ഞങ്ങളുടെ സിനിമയിൽ തമാശയുള്ളതിനാൽ ലാലും ഞാനും സംസാരിക്കുമ്പോൾ അതിലും തമാശ കാണുമെന്ന മട്ടിലാണു പലരും ഞങ്ങളെ പരിഗണിക്കുന്നത്.
"തമാശക്കാരല്ലേ, ഇപ്പോൾ തമാശ പറയും' എന്ന മട്ടിൽ നോക്കും. പക്ഷേ, ഞാൻ തമാശ പറയാതിരിക്കാനാണ് ഇപ്പോൾ ശ്രമിക്കുന്നത്. നാവിൻ തുമ്പിൽ തമാശ എത്തിയാലും മിണ്ടാതെ നിന്നു കളയും. കാരണം, തമാശ എല്ലായ്പ്പോഴും നല്ലതല്ല എന്നു ഞാൻ പഠിച്ചിട്ടുണ്ട്.
നിർദോഷമെന്നു കരുതുന്ന തമാശ പോലും ചിലരെ വിഷമിപ്പിക്കും. ചിലതു വൻപാരയായി തിരിച്ചു വരും. അതിനാൽ തമാശകളെ സിനിമയ്ക്കുവേണ്ടി റിസർവ് ചെയ്തു വയ്ക്കുന്നു. അങ്ങനെ തമാശയ്ക്ക് വില ഉണ്ടാക്കുകയാണെന്നു വേണമെങ്കിൽ പറയാം.
പക്ഷേ, ഞാൻ കേട്ടതിൽ ഏറ്റവും വിലപിടിച്ച തമാശ വർഷങ്ങൾക്കു മുൻപാണ് ഉണ്ടായത്. അന്നതിനു വില ഒരു ലക്ഷം രൂപയായിരുന്നു.
ഞങ്ങളുടെ സിനിമാ ഷൂട്ടിങ് തകൃതിയായി പുരോഗമിക്കുന്നതിനിടയിലാണ് ആ തമാശ ഉണ്ടായത്. അഭിനയത്തിന്റെ ഇടവേള. പ്രശസ്ത നടനു ചുറ്റുമായി മറ്റു കലാപ്രവർത്തകർ നിരന്നിരിക്കുന്നു. അപ്പോൾ നടൻ അഭിമാനത്തോടെ പറഞ്ഞു: “എനിക്കൊരു ബ്രിട്ടീഷ് പടത്തിന്റെ പ്രോജക്ട് ശരിയായിട്ടുണ്ട്. നിർമാതാവും സംവിധായകനും എല്ലാം ബ്രിട്ടീഷുകാരാണ്. അതിൽ അഭിനയിക്കണോ എന്ന സംശയത്തിലാണു ഞാൻ..
ഇതു പറഞ്ഞു നിർത്തിയ ഉടൻ ലാൽ പറഞ്ഞു, “തീർച്ചയായും പോകണം. ബ്രിട്ടീഷുകാർ നമ്മളെ കുറേക്കാലം അടിമകളാക്കി വച്ചവരല്ലേ, നമുക്കിങ്ങനെയൊക്കെയേ അവരോടു പ്രതികാരം ചെയ്യാൻ കഴിയൂ. ' പറഞ്ഞു തീരും മുൻപേ ചിരി പൊട്ടി. നടൻ ചിരിച്ചെങ്കിലും പെട്ടെന്നു മുഖം ചുവക്കുന്നതു ഞങ്ങൾ കണ്ടു. ഞാനും ലാലും ക്ഷമ പറഞ്ഞെങ്കിലും അദ്ദേഹം മൂഡ് ഓഫായി. പിന്നീട് എടുത്ത ടേക്കുകൾ ഒന്നും നന്നായില്ല. അദ്ദേഹത്തിനും അതു തോന്നി. അതെല്ലാം പിറ്റേന്ന് വീണ്ടും എടുക്കാമെന്ന് അദ്ദേഹം പറഞ്ഞു. അങ്ങനെ ഒരു ദിവസം കൂടി ഷൂട്ട് നീണ്ടപ്പോൾ നിർമാതാവിനു വന്ന നഷ്ടം ഒരു ലക്ഷം രൂപ. അങ്ങനെ ഈ തമാശയുടെ വില ഒരു ലക്ഷം രൂപയായി.
"ഈ തമാശ അപ്പോൾ പറഞ്ഞില്ലെങ്കിൽ പിന്നീടൊരിക്കലും പറയാൻ കഴിയാത്തതാകും.' എന്ന് പറഞ്ഞ് ഒരു ലക്ഷം രൂപ നഷ്ടപ്പെട്ട നിർമാതാവ് കൂടിയായ ലാൽ അതിലും തമാശ കണ്ടെത്തി.
هذه القصة مأخوذة من طبعة September 02, 2023 من Vanitha.
ابدأ النسخة التجريبية المجانية من Magzter GOLD لمدة 7 أيام للوصول إلى آلاف القصص المتميزة المنسقة وأكثر من 9,000 مجلة وصحيفة.
بالفعل مشترك ? تسجيل الدخول
هذه القصة مأخوذة من طبعة September 02, 2023 من Vanitha.
ابدأ النسخة التجريبية المجانية من Magzter GOLD لمدة 7 أيام للوصول إلى آلاف القصص المتميزة المنسقة وأكثر من 9,000 مجلة وصحيفة.
بالفعل مشترك? تسجيل الدخول
ഛായ മാറ്റി, ചായം മാറ്റി
ഷർട്ടുകളും ടോപ്പുകളും തുന്നിച്ചേർത്താൽ കളർഫുൾ ബെഡ് സ്‌പ്രെഡ് തയാർ
ഇടിച്ചു നേടും അമ്മേം മോനും
പലരും സ്പോർട്സ് വിടുന്ന പ്രായത്തിൽ സ്വർണനേട്ടവുമായി ആൻ, കൂടെ കൂടാൻ മോനും
ലാംബി സ്കൂട്ടർ പുറപ്പെടുന്നു
ലാംബി സ്കൂട്ടറിൽ കോഴിക്കോട് മുതൽ ആറ്റിങ്ങൽ വരെ നീളുന്ന റൂട്ടിൽ ലതർ ഉൽപ്പന്നങ്ങളുമായി ഇന്നസെന്റ് സഞ്ചരിച്ചു. ഞങ്ങളുടെ ബിസിനസ് വളർന്നു. പക്ഷേ, അപ്പോളായിരുന്നു ബാലൻ മാഷിന്റെ വരവ്...
മുളപ്പിച്ചു കഴിച്ചാൽ ഇരട്ടി ഗുണം
മുളപ്പിച്ച പയറു വർഗങ്ങൾ കൊണ്ടു തയാറാക്കാൻ പുതുവിഭവം
പഴയ മൊബൈൽ ഫോൺ സിസിടിവി ആക്കാം
സ്മാർട് ഫോണിലെ കൂടുതൽ ടെക്നിക്കുകൾ അറിയാനും വിവിധ ആവശ്യങ്ങൾ സ്മാർട്ടായി നിറവേറ്റാനും പഠിക്കാം
പ്രമേഹമുള്ളവർക്കു മധുരക്കിഴങ്ങ് കഴിക്കാമോ?
സോഷ്യൽമീഡിയ വഴി പ്രചരിക്കുന്ന ആരോഗ്യ സംബന്ധമായ തെറ്റിധാരണകൾ അകറ്റാം. കൃത്യമായ വിശദീകരണങ്ങളുമായി ഡോ.ബി.പത്മകുമാർ പ്രിൻസിപ്പൽ, ഗവ. മെഡിക്കൽ കോളജ്, കൊല്ലം
ഒന്നിച്ചു മിന്നുന്ന താരങ്ങൾ
അഞ്ജലി നായരും മൂത്ത മകൾ ആവണിയും മാത്രമല്ല, ഈ ചിത്രത്തിലെ കുഞ്ഞുഹിറോ ആദ്വികയും സിനിമയിൽ അഭിനയിച്ചിട്ടുണ്ട്, പക്ഷേ...
കയ്യും കാലും ഇല്ലെങ്കിലും നീന്താം
സ്വയരക്ഷയ്ക്കായി സൗജന്യ നീന്തൽ പരിശീലനം നൽകുന്ന ആലുവയിലെ സജി വാളശ്ശേരിൽ എന്ന അറുപതുകാരൻ
സജിതയ്ക്കു കിട്ടിയ ഉർവശി അവാർഡ്
മാർക്കോയിലെ ആൻസിയായി തിളങ്ങിയ സജിത ശ്രീജിത്ത് സിനിമയിൽ സജീവമാകുന്നു
ഖത്തറിൽ നിന്നൊരു വിജയകഥ
പരമ്പരാഗത മൂല്യങ്ങൾ മുൻനിർത്തി വസ്ത്രങ്ങൾ ഡിസൈൻ ചെയ്തതിന് രാജ്യാന്തര അവാർഡ് നേടിയ മലയാളി വനിത