"മുഖമെന്താ ഡൾ ആയിരിക്കുന്നത് ?
“എന്റേത് ഡ്രൈ സ്കിൻ ആണ്. മുഖത്ത് എണ്ണമയമില്ലാത്തതു കൊണ്ട് തിളക്കമുണ്ടാകില്ല. അതുകൊണ്ടാണ് ഡൾനെസ് തോന്നുന്നത്. '
“ദേ, മുഖത്തും കഴുത്തിലും വെള്ളനിറത്തിൽ നേർത്ത പാട പോലെ...
"ചർമം വരണ്ടതായതുകൊണ്ടാണ്. കയ്യും കാലും ഇതിലും കഷ്ടമാണ്.
വരണ്ട ചർമമുള്ളവർ ഒന്നു മനസ്സു വച്ചാൽ ഇത്തരം ചോദ്യങ്ങൾ ആരിൽ നിന്നും കേൾക്കേണ്ടി വരില്ല. കൃത്യമായ പരിപാലനമാണു ചർമത്തിനു വേണ്ടത്. എന്തെല്ലാം കാര്യങ്ങൾ, ഏതൊക്കെ സമയത്തു ചെയ്താലാണു വരണ്ട ചർമം തൂവൽ പോലെ മൃദുലമാകുന്നതെന്ന് അറിഞ്ഞോളൂ.
ദിവസവും ചെയ്യേണ്ടത്
വരണ്ട ചർമക്കാരോടു പറയാനുള്ള ആദ്യ കാര്യം മോയിസ്ചറൈസർ കൃത്യമായി ഉപയോഗിക്കണം എന്നാതാ ണ്. ജലാംശം നിലനിർത്തിയാലേ ചർമത്തെ വരൾച്ചയിൽ നിന്നു സംരക്ഷിക്കാനാകൂ. ദിവസവും രണ്ടു നേരം മോയിസചറൈസർ നിർബന്ധമായും ഉപയോഗിക്കണം. വരൾച്ച അധികമാണെങ്കിൽ നാലോ അഞ്ചോ തവണ മോയിസ്റൈസർ പുരട്ടുക.
കുളി കഴിഞ്ഞുവന്ന് ഈർപ്പത്തോടെ മോയിസ്ചറൈസർ പുരട്ടണം. രാത്രിയിൽ കിടക്കും മുൻപ് കൈകാലുകൾ കഴുകിയശേഷം മോയിസ്ചറൈസർ പുരട്ടാം.
കുളിക്കുമ്പോൾ സോപ്പ് ഉപയോഗം കഴിയുന്നത് കുറയ്ക്കുക. സോപ്പിന്റെ അമിത ഉപയോഗം ചർമത്തിന്റെ സ്വാഭാവിക എണ്ണമയം നഷ്ടപ്പെടാനും ജലാംശം കുറയാനും കാരണമാകും. എന്നും രാവിലെ എണ്ണ കൊണ്ടു മുഖം മസാജ് ചെയ്യാം. മൂന്നാണു ഗുണം. മസാജ് ചെയ്യുമ്പോൾ ചർമത്തിലെ സെ ബേഷ്യസ് ഗ്രന്ഥികൾ ഉത്തേജിപ്പിക്കപ്പെടും. ഇതു ചർമ ത്തിലെ സ്വാഭാവിക എണ്ണമയം കൂട്ടും. വരണ്ട ചർമക്കാർ ക്ക് ചുളിവുകൾ വരാനുള്ള സാധ്യത കൂടുതലാണ്. ഓയിൽ മസാജിങ്ങിലൂടെ ചർമത്തിന്റെ യുവത്വം കാക്കാനാകുമെ ന്നതാണു രണ്ടാമത്തെ കാര്യം. വരൾച്ച അകറ്റിനിർത്താൻ എണ്ണ മികച്ചതാണ് എന്നതാണു മൂന്നാമത്തെ ഗുണം.
ചർമത്തിലെ ജലാംശം നിലനിർത്താൻ സഹായിക്കുന്ന ഹയലറൂണിക് ആസിഡ് അടങ്ങിയ സീറം അല്ലെങ്കിൽ മോയിസ്ചറൈസർ മുഖത്തു പുരട്ടാം.
هذه القصة مأخوذة من طبعة September 16, 2023 من Vanitha.
ابدأ النسخة التجريبية المجانية من Magzter GOLD لمدة 7 أيام للوصول إلى آلاف القصص المتميزة المنسقة وأكثر من 9,000 مجلة وصحيفة.
بالفعل مشترك ? تسجيل الدخول
هذه القصة مأخوذة من طبعة September 16, 2023 من Vanitha.
ابدأ النسخة التجريبية المجانية من Magzter GOLD لمدة 7 أيام للوصول إلى آلاف القصص المتميزة المنسقة وأكثر من 9,000 مجلة وصحيفة.
بالفعل مشترك? تسجيل الدخول
എന്റെ ഓള്
കോടമഞ്ഞിൽ കുളിച്ചു നിൽക്കുന്ന മലനിരകളും താഴ്വാരവും. അവയേക്കാൾ മനോഹരമായ മറ്റൊന്ന് അവിടെ ഉണ്ടായിരുന്നു. ബിന്ദുവും ഭർത്താവ് സജീഷും
നിയമലംഘനം അറിയാം, അറിയിക്കാം
സ്മാർട് ഫോണിലെ കൂടുതൽ ടെക്നിക്കുകൾ അറിയാനും വിവിധ ആവശ്യങ്ങൾ സ്മാർട്ടായി നിറവേറ്റാനും പഠിക്കാം
ഹാപ്പിയാകാൻ HOBBY
ജോലിക്കും വീടിനും ഇടയിലൂടെ ജീവിതം ഇങ്ങനെ പാഞ്ഞു പോകുമ്പോൾ ബോറടിക്കാതിരിക്കാൻ മനസ്സിന് ഏറെ ഇഷ്ടമുള്ള ഒരു ഹോബി തുടങ്ങാം
നെഞ്ചിലുണ്ട് നീയെന്നും...
സഹപാഠികളുടെ മാനസിക പീഡനത്തിൽ മനംനൊന്തു ജീവൻ അവസാനിപ്പിച്ച അഞ്ചു സജീവിന്റെ മാതാപിതാക്കൾ സംസാരിക്കുന്നു
ആനന്ദത്തിൻ ദിനങ്ങൾ
ബോൾഡ് കഥാപാത്രങ്ങളിലൂടെ സിനിമയിൽ തന്റേതായ സ്ഥാനമുറപ്പിക്കുകയാണു ലിജോമോൾ ജോസ്
തിലകൻ മൂന്നാമൻ
മഹാനടൻ തിലകന്റെ കൊച്ചുമകനും പ്രിയനടൻ ഷമ്മി തിലകന്റെ മകനുമായ അഭിമന്യു തിലകൻ \"മാർക്കോ'യിലെ റസൽ ഐസക് ആയി സിനിമയിൽ
ഡബിൾ ബംപർ
“നീണ്ട ഇടവേളയ്ക്കു ശേഷം പപ്പയ്ക്കും മമ്മിക്കും കിട്ടിയ 'ഡബിൾ ധമാക്ക ആണ് ഞങ്ങൾ. തങ്കക്കുടങ്ങൾ എന്നും വിളിക്കാം\"
Super Moms Daa..
അമ്മമാരുടെ വാട് സാപ്പ് കൂട്ടായ്മ, സാമൂഹിക ഉത്തരവാദിത്തങ്ങൾ നിറവേറ്റുന്ന സംഘടനയായി മാറിയ കഥ
ആഹാരം കഴിക്കാതെ നേടാം ആരോഗ്യം
ആരോഗ്യത്തിനും രോഗപ്രതിരോധത്തിനും ഏറെ പ്രയോജനപ്രദമാണ് ഉപവാസം
വി ഗാർഡിന്റെ ന്യൂ ഗാർഡ്
മോസ്റ്റ് വാല്യുബിൾ സിഇഒ പുരസ്കാരം നേടിയതിനൊപ്പം ആദ്യ വിവാഹ വാർഷികം ആഘോഷിക്കുന്നു മിഥുനും റീനയും