കർക്കടകത്തിലെ വിശാഖം നക്ഷത്രത്തിൽ ജനിച്ച പെൺമണിക്ക് അവന്തികയെന്നു പേരിടാനാണു മഞ്ജുവിന്റെയും വിനുവിന്റെയും തീരുമാനം. കുഞ്ഞു ദമ്പതികൾ ഗുരുവായൂരപ്പനെ മനസ്സിൽ ധ്യാനിച്ചു കണ്ടെത്തിയ പേരാണ് അവന്തിക
“വിനുവേട്ടന്റെ കല്യാണാലോചന വന്നപ്പോഴും ഞാൻ ഉള്ളുരുകി പ്രാർഥിച്ചിരുന്നു. വീണ്ടുവിചാരങ്ങൾക്കൊടുവിലാണു ഭഗവാൻ ഞങ്ങളെ കോർത്തിണക്കിയത്. അവന്തികയുടെ കാതിൽ പേരു ചൊല്ലി വിളിക്കാനും അദ്ദേഹം ഞങ്ങളെ ആ തിരുനടയിലെത്തിക്കും, എനിക്കുറപ്പുണ്ട്.'' മനസ്സു നിറഞ്ഞു ചിരിച്ചപ്പോഴും ആഹ്ലാദം അടക്കാനാവാതെ മഞ്ജുവിന്റെ കണ്ണുകൾ ഈറനണിഞ്ഞു. ആ സന്തോഷത്തിൽ പങ്കുചേർന്നുകൊണ്ടു വിനു മകളുടെ കവിളിൽ തലോടി. അച്ഛന്റെ സ്പർശം അറിഞ്ഞിട്ടെന്ന പോലെ അവളുടെ കുഞ്ഞിളം ചുണ്ടിലൊരു പുഞ്ചിരി വിടർന്നു.
വിനുവിന്റെ കൈപിടിച്ചു ജീവിതത്തിന്റെ ഉയരം കീഴടക്കിയ പാലക്കാട് സ്വദേശി മഞ്ജു രാഘവിന്റെ ചിത്രം ഒരു പാടു പേരുടെ മനസ്സിലുണ്ടാകും. പാരാലിംപിക്സിലെ വിജയം, “മൂന്നര' എന്ന ഷോർട്ട് ഫിലിമിൽ നായികാവേഷം ഒക്കെ മഞ്ജുവിനെ പ്രശസ്തയാക്കി.
പിന്നീടായിരുന്നു വിനുവുമായുള്ള വിവാഹം. യാക്കര വിശ്വേശ്വര ക്ഷേത്രത്തിൽ 2021 സെപ്റ്റംബർ എട്ടിന്. ഇപ്പോഴിതാ വീണ്ടുമൊരു സന്തോഷവാർത്ത. മഞ്ജുവിനും വിനുവിനും നീർമാതളം പോലൊരു ഓമനക്കുഞ്ഞ്. 112 സെന്റി മീറ്റർ പൊക്കമുള്ള മഞ്ജുവിനു വിവാഹ ജീവിതം പോലും സാധ്യമല്ലെന്നു വിധിയെഴുതിയവർക്കു മുന്നിലേക്കു പൂർണ ആരോഗ്യമുള്ള കുഞ്ഞുമായാണ് ഇവർ നടന്നു വരുന്നത്. "അവളെ കല്യാണം കഴിച്ചാൽ നിനക്കു ബാധ്യതയാകും' എന്ന് ഉപദേശിച്ചവരോടു പോയി പണി നോക്കാൻ പറഞ്ഞു വിനുവും ഒപ്പമുണ്ട്.
ദൈവം നൽകിയ ബോണസ്
മണ്ണാർക്കാട് ന്യൂഅ് ആശുപത്രിയുടെ മൂന്നാം നിലയിലെ 317-ാം മുറിയിൽ സിസേറിയൻ കഴിഞ്ഞു വിശ്രമത്തിലാണു മഞ്ജു. പാൽ കുടിച്ചു ചാഞ്ഞുറങ്ങുകയാണ് അവതിക. ഇത്തിരിപ്പോന്ന വയറിനുള്ളിൽ അവളെ കൊണ്ടു നടന്നതിന്റെ നൊമ്പരം ഓർത്തെടുക്കുമ്പോൾ മഞ്ജുവിന് ഒത്തിരി കാര്യങ്ങൾ പറയാനുണ്ട്.
“വിവാഹം കഴിഞ്ഞ് എട്ടു മാസം പിന്നിട്ടപ്പോഴേക്കും അയൽക്കാരും പരിചയക്കാരും വിശേഷമൊന്നും ആയില്ലേ എന്നു ചോദിക്കാൻ തുടങ്ങി.'' മഞ്ജു ഓർക്കുന്നു.
هذه القصة مأخوذة من طبعة September 16, 2023 من Vanitha.
ابدأ النسخة التجريبية المجانية من Magzter GOLD لمدة 7 أيام للوصول إلى آلاف القصص المتميزة المنسقة وأكثر من 9,000 مجلة وصحيفة.
بالفعل مشترك ? تسجيل الدخول
هذه القصة مأخوذة من طبعة September 16, 2023 من Vanitha.
ابدأ النسخة التجريبية المجانية من Magzter GOLD لمدة 7 أيام للوصول إلى آلاف القصص المتميزة المنسقة وأكثر من 9,000 مجلة وصحيفة.
بالفعل مشترك? تسجيل الدخول
ഒട്ടും മങ്ങാത്ത നിറം
“ഇരുപത്തിയഞ്ചിലേറെ വർഷങ്ങൾക്കു മുൻപ് ആത്മഹത്യയ്ക്കു ശ്രമിച്ച പെൺകുട്ടിയും അവളുടെ ബാല്യകാലസുഹൃത്തും ഇപ്പോൾ സസന്തോഷം ജീവിക്കുന്നുണ്ടാകും എന്നാണ് എന്റെ വിശ്വാസം.... 'നിറം' സിനിമയ്ക്കു പിന്നിലെ അറിയാകഥകളുമായി കമൽ
കരോക്കെയും യുട്യൂബും വോയ്സ് മെയിലും
സ്മാർട് ഫോൺ ഉപയോഗിക്കുമ്പോൾ യുട്യൂബിലും ഫോൺ ഡയലറിലും കരോക്കെയിലും സ്മാർടാകാൻ മൂന്നു ട്രിക്കുകൾ പഠിക്കാം
നന്നായി കേൾക്കുന്നുണ്ടോ?
കേൾവിക്കുറവിന് ഹിയറിങ് എയ്ഡ് വയ്ക്കുമ്പോൾ എന്തൊക്കെ ശ്രദ്ധിക്കണം? ഒപ്പം കേൾവിശക്തിക്ക് വെല്ലുവിളിയാകുന്ന ശീലങ്ങളും അവ ഒഴിവാക്കാൻ വഴികളും
ആരോഗ്യകരമായ കൂട്ടുകെട്ട്
റാഗിയും മുരിങ്ങയിലയും ചേരുന്ന തനിനാടൻ അട
നെല്ലിക്ക ആരോഗ്യത്തിനും അഴകിനും
ശരീരബലം കൂട്ടുന്നതിനും യുവത്വവും ആരോഗ്യവും നിലനിർത്തുന്നതിലുമെല്ലാം നെല്ലിക്ക സഹായിക്കും
വെരിക്കോസ് വെയിൻ ചികിത്സ സർജറി മാത്രമോ ?
സോഷ്യൽമീഡിയ വഴി പ്രചരിക്കുന്ന ആരോഗ്യ സംബന്ധമായ തെറ്റിധാരണകൾ അകറ്റാം. കൃത്യമായ വിശദീകരണങ്ങളുമായി ഡോ.ബി.പത്മകുമാർ പ്രിൻസിപ്പൽ, ഗവ. മെഡിക്കൽ കോളജ്, കൊല്ലം
വ്യോമയാനം, സ്ത്രീപക്ഷം
സ്ത്രീ സൗഹൃദ തൊഴിലിടത്തിന് സിയാലിന്റെ മാതൃക
മുടി വരും വീണ്ടും
മുടി കൊഴിച്ചിലിന് പിആർപി ചികിത്സ എന്നു കേട്ടാൽ ഇനി സംശയങ്ങൾ ബാക്കി വേണ്ട
യുഎസ് ആർമി കഴിക്കുന്ന കേരള കറി
മൂന്നു ലക്ഷം ഡോളർ ലോൺ ഉള്ളപ്പോഴാണ് റോളോയ്ക്കും ആൻ വർക്കിക്കും ജോലി നഷ്ടമായത്. പക്ഷേ തളർന്നിരിക്കാതെ അമേരിക്കയിൽ കേരള കറിയുമായി അവർ ഇറങ്ങി...
ശുഭ് ദിവാഴി
സന്ധ്യമയങ്ങിയതോടെ ചെരാതുകൾ മിഴിതുറന്നു. ഒരു പ്രദേശമാകെ ആനന്ദത്തിലമർന്നു. മട്ടാഞ്ചേരിയിലെ ഗുജറാത്തി സമൂഹത്തിന്റെ ദീപാവലി ആഘോഷങ്ങളിൽ പങ്കുചേരാം