിന്റെ ഫ്ലാഷ്ബാക്കിനു ദൃശ്യാവിഷ്കാരം ഇല്ലാത്തതിനാൽ സംവിധായകൻ നേരിട്ടു കഥ പറയുകയാണ്. ഇതൊരു കനവിന്റെ കഥയാണ്; ലാൽജോസ് എന്ന ഒറ്റപ്പാലത്തുകാരൻ മലയാള സിനിമയിൽ സ്വന്തം പേര് അടയാളപ്പെടുത്തിയ ആദ്യ സിനിമയുടെ കഥ.
“മറവത്തൂർ കനവ് ഇറങ്ങുന്നതിനു രണ്ടു വർഷം മുൻപേ കഥ അന്വേഷിച്ചു ദീർഘയാത്രകൾ നടത്തിയിരുന്നു. ശ്രീനിയേട്ടൻ അഭിനയിച്ചിരുന്ന സിനിമാ ലൊക്കേഷനുകളിലൂടെയായിരുന്നു ആ യാത്ര.'' ലാൽജോസ് പറയുന്നു. “അഭിനയം കഴിഞ്ഞു ശ്രീനിയേട്ടൻ എത്തുന്ന സമയത്താണ് എന്റെ സിനിമയെക്കുറിച്ചുള്ള ചർച്ച. അദ്ദേഹം താമസിച്ചിരുന്ന ഹോട്ടലുകളിൽ മുറി വാടകയ്ക്കെടുത്തു ഞാൻ കാത്തിരിക്കും. നിരാശയിലൂടെയും പ്രതീക്ഷയിലൂടെയുമുള്ള രണ്ടു വർഷത്തെ അലച്ചിലിനൊടുവിലാണു മറവത്തൂർ കനവ് എന്ന കഥയിൽ ലാൻഡ് ചെയ്തത്.
മമ്മൂക്ക തന്ന വലിയ ഓഫർ
റിട്ടയർമെന്റിനു ശേഷം ഒരു പട്ടാളക്കാരൻ കേരളത്തിന്റെ അതിർത്തിയിൽ എത്തുന്നതാണു കഥ. അക്കാലത്തു മിലിട്ടറിയിൽ നിന്നു വിരമിക്കുന്നവർക്കു മിച്ചഭൂമി പതിച്ചു കിട്ടുമായിരുന്നു. അങ്ങനെ കുടിയേറുന്ന പട്ടാളക്കാരനായ കുടുംബനാഥനിൽ നിന്നാണു കഥ തുടങ്ങുന്നത്. കൃഷിസ്ഥലത്തു വച്ച് അയാൾക്കു പരിക്കേൽക്കുന്നു. അയാ ളെ സഹായിക്കാൻ നാട്ടിൽ നിന്ന് അനിയൻ വരുന്നു. നാട്ടിൻപുറത്തു രാഷ്ട്രീയം കളിച്ചു നടക്കുന്ന പൊടി വില്ലനാണ് അനിയൻ. പട്ടാളക്കാരനായി മുരളി, ഭാര്യയുടെ റോളിൽ ശോഭന, അനിയനായി ജയറാം. അങ്ങനെ കഥാപാത്രങ്ങളെയും നിശ്ചയിച്ചു. പക്ഷേ, ചില തടസ്സങ്ങൾ മൂലം ആ കഥ മുന്നോട്ടു പോകാതായി. ഞാനും ശ്രീനിയേട്ടനും അതു പൂർണമായും മറന്നുവെന്നു പറയാം.
ഈ സമയത്തു ലോഹിതദാസിന്റെ "ഉദ്യാനപാലകനി ൽ അഭിനയിക്കുകയാണ് മമ്മൂക്ക. ലാൽജോസും ശ്രീനിവാസനും ചേർന്നു പുതിയ സിനിമ എടുക്കാൻ ആലോചിക്കുന്ന കാര്യം ആരു വഴിയോ അറിഞ്ഞു മമ്മൂക്ക എന്നെ വിളിച്ചു പറഞ്ഞു, “നിന്റെ സിനിമയിലെ നായകന് എന്റെ ഛായയുണ്ടെങ്കിൽ അഭിനയിക്കാൻ ഞാൻ റെഡി. എന്റെ ഛായയുള്ള നായകനെക്കുറിച്ച് ആലോചിക്കുകയുമാകാം.
هذه القصة مأخوذة من طبعة August 19, 2023 من Vanitha.
ابدأ النسخة التجريبية المجانية من Magzter GOLD لمدة 7 أيام للوصول إلى آلاف القصص المتميزة المنسقة وأكثر من 9,000 مجلة وصحيفة.
بالفعل مشترك ? تسجيل الدخول
هذه القصة مأخوذة من طبعة August 19, 2023 من Vanitha.
ابدأ النسخة التجريبية المجانية من Magzter GOLD لمدة 7 أيام للوصول إلى آلاف القصص المتميزة المنسقة وأكثر من 9,000 مجلة وصحيفة.
بالفعل مشترك? تسجيل الدخول
മറവിരോഗം എനിക്കുമുണ്ടോ?
മറവി വലയ്ക്കുന്നുണ്ടോ? മറവി രോഗം ബാധിച്ചതാണോ കാരണം? ഇത്തരം സംശയങ്ങൾക്കുള്ള ഉത്തരം അറിയാം
പൂവിതൾ പാദങ്ങൾ
കാൽപാദങ്ങളുടെ അഴകു കാക്കാനും വരൾച്ചയകറ്റാനും വിട്ടിൽ തന്നെ ചെയ്യാവുന്ന പരിചരണങ്ങൾ
നിഴൽ മാറി വന്ന നിറങ്ങൾ
“കാൻസറിനെ നേരിടാൻ ഞാൻ കണ്ടെത്തിയ കൂട്ടാണ് പഠനം.'' നടി ഡോ.ശിവാനി ഭായ് ജീവിതം പറയുന്നു
യൂറോപ്പിലെ തൊഴിൽ അവസരങ്ങൾ
ബ്ലൂ കാർഡിനു കുറഞ്ഞത് 24 മാസമാണു സാധുത. കുടുംബത്തെ ഒപ്പം കൊണ്ടുപോകാൻ കഴിയും
കളർഫുൾ ദോശ, രുചിയിലും കേമം
മിനിറ്റുകൾക്കുള്ളിൽ ഹെൽതി ദോശ തയാറാക്കാം
സൈലന്റല്ല അഭിനയം
“കേൾവിയും സംസാരശേഷിയും ഇല്ലാത്തവർക്ക് അഭിനയം സാധ്യമല്ല എന്നു പറഞ്ഞവർക്കുള്ള മറുപടിയാണ് ഞാൻ
പഠിക്കാം രണ്ടു ട്രിക്കുകൾ
സ്മാർട് ഫോണിലെ കൂടുതൽ ടെക്നിക്കുകൾ അറിയാനും വിവിധ ആവശ്യങ്ങൾ സ്മാർട്ടായി നിറവേറ്റാനും പഠിക്കാം
വാലറ്റ് ഭരിക്കാൻ ഇ റുപ്പി
ഇനി പഴ്സിൽ പണം കൊണ്ടു നടക്കേണ്ടതില്ല, മൊബൈലിലെ വാലറ്റിൽ സൂക്ഷിക്കാം ഡിജിറ്റൽ കറൻസിയായ ഇ റുപ്പീ
കിഴങ്ങിനു പകരക്കാരൻ അടതാപ്പ്
ഔഷധഗുണമുള്ള അടതാപ്പ് നട്ടു വളർത്തുമ്പോൾ അറിയേണ്ടത്
മിടുക്കരാകാൻ ഇതു കൂടി വേണം
ജീവിതവിജയത്തിന് ബുദ്ധിശക്തി മാത്രം പോരാ. ഇമോഷനൽ ഇന്റലിജൻസും വേണം. കുട്ടിക്കാലത്തേ നൽകാം അതിനുള്ള പരിശീലനം